കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു…

html { font-size:13px; font-family : Verdana, Arial, Helvetica, sans-serif; color:#000000; } .post-body { font-size:13px; font-family : Verdana, Arial, Helvetica, sans-serif; color:#000000; } $(document).ready(function(){ // Reset Font Size var originalFontSize = $(‘.post-body’).css(‘font-size’); $(“.resetFont”).click(function(){ $(‘.post-body’).css(‘font-size’, originalFontSize); }); // Increase Font Size $(“.increaseFont”).click(function(){ var currentFontSize = $(‘.post-body’).css(‘font-size’); var currentFontSizeNum = parseFloat(currentFontSize, 10); var newFontSize = currentFontSizeNum*1.2; $(‘.post-body’).css(‘font-size’, newFontSize); return false; }); // Decrease Font Size $(“.decreaseFont”).click(function(){ var currentFontSize = $(‘.post-body’).css(‘font-size’); var currentFontSizeNum = parseFloat(currentFontSize, 10); var newFontSize = currentFontSizeNum*0.8; $(‘.post-body’).css(‘font-size’, newFontSize); return false; }); }); വലുപ്പം കൂട്ടാൻ വലുപ്പം കുറയ്ക്കാൻ പഴയത്പോലെ കണ്ണൂർ കൊളവല്ലൂർ തുവക്കുന്നിൽ സിപിഎം-ബിജെപി സംഘർഷം. സംഘര്‍ഷത്തില്‍ 2 ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു… … Continue reading കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു…

എരിപുരം ഇറക്കത്തിൽ റോഡരികിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു..

കെ.എസ്.ടി.പി. റോഡിൽ എരിപുരം താഴെ പഴയങ്ങാടി ഇറക്കത്തിൽ നിരവധി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് അപകടത്തിനിടയാക്കുന്നു. ഈ ഇറക്കത്തിൽവെച്ച് വാഹനമിടിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നുദിവസം മുൻപ്‌ പഴയങ്ങാടിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ റോഡ് മുറിച്ചുകടക്കുന്നത്തിടെ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ് പരിയാരത്ത് ചികിത്സയിലുമാണ്… നേരത്തേ, അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് കർശനനടപടിയെടുത്തിരുന്നു. ബസ് സ്റ്റാൻഡ് പണി പൂർത്തിയാക്കി തുറന്നുകൊടുക്കാത്തതിനാൽ മിക്ക ബസ്സുകളും ഇവിടങ്ങളിലെ റോഡരികിൽ നിർത്തിയിടേണ്ട അവസ്ഥയുമുണ്ട്… ചീറിപ്പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. എരിപുരം ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നതും അപകടത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്നും കർശന നിയമനടപടി ഉണ്ടാവുകയും അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ആവശ്യം… മാടായി ഗേൾസ്, മാടായി ബോയ്സ്, മാടായി കോളേജ് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഈ പരിസരത്ത് വൈകുന്നേരമായാൽ വിദ്യാർത്ഥികളുടെയും തിരക്കാണ്.. ഈ സമയത്താണ് അമിതവേഗത്തിൽ ഇരുചക്രവാഹനങ്ങളിൽ പലരും പറന്നുപോവുന്നത്.. അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടി … Continue reading എരിപുരം ഇറക്കത്തിൽ റോഡരികിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു..

പഴയങ്ങാടി റെയിൽവേസ്റ്റേഷൻ- പുതിയങ്ങാടി റോഡ് എന്ന് പൂർത്തിയാക്കും…??

കാത്തിരുന്ന് കാത്തിരുന്ന് ജനം മടുത്തു. പഴയങ്ങാടി റെയിൽവേസ്റ്റേഷൻ-പുതിയങ്ങാടി നാല് കിലോമീറ്റർ റോഡ് നവീകരിച്ച് മെക്കാഡം ടാറിങ് നടത്താൻ മൂന്നുകോടി രൂപയാണ് അനുവദിച്ചത്. പണി തുടങ്ങിയിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചില്ല… ആദ്യം കലുങ്ക് നിർമാണത്തിനായി പഴയങ്ങാടി-റെയിൽവേ അടിപ്പാലം വരേയുള്ള റോഡ് മാസങ്ങളോളം അടച്ചിട്ടു. പിന്നീട് വീതികൂട്ടലുമായി ബന്ധപ്പെട്ട് നിർമാണം വൈകി. പിന്നീട് പണി മെല്ലെപ്പോക്കായി. ഇടയ്ക്ക് പണി പൂർണമായും നിലച്ച അവസ്ഥയും ഉണ്ടായി… റെയിൽവേസ്റ്റേഷൻ ഭാഗത്തെ റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് ആൽമരം മുറിച്ച് മാറ്റിയിട്ട് മാസങ്ങളായി. ഈ ഭാഗത്ത് നിർമാണപ്രവൃത്തി നടത്താത്തതിനാൽ വാഹനങ്ങൾ കടന്നുപോകുന്ന വേളയിൽ ബസ് കയറാനായി നിൽക്കുന്നവർ പൊടി തിന്നേണ്ടുന്ന അവസ്ഥയാണ്…. വെള്ളിയാഴ്ച വൈകീട്ട് റെയിൽവേ സ്റ്റേഷനടുത്തുള്ള റോഡിന്റെ ഉയരം കുറയ്ക്കാനായി 15 മീറ്ററോളം നീളത്തിൽ നിലവിലെ റോഡ് കിളച്ചുകോരി വൃത്തിയാക്കി. പകരം പുതിയ മെറ്റലിട്ട് ശരിയാക്കി. ആ സമയം റെയിൽവേ ഗ്രൗണ്ടിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്…. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യാത്രക്ലേശത്തിൽപ്പെടുന്നവരാകട്ടെ, എന്ന് തീർക്കും മെക്കാഡം ടാറിങ്ങ് … Continue reading പഴയങ്ങാടി റെയിൽവേസ്റ്റേഷൻ- പുതിയങ്ങാടി റോഡ് എന്ന് പൂർത്തിയാക്കും…??

കണ്ണപുരം-ചന്തപ്പുര റോ‍ഡ് നവീകരണം: പ്രവൃത്തി ഉദ്ഘാടനം 24ന്….

ഗ്രാമീണ റോഡുകളെ  ദേശീയപാത ബൈപാസിനു സമാനമായ നിലയിലേക്ക് ഉയർത്തുന്നതിനായി കണ്ണപുരം-ചന്തപ്പുര റോ‍ഡ് നവീകരിക്കുന്നു.  24ന് 9ന് ഒഴക്രോത്തിൽകണ്ണപുരം-ചന്തപ്പുര റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും… കണ്ണപുരത്തു നിന്നും കടന്നപ്പള്ളി ചന്തപ്പുര വരെയുള്ള 25 കിലോമീറ്റർ റോ‍‍‍ഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം നടക്കുന്നത്. കടന്നപ്പള്ളി ചന്തപ്പുരയിൽ നിന്നും തുടങ്ങി പരിയാരം മെ‍‍ഡിക്കൽ കോളജ് , ശ്രീസ്ഥ, നെരുവമ്പ്രം, ഏഴോം, കോട്ടക്കീൽകടവ്, പട്ടുവം, ഒഴക്രോം, അഞ്ചാംപീടിക വഴി കണ്ണപുരം ചൈനാക്ലേ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കും. കലുങ്കുകൾ, ഓവുചാൽ, ബസ് ബേ, പ്രധാന കേന്ദ്രങ്ങളിൽ വഴിവിളക്കുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്…. വർഷങ്ങളായി ടാറിങ് നടത്താതെ തകർന്നുകിടക്കുന്ന കണ്ണപുരം-ധർമശാല റോഡിന്റെ ശോച്യാവസ്ഥ ഇതോടെ പരിഹരിക്കപ്പെടും. ഇതോടൊപ്പം കീച്ചേരിയിൽ നിന്നും അഞ്ചാംപീടികയിലെത്തുന്ന റോഡ് കൂടി നവീകരിച്ചു പരിയാരം  റോഡുമായി  ബന്ധിപ്പിക്കും. ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ റോഡ് നവീകരണം വഴി സാധിക്കുമെന്ന് അധികൃതർ … Continue reading കണ്ണപുരം-ചന്തപ്പുര റോ‍ഡ് നവീകരണം: പ്രവൃത്തി ഉദ്ഘാടനം 24ന്….

