നിരോധനം പിന്‍വലിക്കുന്നതായി റെയില്‍വെ; ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാം..

ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാം. നിലവിലുള്ള ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നിരോധനം പിന്‍വലിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. 2007മുതല്‍ നിലനിന്നിരുന്ന നിരോധനം പിന്‍വലിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടര്‍ രാജ്ദേശ് ദത്ത് ബാജ്പെയ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി… //adsagony.com/display/items.php?22167&2838&970&250&4&0&IN നിരോധനം പിന്‍വലിക്കുന്നതോടെ യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് തടസ്സമുണ്ടാകില്ല. ഇന്ത്യക്കാര്‍ക്ക് ചെറിയ ഡിജിറ്റല്‍ ക്യാമറകളും ഫോണുകളും ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനും വാണിജ്യപരമല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇനിമുതല്‍ അനുവാദം വാങ്ങേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ റെയില്‍വെയുടെ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ടുമാത്രമേ ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുള്ളു… പ്ലാറ്റ്ഫോം ടിക്കറ്റോ, ട്രെയിന്‍ ടിക്കറ്റോ എടുത്തതിന് ശേഷമാകണം ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും ഉത്തരവില്‍ പയുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖകളും കാണിക്കണം. പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണെങ്കിലും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഷൂട്ട് ചെയ്യുകയാണെങ്കിലും റെയില്‍വെ ലൈസന്‍സ് ഫീസ് ഈടാക്കും…>>Bignews Live Continue reading നിരോധനം പിന്‍വലിക്കുന്നതായി റെയില്‍വെ; ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാം..

ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം…

ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/എഞ്ചിനീയറിംഗ്/പ്യുവർ സയൻസ്/അഗ്രിക്കൾച്ചർ/സോഷ്യൽ സയൻസ്/നിയമം/മാനേജ്‌മെന്റ് കോഴ്‌സുകളിൽ (പി.ജി, പി.എച്ച്.ഡി) കോഴ്‌സുകൾ മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു…   കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്.  അപേക്ഷാഫാറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദവിവരങ്ങൾ ഉൾപ്പെടുന്ന നോട്ടിഫിക്കേഷനും http://www.bcdd.kerala.gov.in ൽ ലഭ്യമാണ്… //adsagony.com/display/items.php?22167&2838&970&250&4&0&IN   പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 15 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയക്കണം.  പദ്ധതിക്ക് നടപ്പു സാമ്പത്തിക വർഷം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല… Continue reading ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം…

പുരുഷൻമാർക് ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് സൗജന്യ പരിശീലനം…

റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരുഷൻമാർക്കുള്ള ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഡിസംബർ 28 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസസൗകര്യം ലഭിക്കും… //adsagony.com/display/items.php?22167&2838&970&250&4&0&IN കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെയും മാഹിയിലെയും 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, എന്നിവ കാണിച്ച് ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്,  പി ഓ കാഞ്ഞിരങ്ങാട്, കണ്ണൂർ 670142 എന്ന വിലാസത്തിൽ ഡിസംബർ 10നു മുമ്പായി അപേക്ഷിക്കണം.. ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കും താമസിച്ചു പഠിക്കാൻ താല്പര്യമുള്ളവർക്കും മുൻഗണന. ഇന്റർവ്യൂ ഡിസംബർ18ന്. ഫോൺ 0460 2226573 Continue reading പുരുഷൻമാർക് ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് സൗജന്യ പരിശീലനം…

