അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്..

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തി നടപടി എടുക്കാനൊരുങ്ങി വാട്‌സ് ആപ് അധികൃതര്‍. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം അയക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനാണ് വാട്‌സ് ആപ് അധികൃതരുടെ ശ്രമം… ഇതിന്റെ അടിസ്ഥാനത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്സ്‌ആപ്പ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വാട്ടസ്‌ആപ് വ്യക്തമാക്കി… ചില ഉപഭോക്താക്കള്‍ വ്യാപകമായി വാട്ടസ്‌ആപ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പെണ്‍വാണിഭ സംഘങ്ങളും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും വാട്‌സ് ആപ് സന്ദേശങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍… ഈ സാഹചര്യത്തില്‍ വാട്ടസ് ആപ് നിരോധിക്കണമെന്നും ചില രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍ സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള വാട്സ്‌ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച്‌ അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്സ്‌ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ കഴിയില്ലെന്നതാണ് വിഷയം… Continue reading അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്..

വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് ഉടൻ…

വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും… ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട് സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്ററി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നു. വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് കൂടാതെ ബാറ്ററി ശേഷിയും മെച്ചപ്പെടുത്തും… Continue reading വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് ഉടൻ…

ഇന്ത്യയിൽ 5ജി എത്തും; 2022-ൽ.. 5G to come in India 2022..

രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു… നിർമിത ബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തിൽ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു… The Telecom Regulatory Authority (TRAI) secretary SK said that the fifth generation (5G) telecom services in the country will reach 2022. Gupta said. He added that the move to digital platform will be much faster over the next five years… Building intelligence (Ai) and Big Data … Continue reading ഇന്ത്യയിൽ 5ജി എത്തും; 2022-ൽ.. 5G to come in India 2022..

മികച്ച ക്യാമറ.. ഡിസൈന്‍.. ഡിസ്പ്ളേ.. എല്ലാം 14,999 രൂപക്ക്! ഓണര്‍ 8X ഇന്ത്യയിലെത്തി!…

കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച ഓണര്‍ 8X ഇന്ത്യയിലെത്തി. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു ഫോണ്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓണര്‍ 7Xന്റെ പിന്‍ഗാമിയായിട്ടാണ് ഓണര്‍ 8X എത്തുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച്‌ ഹാര്‍ഡ്‌വെയറിലും ഡിസൈനിലും ക്യമറയിലും എല്ലാം തന്നെ കാര്യമായ മാറ്റങ്ങളോടെയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.ഒരു മധ്യനിര സ്മാര്‍ട്ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകളോടെയും എത്തുന്ന ഈ മോഡല്‍ ഏറെ മനോഹരമായ ഡിസൈനിലൂടെയും ആരാധകരുടെ മനം കവരും. ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൂടെ കടന്നുപോകുകയാണ് ഇന്നിവിടെ.ഓണര്‍ 8X എത്തുന്നത് മുന്‍ മോഡലിനെ അപേക്ഷിച്ച്‌ ഏറെ വ്യത്യാസങ്ങളോടെയാണെന്ന് പറഞ്ഞല്ലോ.. അതില്‍ ഏറെ പ്രകടമായ ഒന്ന് ഡിസ്പ്ളേ തന്നെയാണ്. 6.5 ഇഞ്ചിന്റെ പടുകൂറ്റന്‍ ഡിസ്പ്ളേ തന്നെയാണ് കമ്ബനി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അതും 2340 x 1080 പിക്സല്‍ റെസൊല്യൂഷന്‍ ഉള്ള 19.5:9 അനുപാതത്തിലുള്ള ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. ഒപ്പം 91% സ്ക്രീന്‍ ടു ബോഡി അനുപാതവും ഡിസ്പ്ളേക്ക് ഉണ്ട്.ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍വാവയുടെ … Continue reading മികച്ച ക്യാമറ.. ഡിസൈന്‍.. ഡിസ്പ്ളേ.. എല്ലാം 14,999 രൂപക്ക്! ഓണര്‍ 8X ഇന്ത്യയിലെത്തി!…

ഇനി മെസ്സേഞ്ചറിലും അയച്ച മെസ്സേജ് തിരിച്ചുവിളിക്കാം…

വാട്‌സ്‌ആപ്പിലേതിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് മെസഞ്ചര്‍. വാട്‌സ്‌ആപ്പില്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ അത് ആവശ്യമില്ലാത്തതാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ഫീച്ചര്‍ തന്നെയാണ് മെസഞ്ചറിലും അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇതില്‍ ചില മാറ്റങ്ങളുമുണ്ടാകും.ഇത് പ്രകാരം അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താല്‍ നമ്മുടെ ഫോണില്‍ നിന്നും മാത്രം പോകും. അണ്‍സെന്‍ഡ് ആണെങ്കില്‍ രണ്ടുപേരുടെയും മെസഞ്ചറില്‍ നിന്നും പോകുകയും ചെയ്യും. അവര്‍ കണ്ടുകഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ആകുകയില്ല. Continue reading ഇനി മെസ്സേഞ്ചറിലും അയച്ച മെസ്സേജ് തിരിച്ചുവിളിക്കാം…

വാട്സാപ്പ് ഐഒഎസ് വേർഷനിൽ ഇനി പരസ്യങ്ങളും ഉണ്ടാവും…

വാട്‌സ്‌ആപ്പ് പുതിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും കൊണ്ടുവരുന്നു.. ഇപ്പോള്‍ വാട്സാപ്പിന്റെ ഐഒഎസ് പതിപ്പിലേക്ക് പരസ്യങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നു.. ഇത് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്.. ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ കാണുന്നതു പോലുളള പരസ്യങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസില്‍ തന്നെ ദൃശ്യമാകും എന്നാണ് വിവരം.. എന്നിരുന്നാലും ഈ ആഡുകള്‍ ടാഗ് ചെയ്യപ്പെടുമോ ഇല്ലയോ എന്നത് വ്യക്തമല്ല… Continue reading വാട്സാപ്പ് ഐഒഎസ് വേർഷനിൽ ഇനി പരസ്യങ്ങളും ഉണ്ടാവും…