ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

ന്യൂയോര്‍ക്ക്: ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരിക്കുന്നു. യുഎസ് -ചൈന വ്യാപാരയുദ്ധമാണ് ഐ ഫോണുകളുടെ വില്‍പ്പനയെ ബാധിച്ചതായി ആപ്പിള്‍ വ്യക്തമാക്കിയിരിക്കുന്നത്.മാത്രമല്ല, വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയിലെ വില്‍പ്പന കുറഞ്ഞതായാണ് കണ്ടെത്തല്‍. ഇതുമൂലം കഴിഞ്ഞ ത്രൈമാസത്തില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറഞ്ഞു.കൂടാതെ, ആപ്പിളിന്റെ പ്രഖ്യാപനം പുറത്ത് വന്നതോടെ അവരുടെ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു.ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, 9100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. ചില വികസ്വര വിപണികളില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.. Continue reading ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

ഏവര്‍ക്കും പ്രിയങ്കരമായ വീഡിയോ ഗെയിമായ പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. പുത്തന്‍ ആയുധങ്ങളും വാഹനങ്ങളുമായിരിക്കും ഈ അപ്‌ഡേറ്റിലൂടെ ലഭിക്കുന്നത്. പുതിയ സ്‌നോ ബൈക്ക്, തുക്‌സായ്(ഓട്ടോറിക്ഷ) തുടങ്ങിയവയാണ് ഗെയിമില്‍ പുതുതായി ചേര്‍ക്കുന്ന വാഹനങ്ങള്‍.ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോള്‍ട്ട് റൈഫിള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ആയുധങ്ങള്‍. പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പില്‍ ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്‌ഡേറ്റിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. Continue reading പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം..

ഡിടിഎച്ച് കേബിള്‍ സേവനങ്ങള്‍ക്കായി ടെലികോം അതോറിറ്റി അവതരിപ്പിച്ച പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ സേവനദാതാക്കള്‍ക്ക് ജനുവരി 31 വരെ സമയം നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 28 വരെയാണ് സമയം നല്‍കിയിരുന്നത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 31 വരെ നിലവിലള്ള ചാനല്‍ പായ്ക്കുകളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് തുടരാം..ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് കാണുവാനും അതിന് മാത്രം പണം നല്‍കുവാനും സ്വാതന്ത്ര്യം നല്‍കും വിധമാണ് ട്രായിയുടെ പുതിയ ചട്ടങ്ങള്‍. ജനുവരി 31ന് ശേഷം നിലവിലുള്ള പ്ലാനില്‍ നിന്നും പുതിയതിലേക്കുള്ള മാറ്റം സുഗമമായിരിക്കുമെന്നും അതുവരെ തടസങ്ങളൊന്നും ഉണ്ടാവില്ലെന്നും ട്രായ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു..കൂടുതല്‍ സമയം ലഭിച്ചതോടെ രാജ്യത്തെ കേബിള്‍/ ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് ട്രായ് നിര്‍ദേശം സുഗമമായി നടപ്പിലാക്കാന്‍ അവസരം ലഭിക്കും. പുതിയ മാറ്റങ്ങളെന്തെല്ലാം എന്നും ചാനലുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ചും ഉപയോക്താക്കള്‍ക്ക് മനസിലാക്കി നല്‍കേണ്ടതും സേവനദാതാക്കളുടെ ചുമതലയാണ്..മുഴുവന്‍ ചാനലുകളുടേയും വിലവിവര പട്ടിക ട്രായ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പല കേബിള്‍ ഡിടിഎച്ച് സേവനദാതാക്കളും … Continue reading കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം..

പുതുവർഷത്തിന് സ്പെഷ്യൽ ഓഫറുമായി ജിയോ!!..

