കുഞ്ഞിമംഗലം മുച്ചിലോട്ട് കളിയാട്ടം: ട്രെയിനുകൾക്ക് ഏഴിമല റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്..

കുഞ്ഞിമംഗലം മുച്ചിലോട്ട് കളിയാട്ടത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 24 വരെ ചില ട്രെയിനുകൾക്ക് ഏഴിമല റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു… ഒരുമിനിറ്റാണ് അനുവദിച്ച സമയം. ട്രെയിൻ നമ്പർ, തീവണ്ടിയുടെ പേര്, ഏഴിമല റെയിൽവേ സ്റ്റേഷനിലെത്തുന്ന സമയം എന്ന ക്രമത്തിൽ: 16347-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ എക്സ്പ്രസ്-രാവിലെ 8.45. 16606-നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്-ഉച്ചയ്ക്ക് 2.33. 16348-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ്-വൈകുന്നേരം 4.15. 16605-മംഗളൂരു സെൻട്രൽ-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്-രാവിലെ 9.10. Continue reading കുഞ്ഞിമംഗലം മുച്ചിലോട്ട് കളിയാട്ടം: ട്രെയിനുകൾക്ക് ഏഴിമല റെയിൽവേ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ്..

പഴയങ്ങാടി- പുതിയങ്ങാടി മെക്കാഡം ടാറിങ് പ്രവർത്തി പുനരാരംഭിച്ചു..

പഴയങ്ങാടി- പുതിയങ്ങാടി മെക്കാഡം ടാറിങ് പ്രവർത്തി പുനരാരംഭിച്ചു.. പഴയങ്ങാടി ബീവി റോഡ് മുതൽ മൊട്ടാമ്പ്രം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് പ്രവർത്തി നടക്കുന്നത്.. ഡിസംബർ 15നകം പ്രവർത്തി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു… മൂന്നുകോടി 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്… Continue reading പഴയങ്ങാടി- പുതിയങ്ങാടി മെക്കാഡം ടാറിങ് പ്രവർത്തി പുനരാരംഭിച്ചു..

പട്ടുവത്ത് ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം; മൂന്ന് പേര്‍ക്ക് കടിയേറ്റു…

പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭാന്ത്രന്‍ കുറുക്കന്റെ വിളയാട്ടം. രണ്ട് വൃദ്ധകള്‍ക്കും ഒരു യുവാവിനും രണ്ട് പശുക്കുട്ടികള്‍ക്കും അക്രമത്തില്‍ പരിക്ക്… മുതുകുടയിലും, കാവുങ്കലിലുമാണ് ഭ്രാന്തര്‍ കുറുക്കന്റെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ മുതുകുടയിലെ കാമ്പ്രത്ത് മീനാക്ഷി (85), പേരമകളുടെ ഭര്‍ത്താവ് നെടുവിലൂരിലെ അശോകന്‍ (45) കാവുങ്കലിലെ പനക്കട വീട്ടില്‍ നാരായണി (70) എന്നിവര്‍ക്കാണ് കടിയേറ്റത്… മൂന്നു പേരെയും തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനാക്ഷിയെയും, നാരായണിയെയും വീട്ടില്‍ കയറിയാന്ന് കടിച്ചത്.അശോകന് കടിയേറ്റത് റോഡില്‍ കൂടി നടന്നു പോകുമ്പോഴാണ്. സി.പി.എം. പട്ടുവം ലോക്കല്‍ സെക്രട്ടറി മുതുകുടയിലെ പി.ബാലകൃഷ്ണന്‍, സഹോദരന്‍ പി.വിശ്വനാഥന്‍ എന്നിവരുടെ പശുകുട്ടികള്‍ക്കാണ് ഭ്രാന്തന്‍ കുറുക്കന്റകടിയേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാന്ന് അക്രമം നടന്നത്… കിടാവുകളെ വീടിന് സമീപത്തെ വയലില്‍ മേയാന്‍ വിട്ടതായിരുന്നു.കടിയേറ്റ കിടാവുകള്‍ക്ക് മുറിയാത്തോട് മൃഗാശുപത്രിയിലെ  ഡോ.ശ്രുതി എസ്.വിഷ്ണു അറ്റന്റര്‍ പി. ദീപ എന്നിവരെത്തി പ്രാഥമിക ചികിത്സ നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പേവിഷ ബാധിച്ച കുറുക്കന്‍, നായ, കീരി എന്നിവയുടെ … Continue reading പട്ടുവത്ത് ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം; മൂന്ന് പേര്‍ക്ക് കടിയേറ്റു…

പറശ്ശിനിക്കടവ്: 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം; രണ്ടുപേര്‍ പിടിയിൽ…

പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കൂട്ടുപ്രതിയേയും ഒത്താശചെയ്ത സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന് സൂചന… കണ്ണൂരിലെ ഒരു സ്‌കൂളില്‍ 10ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്‌പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 13ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ 401ാം നമ്പര്‍ മുറിയിലെത്തിക്കുകയും അവിടെവെച്ച് യുവാവ് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയുമായിരുന്നു… തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്‌ചെയ്തതിന്റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി… കണ്ണൂര്‍ വനിതാ … Continue reading പറശ്ശിനിക്കടവ്: 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം; രണ്ടുപേര്‍ പിടിയിൽ…

പഴയങ്ങാടി: തീരദേശ ഹൈവേ- ദേശവാസികള്‍ ആശങ്കയില്‍…

ഒന്‍പത് ജില്ലകളെ കോര്‍ത്തിണക്കി കൊണ്ടുള്ള തീരദേശ ഹൈവേയുടെ സ്ഥലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തീരദേശവാസികള്‍ ആശങ്കയില്‍. ജില്ലയിലെ മാട്ടൂല്‍, മാടായി തീരദേശ പഞ്ചയത്തുകളിലൂടെ കടന്ന് പോകുന്ന റോഡിന് സൈക്കിള്‍ സവാരിക്ക് ആവശ്യമായ സ്ഥലമുള്‍പ്പടെ പതിനാല് മീറ്റര്‍ വീതിയാണ് ഉദ്ദേശിക്കുന്നത് തുടക്കത്തില്‍ നിര്‍ണ്ണയിച്ച കടലിനോട് ചേര്‍ന്ന് കൊണ്ടുള്ള റോഡാണങ്കില്‍ ഒരു ആശങ്കയ്ക്കും വകയില്ല.. എന്നാല്‍ മാട്ടൂല്‍, മാടായി പഞ്ചായത്തില്‍ ഇപ്പോള്‍ പുതുതായി നിര്‍ണ്ണയിച്ച റോഡിന് വേണ്ടിയുള്ള സ്ഥലം ജനവാസ കേന്ദ്രങ്ങളാണ്. മാട്ടൂല്‍ പഞ്ചായത്തിലെ ബിരിയാണി റോഡ് മുതല്‍ കക്കാടന്‍ചാല്‍ വരെയും മാടായി പഞ്ചായത്തിലെ നീരൊഴുക്കുംചാല്‍, ബീച്ച് റോഡ്, പുതിയങ്ങാടി, പുതിയവളപ്പ്, ചൂട്ടാട് എന്നീ ജനവാസ മേഖലകളിലൂടെയാണ് റോഡ് കടന്ന് പോകുന്നതിനായി സ്ഥല നിര്‍ണ്ണയം നടത്തിയിട്ടുള്ളത്..നൂറ് കണക്കിന് മല്‍സ്യതൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത് വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുമെന്ന് പറയുന്നുണ്ടെകിലും അത് എത്രമാത്രം  പ്രയോഗിഗമാണെന്ന കാര്യത്തിലും  തീരദേശവാസികള്‍ ഏറെ ആശങ്കയിലാണ്.. //adsagony.com/display/items.php?22167&2838&970&250&4&0&IN കിഫ്ബിയുടെ സഹായത്തോടെ 630 കിലോമീറ്റര്‍ ദൂരത്തില്‍ അയ്യായിരം കോടി രൂപ … Continue reading പഴയങ്ങാടി: തീരദേശ ഹൈവേ- ദേശവാസികള്‍ ആശങ്കയില്‍…

കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്…

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മാ​ങ്ങാ​ട്ട്‌​പ​റ​മ്പ് കാ​മ്പ​സി​ല്‍ ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ന്‍ നി​ര്‍​വ​ഹി​ക്കും.. പി.​കെ. ശ്രീ​മ​തി എം​പി മു​ഖ്യാ​തി​ഥി​യാ​കും… മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​രോ​ത്സു​ക​മാ​യ വി​ദ്യാ​ര്‍​ഥി​ത്വം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ സ​ര്‍​വ​ക​ലാ​ശാ​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റു​ഡ​ന്‍റ്സ് പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും… സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ജ​നു​വ​രി അ​വ​സാ​ന വാ​രം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ന​ട​ക്കും. ക​ണ്ണൂ​ര്‍ കാ​ര്‍​ണി​വ​ല്‍ എ​ന്ന ബാ​ന​റി​ല്‍ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യും വി​വി​ധ സം​ഗ​മ​ങ്ങ​ള്‍, സാ​ഹി​ത്യ​ക്യാ​മ്പ്, ക​ലാ​ജാ​ഥ എ​ന്നി​വ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് എ​ക്‌​സ​ല​ന്‍റ് മീ​റ്റും സം​ഘ​ടി​പ്പി​ക്കും… Continue reading കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്…

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാഗ്രത പാലിക്കണമെന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​… തെ​ക്ക് -കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 35-45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്… Continue reading സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം…