സുൽത്താൻ കനാൽ നവീകരണ പ്രവർത്തി ഉദ്ഘാടനം നവംബർ26ന് നടക്കും…

html { font-size:24px; } സുൽത്താൻ കനാൽ നവീകരണ പ്രവർത്തി ഉദ്ഘാടനം നവംബർ26ന് വൈകിട്ട് നാലിന് മന്ത്രി മാത്യു ടി തോമസ് നിർവഹിക്കും.. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതല്‍ കൊറ്റിവരെ ബോട്ട് സര്‍വീസ് നടത്തുന്നതിന് കുപ്പം പുഴയെയും പാലക്കോട് പുഴയെയും ബന്ധിപ്പിക്കുന്ന 3.85 കിലോമീറ്റര്‍ നീളമുള്ള സുല്‍ത്താന്‍ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് 2.75 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.. സുല്‍ത്താന്‍ കനാല്‍ 15 വര്‍ഷം മുമ്പ് 11 കോടി ചെലവഴിച്ച് നവീകരിച്ചിരുന്നു. എന്നാല്‍, ഇരുവശങ്ങളിലും സ്ഥാപിച്ച സ്ലാബുകള്‍ ഇടിഞ്ഞുവീഴുകയും വന്‍തോതില്‍ മാലിന്യം തളളുന്ന കേന്ദ്രമായി മാറുകയും ചെയ്തു. മാലിന്യങ്ങളും ചെളിമണലും അടിഞ്ഞുകൂടിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും യാത്രചെയ്യാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു.. Continue reading സുൽത്താൻ കനാൽ നവീകരണ പ്രവർത്തി ഉദ്ഘാടനം നവംബർ26ന് നടക്കും…

ചെമ്പല്ലിക്കുണ്ട് തണ്ണീർത്തടം മാലിന്യംമൂടി നശിക്കുന്നു….

ദേശാടന പക്ഷികളുടെ പറുദീസയും അപൂർവ ജീവജാലങ്ങളുടെ ആവാസകേന്ദ്രമായ ചെമ്പല്ലിക്കുണ്ട് തണ്ണീർത്തടം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു… മാലിന്യങ്ങളും മറ്റും വ്യാപകമായി തള്ളുന്നതിനാൽ തണ്ണീർത്തടത്തെ പ്രതികൂലമാക്കുന്നത്. അപൂർവയിനം ദേശാടന പക്ഷികളടക്കം നൂറോളം പക്ഷികളാണ് ചെമ്പല്ലിക്കുണ്ടിൽ എത്തുന്നത്… ഹരിതസമൃദമായ ഈ ജലാശയത്തിൽ രാത്രിയിൽ വാഹനങ്ങളിലെത്തി പ്ലാസ്റ്റിക് സഞ്ചികളിലാക്കി മാലിന്യം തള്ളുകയാണ്… കോഴിമാലിന്യവും ഭക്ഷണാവശിഷ്ടവും തള്ളുന്നതിനാൽ ദുർഗന്ധവും അനുഭവപ്പെടുന്നു.. തണ്ണീർത്തടം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.. Continue reading ചെമ്പല്ലിക്കുണ്ട് തണ്ണീർത്തടം മാലിന്യംമൂടി നശിക്കുന്നു….

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആരാധനാ ഉത്സവത്തിന് തുടക്കമായി……

ദേവഗണങ്ങൾക്കും ഭൂതഗണങ്ങൾക്കും ഭക്ത്യാദര പൂർവം നിവേദ്യമർപ്പിച്ച് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആരാധനാ ഉത്സവത്തിന് തുടക്കം. തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് അകത്ത് ദേവഗണങ്ങൾക്കും പുറത്ത് ഭൂതഗണങ്ങൾക്കുമായി ശ്രീഭൂതബലി നടന്നത്. ‌ ശ്രീഭൂതബലിയാണ് ഈ ക്ഷേത്രത്തിലെ ആരാധന. 14 ദിവസങ്ങളിലായി 16 ആരാധനകൾ നടത്തിയാണ് ആരാധന മഹോത്സവം കൊണ്ടാടുന്നത്. പരശുരാമ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ മറ്റ് ക്ഷേത്രങ്ങളെപ്പോലെ കൊടിയേറ്റം ഉൾപ്പെടെയുള്ള ചടങ്ങുകളൊന്നുമില്ല. മറ്റു സ്ഥിരം ചടങ്ങുകളിൽ നിന്നു വ്യത്യസ്തമായി നടക്കുന്ന ശ്രീഭൂതബലിയും വൈകുന്നേരം ദേവിക്കായി നടത്തുന്ന പാട്ടും രാത്രി ശീവേലിക്കുശേഷം മണിക്കൂറുകളോളം പെരുമാളുടെ ബലി ബിംബം പുറത്തെഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യസ്തമായ വാദ്യമേളങ്ങളുമാണ് പ്രത്യേകതയായിട്ടുള്ളത്.  Continue reading പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആരാധനാ ഉത്സവത്തിന് തുടക്കമായി……

കെ പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താൽ….