ന്യൂ ഇയറിന് സ്പെഷ്യൽ ഓഫറുമായി ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ. എന്നാല്‍ 2019 ജനുവരി 31വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. പുതിയ ഉപയോക്താക്കള്‍ക്കും, ഇപ്പോള്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും ഒരു പോലെ ഈ ഓഫര്‍ ലഭിക്കും.ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജിയോയുടെ എല്ലാ ചാനലിലും ലഭ്യമാകും.ഓണ്‍ലൈനായും ഓഫ് ലൈനായും ഇത് ചെയ്യാം. 399 ഓഫര്‍ ചെയ്യുന്നതോടെ ക്യാഷ്ബാക്കായി എ ജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയാണ് 399 രൂപ ക്യാഷ്ബാക്ക് ലഭിക്കുക. ഇത് മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനിലാണ് ലഭിക്കുക. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം. മാര്‍ച്ച് 15നുള്ളില്‍ ഈ കൂപ്പണ്‍ ഉപയോഗിക്കണം.. Continue reading പുതുവർഷത്തിന് സ്പെഷ്യൽ ഓഫറുമായി ജിയോ!!..

5ജി സ്മാര്‍ട്ട്ഫോണുമായി വിവോ…

2019 5ജി ഫോണുകളുടെ കാലമാണെന്ന് തോന്നുന്നു. പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ്, സാംസങ്, ഷവോമി എന്നീ കമ്പനികള്‍ 2019ല്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ കൂട്ടത്തിലേക്കിതാ വിവോയും എത്തുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ 2019ല്‍ 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമിറക്കുവാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്വാല്‍ക്കോമുമായി ചേര്‍ന്ന് അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് കമ്പനി ഡയരക്ടര്‍ വ്യക്തമാക്കുന്നത്… അതേസമയം 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയെക്കുറിച്ചും കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അത് അനുസരിച്ചായിരിക്കും ഫോണ്‍ എത്തുക. സ്മാര്‍ട്ട്‌ഫോണില്‍ മാത്രമല്ല, മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേക്കും വിവോ 5ജി സാധ്യത പരിഗണിക്കുന്നുണ്ട്. അതേസമയം വിവോക്ക് പുറമെ മറ്റു ചില കമ്പനികളും ക്വാല്‍ക്കോമുമായി സഹകരിച്ചാണ് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്. വണ്‍ പ്ലസ് ആണ് ഇതില്‍ മുന്നില്‍. ക്വാല്‍കോമിന്റെ പുതിയ ചിപ്‌സെറ്റ് ആയ സ്‌നാപ്ട്രാഗണ്‍ 855 ആണ് വണ്‍പ്ലസ് ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്ന് മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. Continue reading 5ജി സ്മാര്‍ട്ട്ഫോണുമായി വിവോ…

കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍..

രാജ്യത്ത് കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍. ഏതു ഡാറ്റയും പിടിച്ചെടുക്കാം. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി .  നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡാറ്റകള്‍ പിടിച്ചെടുക്കാം… Continue reading കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍..

ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ "ആപ്പ്" മായി കേരള പോലീസ്…

പോലീസുകാര്‍ക്ക് മാത്രം ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയര്‍ ഓണാക്കി, നിയമം തെറ്റിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്താല്‍ മതി. ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ “ആപ്പ്” മായി കേരള പോലീസ്.. പാലക്കാട്: ട്രാഫിക് നിയമം തെറ്റിച്ച്‌ ഇനിയും വാഹനങ്ങള്‍ ചീറിപ്പായുകയാണെങ്കില്‍ പോലീസ്‌ പിറകെവരില്ല; കൈ കാണിച്ച്‌ നിര്‍ത്തുകയുമില്ല. പക്ഷേ ‘ആപ്പി’ല്‍ പിടിവീഴും. കേരള പോലീസിന്റെ ‘ക്രൈം ഡ്രൈവ് പോലീസ് സോഫ്റ്റ്‌വെയര്‍’ ഉപയോഗിച്ചാണിത് വാഹനം നിര്‍മിച്ച വര്‍ഷം മുതല്‍ ഉടമയുടെ ഫോണ്‍ നമ്ബര്‍ വരെ പോലീസിന്റെ കൈയിലെത്തും. പിന്നെ, സ്റ്റേഷനിലേക്ക് വിവരം കൈമാറി പിഴയടപ്പിക്കും. മൂന്നുപേര്‍ ഒന്നിച്ച്‌ ഇരുചക്രവാഹനയാത്ര നടത്തിയാലോ ഫോണില്‍ സംസാരിച്ച്‌ യാത്ര ചെയ്താലോ കുടുങ്ങുമെന്നുറപ്പ്‌… Continue reading ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ "ആപ്പ്" മായി കേരള പോലീസ്…