സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം…..
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളില്ലാതെയാണ് മേള നടക്കുക. മൂന്ന് ദിവസം നീളുന്ന ശാസ്‌ത്രോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5584 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും… പ്രവര്‍ത്തി പരിചയ മേള, സാമൂഹ്യശാസ്ത്ര മേള, ഗണിത-ഐടി മേളകള്‍ എന്നിവ നഗരത്തിലെ അഞ്ച് വേദികളിലായാണ് നടക്കുക. പങ്കെടുക്കുന്ന കുട്ടികള്‍ക്കായി പതിനൊന്ന് സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്… അതോടൊപ്പം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന എല്ലാ ഇനങ്ങളും ഇത്തവണയും മേളയിലുണ്ടാകും. എന്നാല്‍ യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല… Continue reading സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം…..
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം നാളെ….
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെയും താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെയും രാമപുരം പാലത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും… മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിക്കും. ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറും… അന്താരാഷ്ട്രനിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളായ റോഡ് അടയാളങ്ങൾ, അപായസൂചനകൾ, സീബ്രവരകൾ, സോളാർ തെരുവുവിളക്കുകൾ, സ്റ്റഡുകൾ, ജങ്ങ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്… കൂടാതെ, കോൺക്രീറ്റ് ഓവുചാലുകൾ, നടപ്പാത, ബസ് ബേ, ബസ് ഷെൽട്ടറുകൾ, ഓട്ടോറിക്ഷ, ടെംപോ എന്നിവയയ്ക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്… പത്രസമ്മേളനത്തിൽ ടി.വി.രാജേഷ് എം.എൽ.എ., എ.സുഹറാബി, ഡി.വിമല, വി.വി.പ്രീത, എം.പവിത്രൻ എന്നിവർ പങ്കെടുത്തു…. Continue reading പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം നാളെ….
പന്നിശല്യം രൂക്ഷം; തെങ്ങുകൾ കുത്തി നശിപ്പിക്കുന്നു….
പഴയങ്ങാടി: വയലപ്ര അടുത്തില മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കൂടിവരുന്നു. കക്കോപ്രവൻ പ്രദീപ്കുമാറിന്റെ വീട്ടുപറമ്പിലെ ചെറുതെങ്ങ് പൂർണമായും കുത്തിനശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രണ്ടുമാസംമുമ്പും ഇതിന് സമാനമായി തെങ്ങുകൾ നശിപ്പിച്ചിരുന്നു. പുതിയ തെങ്ങുകൾ നട്ടുപിടിപ്പിച്ചതിനുശേഷം ഇത് മൂന്നാംതവണയാണ് പന്നിയുടെ ആക്രമണം…. Continue reading പന്നിശല്യം രൂക്ഷം; തെങ്ങുകൾ കുത്തി നശിപ്പിക്കുന്നു….
രാമപുരം പാലത്തിൽ അപകടകരമാകുംവിധമുള്ള ഇരുമ്പുതൂൺ മാറ്റി….
പഴയങ്ങാടി: കെ.എസ്.ടി.പി. റോഡിൽ പണിത രാമപുരം പുഴയ്ക്കുകുറുകെയുള്ള പുതിയ പാലത്തിന്റെ നിർമാണവേളയിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ മാറ്റി… കെ.എസ്.ടി.പി. റോഡും രാമപുരം പാലവും ശനിയാഴ്ച മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്യും. പുതിയ പാലം പണിപൂർത്തിയാക്കുകയും പഴയ പാലത്തിന്റെ അനുബന്ധ റോഡ് നന്നാക്കുകയുംചെയ്തതോടെ ഇവിടെ ഗതാഗതക്കുരുക്കിന് പരിഹാരമായി… എന്നാൽ, പാലം നിർമാണവേളയിൽ സ്ഥാപിച്ച ഇരുമ്പുതൂണുകൾ അങ്ങനെതന്നെ നിൽക്കുന്നത് അപകടാവസ്ഥയായിരുന്നു.. Continue reading രാമപുരം പാലത്തിൽ അപകടകരമാകുംവിധമുള്ള ഇരുമ്പുതൂൺ മാറ്റി….
തളിപ്പറമ്പിലെ ആർ.ഡി.ഒ. ഓഫീസ് ഉദ്ഘാടനം വൈകുന്നു….
തളിപ്പറമ്പ്: റവന്യൂ ഡിവിഷണൽ ഓഫീസ് പ്രഖ്യാപിച്ചിട്ട് മാസങ്ങളായിട്ടും ഉദ്ഘാടനം നടന്നില്ല. തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ താഴെ നിലയിലാണ് ഓഫീസിന് സ്ഥലം കണ്ടെത്തിയത്. ഇവിടെ നേരത്തേ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകൾ നാടുകാണിയിലെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു… വിശാലമായ ഹാളിലാണ് ആർ.ഡി.ഒ. ഓഫീസിന് സ്ഥലമൊരുക്കിയത്. ഇത് ഉപയോഗിക്കുന്നില്ല. രണ്ട് സീനിയർ സൂപ്രണ്ടുമാരുൾപ്പെടെ 23 ജീവനക്കാരെയും പ്രഖ്യാപിച്ചിരുന്നു. അഞ്ചുപേരെ മാത്രമാണ് നിയമിച്ചത്. പരാതിക്കാരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാനുള്ള സംവിധാനമില്ല…. അതിനായി തലശ്ശേരിയിൽത്തന്നെ പോകണം. ഒരു സീനിയർ സൂപ്രണ്ട് ഉൾപ്പെടെ അഞ്ചുജീവനക്കാരുണ്ട്. ഏതൊക്കെ ഫയലുകൾ കൈകാര്യം ചെയ്യണമെന്ന് ജീവനക്കാർക്കുപോലും നിശ്ചയമില്ല. കെട്ടിടത്തിൽ സൗകര്യങ്ങളൊരുക്കാൻ 20 ലക്ഷത്തോളം രൂപയുടെ നിർമാണം നടത്തേണ്ടതുണ്ട്… ഇലക്‌ട്രിക്കൽ വിഭാഗം എൻജിനീയർമാർ കെട്ടിടം പരിശോധിച്ചുവെങ്കിലും തുടർനടപടിയുണ്ടായില്ല. ഫർണിച്ചർ ഇല്ല. ഓഫീസ് ഇനിയെന്നു പ്രവർത്തിക്കുമെന്നറിയാതെ വിഷമത്തിലാണ് ആളുകൾ… Continue reading തളിപ്പറമ്പിലെ ആർ.ഡി.ഒ. ഓഫീസ് ഉദ്ഘാടനം വൈകുന്നു….
കണ്ണൂർ; പട്ടാപ്പകല്‍ 53കാരിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു …
കരിങ്കല്‍ക്കുഴി കെ.സി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53) നെയാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. തേങ്ങ പറിക്കാന്‍ വന്നയാളാണെന്നാണ് സൂചന… കുടിവെള്ളം ചോദിച്ച് പുറത്തിറങ്ങിയപ്പോഴാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. കൊടുവാള്‍കൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിട്ടുണ്ട്. പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത് മയ്യില്‍ പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി ശുഭയെ കമ്പില്‍ ആശുപത്രിയില്‍ പ്രാഥമീക ചികിത്സ നടത്തി കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പിടികൂടാന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചു…. Continue reading കണ്ണൂർ; പട്ടാപ്പകല്‍ 53കാരിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു …
പാപ്പിനിശ്ശേരിയിൽ മുപ്പത് ഏക്കർ കണ്ടൽക്കാട് വെട്ടിനശിപ്പിച്ച നിലയിൽ….
കണ്ണൂർ ജില്ലയിലെ സമ്പുഷ്ടമായ കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലും ചുങ്കത്തും വളപട്ടണം പുഴയോരത്തും കണ്ടൽക്കാട് കൈയേറ്റം തുടരുന്നു… മുപ്പതിലധികം ഏക്കർ കണക്കിനു സ്ഥലത്തെ കണ്ടൽമരങ്ങളാണു നശിപ്പിച്ചിട്ടുള്ളത്. പ്രദേശത്തു നൂറുകണക്കിനു ഹെക്ടർ സ്ഥലത്തു സമ്പുഷ്ടമായി കണ്ടൽക്കാടുകൾ ഏതാനും വർഷം മുന്‍പുവരെ ഉണ്ടായിരുന്നു… ഇപ്പോൾ തുരുത്തിയിൽ നിന്നും വളപട്ടണം പുഴ, വനത്തിലൂടെൂടെ നിർമിച്ച റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളൽ, കണ്ടൽ വെട്ടിമണ്ണിട്ടുനികത്തൽ, കെട്ടിട നിർമാണം, വനനശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്.ആഴ്ചകളായി വനമേഖലയിൽ കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ അധികൃതരോ പഞ്ചായത്തധികൃതരോ പ്രദേശത്തു തിരിഞ്ഞു നോക്കിയിട്ടില്ല… പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തിൽ പാപ്പിനിശേരിയിൽ നടക്കുന്ന നശീകരണത്തിനെതിരേ നടപടി സ്വീകരിക്കേണ്ട അധികൃതർ ഈ കാര്യത്തിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ച തുറന്നുകാട്ടുമെന്നു പരിഷത്ത് നേതാവ് പി. ധർമൻ പറഞ്ഞു… Continue reading പാപ്പിനിശ്ശേരിയിൽ മുപ്പത് ഏക്കർ കണ്ടൽക്കാട് വെട്ടിനശിപ്പിച്ച നിലയിൽ….
