എന്റെ പഴയങ്ങാടി WhatsApp കൂട്ടായ്മയിൽ അംഗമാവാൻ…
എന്റെ പഴയങ്ങാടി (by http://www.plive.ml) pin: 670303 💢പഴയങ്ങാടിക്കാർക്ക് സ്വാഗതം ✅ പ്രധാനമായും പ്രാദേശിക വാർത്തകൾ അറിയിക്കുന്നതിനാണ് ഈ ഗ്രൂപ്പ്..✅ പ്രാദേശികമായതും സമകാലികമായതും എന്തും ഗ്രൂപ്പിൽ ചർച്ച ചെയ്യാം.. ( ഗ്രൂപ്പിന്റെ മാന്യതയ്ക്ക് നിരക്കാത്ത പോസ്റ്റുകൾ പങ്കുവെക്കുന്നതും അമിത മത- രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്നതും അംഗീകരിക്കില്ല.. അങ്ങനെയുള്ളവരെ മുന്നറിയിപ്പ് ഇല്ലാതെ REMOVE ചെയ്യുന്നതാണ്.. )✅ *”ഗാലറിയിൽ ഇരുന്ന് കളികാണുന്നവർ”* ദയവായി ഗ്രൂപ്പിൽ ജോയിൻ ചെയ്യാതിരിക്കുക..✅നിങ്ങളുടെ നാട്ടിലെ വാർത്തകൾ അത് എന്തുമായിക്കോട്ടെ.. അത് വിശദവിവരങ്ങളോടെ ഈ ഗ്രൂപ്പിൽ അറിയിക്കൂ.. അല്ലെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ https://wa.me/918281013994?text=NEWS%3E%3E .. പഴയങ്ങാടി ലൈവ് എന്ന വാർത്താകൂട്ടായ്മ വഴി വാർത്തകൾ എല്ലാരും അറിയട്ടെ..✅നിങ്ങളുടെ കഴിവുകൾ അത് എന്തുമാവട്ടെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുണ്ട്…. *നിങ്ങളുടെ/ നിങ്ങളുടെ സുഹൃത്തിന്റെ/ നിങ്ങളുടെ മക്കളുടെ കലാസൃഷ്ടികൾ ഞങ്ങൾക്കയച്ചു തരിക.. പഴയങ്ങാടി ലൈവ് വെബ്സൈറ്റിൽ അത് പ്രദർശിപ്പിക്കുന്നതായിരിക്കും..*✅സ്ഥിരമായി പ്രാദേശിക വാർത്തകൾ അറിയിക്കാൻ നിങ്ങൾ തയ്യാറാണോ..?? എങ്കിൽ പഴയങ്ങാടി ലൈവ് വാർത്താകൂട്ടായ്മയുടെ മോഡറേറ്റർ പാനലിലേക്ക് നിങ്ങളെ ആവശ്യമുണ്ട്.. … Continue reading എന്റെ പഴയങ്ങാടി WhatsApp കൂട്ടായ്മയിൽ അംഗമാവാൻ…
പഴയങ്ങാടിയിൽ കെഎസ്ടിപി റോഡില്‍ കോണ്ക്രീറ്റ് കുറ്റികൾ കാൽനടയാത്രകാർക്ക് ഭീഷണിയാവുന്നു…
പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം കെഎസ്ടിപി റോഡിന് സൈഡിലെ കോൺക്രിറ്റ് കുറ്റികൾ കാൽനടയാത്രക്കാർക്കു ഭീഷണിയാകുന്നു… പൊലീസ് അറിയിപ്പ് എന്ന നിലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ പ്രചാരണാർഥം റോഡിൽ സ്ഥാപിച്ച നോപാർക്കിങ് ബോർഡുകളുടെ കുറ്റികളാണു കാൽനടയാത്രക്കാർക്ക് അപകട ഭീഷണി വരുത്തിവെക്കുന്നത്… ഈ കുറ്റികളിൽ തട്ടി വീണ് ആളുകൾക്കു പരുക്കേൽക്കുന്നതു പതിവാണ്… ഇന്നലെ വൈകിട്ടും ഈ കുറ്റിയിൽ തട്ടി റോഡിൽ വീണു കാൽനടയാത്രക്കാരനു പരുക്കേറ്റിരുന്നു. ഇയാൾ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. റോഡരികിൽ ഇത്തരത്തിൽ 8 കോൺക്രിറ്റ് കുറ്റികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്… പഴയങ്ങാടി പൊലീസും വ്യാപാരി പ്രതിനിധികളുമാണ് ഒരുവർഷം മുൻപ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത്… Continue reading പഴയങ്ങാടിയിൽ കെഎസ്ടിപി റോഡില്‍ കോണ്ക്രീറ്റ് കുറ്റികൾ കാൽനടയാത്രകാർക്ക് ഭീഷണിയാവുന്നു…
വെങ്ങര ചെമ്പല്ലിക്കുണ്ട്- കൊവ്വപ്പുറം റോഡ് കാട്മൂടിയ നിലയിൽ….
