സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു…

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമായാണ് വര്‍ധിപ്പിച്ചത്… നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മറ്റി ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഓട്ടോ-ടാക്സി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്… ഓട്ടോയുടെ കുറഞ്ഞനിരക്ക് 30 രൂപയും ടാക്സിയുടെ കുറഞ്ഞനിരക്ക് 200 രൂപയുമാക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരുന്നത്‌.. Continue reading സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു…

മാടായി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്: ഗസ്റ്റ് ലക്ചറർ ഒഴിവ്

മാടായി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്.. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന് കോളേജിൽ വെച്ച് നടക്കും.. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.. നെറ്റ്  യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും… Continue reading മാടായി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്: ഗസ്റ്റ് ലക്ചറർ ഒഴിവ്

പയ്യന്നൂർ എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു: ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്…

എടാട്ട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്… കാക്കടവ് കാലിച്ചനടുക്കത്തെ രാജുവിന്റെ മകന്‍ മുണ്ടത്താന്‍പ്ലാക്കല്‍ മനു(30)വിനാണ് പരിക്കേറ്റത്.ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു… ഇന്ന് പുലര്‍ച്ചെ നാലിനാണ് എടാട്ട് ദേശീയപാതയില്‍ കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം അപകടം. വടകര പയ്യോളിയില്‍ ചെങ്കല്ലിറക്കി തിരിച്ച് വരികയായിരുന്നു അപകടത്തില്‍പെട്ട ലോറി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ ഗോവയിലെ വിനോദയാത്ര കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമായാണ് ലോറി കൂട്ടിയിടിച്ചത്… ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കൂട്ടിയിടിയില്‍ അകത്തേക്ക് വളഞ്ഞൊടിഞ്ഞ് കയറിയ കാബിനുള്ളില്‍ പരിക്കേറ്റ് കുടുങ്ങിയ ഡ്രൈവറെ പയ്യന്നൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാബിന്‍ പൊളിച്ച് പുറത്തെടുത്തത്…  അബോധാവസ്ഥിയിലായ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവൃപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു… Continue reading പയ്യന്നൂർ എടാട്ട് ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു: ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്…

പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റിൽ….

പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍… കഴിഞ്ഞ നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്… പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇവര്‍ക്ക് കാഴ്ച്ചവെച്ച അഞ്ജനയെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണ്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്നലെ വൈകുന്നേരം തന്നെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു… ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് … Continue reading പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റിൽ….

എഞ്ചനീയറിംഗ് പ്രവേശന പരീക്ഷ മലയാളത്തിലും നടത്തണമെന്ന് ശുപാര്‍ശ…

തിരുവനന്തപുരം: എഞ്ചനീയറിംഗ് പ്രവേശനപരീക്ഷ മലയാളത്തിലും നടത്താന്‍ ശുപാര്‍ശ. നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കുന്നത് സംബന്ധിച്ചും ശുപാര്‍ശയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്കിയത്…. Continue reading എഞ്ചനീയറിംഗ് പ്രവേശന പരീക്ഷ മലയാളത്തിലും നടത്തണമെന്ന് ശുപാര്‍ശ…

മാട്ടൂൽ നോർത്ത് മുനീർ സ്കൂൾ സ്റ്റോപ്പ് മുതൽ കാവിലെപറമ്പ് വരെയും അതിർത്തി ബദറുപള്ളി മുതൽ സ്കൂൾ കവലവരെയുമുള്ള റോഡരിക് കാടുമൂടിയ നിലയിൽ..

ഇടതടവില്ലാതെ വാഹനം പോകുന്ന റോഡരികിൽ കാട്‌ വളർന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. മാട്ടൂൽ നോർത്ത് മുനീർ സ്കൂൾ സ്റ്റോപ്പ് മുതൽ കാവിലെപറമ്പ് വരെയും അതിർത്തി ബദറുപള്ളി മുതൽ സ്കൂൾ കവലവരെയുമുള്ള റോഡരികിലാണ് കാടുകൾ നിറഞ്ഞുനിൽക്കുന്നത്… കുറ്റിക്കാട്ടിൽ മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും തള്ളുന്നത് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യത്തിനും കാരണമാകുന്നുണ്ട്. സ്കൂളിലേക്ക് നടന്നുപോകുന്ന വിദ്യാർഥികൾക്കാണ് ഇത് വലിയ ഭീഷണിയായി മാറിയിട്ടുള്ളത്… റോഡരികിൽ കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയ കാട് വെട്ടിത്തെളിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചീലേൻ അൽ അമീൻ പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർമാർക്കും നിവേദനം നൽകിയിട്ടുണ്ട്… Continue reading മാട്ടൂൽ നോർത്ത് മുനീർ സ്കൂൾ സ്റ്റോപ്പ് മുതൽ കാവിലെപറമ്പ് വരെയും അതിർത്തി ബദറുപള്ളി മുതൽ സ്കൂൾ കവലവരെയുമുള്ള റോഡരിക് കാടുമൂടിയ നിലയിൽ..

അറിയിപ്പ്; റെയിൽവേ ഗേറ്റ് ഇന്നുമുതൽ അടച്ചിടും ……

കണ്ണപുരത്തിനും പഴയങ്ങാടിക്കും ഇടയിലുള്ള 253 നമ്പർ ചെറുകുന്ന് കോൺവെന്റ് റോഡ് റെയിൽവേ ഗേറ്റ് അഞ്ചുമുതൽ ഒൻപത് വരെ അടച്ചിടും. റെയിൽവേ ഗേറ്റിലുള്ള അറ്റകുറ്റപ്പണിക്കായാണിത്… Continue reading അറിയിപ്പ്; റെയിൽവേ ഗേറ്റ് ഇന്നുമുതൽ അടച്ചിടും ……