ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു…..
കണ്ണൂർ കെൽട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററുകളിൽ ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ‌് സേഫ്റ്റി (1 വർഷം, യോഗ്യത: എസ്എസ്എൽസി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി(6 മാസം, യോഗ്യത: എസ്എസ്എൽസി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ‌്(1 വർഷം, യോഗ്യത: എസ്എസ്എൽസി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം, യോഗ്യത: പ്ലസ്ടു), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ‌് നെറ്റ‌് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി(1 വർഷം, യോഗ്യത: പ്ലസ് ടു) എന്നിവയാണ‌് കോഴ‌്സുകൾ. അവസാന തിയതി 30. ഫോൺ: 0460-2205474. Continue reading ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു…..
മാട്ടൂൽ-അഴീക്കൽ മേഖലയിൽ ഒരുബോട്ടുകൂടി വേണം…
മാട്ടൂൽ: മാട്ടൂൽ-അഴീക്കൽ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന അഴീക്കൽ കടവിൽ കൂടുതൽ ബോട്ട് സർവീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകളായി തുടരുന്നതാണ് ഇവിടുത്തെ ബോട്ട് സർവീസ്… മാട്ടൂൽ പഞ്ചായത്ത് ലേലംചെയ്താണ് കുറേക്കാലം മാട്ടൂൽ-അഴീക്കൽ റൂട്ടിൽ ബോട്ട് ഓടിക്കൊണ്ടിരുന്നത്. എന്നാൽ, നല്ല ബോട്ടല്ല യാത്രക്കാർക്കായി ഉപയോഗിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് കഴിഞ്ഞ ഡിസംബറിൽ യാത്രാബോട്ട് അപകടത്തിൽപ്പെട്ടത്. അന്ന് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ഇടപെടലാണ് വലിയ ദുരന്തമൊഴിവാക്കാനിടയായത്… ഇതിനുശേഷം സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഒരുബോട്ടാണ് ഈ നാട്ടുകാരുടെ ഏക ആശ്രയം. ചെറിയ തുകയിൽ എളുപ്പം എത്താനുതകുന്ന ഈ റൂട്ടിൽ ഒരുബോട്ടുകൂടി ഓടിക്കുകയാണെങ്കിൽ സ്കൂൾ-കോളേജ് വിദ്യാർഥികൾ, അധ്യാപകർ, മറ്റിതര ജോലിക്കാർ എന്നിവർക്ക് ഏറെ ഗുണപ്രദമാകും… വളപട്ടണം, കുപ്പം പുഴകൾ സംഗമിച്ച് അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്ന അഴീക്കൽ പുഴയ്ക്ക് എല്ലാകാലത്തും വെള്ളാഴുക്കിന്റെ ശക്തി ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ്… അതുകൊണ്ടുതന്നെ മറ്റ് സാധാരണ ബോട്ടുപയോഗിച്ചുള്ള കടത്ത് ഇവിടെ അപകടത്തിന് കാരണമാകും. യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ചും കൂടുതൽ ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാനും പുതിയ ബോട്ട് സർവീസിലൂടെ … Continue reading മാട്ടൂൽ-അഴീക്കൽ മേഖലയിൽ ഒരുബോട്ടുകൂടി വേണം…
ഏഴോം: നബിദിനാഘോഷം നടത്തി…
നബിദിനാഘോഷം നടത്തി.. ഏഴോം സുന്നി വലിയ ജുമാ മസ്ജിദിന്റെയും ദാറുൽ ഉലൂം മദ്രസകമ്മിറ്റിയും ആഭിമുഖ്യത്തിൽ നബിദിന ആഘോഷം സംഘടിപ്പിച്ചു..നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്ക് മുതുകുട അബ്‍ദുൾഖാദർ സത്താഫി, അബ്‍ദുൾസലാം സാദിഖ് തെക്കുമ്പാട്, സി പി മുസ്തഫഹാജി, സി കെ അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി.. തുടർന്ന് ഭക്ഷണ വിതരണവും നടന്നു.. Continue reading ഏഴോം: നബിദിനാഘോഷം നടത്തി…
ബുധനാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത…
സംസ്ഥാനത്ത് ബുധനാഴ്ച കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മുന്നറിയിപ്പ്.. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു… Continue reading ബുധനാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത…
ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു…
ഈ അദ്ധ്യയന വര്‍ഷത്തിലെ ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം ആറാം തിയതി മുതല 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്… പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും.പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് 240 രൂപയും പ്ലസ്ടുക്കാര്‍ക്ക് 270 രൂപയുമാണ് പരീക്ഷാ ഫീസ്. ഒന്നാം വര്‍ഷക്കാര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴയില്ലാതെ ഫീസടയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു… Continue reading ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു…
കൊടുങ്കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്…
തെക്കു-പടിഞ്ഞാറന്‍ അറബിക്കടലില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി… അടുത്ത 12 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ഉച്ചമുതല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമായിരിക്കും. തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മി വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്…. Continue reading കൊടുങ്കാറ്റ് വീശാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്…
നെരുവമ്പ്രത്ത് നബിദിന റാലി സംഘടിപ്പിച്ചു…
നെരുവമ്പ്രം മഹല്ല് മുസ്ലീം ജമാഅത്തിന്റെ അഭിമുഖത്തിൽ നബിദിനറാലി സംഘടിപ്പിച്ചു റാലിയിൽ നൂറോളം വരുന്ന വിശ്വാസികൾ പങ്കെടുത്തു.. റാലിയിൽ കുട്ടികളുടെ ദഫ് കളിയും സംഘടിപ്പിച്ചു.. നാട്ടുകാർക്കും റാലിയിൽ പങ്കെടുത്തവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.. >> Reporter Ezhome Live Continue reading നെരുവമ്പ്രത്ത് നബിദിന റാലി സംഘടിപ്പിച്ചു…
