താവം മേൽപ്പാലത്തിന്റെ കട്ട ഇളകിത്തുടങ്ങി…
പഴയങ്ങാടി∙ താവം റെയിൽവേ മേൽപ്പാലത്തിന്റെ (കൗണ്ടർബ്ലോക്ക്) തൂണുകൾക്കിടയിൽ കോൺക്രീറ്റ് കട്ടകൾ നിറച്ച ഭാഗം ഇളകി വീഴാൻ തുടങ്ങി… 24ന് നടക്കാനിരിക്കുന്ന കെഎസ്ടിപി റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാലത്തിന്റെ തൂണുകളിലും മറ്റും പെയിന്റിങ് ദ്രുതഗതിയിൽ നടക്കുന്നുണ്ട്. പളളിക്കര ഭാഗത്തേക്കും താവം പെട്രോൾ പമ്പിലേക്കും പാലത്തിന്റെ കൗണ്ടർബ്ലോക്കിനു സമീപത്തെ പഴയറോഡാണ് ഉപയോഗിച്ചു വരുന്നത്… അശാസ്ത്രീയമായ നിർമാണമാണു കൗണ്ടർ ബ്ലോക്ക് ഇളകിവീഴാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ കൗണ്ടർ ബ്ലോക്ക് റോഡിൽ ഇളകി വീഴുന്നതു വൻഅപകടത്തിനു വഴിയൊരുക്കും. സംഭവം കെഎസ്ടിപി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടും നന്നാക്കാൻ നടപടിയെടുക്കുന്നില്ലെന്നാണു പരാതി… Continue reading താവം മേൽപ്പാലത്തിന്റെ കട്ട ഇളകിത്തുടങ്ങി…
മുട്ടം-പുതിയങ്ങാടി പാലത്തിന്റെ അനുബന്ധ റോഡിൽ കുഴി..
പഴയങ്ങാടി: മുട്ടം ഭാഗത്തുനിന്ന് എളുപ്പം പുതിയങ്ങാടിയിലേക്കും തിരിച്ചും എളുപ്പത്തിലെത്താവുന്ന മുട്ടം-പുതിയങ്ങാടി പാലത്തിന്റെ അനുബന്ധ റോഡിലെ കുഴി വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. സുൽത്താൻതോടിനുകുറുകെയുള്ളതാണ് പാലം. പാലം തീരുന്ന പുതിയങ്ങാടി ഭാഗത്തായുള്ള അനുബന്ധ റോഡിലാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്… സ്കൂൾ ബസ്സുകളും ഓട്ടോറിക്ഷകളുമുൾപ്പെടെ കടന്നുപോകുന്ന റോഡിലാണ് അപകടകരമാംവിധത്തിൽ കുഴികൾ. കുഴി അടച്ച് ഇതുവഴിയുള്ള യാത്രക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം… Continue reading മുട്ടം-പുതിയങ്ങാടി പാലത്തിന്റെ അനുബന്ധ റോഡിൽ കുഴി..
പഴയങ്ങാടി: സി.ആർ.സി. കോ ഓർഡിനേറ്ററുടെ ഒഴിവ്…
പഴയങ്ങാടി: എസ്.എസ്.എ. മാടായി ബി.ആർ.സി.യുടെ കീഴിലെ ഏഴോം പഞ്ചായത്തിൽ സി.ആർ.സി. കോ ഓർഡിനേറ്ററുടെ ഒഴിവുണ്ട്. ടി.ടി.സി., ബി.എഡ്. എന്നിവയാണ് യോഗ്യത. അപേക്ഷകർ വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച എരിപുരത്തെ മാടായി ബി.ആർ.സി.യിൽ എത്തണം…ഫോൺ: 2873500. Continue reading പഴയങ്ങാടി: സി.ആർ.സി. കോ ഓർഡിനേറ്ററുടെ ഒഴിവ്…
അടുത്തില-ചെവിടിച്ചാൽ റോഡിലെ തെരുവുവിളക്ക് കത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു…..
പഴയങ്ങാടി: അടുത്തില-ചെവിടിച്ചാൽ റോഡിലെ തെരുവുവിളക്ക് കത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. രാത്രികാലങ്ങളിൽ നടന്നുവരുന്നവരെയും പ്രഭാതസവാരിക്കാരെയുമാണ് ഇത് ഏറെ ദുരിതത്തിലാക്കിയിട്ടുള്ളത്. പട്ടികജാതി പിന്നാക്ക ജനവിഭാഗങ്ങൾ കൂടുതലുള്ള ഈ പ്രദേശത്തെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമുണ്ട്… Continue reading അടുത്തില-ചെവിടിച്ചാൽ റോഡിലെ തെരുവുവിളക്ക് കത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു…..
മാടായി വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാൾ ഉത്സവം…
മാടായി വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാൾ ആഘോഷം തുടങ്ങി. ഇടവക വികാരി ഫാ. ആരിഷ് സ്റ്റീഫൻ കൊടിയേറ്റി. തുടർന്ന് ഫാ. നോബർട്ട് ജോസഫിന്റെ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടന്നു. 26-വരെ ഉത്സവം ഉണ്ടാകും. 19 മുതൽ 24 വരെ വൈകീട്ട് 6.30-ന് നടക്കുന്ന ചടങ്ങുകൾക്ക് വികാരിമാരായ ജോസഫ് വേലിക്കാത്ത്, ആദിഷ് സ്റ്റീഫൻ, ബെനഡിക്ട് അറക്കൽ, ഷറോൺ ആന്റണി, ജോണി അൽഫോൺസ് എന്നിവർ നേതൃത്വം നൽകും. 24-ന് വൈകീട്ട് പ്രദക്ഷിണം… 25-ന് തിരുനാൾദിനത്തിൽ രാവിലെ 10-ന് നടക്കുന്ന തിരുനാൾബലിക്ക് കണ്ണുർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. 12-ന് വൈദീകഭവന ആശിർവാദകർമവും നേർച്ചഭക്ഷണവും ഉണ്ടാകും. വൈകീട്ട് അഞ്ചിന് കണ്ണൂർ-കാസർകോട് ജില്ലാതല സിനിമാറ്റിക് ഡാൻസ് ആൻഡ് കരോക്കെ ഗാനമത്സരവും ഉണ്ടാകും. 26-ന് വൈകീട്ട് ആറിന് ജപമാല. കൃതജ്ഞതാബലിയോടെ ഉത്സവം സമാപിക്കും… Continue reading മാടായി വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാൾ ഉത്സവം…
പുതിയങ്ങാടി ചൂട്ടാട് തീരദേശത്തെ കരയിടിച്ചിൽ; കാറ്റാടിമരങ്ങൾ നാശത്തിലേക്ക്…
പുതിയങ്ങാടി ചൂട്ടാട് തീരദേശ മേഖലയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന കടലേറ്റം തീരദേശ മേഖലയിലെ കാറ്റാടിമരങ്ങൾ കടപുഴകി വീഴാനിടയാകുന്നു. ചൂട്ടാട് ഫാൽക്കൻ ബീച്ച് പാർക്കിനടുത്തുള്ള സ്ഥലത്തെ കരഭാഗത്തെ കാറ്റാടിമരങ്ങളാണ് ഒന്നൊന്നായി വീണ് നശിക്കുന്നത്. ചൂട്ടാട് കടലോര മേഖലയിൽ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്‌ട്രി വിഭാഗം കാറ്റാടിമരങ്ങളും ഫിഷറീസിന്റെ ഫിർമ കണ്ടൽ വനങ്ങളും നട്ടുപിടിപ്പിച്ചിരുന്നു.. അടിക്കടി അപകടമുണ്ടാകുന്ന ചൂട്ടാട് അഴിമുഖത്തിനടുത്താണ് കരയിടിച്ചിലിനെ തുടർന്ന് കാറ്റാടിമരങ്ങൾ നിലംപൊത്തുന്നത്. കടലിൽ ഏതെങ്കിലും തരത്തിൽ ശക്തമായ വേലിയേറ്റമുണ്ടായാൽ ഈ ഭാഗത്തു കൂടി ശക്തമായ രീതിയിൽ കടലേറ്റം ഉണ്ടാകും. ഈ സമയം കടലോരത്തേക്ക് വെള്ളവും മണലും തള്ളിക്കയറും. മണൽ തൊട്ടടുത്തുതന്നെ നിക്ഷേപിക്കുകയും വെള്ളം കരഭാഗത്തേക്ക് കയറുമ്പോഴാണ് തീരത്തുള്ള മരങ്ങൾ പിഴുതെറിയപ്പെടുന്നതും തുടർന്ന് കരയിടിച്ചിലും ഉണ്ടാകുക. രണ്ടുവർഷം മുൻപ് ഉണ്ടായ ശക്തമായ കടലേറ്റത്തിൽ ഡി.ടി.പി.സി.യുടെ സഹകരണത്തോടെ വലിയ തുക ചെലവാക്കി പണിത പാർക്കിനുപോലും വലിയ നാശമുണ്ടായിരുന്നു… Continue reading പുതിയങ്ങാടി ചൂട്ടാട് തീരദേശത്തെ കരയിടിച്ചിൽ; കാറ്റാടിമരങ്ങൾ നാശത്തിലേക്ക്…
വിദ്യാർത്ഥികളുമായി സംവദിക്കാൻ കണ്ണൂർ കലക്ടർ ഇന്ന് രാത്രി 8 മണി മുതൽ ഫേസ്ബുക്ക് ലൈവിൽ…
കണ്ണൂർ കലക്ടർ മീർ മുഹമ്മദ് ഇന്ന് രാത്രി 8 മണിക്ക് ഫെസ്ബുക്ക് വഴി ഓൺലൈനിൽ വരുന്നു… കുട്ടികൾക്ക് അടുത്ത് വരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട ഉപദേശം നൽകാനാണ് ഈ ഓൺലൈൻ പരീക്ഷണം.. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നൽകിയ ഈ സന്ദേശം ഇന്ന് 4 മണിക്കാണ് കലക്ടർ തന്നെ ഫെസ് ബുക്കിൽ പോസ്റ്റ് ചെയ്തത്… കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ തർജമ.. ഹായ് എല്ലാവർക്കും ഈ പേജ് സന്ദർശിക്കാൻ രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രാത്രി 8 മണി മുതൽ രാത്രി 8.30 വരെ രാത്രി സമയം (19 നവം) മുതൽ സമയം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകൾ പഠനവുമായി ബന്ധപ്പെട്ട്, ഞങ്ങളുടെ വിഷയങ്ങൾ പഠിക്കാൻ ഏറ്റവും നല്ല വഴികൾ എന്തൊക്കെയാണ്. പരീക്ഷാ സീസൺ ഒരു മാസത്തിനകം വരുന്നു, അതിനാൽ ഞാൻ ചില ആശയങ്ങളും സാങ്കേതികവിദ്യകളും ഇന്റർനെറ്റിനെ ഇന്റർനെറ്റുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.. അതുപയോഗിക്കുകയും ചെയ്യാം. നന്ദി!.. Continue reading വിദ്യാർത്ഥികളുമായി സംവദിക്കാൻ കണ്ണൂർ കലക്ടർ ഇന്ന് രാത്രി 8 മണി മുതൽ ഫേസ്ബുക്ക് ലൈവിൽ…
