പയ്യന്നൂർ: വിദ്യാർത്ഥികൾക്ക് ചലച്ചിത്രനിർമ്മാണ ശില്പശാല
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ചലച്ചിത്രനിർമ്മാാണത്തിന്റെ വിവിധ വശങ്ങൾ പഠിപ്പിക്കുന്ന സമഗ്ര പദ്ധതിയായ “ചലച്ചിത്രനിർമ്മാണ ശില്പശാല” പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജിയും (SIET) കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷൻ സയൻസ് ആന്റ് ആർട്സും (KRNNIVSA) സംയുക്തമായി നടത്തുന്നു… കണ്ണൂർ, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 30 വീതം വിദ്യാർത്ഥികൾക്കുള്ളള ശില്പശാല നവംബർ 30 മുതൽ ഡിസംബർ 3 വരെ പയ്യന്നൂർ കാനായിലുള്ള യമുനാ തീരം റിസോർട്ടിൽ വെച്ച് നടക്കുകയാണ്.SIET ഡയറക്ടർ ശ്രീ.ബി.അബുരാജ് 30 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും.. തിരക്കഥ, ഷൂട്ടിംഗ്, ശബ്ദ മിശ്രണം, എഡിറ്റിംഗ്, ആനിമേഷൻ, അഭിനയം തുടങ്ങി സിനിമയിലെ ഒട്ടുമിക്കക മേഖലകളിലും പ്രായോഗിക പരിശീലനം നല്കും… Continue reading പയ്യന്നൂർ: വിദ്യാർത്ഥികൾക്ക് ചലച്ചിത്രനിർമ്മാണ ശില്പശാല
മാടായി ബോയ്സ്: ദ്വിദിന ചിത്രപ്രദർശനവും ചിത്രകലാ ക്യാമ്പും ഡിസംബർ 1,2 തീയതികളിൽ…
മാടായി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നിറചാർത്ത് 2018 ദ്വിദിന ചിത്രപ്രദര്ശനവും ചിത്രകലാ ക്യാമ്പും നടക്കുന്നു.. ഡിസംബർ 1,2 തീയതികളിൽ സ്‌കൂളിൽവെച്ച് നടക്കുന്ന പരിപാടിയിൽ കെ.കെ.ആർ വെങ്ങരയുടെയും പി.കെ ഭാഗ്യലക്ഷ്മിയുടെയും ചിത്രങ്ങളുടെ പ്രദര്ശനവും നടക്കുന്നു… ഒന്നാം ദിനമായ ഡിസംബർ 1 ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്മ്പും ഉണ്ടായിരിക്കും.. ഡിസംബർ 2 ഞായറാഴ്ച്ച കുട്ടികൾക്ക് ഏകദിന ചിത്രപരിശീലന കളരി ഉണ്ടാകും… ക്യാമ്പിൽ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു…. >> Team PAYANGADI LIVE Continue reading മാടായി ബോയ്സ്: ദ്വിദിന ചിത്രപ്രദർശനവും ചിത്രകലാ ക്യാമ്പും ഡിസംബർ 1,2 തീയതികളിൽ…
സ്വാമിമുക്കില്‍ അയ്യപ്പഭക്തന്റെ ഓട്ടോ തകര്‍ത്തു….
