പിലാത്തറ ഹോപ്പ് ഏറ്റെടുത്ത വിനീതയ്ക്ക് വീട് ഒരുക്കാൻ മാടായി കോളേജ് വിദ്യാർഥികൾ…

പിലാത്തറ ഹോപ്പ് ഏറ്റെടുത്ത വിനീതയുടെ കുടുംബത്തിന് വീട് ഒരുക്കുന്നു. നിർമാണപ്രവർത്തനത്തിന് തുടക്കംകുറിച്ച് മാടായി കോളേജ് എൻ.സി.സി., എൻ.എസ്.എസ്. വൊളന്റിയർമാർ വീടും പരിസരവും വൃത്തിയാക്കി… തുടർന്ന് ഹോപ്പിൽ സാമൂഹികസേവനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പരിയാരം മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ഡോ. ഗണേഷ് ക്ലസെടുത്തു. എം.പി.‌മധുസൂദനൻ അധ്യക്ഷതവഹിച്ചു. ഇ.കുഞ്ഞിരാമൻ, വി.മാധവൻ, എൻ.സി.സി. കോ ഓർഡിനേറ്റർ അജിൻ, കെ.കരുണാകരൻ എന്നിവർ സംസാരിച്ചു. Continue reading പിലാത്തറ ഹോപ്പ് ഏറ്റെടുത്ത വിനീതയ്ക്ക് വീട് ഒരുക്കാൻ മാടായി കോളേജ് വിദ്യാർഥികൾ…

ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് അപകടക്കെണിയാവുന്നു…..

എരിപുരം-കുപ്പം റോഡ് മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കുകയാണ്. എന്നാൽ, ഈ റോഡിൽ ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. വൈദ്യുതി ട്രാൻസ്‌ഫോർമറിനടുത്താണ് റോഡരിക് തകർന്നത് യാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്…. തകർന്ന റോഡിന്റെ രണ്ടുഭാഗത്തായി ടാർ വീപ്പകൾ എടുത്തുവെച്ചിട്ടുണ്ട്. ശക്തിയായി മഴ പെയ്താൽ വെള്ളൊഴുക്കിൽ റോഡിന്റെ കൂടുതൽ ഭാഗം തകരാനിടയായേക്കും. വാഹനങ്ങൾക്ക്‌ മാത്രമല്ല, കാൽനടയാത്രക്കാർക്കും അപകടഭീഷണിയായി മാറിയ റോഡിന്റെ തകർന്ന ഭാഗം ശരിയാക്കി ഇതുവഴിയുള്ള സുഗമമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. Continue reading ഏഴോം പഞ്ചായത്തിനും മൂന്നാം പിടിക്കയ്ക്കുമിടയിലെ റോഡിന്റെ അരിക് തകർന്നത് അപകടക്കെണിയാവുന്നു…..

കണ്ണൂരിൽ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രകണ്ണുർ നഗരത്തിൽ എത്തുന്നതിനാൽ ഇന്ന് വൈകുന്നേരം 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കണ്ണൂർ ടൗൺ സി.ഐ രക്തനകുമാർ അറിയിച്ചു…. ⏩തളിപ്പറമ്പ് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ  അലവിൽ പൊടിക്കുണ്ട് ബൈപാസ് വഴി കണ്ണൂരിൽ എത്തേണ്ടതാണ്…. ⏩⏩മേലേ ചൊവ്വ– തളിപ്പറമ്പ് വാഹനങ്ങൾ താണ കക്കാട് വഴി പുതിയ തെരു എത്തേണ്ടതാണ്.⏩⏩⏩തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ലോറികൾ തോട്ടട കണ്ണുർസിറ്റി-അലവിൽ വഴി പോകേണ്ടതാണ്… ▶▶യുവജന യാത്ര പരിപാടിക്ക് വരുന്ന വാഹനങ്ങൾ പോലീസ് മൈതാനത്തും പഴയ ബസ് സ്റ്റാന്റ് എന്നീ സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.📍📍പൊടിക്കുന്നു മുതൽ കാൽ ടക്സ് വരെ റോഡരികിൽ വാഹനം പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല… Continue reading കണ്ണൂരിൽ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം

പഴയങ്ങാടി വെങ്ങര മൂലക്കിലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം….

പഴയങ്ങാടി വെങ്ങര മൂലക്കിലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പതിനഞ്ച് പവൻ സ്വർണ്ണവും ആറായിരം രൂപയും കവർന്നു. ഇന്ന് ഉച്ചക്ക് 12  നും 1 മണിക്കും ഇടയിലാണ് സംഭവം…അടുക്കളയിലെ വാതിൽ തകർത്ത നിലയിലാണ്.. സിവിൽ എഞ്ചിനീയർ ആയ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.. പ്രതിയുടെത് എന്ന് സംശയിക്കുന്ന സിസിടിവി  ദൃശ്യം പോലീസ് പുറത്ത് വിട്ടു.. Continue reading പഴയങ്ങാടി വെങ്ങര മൂലക്കിലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം….

വേണമെങ്കിൽ വാഴ മണ്ണിനടിയിലും കുലക്കും….