പുതിയങ്ങാടി കടൽതീരം ചിലർ കക്കൂസായി ഉപയോഗിക്കുന്ന സാഹചര്യം വർധിക്കുന്നു…

പുതിയങ്ങാടി കടൽതീരം കക്കൂസായി ഉപയോഗിക്കുന്നത് വ്യാപകമാകുന്ന സാഹചര്യം… പുതിയങ്ങാടി  കടപ്പുറത്തെ അന്യ സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടേഴ്‌സുകളിൽ ആവശ്യമായ ശുചിമുറികൾ നിർമ്മച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും, ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും  മാടായി പഞ്ചായത്ത് പ്രസിഡന്റ് എ. സുഹറാബി പറഞ്ഞു..  //adsagony.com/display/items.php?22167&2838&970&250&4&0&IN കോട്ടേഴ്‌സുകളിൽ ആവശ്യമായ കക്കൂസുകൾ നിർമിക്കാൻ ഉടമസ്ഥർക്ക് നോട്ടിസ് നൽകിയതായും ഉടൻ അത് പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയതായും കൂട്ടിച്ചേർത്തു… Continue reading പുതിയങ്ങാടി കടൽതീരം ചിലർ കക്കൂസായി ഉപയോഗിക്കുന്ന സാഹചര്യം വർധിക്കുന്നു…

രാമപുരം മഹാവിഷ്ണു ക്ഷേത്രം; കൊടിയേറ്റ രഥോത്സവം ഡിസംബർ ഒന്നുമുതൽ ഏഴുവരെ നടക്കും…

രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ കൊടിയേറ്റ രഥോത്സവം ഡിസംബർ ഒന്നുമുതൽ ഏഴുവരെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും… ഒന്നിന് വൈകീട്ട് അടുത്തില തെരു ഭഗവതി ക്ഷേത്രം, വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം, മുണ്ടയാട്ടമ്പലം, അടുത്തിലവയല പ്രധർമശാസ്താ ക്ഷേത്രം, ഉളിയത്ത് ശ്രീകൃഷ്ണൻ മതിലകം ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര. വൈകീട്ട് 7.30ന് കരോക്കെ ഗാനമേള… രണ്ടിന് വൈകീട്ട് നാലിന് കൊടിയേറ്റം, തുടർന്ന് തിടമ്പുനൃത്തം. 7.30ന് സാംസ്കാരിക സമ്മേളനം. തുടർന്ന് പ്രാദേശിക കലാകാരൻമാരുടെ കലാസന്ധ്യ… മൂന്നിന് വൈകീട്ട് അഞ്ചിന് തിടമ്പുനൃത്തം. രാത്രി എട്ടിന് നാടകം വൈറസ്… നാലിന് വൈകീട്ട് തായമ്പക, നൃത്തസന്ധ്യ എന്നിവയുണ്ടാകും… //adsagony.com/display/items.php?22167&2838&970&250&4&0&IN അഞ്ചിന് രാവിലെ എട്ടിന് ഉത്സവബലി. വൈകീട്ട് ചെണ്ടമേളം. രാത്രി എട്ടിന് രഥോത്സവം. തുടർന്ന് കനകവർഷം… ആറിന് വൈകീട്ട് അഞ്ചിന് കേളി. പല്ലക്കെഴുന്നള്ളിപ്പ്, പള്ളിവേട്ട.. ഏഴിന് രാവിലെ വിശേഷാൽ പൂജകൾ ഒൻപതിന് ആറാട്ടുബലി നടക്കും. കൊടിയിറക്കലിനുശേഷം ആറാട്ട് സദ്യയും ഉണ്ടാകും… ഡിസംബർ മൂന്നുമുതൽ ഏഴുവരെ … Continue reading രാമപുരം മഹാവിഷ്ണു ക്ഷേത്രം; കൊടിയേറ്റ രഥോത്സവം ഡിസംബർ ഒന്നുമുതൽ ഏഴുവരെ നടക്കും…

മൂലക്കീൽക്കടവ് പാലം യാഥാർഥ്യത്തിലേക്ക്….

മാടായി-രാമന്തളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂലക്കീൽക്കടവ് പാലത്തിന്റെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) ബന്ധപ്പെട്ടവർ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി… ഇവരുടെ പരിശോധനാനുമതിയും സാമ്പത്തികാനുമതിയും ലഭിച്ചാൽ സ്ഥലമേറ്റെടുക്കൽ എളുപ്പം നടക്കും. പാലത്തിന്റെ നിർമാണവും വേഗത്തിലാകും.. 2008-ൽ അന്നത്തെ അച്യുതാനന്ദൻ സർക്കാരാണ് സർവേക്ക് ഉത്തരവിട്ടത്. പിന്നീട് പല സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി പാലം പണി നീണ്ടുപോയി… ഒടുവിൽ ഉൾനാടൻ ജലഗതാഗതവകുപ്പ് ആദ്യത്തെ മാതൃകയിൽ മാറ്റംവരുത്തണമെന്ന് നിർദേശിച്ചു. ഇതോടെ ഏറെ വൈകിയാണെങ്കിലും പുതിയ മാതൃക തയ്യാറാക്കി. 2016-ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ ജൂലായ് എട്ടിന് അവതരിപ്പിച്ച ബജറ്റിൽ 25 കോടി വകയിരുത്തിയിരുന്നു… പാലത്തിന്റെ അടിയന്തിര പ്രാധാന്യം മനസ്സിലാക്കി ടി.വി.രാജേഷ് എം.എൽ.എ. മുൻകൈയെടുത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ യോഗം വിളിച്ച് പാലം പണി കിഫ്ബിയിൽ (ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ഫണ്ട്) ഉൾപ്പെടുത്തിയിരുന്നു. പാലം പണിയുന്ന സ്ഥലം ദേശീയ ജലപാതയായി മാറുകയും ബോട്ട് സർവീസ് അടക്കമുള്ള ടൂറിസം വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെയാണ് പാലത്തിന്റെ ഉയരം മാറ്റേണ്ടിവന്നത്… പുതിയ മാറ്റപ്രകാരം അനുബന്ധറോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട … Continue reading മൂലക്കീൽക്കടവ് പാലം യാഥാർഥ്യത്തിലേക്ക്….

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ആരാധനാ മഹോത്സവം ഇന്ന് സമാപിക്കും…

പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവമ്പർ 16 മുതൽ നടന്നുവരുന്ന ആരാധനാ മഹോത്സവം വെള്ളിയാഴ്ച സമാപിക്കും… ക്ഷേത്രത്തിൽ ഉച്ചപൂജ കഴിയുന്നതോടെ പ്രസാദ ഊട്ടിന് തുടക്കമാവും. ക്ഷേത്രം ഊട്ടുപുരയിലാണ് പ്രസാദ ഊട്ട് തയ്യാറാക്കുക. അന്നദാനവും പ്രസാദ ഊട്ടും ഒരുക്കുന്നത് കൊടക്കാട് നാരായണൻ നമ്പൂതിരിയുടെ നേതൃത്ത്വത്തിലുള്ള പാചകസംഘമാണ്… 25,000 പേർക്കുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. കാളൻ, കൂട്ടുകറി, പച്ചടി, മാങ്ങ അച്ചാർ, പാൽപ്പായസം തുടങ്ങിയവയാണ് ചോറിനൊപ്പം നൽകുക. 75 ക്വിന്റൽ അരി, എട്ട്‌ ക്വിന്റൽ ചേന, 10 ക്വിൻറൽ പച്ചക്കായ, 30 ക്വിന്റൽ വെള്ളരിക്ക, 15 ക്വിൻറൽ കുമ്പളങ്ങ, 2000 ലിറ്റർ പാൽ, 1500 ലിറ്റർ തൈര്, 7500 തേങ്ങ, നാലര ക്വിന്റൽ ചെറുനാരങ്ങ എന്നിങ്ങനെയാണ് അന്നദാനത്തിനും പ്രസാദ ഊട്ടിനും ആവശ്യമായ സാധനങ്ങൾ… ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് സുഖമമായി വിളമ്പുന്നതിന് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കൗണ്ടറുകൾ പ്രവർത്തിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ എ.വി.മാധവപ്പൊതുവാളും ജനറൽ കൺവീനർ കെ.ശിവകുമാറുമാണ് നേതൃത്വം നൽകുന്നത്… വൈകീട്ട് ആറിന് സമാപന സമ്മേളനം … Continue reading പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ആരാധനാ മഹോത്സവം ഇന്ന് സമാപിക്കും…