മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു…

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന… മാത്യു ടി തോമസിന്‍റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്… Continue reading മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു…

പഴയങ്ങാടി; കിണറ്റിൽ വീണ ആടിന് രക്ഷകരായി യുവാക്കൾ…

ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ വീണ ആടിന് രക്ഷകരായി യുവാക്കൾ… മാടായി ബീച്ച്‌ റോഡിന്‌ സമീപം ലില്ലിയുടെ വീട്ടിലെ മുട്ടനാടാണ് തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് മേയാൻവിട്ട ആടിന്റെ കരച്ചിൽ കേട്ടാണ് ഉടമ ലില്ലി കിണറ്റിനടുത്തെത്തിയത്… ആൾമറയ്ക്ക് മുകളിലേക്ക് ചാടിക്കയറിയ അഞ്ചുമാസം പ്രായമുള്ള ആടാണ് വലകീറി കിണറ്റിൽ വീണത്. വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ആടിനെ വിവരമറിഞ്ഞെത്തിയ നിർമാണത്തൊഴിലാളികളായ കൊയിലേരിയൻ ഷൈജു, പി.ലിനിസ്റ്റൻ എന്നിവർ ചേർന്ന് കിണറ്റിലിറങ്ങി വടംകെട്ടി പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്‌… യുവാക്കളെ നാട്ടുകാർ അഭിനന്ദിച്ചു… Continue reading പഴയങ്ങാടി; കിണറ്റിൽ വീണ ആടിന് രക്ഷകരായി യുവാക്കൾ…

യൂത്ത് ലീഗ് രക്തദാന ക്യാമ്പ് നടത്തി…

മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഭാഗമായി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പരിയാരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി… പയ്യന്നൂർ മുൻസിപ്പൽ കൗൺസിലർ നസീമ കവ്വായി ഉദ്ഘാടനം ചെയ്തു. റസാഖ് ചുമടുതാങ്ങി, ചെറുതാഴം തമീം ചുമടുതാങ്ങി, നിസാർ ചുമടുതാങ്ങി, താജുദ്ധീൻ മണ്ടൂർ, ആസിഫ് മണ്ടൂർ, അഫ്സൽ പിലാത്തറ, ഷകീർ, ഷബീബ്, അൻസാർ, ഷിറാസ്, ഫർഹാൻ, നിസാം, റാഷിദ്‌, അഷ്‌ഫാഖ്, ജലാൽ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി… Continue reading യൂത്ത് ലീഗ് രക്തദാന ക്യാമ്പ് നടത്തി…

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ജീവനം 2018…

കല്ല്യാശ്ശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2018-2019 അധ്യയന വർഷത്തിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാരിസ്ഥിതിക അവബോധ പ്രചാരണ പദ്ധതിയാണ് ജീവനം 2018… വിദ്യാർത്ഥികളുടെ പഠന മേഖലയെ പരിപോഷിപ്പിക്കുന്ന രീതിയിലും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന വായു, ജലം, മണ്ണ് എന്നീ അടിസ്ഥാന വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി 2018 നവംബർ 26 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒര് ലഘു പരീക്ഷണ ശിൽപശാല മാട്ടൂൽ എം യു .പി സ്കൂളിൽ വച്ച് നടക്കുകയാണ്. കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി., മാട്ടൂൽ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ എൽ, പി., യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 250 വിദ്യാർത്ഥികൾ മുഴു ദിന പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. ജലം, വായു,മണ്ണ് എന്നിവയുമായി ബന്ധപ്പെട്ട നൂറോളം … Continue reading കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ജീവനം 2018…

മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയുടെ വായനോത്സവം ഇന്ന് മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയിൽവെച്ച് നടക്കും….

മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയുടെ വായനോത്സവം 25-ന് മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയിൽ നടക്കും… രാവിലെ 9.30-ന് പവിത്രൻ തീക്കുനി ഉദ്ഘാടനംചെയ്യും… വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്യും. താഹ മാടായി പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട 58 കുട്ടികളാണ് മത്സരാർഥികളായി പങ്കെടുക്കുന്നത്. തുടർന്ന് മാട്ടൂലിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും… Continue reading മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയുടെ വായനോത്സവം ഇന്ന് മാട്ടൂൽ സെൻട്രൽ റീഡേഴ്‌സ് കഫേയിൽവെച്ച് നടക്കും….

പഴയങ്ങാടി വാടിക്കൽ കടവ്റോഡ് കാട്മൂടിയ നിലയിൽ…

വാടിക്കൽ കടവ് റോഡിൽ കാടു മൂടിയ നിലയിൽ… റോഡരികിൽ കാടു മൂടിയത് കാരണം ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുകയാണ്… കാൽനട യാത്രക്കാരാണ് ഏറ്റവും ദുരിതം പേറുന്നത്. സ്കൂളിലും മദ്രസയിലും ഉൾപ്പെടെ പോകുന്ന വിദ്യാർഥികൾ ഏറെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. നാട്ടുകാർ അനുഭവിക്കുന്ന ദുരിതം അധികാരികളെ അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല… പഴയങ്ങാടിയിൽ നിന്നു മാട്ടൂൽ ഭാഗത്തേക്കു പോകുന്ന യാത്രക്കാർ പ്രധാനമായും സഞ്ചരിക്കുന്ന പാതയാണിത്. റോഡരികിലെ കാട് വൃത്തിയാക്കാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു… Continue reading പഴയങ്ങാടി വാടിക്കൽ കടവ്റോഡ് കാട്മൂടിയ നിലയിൽ…

കെട്ടിട നിർമാണത്തിനിടെ തമ്പുരാൻകുന്ന് ഇടിഞ്ഞുവീണു…

നെരുവമ്പ്രം പുല്ലാഞ്ഞിടയിൽ കെട്ടിട നിർമാണത്തിനിടെ തമ്പുരാൻകുന്ന് ഇടിഞ്ഞു വീണ് സ്വകാര്യ സ്കൂളിന്റെ മതിൽ തകർന്നു… ഇന്നലെ രാവിലെയാണു കുന്നിടിഞ്ഞതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്… ജെ സി ബി ഉപയോഗിച്ചു സ്വകാര്യ വ്യക്തി തമ്പുരാൻ കുന്നിനു സമീപം മണ്ണു നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നാണു കുന്നിടിഞ്ഞതെന്നു പരാതി ഉയർന്നിട്ടുണ്ട്… സംഭവസമയത്ത് ഇവിടെ തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കുന്നിന്റെ വലിയ ഭാഗം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്… സമീപത്തെ വീടുകൾക്കും റോഡിനും ഇതു ഭീഷണിയാണ്. നേരത്തെ കുന്നിടിച്ചിൽ തടയാൻ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് 30 അടി ഉയരത്തിൽ മതിൽ കെട്ടിയിരുന്നു. ഇതാണു തകർന്നത്. മഴ പെയ്താൽ കുന്നിടിഞ്ഞ മണ്ണ് ഒഴുകി പഴയങ്ങാടി– തളിപ്പറമ്പ് റോഡിൽ ഗതാഗതം തടസപ്പെടാൻ കാരണമായേക്കും… Continue reading കെട്ടിട നിർമാണത്തിനിടെ തമ്പുരാൻകുന്ന് ഇടിഞ്ഞുവീണു…