ഏഴോംസുന്നിവലിയ ജുമാമസ്ജിദ് കമ്മിറ്റി നബിദിന സമ്മേളനം സംഘടിപ്പിച്ചു…

ഏഴോം; ഏഴോംസുന്നിവലിയ ജുമാമസ്ജിദ് കമ്മിറ്റി നബിദിന സമ്മേളനം സംഘടിപ്പിച്ചു..  സമ്മേളനം മുതുകുട അബ്ദുൽ കാദിർ സഖാഫി ഉദ്ഘാടനം ചെയ്തു… സിപി  മുസ്തഫഹാജി  അധ്യക്ഷത  വഹിച്ചു… സലാം സഹദി, ശംസു  മൗലവി, സി പി ഹസ്സൻ, ഫദലു റഹ്മാൻ സി ടി, എ മഹബൂബ് എന്നിവർ പ്രസംഗിച്ചു… അബ്ദുൽറസാഖ് സി കെ സ്വാഗതം പറഞ്ഞു.. Continue reading ഏഴോംസുന്നിവലിയ ജുമാമസ്ജിദ് കമ്മിറ്റി നബിദിന സമ്മേളനം സംഘടിപ്പിച്ചു…

പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്ഘാടനം നിർവഹിച്ചു…

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെയും താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെയും രാമപുരം പാലത്തിന്റെയും ഉദ്ഘാടനം പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.. കണ്ണൂർ എം പി ശ്രീമതി ടീച്ചർ അധ്യക്ഷതവഹിച്ചു.. ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറി… അന്താരാഷ്ട്രനിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളായ റോഡ് അടയാളങ്ങൾ, അപായസൂചനകൾ, സീബ്രവരകൾ, സോളാർ തെരുവുവിളക്കുകൾ, സ്റ്റഡുകൾ, ജങ്ങ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്… കൂടാതെ, കോൺക്രീറ്റ് ഓവുചാലുകൾ, നടപ്പാത, ബസ് ബേ, ബസ് ഷെൽട്ടറുകൾ, ഓട്ടോറിക്ഷ, ടെംപോ എന്നിവയയ്ക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്… Continue reading പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്ഘാടനം നിർവഹിച്ചു…

ചെറുതാഴം പടന്നപ്പുറം വയലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു…

ചെറുതാഴം പടന്നപ്പുറം വയലിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.. വൻവില ഈടാക്കി വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് പലയിടങ്ങളിലായി നിക്ഷേപിക്കുന്നത്… അസഹ്യമായ ദുർഗന്ധം കാരണം പരിസരത്തുകൂടി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.. പരിയാരം പോലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു… Continue reading ചെറുതാഴം പടന്നപ്പുറം വയലിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു…

ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ രോഹിണിവാരം ഇന്ന് …..

പിലാത്തറ: ചെറുതാഴം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ രോഹിണിവാരം (വേദഘോഷം) ശനിയാഴ്ച വൈകീട്ട് നടക്കും. കൃഷ്ണയജുർവേദത്തിലെ 250 പദം ചൊല്ലി സമർപ്പിക്കുന്നതാണ് ചടങ്ങ്… ശ്രീരാഘവപുരം സഭായോഗത്തിൽ ഉൾപ്പെട്ട അഞ്ച് ഗൃഹങ്ങളിലെ 96 ഊരാളകുടുംബങ്ങളാണ് ഊഴമിട്ട് വാരം നടത്തുന്നത്. ബ്രഹ്മസ്വം വേദപാഠശാലയിലെ ആചാര്യൻ ആമല്ലൂർ സംഗമേശൻ നമ്പൂതിരി വാരമിരിക്കും… രാത്രി ഏഴിന് കാനപ്രം ഈശ്വരൻ നമ്പൂതിരിയുടെ ആധ്യാത്മികപ്രഭാഷണം ധ്രുവചരിതം ഉണ്ടാകും. തുടർന്ന് പായസദാനം. Continue reading ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ രോഹിണിവാരം ഇന്ന് …..

മാട്ടൂലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു….

മാട്ടൂൽ: ഒളിയങ്കര പള്ളിക്കടുത്ത് റോഡരികിലെ ശുദ്ധജല പൈപ്പിന്റെ ജോയിന്റിൽ ചോർച്ച… മാസങ്ങളായി ഇവിടെനിന്ന് വെള്ളം പാഴായിപ്പോകാൻ തുടങ്ങിയിട്ട്… കുടിവെള്ളത്തിനായി ഏറെ നെട്ടോട്ടമോടുന്ന പ്രദേശത്താണ് ഇത്തരത്തിൽ വെള്ളം പാഴായിപ്പോകുന്നത്. ജപ്പാൻ കുടിവെള്ള പൈപ്പിലാണ് ചോർച്ച. ചോർച്ച നിർത്താൻ ഇതുവരെ ഒരു നടപടയുമുണ്ടായില്ല. Continue reading മാട്ടൂലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു….

കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂൾ ശതാബ്ദി നിറവിൽ……

പിലാത്തറ: കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂൾ ശതാബ്ദി ആഘോഷിക്കും. നാലുദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര-സാമൂഹികശാസ്ത്ര പ്രദർശനം, ദക്ഷിണേന്ത്യൻ ഫോക്‌ലോർ മേള, 1919-ന്റെ ചരിത്രപ്രാധാന്യമുൾക്കൊണ്ട് ജാലിയൻവാലാബാഗ് രക്തസാക്ഷിത്വവും കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ രംഗങ്ങളും ചിത്രീകരിക്കുന്ന ശീല്പോദ്യാന നിർമാണം, കണ്ണൂർ-കാസർകോട് ജില്ലകളിലെ വിദ്യാർഥി പ്രതിഭകളുടെ കലാ-സാംസ്കാരിക ശാസ്ത്ര-നിർമാണ കഴിവുകൾ അവതരിപ്പിക്കുന്ന പ്രതിഭാ സംഗമം, ചരിത്രവിശേഷം, പ്രതിമാസ പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും… ആഘോഷം ഒരു വർഷം നീണ്ടുനിൽക്കും. ശതാബ്ദി ആഘോഷ സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു… പ്രഥമാധ്യാപകൻ എൻ.സുബ്രഹ്മണ്യൻ പദ്ധതി അവതരിപ്പിച്ചു. സി.വി.ദാമോദരൻ, ഡോ. വൈ.വി.കണ്ണൻ, എ.ഇ.ഒ. പി.അബ്ദുള്ള, വെങ്കല പൈതൃക ട്രസ്റ്റ് ചെയർമാൻ കെ.വി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു… ഭാരവാഹികൾ: എം.കുഞ്ഞിരാമൻ (ചെയ.) എൻ.സുബ്രഹ്മണ്യൻ (ജന.കൺ.), വി.ടി.അമ്പു (വൈ.ചെയ.) കെ.വി.വാസു (ജോ. കൺ.), എം.സത്യൻ (ഖജാ.) Continue reading കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി. സ്കൂൾ ശതാബ്ദി നിറവിൽ……

കണ്ണൂർ സർവകലാശാലപരീക്ഷാഫലം….

സർവകലാശാല രണ്ടാം സെമസ്‌റ്റർ ബിഎഎൽഎൽബി (റഗുലർ/സപ്ലിമെന്ററി – ഏപ്രിൽ 2017), പഠനവകുപ്പുകളിലെ ഒന്നാം സെമസ്‌റ്റർ എംഎ ഇംഗ്ലിഷ്, ഹിന്ദി, മ്യൂസിക്, എംഎസ്‌സി ബയോടെക്‌നോളജി, മൈക്രോബയോളജി, മോളിക്യുലാർ ബയോളജി, എൻവയൺമെന്റൽ സയൻസ്, എംബിഎ, എംഎൽഐഎസ്‌സി (സിസിഎസ്എസ് – റഗുലർ/സപ്ലിമെന്ററി – നവംബർ 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു… ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യം… തീയതി നീട്ടി >> ഡിസംബർ 5ന് ആരംഭിക്കുന്ന ഒന്നാം സെമസ്‌റ്റർ എംസിഎ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയ്‌ക്ക് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് വിദ്യാർഥികൾക്കു പിഴ കൂടാതെ ഈ മാസം 26 വരെയും 160 രൂപ പിഴയോടെ 28 വരെയും ഓൺലൈനായി അപേക്ഷിക്കാം. ടൈം ടേബിൾ >> ഡിസംബർ 10ന് ആരംഭിക്കുന്ന ഏഴാം സെമസ്‌റ്റർ ബിടെക് (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് – പാർട്‌ ടൈം ഉൾപ്പെടെ – 2007 അഡ്‌മിഷൻ മുതൽ – ജൂലൈ 2018) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യം. ഹാൾടിക്കറ്റ് >> 26ന് ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റർ ബിഎഡ് (നവംബർ 2018) … Continue reading കണ്ണൂർ സർവകലാശാലപരീക്ഷാഫലം….