പഴയങ്ങാടി ബസ്‌സ്റ്റാൻഡ് തുറക്കുന്നത് വൈകുന്നു ……
ബസ്‌സ്റ്റാൻഡ് നവീകരണം നടക്കുന്നതിനാൽ ഏഴുമാസമായി പഴയങ്ങാടിയിൽ യാത്രക്കാർ ദുരിതത്തിൽ. ബസ്‌സ്റ്റാൻഡ് പണി ഏതാണ്ട് പൂർത്തിയായി. ബസ് കയറുന്നഭാഗത്തെ ചെറിയ പണിമാത്രമാണ് ബാക്കിയുള്ളത്… ഇത് പൂർത്തിയാക്കി ബസ്‌സ്റ്റാൻഡ് എത്രയുംപെട്ടെന്ന് തുറന്നുകൊടുത്താൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാം. ഏഴുമാസമായി ബസ്സുകളെല്ലാം കെ.എസ്.ടി.പി. റോഡിൽ നിർത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. കെ.എസ്.ടി.പി. റോഡ് പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പൂർണമായും ഇതുവഴിയാണ് പോകുന്നത്… ദേശീയപാതയിലൂടെ ഇത്തരത്തിലുള്ള ചരക്കുവാഹനങ്ങൾ നാമമാത്രമായിട്ടാണ് പോകുന്നത്. ദൂരക്കുറവും വലിയ കയറ്റിറക്കമില്ലാത്തതും സമയലാഭവുമെല്ലാമാണ് ഇതുവഴി വാഹനപ്പെരുപ്പത്തിന് കാരണമായത്. തിരക്കുള്ള സമയങ്ങളിൽ വലിയ ചരക്കുവാഹനങ്ങളുടെ തള്ളിക്കയറ്റം റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു… എരിപുരംമുതൽ പഴയങ്ങാടി പാലംവരെയാണ് കൂടുതൽ പ്രശ്നം. മിക്കവാറും വൈകുന്നേരങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെയോ സംഘടകളുടെയോ പ്രകടനമോ മറ്റുപരിപാടികളൊ ഉണ്ടാകാറുണ്ട്. ഇതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു… റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈനിലാണ് മിക്കവാറും ബസ്സുകൾ നിർത്തുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവരുമായി റോഡ് മുറിച്ചുകടക്കാൻ ഇതുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പഴയങ്ങാടി ബസ് സ്റ്റാൻഡ് പ്രവർത്തി: പഴയചിത്രം Continue reading പഴയങ്ങാടി ബസ്‌സ്റ്റാൻഡ് തുറക്കുന്നത് വൈകുന്നു ……
വാടിക്കൽ: സ്നേഹഭവനം സമർപ്പണം നാളെ…
യു.എ.ഇ. വാടിക്കൽ അസോസിയേഷൻ (യുവ) പണിത ബൈത്തുൽ ഹുബ്ബ് (രണ്ട് സ്നേഹഭവനങ്ങൾ) സമർപ്പണം ശനിയാഴ്ച വൈകീട്ട് മൂന്നിന് വാടിക്കൽക്കടവ് ഫാറൂഖ് ജുമാ മസ്ജിദിനുസമീപം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്യും… സന്നദ്ധസംഘടനകൾക്കുള്ള ഉപഹാരം ടി.വി.രാജേഷും യുവ ചികിത്സാസഹായനിധി പ്രഖ്യാപനം സയ്യിദ് ഉമർകോയ തങ്ങളും നിർവഹിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സ്നേഹസംഗമത്തിലും പ്രാർഥനാസദസ്സിലും സിറാജുദ്ദീൻ പറമ്പത്ത് പ്രഭാഷണം നടത്തും.. തുടർന്ന് മാപ്പിള കലാവിരുന്നും ഉണ്ടാകും. പത്രസമ്മേളനത്തിൽ ടി.പി.അബ്ബാസ് ഹാജി, ആരിഫ് ബായൻ, സിദ്ദിഖ് ചേരിച്ചി, അമീർ ചേരിച്ചി, ചീലേൻ ഷംസുദ്ദീൻ, യു.പി.സജ്ഫീർ എന്നിവർ പങ്കെടുത്തു. Continue reading വാടിക്കൽ: സ്നേഹഭവനം സമർപ്പണം നാളെ…
വിമാനത്താവളം ഉദ്ഘാടനം: വിളംബരയാത്ര ഇന്ന്…
വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് 3 ന് മട്ടന്നൂരിൽ നടക്കും… പാലോട്ടു പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വാദ്യഘോഷങ്ങൾ, കഥകളി, പുലികളി, കരകാട്ടം, മൈലാട്ടം, ബൊമ്മനാട്ടം, മത്സരാടിസ്ഥാനത്തിലുള്ള പ്ലോട്ടുകൾ, കേരളത്തിന്റെ സാസ്കാരിക പൈതൃക കലാരൂപങ്ങൾ, വിദ്യാർഥികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കലാവിരുന്ന്, വിവിധ സ്ഥാപനങ്ങളുടെ വിളംബര ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ബസ്‍സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും… Continue reading വിമാനത്താവളം ഉദ്ഘാടനം: വിളംബരയാത്ര ഇന്ന്…
പറശ്ശിനിക്കടവ് പീഡനം; വെളിപ്പെടുന്നത് ചതിയുടെ കഥകൾ.. വിശദമായ റിപ്പോർട്ടിലേക്ക്…
പത്താംക്ലാസ് വിദ്യാർഥിനിയെ ലോഡ്ജ്മുറിയിൽ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ലോഡ്ജ് ജീവനക്കാരനടക്കം 5 പേർ അറസ്റ്റിൽ. പെൺകുട്ടിക്കു നേരെ പലകാലങ്ങളിലായി ഉണ്ടായ പീഡനങ്ങളിൽ 5 സ്റ്റേഷനുകളിലായി 15 കേസുകൾ റജിസ്റ്റർ ചെയ്തു… ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം 8 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരിൽ പെൺകുട്ടിയുടെ ബന്ധുവുമുണ്ട്. പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു… മാട്ടൂൽ ജസീന്തയിൽ കെ.വി.സന്ദീപ്(30), നടുവിൽ സി.പി.ഷംസുദ്ദീൻ(37), ശ്രീകണ്ഠപുരം പരിപ്പായി വി.സി.ഷബീർ(36), നടുവിൽ കെ.വി.അയൂബ്(32), പറശിനിക്കടവ് പാർക്ക് ടