മാടായിപ്പാറയിൽ തീപ്പിടുത്തം…
മാടായിപ്പാറയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപം തീപിടിത്തം… ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ പാറയിലെ ഒരേക്കറോളം കുറ്റിക്കാട് കത്തിനശിച്ചു… പഴയങ്ങാടി പൊലീസും നാട്ടുകാരും ചേർന്നാണു തീയണച്ചത്… Continue reading മാടായിപ്പാറയിൽ തീപ്പിടുത്തം…
അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; ഉദയാസ്തമന അടിയന്തിരം…
പഴയങ്ങാടി: അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉദയാസ്തമന അടിയന്തിരം തിങ്കളാഴ്ച നടക്കും. തുടർന്ന് ഏഴു ദിനങ്ങളിൽ അതിയടം, അടുത്തില, ചെങ്ങൽ, മേലതിയടം, ശ്രീസ്ഥ, പടന്നപ്പുറം ഭാഗങ്ങളിൽ നാട്ടെഴുന്നള്ളത്തും ഉണ്ടാകും. Continue reading അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; ഉദയാസ്തമന അടിയന്തിരം…
ഇരിണാവ് റോഡ് കവലയിൽ സിഗ്നൽ പ്രവർത്തനം തുടങ്ങി…
ചെറുകുന്ന്: പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിണാവ് റോഡ് കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം തുടങ്ങി… ഇരിണാവ് റെയിൽവേഗേറ്റ് കടന്ന് വരുന്നതും മടക്കര, മാട്ടൂൽ ഭാഗത്തേക്ക് പോകുന്ന റോഡും ഉൾപ്പെടെ നാല് റോഡുകൾ കൂടിച്ചേരുന്ന സ്ഥലമായ ഇരിണാവ് റോഡ് കവലയിലാണ് സിഗ്നൽസംവിധാനം ഒരുക്കിയത്…. വാഹനകുരുക്ക് കൂടിയ സ്ഥലമാണിത്. ട്രാഫിക്ക് സിഗ്നൽ സംവിധാനം വന്നുകഴിഞ്ഞാൽ വാഹനകുരുക്കിനും അപകടങ്ങൾക്കും ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ…. Continue reading ഇരിണാവ് റോഡ് കവലയിൽ സിഗ്നൽ പ്രവർത്തനം തുടങ്ങി…
പഴയങ്ങാടി; കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും….
കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും. കെഎസ്ടിപി റോഡ് കേവലം മെക്കാഡം ടാറിങ് റോഡിൽ ഒതുക്കി എന്ന് ആക്ഷേപം. കെഎസ്ടിപി സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് നേതാക്കൾ പഴയങ്ങാടിയിൽ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു… Continue reading പഴയങ്ങാടി; കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും….
പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം; ഒരുക്കങ്ങൾ പൂർത്തിയായി..
പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം നാളെ നടക്കും.. അതിനുള്ള ഒരുക്കങ്ങൾ പഴയങ്ങാടിയിൽ പൂർത്തിയായി.. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെയും താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെയും രാമപുരം പാലത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും… മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിക്കും. ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറും… Continue reading പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം; ഒരുക്കങ്ങൾ പൂർത്തിയായി..
കുഞ്ഞിമംഗലം: പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് തെരുവു നാടകോത്സവം സംഘടിപ്പിച്ചു….
കുഞ്ഞിമംഗലം: പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ആണ്ടാംകൊവ്വലിൽ തെരുവു നാടകോത്സവം സംഘടിപ്പിച്ചു. സിനിമ-നാടക നടൻ പ്രകാശൻ ചെങ്ങൽ ഉദ്ഘാടനം ചെയ്തു. ടി.എൻ.മധു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം തയ്യിൽ താജുദ്ദീൻ, പി.പി.സത്യൻ, സുകുമാരൻ കുഞ്ഞിമംഗലം, എം.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പരിയാരം നാടകസംഘത്തിന്റെ കുമാരസംഭവം, കൊഴുമ്മൽ നാട്ടരങ്ങിന്റെ കഴുത, നരിക്കോട് നവോദയ കലാസമിതിയുടെ പെരിയോർ എന്നീ നാടകങ്ങൾ അരങ്ങേറി. Continue reading കുഞ്ഞിമംഗലം: പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് തെരുവു നാടകോത്സവം സംഘടിപ്പിച്ചു….
നരയൻ നത്ത് വീണ്ടും മാടായിപ്പാറയിൽ ……
പാകിസ്താനിലും അഫ്ഗാനിസ്താനിലും ജീവിക്കുന്ന നരയൻ നത്ത് (Pallid Scopsowl) മാടായിപ്പാറയിൽ വീണ്ടുമെത്തി… ദക്ഷിണേന്ത്യയിൽ വളരെ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഇതിനെ 2014-ൽ തൃശ്ശൂർ ഏനാമാവിൽ പ്രേംചന്ദ് രഘുവരനും 2016-ൽ മാടായിപ്പാറയിൽ മനോജ് ഇരിട്ടിയും കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്… കഴിഞ്ഞ ദിവസം മാടായിപ്പാറയിൽ ഇതിനെ കണ്ടെത്തിയത് പക്ഷിനിരീക്ഷകരായ പി.സി. രാജീവനും ഷിനിത്ത് മൊട്ടമ്മലുമാണ്. ഷിനിത്താണ് ഇതിന്റെ ചിത്രമെടുത്തത്. നമ്മുടെ നാട്ടിലെ ചെവിയൻനത്തിനോട് സാമ്യമുള്ളതാണീ പാകിസ്താൻകാരൻ… ആദ്യമായി ഇതിനെ തെക്കേ ഇന്ത്യയിൽ കണ്ടെത്തിയത് 1995-ൽ കർണാടകത്തിലെ ബലഗാവിയിലാണ്… തമിഴ്നാട്ടിലെ വാൾപ്പാറയിലും ഇതിനെ കണ്ടിരുന്നു. മാടായിപ്പാറയിലെ പുതിയവരവോടെ ദക്ഷിണേന്ത്യയിലെ അഞ്ചാമത്തെ രേഖപ്പെടുത്തലാണ്. മാടായിപ്പാറയുടെ ജൈവവൈവിധ്യപ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നതാണീ കണ്ടെത്തൽ. Continue reading നരയൻ നത്ത് വീണ്ടും മാടായിപ്പാറയിൽ ……