Payyanur: ശബരിമല ദര്‍ശനത്തിന് പോകാനൊരുങ്ങുന്ന അയ്യപ്പ ഭക്തന്റെ ഓട്ടോ തകര്‍ത്തു.സ്വാമിമുക്ക് പുത്തൂര്‍ റോഡിന് സമിപം താമസിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളി പുതുപ്പറമ്പില്‍ ജയേഷിന്റെ സ്വകാര്യ ഓട്ടോയാണ് തകര്‍ത്തത്… ഇന്ന് പുലര്‍ച്ചെ 2.15നാണ് സംഭവം.ജയേഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചെങ്കല്ലുപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്.. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു… തികഞ്ഞ അയ്യപ്പ ഭക്തനായ ജയേഷ് ഈ വര്‍ഷം രണ്ടാം തവണയാണ് ശബരിമല യാത്രക്ക് ഒരുങ്ങുന്നത്.കഴിഞ്ഞ ചിത്രാട്ടത്തിന് ശബരിമല ദര്‍ശനം നടത്തിയിരുന്നു.രണ്ടു വയസുള്ള മകള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ട് വൃതമനുഷ്ടിക്കുന്നതിനിടയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുമ്പ് ജയേഷിനെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്… Continue reading സ്വാമിമുക്കില്‍ അയ്യപ്പഭക്തന്റെ ഓട്ടോ തകര്‍ത്തു….
ലെവല്‍ക്രോസ് അടച്ചിടും..
പാപ്പിനിശ്ശേരി കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയില്‍ കണ്ണപുരം റോഡിനും അഞ്ചാംപീടികക്കും ഇടയിലുള്ള 252 ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ നാല് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു… Continue reading ലെവല്‍ക്രോസ് അടച്ചിടും..
ഇനി ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്കും നീറ്റ് പരീക്ഷയെഴുതാം…!!
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാന്‍ 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുപ്രീം കോടതി അനുമതി… 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്… നവംബര്‍ 30 ആയിരുന്നു അവസാന തിയതി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സി.ബി.എസ്.ഇയ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യക്തമാക്കി… Continue reading ഇനി ഇരുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവര്‍ക്കും നീറ്റ് പരീക്ഷയെഴുതാം…!!
പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് കൊടിയേറും.
പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് കൊടിയേറും. ഞായറാഴ്ച രാവിലെ 7.30ന് മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടി ഉയർത്തുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും… വൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം. തുടർന്ന് തെക്കരുടെ വരവെന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകൾ മടപ്പുരയിലെത്തും… രാത്രി 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കലശക്കാരുമടങ്ങിയ കലശം എഴുന്നെള്ളിപ്പ് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30ന് പുത്തരി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും… ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലിന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് മലബാർ കലാഭവൻ ടീം അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോയും… അഞ്ചിന് വൈകിട്ട് ആറിന് പറശ്ശിനി മടപ്പുര മുത്തപ്പൻ സേവാ സമിതിയുടെ കാഴ്ചവരവ്. കൊവ്വൽ ചന്ദ്രോത്ത് പൊട്ടൻ ദേവസ്ഥാനത്തുനിന്നും താലപ്പൊലി, മുത്തുക്കുട, ശിങ്കാരി മേളം, വനിതാ കോൽക്കളി എന്നിവ അണിനിരക്കും… വിവിധ ദിവസങ്ങളിൽ പറശ്ശിനി … Continue reading പറശ്ശിനി മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് കൊടിയേറും.
മാട്ടൂല്‍-മടക്കര പാലം ഉള്‍പ്പെടെ 14 റോഡുകളിലെ ടോള്‍ പിരിവ് ഒഴിവാക്കി…
കണ്ണൂര്‍: സംസ്ഥാനത്തെ 14 റോഡുകളിലെ ടോള്‍ പിരിവ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പൊതുമരാമത്തിൻറെ കീഴിലുള്ള 14 റോഡുകളുടെ നിർമ്മാണത്തിന് ചെലവഴിച്ച 208 കോടിരൂപ ടോളിലൂടെ പിരിച്ചെടുക്കാനായിരുന്നു തീരുമാനം. അഞ്ചു കോടി രൂപ ടോളിലൂടെ പിരിച്ചെടുത്തു. ബാക്കി 203 കോടി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു… പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്… Continue reading മാട്ടൂല്‍-മടക്കര പാലം ഉള്‍പ്പെടെ 14 റോഡുകളിലെ ടോള്‍ പിരിവ് ഒഴിവാക്കി…