പുതിയങ്ങാടി ചൂട്ടാട് തീരത്ത് കാറ്റാടി മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി….

ചൂട്ടാട് മേഖലയിൽ കടലാക്രമണം തടയാൻ വനംവകുപ്പിന്റെ സഹായത്തോടെ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ  വ്യാപകമായി മുറിച്ചു കടത്തുന്നതായി പരാതി. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയങ്ങാടി ചൂട്ടാട് മേഖലയിൽ കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചത്. കാറ്റാടിമരങ്ങൾ ഒരു പരിധിവരെ കടലാക്രമണം തടയാൻ സഹായകമായിരുന്നു… ചൂട്ടാട് പ്രദേശത്തു നിന്ന് നൂറുകണക്കിന് കാറ്റാടിമരങ്ങൾ ആണ് ഇതിനകം മുറിച്ച് കടത്തിയത്. രാത്രിസമയങ്ങളിലാണ് മരം മുറിച്ചു കടത്തുന്നത്. നേരത്തേ നാട്ടുകാർ അധികാരികളെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാറ്റാടി മരം മുറിച്ചു കടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പുതുതായി  മരങ്ങൾ വെച്ചപിടിപ്പിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു…. Continue reading പുതിയങ്ങാടി ചൂട്ടാട് തീരത്ത് കാറ്റാടി മരങ്ങൾ മുറിച്ചു കടത്തുന്നതായി പരാതി….

നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു…

സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്… 1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. 1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്.  നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള… Continue reading നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു…

പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ ഇനി കൗൺസലിങ്ങ് സെന്ററും…

  കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനും വഴിതെറ്റുന്ന യുവത്വത്തിന്ന് മാർഗനിർദേശം നൽകാനും പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കൗൺസലിങ്ങ് സെൻറർ ആരംഭിച്ചു… കാൽ നൂറ്റാണ്ടിലേറെ കാലമായി കൗൺസലിംഗ് രംഗത്ത് വിദഗ്ദ്ധ സേവനം നടത്തി വരുന്ന ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെൻററും പഴയങ്ങാടി ജനമൈത്രി പോലീസും ചേർന്നാണ് ഈ സംരഭത്തിന് തുടക്കമിട്ടത്…  ശാസ്ത്ര ചേർമാൻ പി.വി.അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ പഴയങ്ങാടി പോലീസ് സബ് ഇൻസ്പക്ടർ പി.എ. ബിനു മോഹൻ കൗൺസലിംഗ്  സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു… എ.എസ്.ഐ കെ.ജെ. മാത്യു, ജനമൈത്രി സി.ആർ.ഒ എം.കുഞ്ഞിരാമൻ, പവിത്രൻ കുഞ്ഞിമംഗലം  ഡോ.വി.എൻ.രമണി’ ,വി.പരാഗൻ, പ്രൊഫ. എ. ജമാലുദ്ദീൻ ,മുട്ടം പുരുഷു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ശാസ്ത്രപ്രോഗ്രാം ഡയരക്ടർ വി.ആർ.വി. ഏഴോം സ്വാഗതവും ഗീത അനിൽകുമാർ നന്ദിയും പറഞ്ഞു… Continue reading പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ ഇനി കൗൺസലിങ്ങ് സെന്ററും…