ഇടക്കേപ്പുറം കെ പി ഹൗസില് കെ പി രാധയുടെ വീട്ടിലാണ് മണ്ണിനടിയില് നിന്നും വാഴ കുലച്ചു പുറത്തു വരുന്നത് ശ്രദ്ധയില് പെട്ടത്… നാലു ദിവസത്തോളമായി കുല വളര്ന്നു വലുതായി കൊണ്ടിരിക്കുന്നത്… ഇതിനു സമീപത്തുള്ള തെങ്ങിന് രണ്ട് മാസം മുന്നേ തടം തുറന്നിരുന്നു.. ആ സമയത്തു ഉണ്ടായിരുന്ന വാഴ അറിയാതെ നശിപ്പിക്കപെട്ടു പോയിരിക്കാം.. സാധാരണ നിലയില് വ്യത്യസ്തങ്ങളായ വാഴയില് എട്ടു മുതല് പന്ത്രണ്ടു മാസം വരെ എടുക്കും കുല പുറത്തു വരാൻവേണ്ടി.. വാഴ നട്ടു നാലു മാസം കഴിഞ്ഞാലാണ് കാമ്പ് രൂപപ്പെട്ടു തുടങ്ങുന്നത്. പിന്നീട് മൂന്നു മാസം കഴിഞ്ഞു കുല പുറത്തേക്കു വരുന്നു… ഈ കാലയളവിനുള്ളില് പ്രകൃതിദത്തമായി കുല പുറത്തേക്കു വരാന് സാധിക്കാത്ത അവസ്ഥയിൽ, അതായത് കാമ്പ് രൂപപ്പെട്ട കുലക്കാറായ വാഴ മുറിച്ചു മാറ്റപ്പെടുകയോ മുറിഞ്ഞു വീഴുകയോ ചെയ്തത് മണ്ണിനടിലയിലുള്ളത് കൊണ്ടാണ് ഇങ്ങനെ കുലച്ചു പുറത്തേക്കു വരുന്നത്… അടുത്ത ഒരു തലമുറയെ നിലനിർത്തുക എന്ന പ്രകൃതി നിയമത്തിന്റെ ഭാഗമാവാം ഈ അത്ഭുതകാഴ്ചയും.. Continue reading വേണമെങ്കിൽ വാഴ മണ്ണിനടിയിലും കുലക്കും….

CIGI മാടായി, മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു…

സെന്റർ ഫോർ ഇർഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (CIGI) മാടായി ,മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു…കേരള/കേന്ദ്ര  സർക്കാറുകളുടെ വിവിധ വകുപ്പുകളിലേക്ക്  ജോലിയിൽ പ്രവേശിക്കാനുള്ള ഒരു മികച്ച കവാടമായിരിക്കും നിങ്ങൾക്ക് ഈ പ്രോഗ്രാം .മൊട്ടാമ്പ്രം മിനാർ ക്യാമ്പസിൽ വെച്ച് ഡിസംബർ 8 ശനിയാഴ്ച (രണ്ടാം ശനി) രാവിലെ 9:30 മുതൽ 1:30 വരെയാണ് പരിപാടി… >>ആർക്കൊക്കെ പങ്കെടുക്കാനാവും 17 വയസ്സു മുതൽ 39 വയസ്സുവരെയുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. [ പങ്കെടുക്കുന്നവർ മിനിമം ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാകണം] >>രജിസ്റ്റർ ചെയ്യാൻ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഗൂഗ്ൾ ലിങ്കിൽ അമർത്തുക. അപ്പോൾ തെളിഞ്ഞു വരുന്ന രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ സമർപ്പിക്കുക. 📎 ഗൂഗ്ൾ രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാനുള്ള ലിങ്ക്* https://tinyurl.com/CIGIMM001 >>രജിസ്‌ട്രേഷൻ ഫീസ് 25 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ആയത് പ്രോഗ്രാം ദിവസം … Continue reading CIGI മാടായി, മാട്ടൂൽ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പി.എസ് .സി ഓറിയന്റേഷൻ ക്ലാസും മോഡൽ പരീക്ഷയും സംഘടിപ്പിക്കുന്നു…

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി: മണ്ണ്, ജലം, വായു ലഘു പരീക്ഷണങ്ങളുമായി ജീവനം 2018…

കല്ല്യാശ്ശേരി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2018-2019 അധ്യയന വർഷത്തിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റേയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന പാരിസ്ഥിതിക അവബോധ പ്രചാരണ പദ്ധതിയാണ് ജീവനം 2018… വിദ്യാർത്ഥികളുടെ പഠന മേഖലയെ പരിപോഷിപ്പിക്കുന്ന രീതിയിലും അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന വായു, ജലം, മണ്ണ് എന്നീ അടിസ്ഥാന വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി 2018 നവംബർ 26 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒര് ലഘു പരീക്ഷണ ശിൽപശാല മാട്ടൂൽ എം യു .പി സ്കൂളിൽ വച്ച് നടന്നു.. കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂൽ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ എൽ, പി., യു.പി, ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 250 വിദ്യാർത്ഥികൾ മുഴു ദിന പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ജല പരിശോധന കിറ്റ് ഉപയോഗിച്ച് കുടിവെള്ളത്തിന്റെ … Continue reading കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി: മണ്ണ്, ജലം, വായു ലഘു പരീക്ഷണങ്ങളുമായി ജീവനം 2018…