കുഞ്ഞിമംഗലം: കളിയാട്ടം…
കുഞ്ഞിമംഗലം തെരു അഞ്ചാരവീട് തറവാട് കളിയാട്ടം അഞ്ച്, ആറ് തീയതികളിൽ നടക്കും… അഞ്ചിന് രാത്രി 8.30ന് പുള്ളി കുറത്തിയമ്മ, ആറിന് രാവിലെ 11ന് കുണ്ടോർചാമുണ്ടി തെയ്യങ്ങൾ കെട്ടിയാടും Continue reading കുഞ്ഞിമംഗലം: കളിയാട്ടം…
ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന്….
സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ലാസിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും… എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12 തുടങ്ങി 20 ന് അവസാനിക്കും…. ഹയര്‍സെക്കന്ററി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയാണ് നടത്തുക.. Continue reading ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന്….
ഏഴിമലയിൽ രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഇന്ന് തുടക്കം..
ഏഴിമല നാവിക അക്കാദമിയിൽ രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരം തിങ്കളാഴ്ച തുടങ്ങും. യു.എസ്.എ., യു.കെ., ഇസ്രായേൽ, ഫ്രാൻസ്, ജർമനി തുടങ്ങി 30 രാജ്യങ്ങളിൽനിന്നുള്ള നാവികർ മത്സരങ്ങളിൽ പങ്കെടുക്കുന്നു… ഇന്ത്യയിൽനിന്ന് ഇന്ത്യൻ നാവിക അക്കാദമിയും ദേശീയ പ്രതിരോധ അക്കാദമിയുമാണ് പങ്കെടുക്കുന്നത്. 2010-ൽ എട്ട് വിദേശടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഏഴിമല നാവിക അക്കാദമി അഡ്മിറൽ കപ്പിനുവേണ്ടിയുള്ള രാജ്യാന്തര പായ്‌വഞ്ചിയോട്ട മത്സരത്തിന് തുടക്കംകുറിച്ചത്… //adsagony.com/display/items.php?22167&2838&970&250&4&0&IN നാവിക അക്കാദമിയോട് ചേർന്നുള്ള എട്ടിക്കുളം കടലിലാണ് മത്സരം. പായ്‌കെട്ടിയ ചെറിയ ഫൈബർ വഞ്ചികളാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. നിശ്ചിത ദൂരം കാറ്റിന്റെ ഗതിയനുസരിച്ച് പായകൾ നിയന്ത്രിച്ച് വഞ്ചിയോടിച്ചെത്തുകയാണ് വേണ്ടത്… മത്സരിക്കുന്ന ടീമുകൾ 16 റേസിങ്ങിലാണ് നാലുദിവസംകൊണ്ട് പങ്കെടുക്കുക. ഓരോ രാജ്യത്തെയും പ്രതിനിധാനം ചെയ്ത് രണ്ടുവീതം വഞ്ചികൾ പങ്കെടുക്കും. ടീം ചാമ്പ്യന്മാരെയും വ്യക്തിഗത താരങ്ങളെയും മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുക്കും… Continue reading ഏഴിമലയിൽ രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഇന്ന് തുടക്കം..
പഴയങ്ങാടി- പുതിയങ്ങാടി: നാളെ മുതൽ ഗതാഗത നിയന്ത്രണം…
പഴയങ്ങാടി- പുതിയങ്ങാടി റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നാളെ ( Dec. 4 ചൊവ്വാഴ്ച ) മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു… പഴയങ്ങാടി മുതൽ പുതിയങ്ങാടിവരെയാവും നിയന്ത്രണം.. നിയന്ത്രണം ഏഴു ദിവസംവരെ നീണ്ടുനിൽക്കാം… Continue reading പഴയങ്ങാടി- പുതിയങ്ങാടി: നാളെ മുതൽ ഗതാഗത നിയന്ത്രണം…
പാപ്പിനിശ്ശേരി: മായം കലർന്ന പലഹാരങ്ങൾ പിടികൂടി…
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മായം കലർന്ന ഭക്ഷണസാധനങ്ങൾ പാപ്പിനിശ്ശേരിയിൽ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പധികൃതർക്ക് കൈമാറി. ആരോഗ്യവകുപ്പ് ഉത്‌പന്നങ്ങൾ പരിശോധന നടത്തി മായം ശരിവെച്ചു… തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കച്ചവടസ്ഥാപനങ്ങളിൽ വിതരണംചെയ്യാനായി മുഴപ്പിലങ്ങാട്ട് പ്രവർത്തിക്കുന്ന ഡെയ്‌ലി പഫ്’ നിർമിക്കുന്ന പലഹാരങ്ങളാണ് പിടികൂടിയതെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു… //adsagony.com/display/items.php?22167&2838&970&250&4&0&IN പാപ്പിനിശ്ശേരി മുതൽ പയ്യന്നൂർ വരെ വിവിധ കടകളിൽ വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു ഇവ. കഴിഞ്ഞദിവസം ഒരാൾ വാങ്ങിയ പലഹാരങ്ങളിൽ കൃത്രിമം കണ്ടതിനാലാണ് സ്ഥാപനത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞത്. ശനിയാഴ്ച വിതരണത്തിനായി കൊണ്ടുപോകുന്ന പലഹാരങ്ങളിലും മായം കണ്ടെത്തിയതോടെ ഉപഭോക്താക്കളുടെ പരാതികൾ ആരോഗ്യവകുപ്പും ശരിവെച്ചു… കണ്ണൂരിലെ ഫുഡ് സെഫ്റ്റി അസി. കമ്മിഷണർ ജനാർദനൻ പലഹാരനിർമാണ കേന്ദ്രം സന്ദർശിച്ച് പരിശോധന നടത്തി. ഉടമയിൽനിന്ന് 5000 രൂപ പിഴ ഈടാക്കി. നിലവിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ മാറ്റാൻ നിർദേശം നൽകുകയും നിർമിച്ച പലഹാരങ്ങൾ നശിപ്പിക്കുകയും ചെയ്തു.. Continue reading പാപ്പിനിശ്ശേരി: മായം കലർന്ന പലഹാരങ്ങൾ പിടികൂടി…
അതിയടം നടുവലത്ത് കോട്ടം കളിയാട്ടം…
അതിയടം നടുവലത്ത് കോട്ടം കളിയാട്ടം രണ്ട്, മൂന്ന് തീയതികളിൽ നടക്കും. രണ്ടിന് രാത്രി ഏഴിന് തായ് പരദേവത തോറ്റം, തൊണ്ടച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി തോറ്റം, ശ്രീഭൂതം തെയ്യത്തിന്റെ പുറപ്പാട്… മൂന്നിന് രാവിലെ ഏഴുമണിക്ക് തൊണ്ടച്ചൻ, വിഷ്ണുമൂർത്തി, തായ്‌പരദേവത എന്നീ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക് അന്നദാനം ഉണ്ടായിരിക്കും… Continue reading അതിയടം നടുവലത്ത് കോട്ടം കളിയാട്ടം…
എരിപുരത്ത് വാഹനമിടിച്ച് ഡിവൈഡര്‍ തകര്‍ന്നു….
നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച കെ എസ് ടി പി റോഡിലെ എരിപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള സീബ്രാലൈനോട് ചേര്‍ന്നുള്ള ഡിവൈഡറാണ് ടാങ്കര്‍ ലോറി കയറി തകര്‍ന്നത്… ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.. സീബ്രാലൈനോട് ചേര്‍ന്നുള്ള ഇറക്കമുള്ള റോഡില്‍ അശാസ്ത്രീയമായ രീതിയില്‍ ഡിവൈഡര്‍ നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു… കൂടാതെ KSTP റോഡിനായി ഏറ്റെടുത്ത സ്ഥലം ചില ഉദ്യോഗസ്ഥന്‍മാരുടെയും ജനപ്രതിനിധിയുടെയും ഒത്താശയോടെ കൈയേറി ബഹുനില കെട്ടിടം നിര്‍മ്മിച്ചതും റോഡിന്റെ രൂപരേഖയില്‍ എരിപുരത്ത് മാറ്റം വരുത്തിയതും അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു… Continue reading എരിപുരത്ത് വാഹനമിടിച്ച് ഡിവൈഡര്‍ തകര്‍ന്നു….
