ഡിമാന്റ് കൂടുതല്‍ കണ്ണൂരില്‍: ലഹരി മാഫിയക്കെതിരേ പിടിമുറുക്കി പോലീസ്.
കണ്ണൂരില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നതോടെ പോലീസിന്റെ നേതൃത്വത്തില്‍ ചെക്ക്‌പോസ്റ്റുകളിലും റയില്‍വേ സ്‌റ്റേഷനിലും ഉള്‍പ്പെടെ കര്‍ശന പരിശോധന. ലഹരി മാഫിയയുടെ ഇടത്താവളമായി കണ്ണൂര്‍ മാറിയതോടെ രക്ഷിതാക്കള്‍ കൂടുതലായി ശ്രദ്ധിക്കണമെന്നാണ് പോലീസ് പറയുന്നത്. മക്കളുടെ കൂടെ വീട്ടിലേക്കുള്ള അപരിചതമായ ആളുകളുടെ വരവു പോലും സംശയത്തോടെ കാണണം. മുഴപ്പിലങ്ങാട് മിഗ്ദാദിന്റെ മരണവും തുടര്‍ന്നുള്ള കഞ്ചാവ് വേട്ടയുമാണ് പോലീസിനെ കാര്യക്ഷമമായി ലഹരിവേട്ടയ്ക്കിറക്കിയത്. നിരവധി യുവാക്കളാണ് കഞ്ചാവ് ലഹരി കടത്തലിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം 22 കിലോ കഞ്ചാവാണ് രണ്ട് യുവാക്കളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുള്ളത്. കഞ്ചാവ് മയക്കുമരുന്നു മാഫിയയുടെ വേരോട്ടത്തിന് ഉത്തമ ഉദാഹരണമാണ് മുഴപ്പിലങ്ങാട് കുളം ബസാറിലെ അള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ നടന്ന മിഗ്ദാദിന്റെ മരണം. ഈ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് ശരീരത്തില്‍ കലര്‍ന്നത് കൊണ്ടാണെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും കഞ്ചാവ് മാഫിയ മകനെ കൊലപ്പെടുത്തിയതാണെന്നുമാണ് … Continue reading ഡിമാന്റ് കൂടുതല്‍ കണ്ണൂരില്‍: ലഹരി മാഫിയക്കെതിരേ പിടിമുറുക്കി പോലീസ്.
കെ.എസ്. ടി.പി റോഡിലെ സിഗ്നൽ ലൈറ്റ് പ്രകാശിക്കാതെയായി…
പിലാത്തറ പാപ്പിനിശ്ശേരി KSTP റോഡ് ഔദ്യോതികമായി തുറന്ന് കൊടുത്ത ദിവസം കത്തിയ ലൈറ്റ് പ്രകാശിക്കാതെയായി. അമ്പലം റോഡിലെ സിഗ്നൽ സംവിധാനമാണ് പ്രകാശരഹിതമായത്. പഴങ്ങാടിയിൽ നിന്നും വരുന്ന പയ്യന്നൂർ ബസ്സുകൾ ഹാനുമാരമ്പലം വഴി പോകുന്നതും പിലാത്തരവഴി പോകുന്നതും വഴിപിരിഞ്ഞുപോകുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന കവലയാണ് ഇത്. അപകടമേഖലയായ ഇവിടെ രാതികാലങ്ങളിൽ യാത്രക്കാർക്ക് വേണ്ട സൂചനകൾ ലഭിക്കുന്നില്ല. ഈ അടുത്തായി രണ്ടിലതികം അപകടങ്ങൾ നടന്ന ഇവിടെ ലൈറ്റ് പ്രകാശിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.. Continue reading കെ.എസ്. ടി.പി റോഡിലെ സിഗ്നൽ ലൈറ്റ് പ്രകാശിക്കാതെയായി…
പ്രസംഗത്തിനിടെ ബഹളം വച്ചവർക്ക് മുഖ്യമന്ത്രിയുടെ ശാസന
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗം ആരംഭിക്കുമ്പോഴായിരുന്നു ഒരുവിഭാഗം ബഹളം വെച്ചത്. ശരണംവിളിച്ച് പ്രതിഷേധിക്കാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കിയത്. ‘വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആലുകളുണ്ടെന്ന് തോന്നുന്നു. ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ നിശബ്ദരാകുകയും ചെയ്‌തു. Continue reading പ്രസംഗത്തിനിടെ ബഹളം വച്ചവർക്ക് മുഖ്യമന്ത്രിയുടെ ശാസന
നരേന്ദ്ര മോദി കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു;ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ
കൊല്ലം:നരേന്ദ്ര മോദി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസില്‍ റോഡ് ഷോ നടത്തും. വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയാകും റോഡ് ഷോ. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ്. ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണു ബൈപാസ് ഉദ്ഘാടന വേദി. ചടങ്ങില്‍ അധ്യക്ഷനാണു മുഖ്യമന്ത്രി. ചടങ്ങിനു ശേഷം, കൊല്ലം പീരങ്കി മൈതാനത്തില്‍ നടക്കുന്ന എന്‍ഡിഎ മഹാസമ്മേളനത്തിലാണു പ്രധാനമന്ത്രി പങ്കെടുക്കുക. ഈ സമയത്താണ് ബൈവല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോ നടത്തുക. Continue reading നരേന്ദ്ര മോദി കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു;ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം അല്‍പ്പ സമയത്തിനകം ബൈപ്പാസ് ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും. Continue reading പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി
ഫ്‌ലക്‌സ് നിരോധനം; സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഫ്‌ലക്‌സ് ബോര്‍ഡുകള്‍ മാറ്റാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സും ഹോര്‍ഡിങും വച്ചാല്‍ ഇനി പൊലീസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കയാണ് ഈ ലംഘനം. ഹര്‍ത്താലുകളോടനുബന്ധിച്ച് ഫ്‌ലക്‌സുകള്‍ കത്തിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. നിയമലംഘനം തുടര്‍ന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും എതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. Continue reading ഫ്‌ലക്‌സ് നിരോധനം; സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി
ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്
കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെഎം ഹുൈസനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായ സമിതിയാണ് ഖനനം ആലപ്പാട് പഞ്ചായത്തിലുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായ നടത്തുന്ന ഖനനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം Continue reading ആലപ്പാട് കരിമണല്‍ ഖനനം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്
