ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപണി പിടിക്കാനൊരുങ്ങി ആമസോണ്‍ പേ

ബെംഗലൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക് ആമസോണ്‍ പേയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനായി മാതൃസ്ഥാപനമായ ആമസോണ്‍ 300 കോടി അതില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പേടിഎം, ഫോണ്‍ പേ തുടങ്ങിയവയും ദിനംപ്രതി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന ഗൂഗിള്‍ പേയും അടങ്ങുന്ന വിപണിയിലേക്കാണ് വിപുലീകരണ പ്രവര്‍ത്തനങ്ങളോടെ ആമസോണ്‍ പേ മുന്നേറാനെരുങ്ങുന്നത്.  റിസര്‍വ് ബാങ്കില്‍ നിന്നും പിപിഐ (പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്) ലൈസന്‍സ് ലഭിച്ചിട്ടുളള ഏക ടെക് ഭീമനാണ് ആമസോണ്‍. നിലവിലുളള ഉപഭോക്താക്കളെ ആക്ടീവായി നിലനിര്‍ത്താനുളള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പ്രക്രിയ പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ് ആമസോണ്‍ പേ. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുളള കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഫെബ്രുവരി 28 ന് അവസാനിക്കും Continue reading ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപണി പിടിക്കാനൊരുങ്ങി ആമസോണ്‍ പേ

സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു

സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു.അതായത്, ഈ മോഡല്‍ ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തിരിക്കുന്നത്.കൂടാതെ, എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് നിലവിലെ വിവരം. മുമ്പ് ഗാലക്സി എസ്9 ബാഴ്സിലോണയില്‍ നടന്ന മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ എസ്10 ന്റെ അണ്‍പാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താനാണ് സാംസങ്ങിന്റെ ശ്രമം.കൂടാതെ, പുതിയ ഡിസ്പ്‌ളെയാണ് ഗാലക്സി എസ്10 സീരിസിന്. ഇന്‍ഫിനിറ്റി-ഒ-ഡിസ്പ്ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്.  മാത്രമല്ല, ചൈന വിപണിയില്‍ ഡിസംബര്‍ 2018ല്‍ എത്തിയ ഗാലക്സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്പ്‌ളെ പരിചയപ്പെടുത്തിയിരിക്കുന്നത്. … Continue reading സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു

സോളോ വീണ്ടും വിപണിയിലേക്ക് 

വിലയൊരു ഇടവേളയ്ക്കു ശേഷം സോളോ വീണ്ടും വിപണിയിലേക്ക്  തിരിച്ചെത്തുന്നു. അതായത്, ഇത്തവണ പുതുവര്‍ഷത്തില്‍ സോളോ അഞ്ചോളം സ്മാര്‍ട്ട്ഫോണുകളെയാണ് പുറത്തിറക്കാനൊരുങ്ങുന്നത്. അതായത്, എന്‍ട്രി ലെവല്‍, മിഡ്-ബഡ്ജറ്റ് ശ്രേണികളിലായിട്ടാകും പുത്തന്‍ മോഡലുകളെത്തുകയെന്ന് സോളോ ബിസിനസ് ഹെഡ് സുനില്‍ റൈന പറയുന്നു. ജനുവരി അവസാനത്തോടെ ആദ്യ മോഡല്‍ പുറത്തിറങ്ങുമെന്നും പിന്നാലെ മറ്റു രണ്ട് മോഡലുകളും പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.മാത്രമല്ല, ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണ്‍ വിപണിയിലെത്തുക. കൂടാതെ,ഡിസ്പ്ലേ നോച്ച് ആദ്യം പുറത്തിറങ്ങുന്ന മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്. സോളോ യെറ 5X ന് മാര്‍ച്ചോടെ തന്നെ ആന്‍ഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ലഭിക്കുമെന്നും റിപ്പേര്‍ട്ടുണ്ട്. സോളോ യെറ X5, യെറ 4X എന്നിവയാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലുകള്‍.സോളോ യെറ 5Xല്‍ 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളതെന്നും  ഇതിനുപുറമെ, ഈ മോഡലിന്റെ മുന്നിലും പിന്നിലും എല്‍.ഇ.ഡി ഫ്ളാഷുമുണ്ടെന്നും,അതോടൊപ്പം, 0.6 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും 0.2 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും … Continue reading സോളോ വീണ്ടും വിപണിയിലേക്ക് 

ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

പുതിയ എല്‍.ഇ.ഡി ടിവി വിപണിയിലേക്ക് എത്തിയിരിക്കുന്നു. അതായത്, ദൈവയുടെ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 ആണ് വിപണിയിലെത്തിയിരിക്കുന്നത്. 15,490 രൂപയാണ് ഇതിന് വില വരുന്നത്. വയര്‍ലെസ് ഹെഡ്ഫോണ്‍ കണ്‍ട്രോള്‍, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന എക്കോ വിഷന്‍, മള്‍ട്ടി ഡിസ്പ്‌ളേ ഫംഗ്ഷന്‍, സിനിമാ സൂം സൗകര്യം, ഇമേജ് ഫ്രീസ്, 3ഡി കോംബ് ഫില്‍ട്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്.  മാത്രമല്ല, ഇതിന് ബാസ്, ട്രെബിള്‍, വോളിയം എന്നിവ ഇക്വലൈസര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന പവര്‍ ഓഡിയോ വോളിയം സിസ്റ്രം, 2 എച്ച്.ഡി.എം.ഐ ഇന്‍പുട്ട് പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയുമുണ്ട്. അതോടൊപ്പം 40 ഇഞ്ച് എച്ച്.ഡി എല്‍.ഇ.ഡി സ്‌ക്രീനാണ് ഇതിനുള്ളത്.  Continue reading ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ് 

സാധാരണക്കാരുടെ പോലും ആഗ്രഹമാണ് വിദേശ യാത്രയും വിമാനത്തില്‍ യാത്ര ചെയ്യുന്നതും. എന്നാല്‍ ഇത് സഫലമാകുകയാണ് എയര്‍ ഏഷ്യയുടെ പുതിയ ടിക്കറ്റ് ഓഫറിലൂടെ. അതായത്, വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ് നല്‍കിയാല്‍ മതിയാവുമെന്ന തരത്തിലുളള ഓഫറാണ് എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നത്. യാത്രക്കായി ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ബുക്കുചെയ്യാവുന്നതാണ്. ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്കും ഫെസ്റ്റിവല്‍ ഓഫര്‍പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകുകയുള്ളൂ.   Continue reading വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ് 

ഷവോമി എയര്‍പോപ്പ് മാസ്‌കുമായി വിപണന രംഗത്ത്

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലുളള എയര്‍പോപ്പ് മാസ്‌കുമായിട്ടാണ് ഷവോമി ഇത്തവണ വിപണന രംഗത്ത് എത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുമായിട്ടാണ് ഷവോമി വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന എം.ഐ എയര്‍പോപ്പ് PM2.5 എന്ന ആന്റി പൊലൂഷന്‍ മസ്‌കാണ് ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്. 99 ശതമാനം PM2.5 സൂരക്ഷയും 4 ലെയര്‍ സുരക്ഷയും മാസ്‌ക് വാഗ്ദാനം ചെയുന്നു.എന്നാല്‍,ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റായ ാശ.രീാ ലൂടെ വില്‍പ്പനക്കെത്തുന്ന മാസ്‌കിന് 249 രൂപയാണ് വില വരുന്നത്. കൂടാതെ, കറുപ്പ് നിറത്തിലുള്ള മാസ്‌കില്‍ ഓറഞ്ച് നിറത്തിലൂള്ള എം.ഐ ലോഗോയുംഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല,നോസ് ബാറില്‍ പോലും ഇരുമ്ബിന്റെ ഒരംശം പോലും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ഇതിനുപുറമെ, സ്‌കിന്‍ ഫ്രണ്ട്ലി 3 ഡി ഡിസൈനാണ് മാസ്‌ക്കിലുള്ളത്. കോള്‍ഡ്, ഫ്ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവ പ്രതിരോധിക്കുനന്വയാണ്. ആദ്യ ലെയര്‍ വലിയ തരികളെ പ്രതിരോധിക്കുമ്പോള്‍,ഇലക്ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ … Continue reading ഷവോമി എയര്‍പോപ്പ് മാസ്‌കുമായി വിപണന രംഗത്ത്

വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ രംഗത്ത്

വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ കമ്പനി രംഗത്ത്. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. മാത്രമല്ല, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകകള്‍ക്കായിരിക്കും ജിയോ പൂട്ടിടുക.  കൂടാതെ, ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  Continue reading വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ രംഗത്ത്