തീരദേശ ഹൈവേ നിർമാണം; ഒരുമാസത്തിനകം ഡ്രോൺ സർവേ നടത്തും….

കല്യാശ്ശേരി മണ്ഡലത്തിന്റെ പരിധിയിലെ മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ കടലോര മേഖലകളിലൂടെയുളള തീരദേശ ഹൈവേ നിർമാണം സംബന്ധിച്ച് ഒരു മാസത്തിനകം ഡ്രോൺ സർവേ നടത്തും.. ആറ് മാസത്തിനകം രൂപരേഖ തയാറാക്കി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയാക്കും… സ്ഥലമെടുപ്പിനായി കിഫ്ബിയുടെ കീഴിൽ പ്രത്യേക വിഭാഗം പ്രവർത്തനം ഉടൻ ആരംഭിക്കും. 2021ൽ പൂർത്തീകരിക്കാനാകുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി പുതിയങ്ങാടി ചൂട്ടാട് ഓലക്കാൽ പ്രദേശത്തും മാട്ടൂലിലും അഴീക്കലും പുതിയ പാലം നിർമിക്കും. മാട്ടൂൽ സൗത്ത് മുനമ്പിൽ നിന്ന് അഴീക്കലിലേക്ക് 700 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 37.3 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം ലഭിച്ചിരുന്നു… Continue reading തീരദേശ ഹൈവേ നിർമാണം; ഒരുമാസത്തിനകം ഡ്രോൺ സർവേ നടത്തും….

⚠ പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ പതിവാകുന്നു…

Change Text Size+ + + + + പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ പ്രധാന വളവുകളിൽ അപകടങ്ങൾ കൂടുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ കോഴിക്കോട്ടുനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കാർ എരിപുരം അടുത്തില ഇറക്കത്തിൽ റോഡരികിലെ വീടിന്റെ മതിൽ ഇടിച്ചുതകർത്തു. കാറിൽ ഡ്രൈവറടക്കം അഞ്ചുേപർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു… ഇതിന്റെ തൊട്ടടുത്ത് ഒരുവർഷം മുൻപ്‌ കാർ മറിഞ്ഞ് യുവാവ് മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ഉദ്ഘാടനം ഈ മാസം നടക്കാനിരിക്കെത്തന്നെ കെ.എസ്.ടി.പി. റോഡിൽ 25-ലധികം പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ജീവച്ഛവമായി കിടക്കുന്നവരും ഉണ്ട്…. Continue reading ⚠ പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ പതിവാകുന്നു…

പഴയങ്ങാടി മുട്ടം വെള്ളച്ചാൽ പുഴയോരത്ത് സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ..

മുട്ടം പാലക്കോട് പുഴയുടെ വെള്ളച്ചാൽ ഭാഗത്ത് കരയിടിച്ചിൽ വ്യാപകം. തിരിഞ്ഞുനോക്കാതെ അധികൃതർ. പ്രദേശം രണ്ടടിയോളം താഴ്ന്ന അവസ്ഥയിലാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു.. സൂനാമി ദുരിതബാധിത പ്രദേശമായ മാടായി പഞ്ചായത്തിലെ 19ാം വാർഡിൽപെട്ട സ്ഥലത്താണ് വ്യാപകമായി കരയിടിച്ചിൽ ഭീഷണി നേരിടുന്നത്. 2004ലെ സൂനാമി ദുരന്തത്തിൽ പുഴ കരകവിഞ്ഞ് പ്രദേശത്തെ നിരവധി വീടുകൾ വെള്ളക്കെട്ടിൽ അകപ്പെട്ടും തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു… Continue reading പഴയങ്ങാടി മുട്ടം വെള്ളച്ചാൽ പുഴയോരത്ത് സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ..

പഴയങ്ങാടി – പുതിയങ്ങാടി റോഡ് നവീകരണം നിലച്ചു…

പുതിയങ്ങാടി റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. 2017 നവംബറിലായിരുന്നു പഴയങ്ങാടി – പുതിയങ്ങാടി റോഡ് നന്നാക്കൽ കൊട്ടിഘോഷിച്ചു മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തത്. 3.25കോടി രൂപ ചെലവി‌ട്ടാണു പദ്ധതി. ആദ്യഘട്ട ടാറിങ് നടന്നെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം ഉടൻ തന്നെ തകർന്നു… പഴയങ്ങാടി റോഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ നിറയെ കുഴികളായി. ഇതു നന്നാക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.  റോഡുപണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇതുവഴിയുള്ള ഓട്ടോ സർവീസ് പൂർണമായും നിർത്തിവയ്ക്കുമെന്ന് പഴയങ്ങാടി ബീവി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പറ‍ഞ്ഞു… Continue reading പഴയങ്ങാടി – പുതിയങ്ങാടി റോഡ് നവീകരണം നിലച്ചു…

പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഉദ്ഘാടനം 24ന്…

പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഉദ്ഘാടനം  24നു പഴയങ്ങാടിയിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.. റോഡിന്റെ 90% പ്രവൃത്തി ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.  കെഎസ്ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി 11 സ്പാനുകളോടു കൂടി 577മീറ്റർ നീളത്തിൽ താവം റെയിൽവേ മേൽപാലം, 22 സ്പാനുകളോടു കൂടി 647മീറ്റർ നീളത്തിൽ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം, 80മീറ്റർ നീളത്തിൽ രാമപുരം പാലം എന്നിവ പൂർത്തിയാക്കി… കെഎസ്ടിപി റോഡിൽ 213 സോളർ ലൈറ്റുകളും 13 ബസ് ഷെൽട്ടറുകളും 17 ബസ്ബേ 3 സിഗ്‌നൽ ജംക്‌ഷൻ, 92 ആക്സസ് റോഡുകൾ, 17.8 കിലോമീറ്റർ നീളത്തിൽ ഡ്രെയ്നേജ്, 12.8 കിലോമീറ്റർ നീളത്തിൽ ഡ്രെയ്നേജ് കവർ എന്നിവ പൂർത്തിയാക്കി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഡിഎസ് കമ്പനിയാണ് റോഡ് പ്രവൃത്തി നടത്തുന്നത്. ഒരു വർഷത്തെ ഗാരന്റിയോടു കൂടിയാണ് പ്രവൃത്തി പൂർത്തിയാക്കുക… Continue reading പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഉദ്ഘാടനം 24ന്…

പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടിപി റോഡില്‍ അപകടങ്ങൾ പതിവാകുന്നു.. ശനിയാഴ്ച കണ്ണപുരം യോഗശാലക്കു സമീപം പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്…

പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടിപി റോഡില്‍ കണ്ണപുരം യോഗശാലക്കു സമീപം പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്…. പഴയങ്ങാടി  ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു തകര്‍ന്നു.  ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന പിക്കപ്പ് വാന്‍ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത് കണ്ണൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കണ്ണപുരം പോലീസും സ്ഥലത്തെത്തി… അപകടത്തില്‍ ഗുരുതര പരിക്കേറ്റ കോഴിക്കോട് നടക്കാവ് സ്വദേശി യൂനുസ് (40)നെയും സഹായി വിഷ്ണുമംഗലം സ്വദേശി മുനീര്‍( 40 )കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ..ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെ.എസ്സ് ടി പി റോഡില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു… കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണപുരം, ചൈനാക്ലേ, ഇരിണാവ് ഭാഗങ്ങളില്‍ … Continue reading പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടിപി റോഡില്‍ അപകടങ്ങൾ പതിവാകുന്നു.. ശനിയാഴ്ച കണ്ണപുരം യോഗശാലക്കു സമീപം പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്…

തലശ്ശേരി; ലഹരിക്ക് അടിമയായ യുവാവ് പോലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍…

തലശേരി പോലീസ് സ്റ്റേഷനില്‍ ലഹരിക്ക് അടിമയായ യുവാവ് ബ്ലേഡുകൊണ്ട് കഴുത്തു മുറിച്ചും കൈഞരമ്പ് മുറിച്ചും ജീവനൊടുക്കാന്‍ ശ്രമിച്ചു… യുവാവിനെ തടയാന്‍ ശ്രമിച്ച പോലീസുകാരന് പരിക്കേറ്റു… ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴുത്തിനും കൈഞരമ്പുകള്‍ക്കും ആഴത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ഗുരുതരാവസ്ഥയിലായ ചാലില്‍ സ്വദേശിയായ യുവാവിനെ പോലീസ് അതിസാഹസികമായി കീഴടക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു… ആത്മഹത്യാശ്രമം തടയുന്നതിനിടയില്‍ ബ്ലേഡുകൊണ്ട് മുറിവേറ്റ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഹരിക്കടിമയായ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് മാര്‍ക്കറ്റില്‍ അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്… പിന്നീട് പോലീസ് ഇയാള തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും രാത്രി പുറത്തിറങ്ങിയ യുവാവ് ബ്ലേഡുമായി തലശേരി സ്റ്റേഷനിലെത്തുകയും ശരീരത്തില്‍ മുറിവുണ്ടാക്കുകയുമായിരുന്നു. ദേഹമാസകലം ആറോളം മുറിവേറ്റ ഇയാളെ പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ക്ക് നേരെ ബ്ലേഡ് വീശുകയായിരുന്നു. പിന്നീടാണ് ഇയാളെ കീഴടക്കി വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്… Continue reading തലശ്ശേരി; ലഹരിക്ക് അടിമയായ യുവാവ് പോലീസ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍…