വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു

ദില്ലി: വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു.അതായത്, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പ് പോലുളള പുതിയ ഫീച്ചറാണ് ഇവിടെ നിലവില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണിത്. നിലവില്‍ ഈ ആപ്പിലാണ് ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വരുന്നത്.മാത്രമല്ല, വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്.  കൂടാതെ,2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. ചില അപ്‌ഡേറ്റുകള്‍ക്ക് ശേഷം ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകുന്നു. മാത്രമല്ല, ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്ബര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്റ്് ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ ഹൈ എന്റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. മാത്രമല്ല, Settings > Account > Privacy എന്ന രീതിയില്‍ ഈ … Continue reading വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു

പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു

പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു.അതായത്, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകളാണ് റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്.  മാത്രമല്ല, പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ വിപിഎന്‍, പ്രോക്സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്.കൂടാതെ, ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നുവെന്നതിനെ തുടര്‍ന്നാണ് നിരവധിപേര്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. Continue reading പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു

ഷവോമിയുടെ റെഡ്മീ പരമ്പരയിലെ പുതിയ ഫോണുകള്‍ വിപണിയിലേക്ക്

ബിയജിംഗ്: ഉപഭോക്താക്കള്‍ക്കായി ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളും ഉടന്‍ വിപണിയിലേക്ക് എത്തുന്നു.അതായത്, ജനുവരി 10ന് പുറത്തിറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. ബ്ലാക്ക്, ബ്ലൂ, പിങ്കിഷ് പര്‍പ്പിള്‍ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.മാത്രമല്ല, ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സറും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഇതിനെല്ലാം പുറമെ, 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന്റെ പ്രേത്യേകത. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും. കൂടാതെ, ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മാത്രമല്ല, പിന്നില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക് ആയിരിക്കും ഫോണിനുണ്ടാകുക. ഇതിന് ഗ്ലോസിയായി ഫിനിഷും ഷവോമി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 6.7 ഇഞ്ചായിരിക്കും … Continue reading ഷവോമിയുടെ റെഡ്മീ പരമ്പരയിലെ പുതിയ ഫോണുകള്‍ വിപണിയിലേക്ക്

നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി..

ഇനി മുതല്‍ കാറുകള്‍ നിരത്തിലൂടെ ഓടുക മാത്രമല്ല നടക്കുകയും ചെയ്യും. നാലു കാലില്‍ നടന്നു നീങ്ങുന്ന കാറുകളെ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ആണ്. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്..എലിവേറ്റ് എന്നാണ് ഈ നടക്കും കാറിന്റെ പേര്. ഇലക്ട്രിക് വാഹന ടെക്‌നോളജിയും റോബോട്ടിക് പവറുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡുലാര്‍ ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വലിയ റോബോട്ടിക് കാലുകളിലാണ് സഞ്ചരിക്കുക. സാധാരണ കാറുകളെപ്പോലെ റോഡിലൂടെ ഓടാനും ഏതു വിഷമം പിടിച്ച വഴിയിലൂടെയും എളുപ്പം നടന്നു കയറാനും ഈ കാറിനു സാധിക്കും. മനുഷ്യരാശിയുടെ നന്മയ്ക്ക് ഈ കാര്‍ വളരെ ഉപകാര പ്രദമായിരിക്കും എന്നാണ് കമ്പനി അഭിപ്രായമാണ്‌. പകൃതി ദുരന്തങ്ങള്‍ ഒക്കെയുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഏതു ദുഷ്‌കരമായ പാതയിലേക്കും കയറിച്ചെല്ലാന്‍ ഈ കാറിനു സാധിക്കുമെന്നും ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഈ അത്ഭുത കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും … Continue reading നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി..

സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ലാവയുട സബ് ബ്രാന്‍ഡായ സോളോ എന്ന ഈ പുതിയ മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഉപഭോക്താക്കളിലേക്ക് സോളോ എത്തുവാന്‍ ഒരുങ്ങുന്നത്. ഈ മോഡല്‍ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്ഫേണാണ്. ഇത് ഇത്തവണ  വിപണിയില്‍ വിലക്കുറവില്‍ അവതരിപ്പിക്കുവാനാണ് നിഞ്ചയിച്ചിരിക്കുന്നത്. മാത്രമല്ല,വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍, 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. കൂടാതെ,ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്.വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ നിലവിലെ വരവ്.  Continue reading സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ഏഴ് ക്യാമറകളുള്ള കിടിലന്‍ ഫോണുകളുമായിട്ടാണ് നോക്കിയ വിപണന രംഗത്ത് എത്തുന്നത്. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജ് , 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടി ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയുന്നത്. നോക്കിയയുടെ ഈ പുതിയ സ്മാര്‍ട്ട് ഫോണില്‍ മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്ളാഷും അടങ്ങുന്ന പിന്‍ക്യാമറ,മുന്‍പില്‍ രണ്ട് ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സെറ്റ് അപ്പ്. 5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്പ്ലേ,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ എന്നിവ മറ്റു പ്രത്യേകതകള്‍. from Anweshanam | The Latest News From Tech http://bit.ly/2LRgnMM Continue reading നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക്

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തിലുളള മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക് എത്തുന്നു. സ്മാര്‍ട്ട് ഫോണ്‍ വിപണി അടക്കി വാഴാന്‍ ഒരുങ്ങി പുതിയ ഹാന്‍ഡ്സെറ്റുകളാണ് ഇത്തവണ ഗൂഗിള്‍ പുറത്തിറക്കുന്നത്. അതായത്, 2020ല്‍ പുറത്തിറക്കുന്ന പിക്സല്‍ ഫോണുകള്‍ മടക്കാവുന്നതായിരിക്കും.ഇനി 5ജി സ്മാര്‍ട്ട്ഫോണുകളായിരുക്കും വിപണിയില്‍ സജീവമാവുക. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ പുതിയ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്. കൂടാതെ, ഗൂഗിള്‍ പുതിയ ഏഴ് ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിക്കുകയും അതോടൊപ്പം, ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇത്തരത്തില്‍ സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. മാത്രമല്ല, മടക്കാവുന്ന ഫോണുകളില്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാംസങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇത് വേഗമാര്‍ന്ന സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യുമെന്നുമാണ് അന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മടക്കാവുന്ന ഫോണുമായി ഗൂഗിള്‍ എത്തുന്നത്.  from … Continue reading മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക്