RIBk രക്തദാന രംഗത്ത്‌പുതിയൊരു പൊൻതൂവൽ കൂടി…
ലോക എയ്ഡ്സ് ദിനത്തിന്റെ സംസ്ഥാന തല ഉൽഘാടനത്തിൽ കണ്ണൂർ ഗവ.പോളി ടെക്നിക്കിൽ വച്ചു നടന്ന ചടങ്ങിൽ RIBKകണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഫീർ പാമ്പുരുത്തി യെ ലൈഫ് ഡോണർസ് കേരളാ അനുമോദനം നൽകി… Continue reading RIBk രക്തദാന രംഗത്ത്‌പുതിയൊരു പൊൻതൂവൽ കൂടി…
ചെറുകുന്ന് തറ- കീഴറ- വെള്ളിക്കീൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്…
വെള്ളിക്കീൽ ചെറുകുന്ന് തറ-കീഴറ-വെള്ളിക്കീൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് (Dec. 01 ശനിയാഴ്ച ) വൈകുന്നേരം നടക്കും.. ബഹുമാനപ്പെട്ട ടി.വി.രാജേഷ് എം എൽ എ പ്രവർത്തി ഉദ്ഘാടനം ചെയ്യും… Continue reading ചെറുകുന്ന് തറ- കീഴറ- വെള്ളിക്കീൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്…
അടുത്തില: പാറയില്‍ ഗോവിന്ദന്‍റെ ഭാര്യ കുഞ്ഞാതി പി.കെ നിര്യാതയായി…
പരേതനായ പാറയില്‍ ഗോവിന്ദന്‍റെ ഭാര്യ കുഞ്ഞാതി പി.കെ നിര്യാതയായി.. മക്കള്‍ പി കെ രാഘവന്‍(late),ഗോപാലന്‍,പത്മനാഭന്‍,ലക്ഷ്മി,ഗോപി.സംസ്കാരം ഇന്ന് രാവിലെ 11 ന്.അടുത്തില സമുദായ ശ്മശാനം. Continue reading അടുത്തില: പാറയില്‍ ഗോവിന്ദന്‍റെ ഭാര്യ കുഞ്ഞാതി പി.കെ നിര്യാതയായി…
മതമൈത്രീസമ്മേളനം ഇന്ന് വൈകുന്നേരം പഴയങ്ങാടിയിൽ നടക്കും…
അഹമ്മദിയ ജമാഅത്ത് ശതവാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് മതമൈത്രീസമ്മേളനം നടക്കും.. ബഹുമാനപ്പെട്ട ടി.വി.രാജേഷ് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും…. Continue reading മതമൈത്രീസമ്മേളനം ഇന്ന് വൈകുന്നേരം പഴയങ്ങാടിയിൽ നടക്കും…
മാട്ടൂൽ അതിർത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആണ്ടിയൂട്ട് പൂജാ ഉത്സവത്തിന് തുടക്കമായി…..
മാട്ടൂൽ അതിർത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആണ്ടിയൂട്ട് പൂജാ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം പൂജാരി കെ.ലക്ഷ്മണൻ കൊടിയേറ്റി. തുടർന്ന് മഹാഗണപതിഹോമവും സുദർശനഹോമവും നടത്തി… ശനിയാഴ്ച വൈകീട്ട് എം.കൃഷ്ണകുമാറിന്റെ ആധ്യാത്മികപ്രഭാഷണം, രണ്ടിന് വൈകീട്ട് പ്രഭാഷണം. മൂന്നിന് വൈകീട്ട് ഏഴിന് ഭജന. തുടർന്ന് കാഴ്ചവരവ്, കലാപരിപാടികൾ. നാലിന് പുലർച്ചെ പൂജകളും ഉണ്ടാകും… Continue reading മാട്ടൂൽ അതിർത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആണ്ടിയൂട്ട് പൂജാ ഉത്സവത്തിന് തുടക്കമായി…..
മാലിന്യ നിക്ഷേപ കേന്ദ്രമായി മാടായി പഞ്ചായത്ത് ഓഫീസ് പരിസരം…
മാലിന്യ നിക്ഷേപ കേന്ദ്രമായി മാടായി പഞ്ചായത്ത് ഓഫീസ് പരിസരം… പഞ്ചായത്ത് ഓഫീസിനു സമീപം മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം… പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ… പഴയങ്ങാടി പുഴയുടെ തീരത്ത് മാടായി പഞ്ചായത്തിന്റെ മൂക്കിനുതാഴെയാണ് മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നത്… പഴയങ്ങാടി പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് കൂടുതലായും നിക്ഷേപിക്കപ്പെടുന്നത്… അസഹ്യമായ ദുർഗന്ധം .പടരുന്ന അവസ്ഥയാണ്.. ഇവിടെ പഞ്ചായത്ത് ഓഫീസ് കൂടാതെ ഏതാനും മീറ്റർ അകലെ L.P സ്കൂളും ബാങ്കും പ്രവർത്തിക്കുന്നുണ്ട്… ഇവിടെ എത്തുന്നവർക്കെല്ലാം ഈ മാലിന്യ നിക്ഷേപം വളരെ വിഷമം സൃഷ്ടിക്കുന്നു… //adsagony.com/display/items.php?22167&2838&970&250&4&0&IN പഴയങ്ങാടി പാലത്തിന് മുകളിൽ നിന്നും മാലി്ന്യം താഴേക്ക് വലിച്ചെറിയുന്നതും പതിവാണ്… മാലിന്യ നിക്ഷേപം തടയാൻ എത്രയും പെട്ടന്ന് വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം… Continue reading മാലിന്യ നിക്ഷേപ കേന്ദ്രമായി മാടായി പഞ്ചായത്ത് ഓഫീസ് പരിസരം…
മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസം. 2 ന്….
മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസംബർ 2 ഞായറാഴ്ച നടക്കും.. .ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.. പൂജാകർമ്മങ്ങൾക്കായുള്ള ഒരുക്കങ്ങൾ ക്ഷേത്ര സന്നിധിയിൽ നടന്നുവരുന്നു… മാടായിക്കാവ് ദേവസ്വം ക്ഷേത്രനവീകരണ സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്… പൂജാകർമ്മങ്ങൾക്ക് സാക്ഷിയാവാൻ ആയിരങ്ങൾ എത്തിച്ചേരുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നു…>> Team Payangadi Live Continue reading മാടായി ശ്രീ തിരുവർകാട്ടുകാവിൽ 1008 തേങ്ങ ഉപയോഗിച്ചുള്ള മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഡിസം. 2 ന്….