വെങ്ങര ചെമ്പല്ലിക്കുണ്ട്- കൊവ്വപ്പുറം റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നത് അപകടഭീതിയുയർത്തുന്നു… കാട് വളർന്ന് റോഡിലേക്ക് തള്ളിയ നിലയിലായതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർ കാട്ടിലേക്ക് കടന്നുനിൽക്കേണ്ട അവസ്ഥയാണ്… റോഡരികിലെ കാട് ചെറിയ വാഹനങ്ങളിൽ പോകുന്നവർക്കും അപകടഭീഷണിയായി മാറുന്നുണ്ട്… കുഞ്ഞിമംഗലം കൊവ്വപ്പുറം ഭാഗത്തുനിന്ന് എളുപ്പത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി, മുട്ടം ഭാഗത്തേക്ക് എത്താനുതകുന്ന റോഡിലാണ് വലിയ ഭീഷണിയായി കാട് വളർന്നിട്ടുള്ളത്… വയലപ്ര പാർക്കിലേക്ക് പയ്യന്നൂർ ഭാഗത്തുനിന്ന് എളുപ്പത്തിൽ എത്താൻ സാധിക്കുന്നതാണ് ഈ റോഡ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട സ്കൂൾ ബസ്സുകൾ ഇതുവഴിയണ് കടന്നു പോകുന്നത്… ഇതുവഴി സ്വകാര്യ ബസ്സുകളും ഓടുന്നുണ്ട്. റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി റോഡരികിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ കാട് വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. Continue reading വെങ്ങര ചെമ്പല്ലിക്കുണ്ട്- കൊവ്വപ്പുറം റോഡ് കാട്മൂടിയ നിലയിൽ….
വാടിക്കൽകടവിൽ കണ്ടൽ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നതായി പരാതി…
പഴയങ്ങാടി വാടിക്കൽ കടവ് പ്രദേശത്ത് കണ്ടൽ കാടുകൾ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നതായി പരാതി… വാടിക്കൽ റോഡിന് സമീപത്തെ സ്വകാര്യ ക്വാർട്ടേഴ്സിന് സമീപമാണ് കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് തണ്ണീർ ത്തടം നികത്തുന്നത്… ഇരുപതിലധികം വ്യത്യസ്ത കണ്ടൽ ചെടികൾ സമൃദ്ധമായി വളരുന്ന പ്രദേശമാണ് പഴയങ്ങാടി വാടിക്കൽകടവ് പ്രദേശം. കണ്ടൽ കാടുകൾ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നത് ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് അധികൃതരും മൗനം പാലിക്കുന്നതായി നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തിയുടെ നേതൃത്വത്തിലാണ് തണ്ണീർതടം നികത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്… Continue reading വാടിക്കൽകടവിൽ കണ്ടൽ നശിപ്പിച്ച് തണ്ണീർത്തടം നികത്തുന്നതായി പരാതി…
ട്രാഫിക് സിഗ്നലില്ലാതെ പാപ്പിനിശ്ശേരി കവല…
പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ ഉദ്ഘാടനം നടന്നെങ്കിലും വലിയ ഗതാഗതക്കുരുക്ക് നേരിടുന്ന പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയില്ല… നിത്യേന നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിലേക്ക് തലങ്ങും വിലങ്ങും കയറുകയും കെ.എസ്.ടി.പി. റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന പ്രധാന കവലയാണിത്… ഈ കവലയിലുണ്ടാകുന്ന ഗതാഗതക്കുരുക്കാണ് പാപ്പിനിശ്ശേരി-പുതിയതെരു റോഡിൽ പലപ്പോഴും വാഹനഗതാഗതം താറുമാറാക്കുന്നത്. ഇതേ റോഡിൽ ഇരിണാവ് കവലയിൽ ഇതിനകം ട്രാഫിക് സിഗ്നൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതും പ്രവർത്തനക്ഷമമായിട്ടില്ല…. Continue reading ട്രാഫിക് സിഗ്നലില്ലാതെ പാപ്പിനിശ്ശേരി കവല…
ഇന്ന് ദേശീയ ക്ഷീര ദിനം…
ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ന് രാഷ്ട്രം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നു. ലോക രാഷ്‌ട്രങ്ങളുടെ സമ്ബദ് വ്യവസ്‌ഥയെ പിടിച്ചു നിര്‍ത്തുന്നതില്‍ ക്ഷീര മേഖല പ്രധാന പങ്ക് വഹിക്കുന്നു… ജീവനോപാധി, തൊഴില്‍ എന്നീ നിലകളില്‍ ഇത് ചെലുത്തുന്ന സ്വാധീനം നിര്‍ണായകമാണ്. ദൈനംദിന ആരോഗ്യക്രമത്തില്‍ പാലിന്റെയും പാല്‍ ഉത്‌പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ദേശീയ ക്ഷീരദിനത്തിനുള്ളത്… ഇന്ത്യന്‍ കാര്‍ഷിക സമ്ബദ്‌ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. പാല്‍ ഉത്‌പാദനത്തില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യനെയും ക്ഷീര വ്യവസായ രംഗത്ത് സമഗ്രസംഭാവനകള്‍ നല്‍കിയ, ഡി.എന്‍. ഖുറോഡിയെയും ഈ ദിനത്തില്‍ അനുസ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.. നാം പണം കൊടുത്തുവാങ്ങുന്ന ഭക്ഷ്യ വസ്‌തു ഗുണമേന്‍മയുള്ളതും പോഷക സമൃദ്ധവും മായം കലരാത്തതുമായിരിക്കണം എന്നത് ഓരോ പൗരന്റേയും മൗലിക അവകാശമാണ്. സമ്ബൂര്‍ണ്ണ പോഷകാഹാരമെന്ന നിലയില്‍ പാലിന്റെയും പാലുത്‌പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുകയും അവയുടെ ഉപഭോഗം വര്‍ദ്ധിച്ചു വരുകയും … Continue reading ഇന്ന് ദേശീയ ക്ഷീര ദിനം…
യൂത്ത് ലീഗ് വിളംബരജാഥ ഇന്ന് പിലാത്തറയിൽ…
മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ മുന്നോടിമായി തിങ്കളാഴ്ച വൈകീട്ട് 4.30-ന് പിലാത്തറയിൽ എം.എസ്.എഫ്. വിളംബര ഘോഷയാത്ര നടത്തും… ഞായറാഴ്ച ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിൽ ബൈക്ക് റാലിയും മാട്ടൂലിൽ വൈറ്റ്ഗാർഡ് പരേഡും നടന്നു. ഹരിത പതാകകളേന്തി നൂറുകണക്കിന് വാഹനങ്ങളിൽ പ്രവർത്തകർ ഗ്രാമപ്രദക്ഷിണം നടത്തി. മാട്ടൂലിൽ നടന്ന പരേഡിന് ഗഫൂർ മാട്ടൂൽ, എസ്.കെ.പി.സക്കറിയ, നബീൽ അബൂബക്കർ, സൈനുൽ ആബിദ് എന്നിവർ നേതൃത്വംനൽകി. യുവജനയാത്രയ്ക്ക് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് പിലാത്തറയിൽ സ്വീകരണം നൽകും… Continue reading യൂത്ത് ലീഗ് വിളംബരജാഥ ഇന്ന് പിലാത്തറയിൽ…