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‍തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനി നാളെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് പൊലീസിന്‍റെ തീരുമാനം. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഭാര്‍ഗവറാമിനെ വിട്ടയച്ചു. ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു… Continue reading കെ പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താൽ….

രണ്ടാം വർഷവും "മണി" സ്മരണയിൽ മാട്ടൂൽ…

കലാഭവൻ മണി പുനർജനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ രണ്ടാം വാർഷികാഘോഷവും അനുമോദനവും നടക്കുന്നു. മൺമറഞ്ഞുപോയ ചാലക്കുടിയുടെ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ നാമധേയത്തിൽ ആരംഭിച്ച ക്ലബ്ബിന്റെ രണ്ടാം വാര്ഷികാഘോഷവും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കുള്ള അനുമോധനവും ജനുവരി അഞ്ച് ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിമുതൽ കക്കാടൻചാൽ മണിമുക്ക് നഗറിൽ വച്ച് നടക്കുകയാണ്.പുനർജനി പ്രസിഡന്റ് മനു.സി അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു.MLA T.V രാജേഷ് ഉദ്ഘടനം നിർവഹിച്ച് സംസാരിക്കുന്നു.മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് K.V മുഹമ്മദലി ഹാജി പുരസ്ക്കാരം സമർപ്പിക്കുന്നു.മുഖ്യാഥിതികളായി പഴയങ്ങാടി എസ്‌.ഐ വിനു മോഹൻ, കോമഡി ഉത്സവം എന്ന പരിവാടിയിലൂടെ പ്രശസ്തനായ ഗോകുൽ രാജ് എന്നിവർ എത്തുന്നു. ചടങ്ങിൽ നിരവധി പ്രമുഖർ ആശംസ അർപ്പിച്ച് സംസാരിക്കുന്നു. കലാസ്വാദക വേദിയിൽ കണ്ണൂർ കാലഗ്രാമം അവതരിപ്പിക്കുന്ന തുടിതാളം നാട്ടറിവ് പാട്ടുകൾ 7.30 നടക്കുന്നു. Continue reading രണ്ടാം വർഷവും "മണി" സ്മരണയിൽ മാട്ടൂൽ…

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഡിസംബര്‍ ഒന്നു മുതല്‍ മിനിമം ചാര്‍ജ് 30 രൂപ…

ഓട്ടോ, ടാക്‌സി മിനിമം നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ഈ മാസം 18 മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഓട്ടോ മിനിമം 30 രൂപ ആയാണ വര്‍ധിപ്പിച്ചിരിക്കുന്നത്. ടാക്‌സിയാകട്ടെ 200 ആയി വര്‍ധിപ്പിച്ചു. നേരത്തെ അവ 20 രൂപയും 150 രൂപയുമായിരുന്നു… മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ളതീരുമാനം. സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ നിരക്ക് വര്‍ധനവിന് ശുപാര്‍ശ ചെയ്തത്. 2014ലാണ് അവസാനമായി ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച നിരക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും… Continue reading സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഡിസംബര്‍ ഒന്നു മുതല്‍ മിനിമം ചാര്‍ജ് 30 രൂപ…

പുതിയങ്ങാടി ബീച്ച് റോഡിൽ ഇരുട്ടിന്റെ മറവിൽ ഗുണ്ട സ്റ്റൈൽ ആക്രമണം: പ്രദേശവാസി സാരമായ പരിക്കുകളോടെ ആശുപത്രിയിൽ

ബീച്ച് റോഡ് നീരൊഴുക്കും ചാലിൽ ഗുണ്ടാ സ്റ്റൈൽ ആക്രമണം. മത്സ്യ തൊഴിലാളിയായ ഖലീലിനെ അതി ക്രൂരമായി ഇരുട്ടിന്റെ മറവിൽ ഒരു സംഘം പേർ ചേർന്ന് ക്രൂരമായി ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംബവമുണ്ടായത്. നാട്ടുകാരനായ ചെറുപ്പക്കാരനെ സംഘം ചേർന്ന് തല്ലിച്ചതച്ച കേസിലെ പ്രതിയായ ഇയാൾ ഒരാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്… ആക്രമണത്തിൽ സാരമായ പരിക്കേറ്റ ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്… Continue reading പുതിയങ്ങാടി ബീച്ച് റോഡിൽ ഇരുട്ടിന്റെ മറവിൽ ഗുണ്ട സ്റ്റൈൽ ആക്രമണം: പ്രദേശവാസി സാരമായ പരിക്കുകളോടെ ആശുപത്രിയിൽ