പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി: അപേക്ഷ ക്ഷണിച്ചു….

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്… ഫോണ്‍: 0469 2785525, 2975525, 8078140525. Continue reading പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി: അപേക്ഷ ക്ഷണിച്ചു….

മാട്ടൂൽ സ്വദേശി ശിബ ഫാത്തിമ (8) ദുബൈയിൽ നിര്യാതയായി…

മാട്ടൂൽ അതിർത്തി കുഞ്ചീമാസിൽ താമസിക്കുന്ന ശിബ ഫാത്വിമ(8) ദുബൈയിൽ നിര്യാതയായി…  പിതാവ്: ഷൗക്കി മന്നൻ.മാതാവ്: സഫീറ.ബി.ടി സഹോദരങ്ങൾ: ഷസിൻ, ഷയാൻ.. മാട്ടൂൽ അതിർത്തിയിൽ ബിസിനസ് നടത്തുന്ന കെ.പി.അബ്ദുല്‍ സത്താറിന്റെ പേരക്കുട്ടിയാണ്… ഖബറടക്കം വ്യാഴാഴ്ച രാവിലെ 8മണിക്ക് ദുബായ് ഖിസൈസ് ഖബര്‍സ്ഥാനില്‍… Continue reading മാട്ടൂൽ സ്വദേശി ശിബ ഫാത്തിമ (8) ദുബൈയിൽ നിര്യാതയായി…

ഗ്രാമപഞ്ചായത്തുകളിൽ അനധികൃത പരസ്യ ബോർഡും ബാനറുകളും  നിരോധിക്കാൻ നിർദ്ദേശം….

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുനിരത്തുകളിൽ അനധികൃത പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കാനും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് വകുപ്പ് നിർദ്ദേശം നൽകി… ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദ്ദേശം. ബോർഡുകൾ വീണ്ടും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അവ നീക്കം ചെയ്ത ശേഷം വിശദാംശങ്ങൾ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷൻ എസ്. എച്ച്. ഒയെ അറിയിക്കണം. പരസ്യബോർഡ് നീക്കം ചെയ്യുന്നതിന്റെ ചെലവും ഫൈനും ബന്ധപ്പെട്ടവരിൽ നിന്ന് നിയമാനുസൃതം ഈടാക്കണം… ഇവ നീക്കം ചെയ്തതിന്റെ വസ്തുതാ റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ 29ന് വൈകുന്നേരം മൂന്നിനകം  directorpanchayatcsection@gmail.com  ൽ അറിയിക്കണം. അനധികൃതമായും അപകടകരമായും ബോർഡുകളും ഹോർഡിംഗുകളും സ്ഥാപിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തണം… അനധികൃത ബോർഡുകൾ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതി നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും അനധികൃത ബോർഡുകൾ സംബന്ധിച്ച് പരിശോധന … Continue reading ഗ്രാമപഞ്ചായത്തുകളിൽ അനധികൃത പരസ്യ ബോർഡും ബാനറുകളും  നിരോധിക്കാൻ നിർദ്ദേശം….

പയ്യന്നൂർ; സ്ത്രീധനത്തെചൊല്ലി ചൂഷണം- ഭർത്താവിനെതിരെ കേസ്

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. പയ്യന്നൂര്‍ കോറോം ചാലക്കോട് സ്വദേശിനി അനിത തോമസി (33) ന്റെ പരാതിയിലാണ് ഭര്‍ത്താവ് ജഫ്‌നു ആന്റണിക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്… 2010 ജനുവരി ഒന്‍പതിനാണ് ഇവരുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. കൂടുതല്‍ പണത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഈ മാസം 24 ന് തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്നുമാണ് അനിത തോമസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്… Continue reading പയ്യന്നൂർ; സ്ത്രീധനത്തെചൊല്ലി ചൂഷണം- ഭർത്താവിനെതിരെ കേസ്

മാട്ടൂൽ എം.യു.പി.സ്കൂൾ പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക് ഉദ്ഘാടനം ചെയ്തു…

മാട്ടൂൽ എം.യു.പി.സ്കൂൾ  പ്രി- പ്രൈമറി ,പ്രൈമറി വിദ്യാർത്ഥികൾക്ക് പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ രമേശൻ പി.യു. ഉദ്ഘാടനം ചെയ്തു.. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുള്ള പി. അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ, പ്രിപ്രൈമറി പ്രിൻസിപ്പാൾ  നദ ഫഹദ്, മുഹമ്മദ് കുഞ്ഞി.ടി.എ, അബ്ദുൽ ഖാദർ എ.വി, പ്രസാദ് .പി .വി എന്നിവർ ആശംസകൾ അർപ്പിച്ചു.. പ്രി പ്രൈമറി P T A പ്രസിഡന്റ്‌ ഫാരിഷ ആബിദ് സ്വാഗതാവും സീനിയർ അധ്യാപിക ജസീല ശരീഫ് നന്ദിയും പറഞ്ഞു…  പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാർക്കിൽ പടർന്ന് പന്തലിക്കുന്ന ചെടികളും ഒരുക്കിയിട്ടുണ്ട്… Continue reading മാട്ടൂൽ എം.യു.പി.സ്കൂൾ പുതുതായി നിർമ്മിച്ച ഇക്കോ ഫ്രണ്ട്ലി പാർക്ക് ഉദ്ഘാടനം ചെയ്തു…

പ്ലാസ്റ്റിക് രഹിത പ്രചാരണവുമായി കിയാൽ…

വിമാനത്താവളം ഉദ്ഘാടനത്തിനുള്ള പ്രചാരണപ്രവർത്തനങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കി കിയാൽ അധികൃതർ. പ്ലാസ്റ്റിക്, ഫ്ളക്സ് തുടങ്ങിയവ പൂർണമായും ഒഴിവാക്കി പകരം പരിസ്ഥിതിസൗഹൃദ വസ്തുക്കളാകും പ്രചാരണത്തിന് ഉപയോഗിക്കുകയെന്ന് കിയാൽ അധികൃതർ അറിയിച്ചു… ഒരുലക്ഷംപേരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കുടിവെള്ളവിതരണം ഉൾപ്പെടെയെല്ലാം ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചായിരിക്കും. ഫ്ളക്സിന് പകരം മികച്ച ഗുണനിലവാരമുള്ള തുണിയാണ് ഹോർഡിങ്ങുകളിലും ബോർഡുകളിലും ഉപയോഗിക്കുക. എല്ലാ ജില്ലകളിലും ചെറുതും വലുതുമായ ഇത്തരം പരസ്യബോർഡുകൾ സ്ഥാപിക്കും… തുണി ഉപയോഗിക്കുന്നത് അധിക സാമ്പത്തികബാധ്യത വരുത്തുന്നുണ്ട്. ഭാവിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണമായും സൗരോർജം ഉപയോഗിക്കാനും കിയാൽ തീരുമാനിച്ചിട്ടുണ്ട്… Continue reading പ്ലാസ്റ്റിക് രഹിത പ്രചാരണവുമായി കിയാൽ…

കെ.സി.ഇ.യു. ജില്ലാ സമ്മേളനം ഡിസംബർ 8,9 പിലാത്തറയിൽ

കേരള കോ ഓപ്പ്. എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു.) ജില്ലാസമ്മേളനം എട്ടിനും ഒമ്പതിനും പിലാത്തറയിൽ നടക്കും. 28-ന് നാലുമണിക്ക് സ്വാഗതസംഘം ഓഫീസിൽ പൊതുജനങ്ങൾക്കായി നവോത്ഥാന ക്വിസ് മത്സരം നടക്കും… 29-ന് 4.30-ന് പിലാത്തറ ബസ്‍സ്റ്റാൻഡിൽ സാംസ്കാരികസമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘തളപ്പ്’ നാടകം അരങ്ങേറും. ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് ചിത്ര-ചരിത്ര പ്രദർശനം തുടങ്ങും. നാലിന് 4.30-ന് പഴയങ്ങാടിയിൽ ട്രേഡ് യൂനിയർ സമ്മേളനം നടക്കും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാവിരുന്ന്… ഏഴിന് വൈകീട്ട് അഞ്ചിന് പിലാത്തറയിൽ വിളംബര ഘോഷയാത്ര നടക്കും. ഒമ്പതിന് രാവിലെ 10-ന് കൈരളി ഓഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻകാല നേതൃസംഗമം, യാത്രയയപ്പ് സമ്മേളനം എന്നിവയുണ്ടാകും… പത്രസമ്മേളനത്തിൽ ചെയർമാൻ കെ.പദ്മനാഭൻ, ജനറൽ കൺവീനർ പി.ഗോവിന്ദൻ, കൺവീനർ വി.വിനോദ്, സി.എം.വേണുഗോപാലൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു… Continue reading കെ.സി.ഇ.യു. ജില്ലാ സമ്മേളനം ഡിസംബർ 8,9 പിലാത്തറയിൽ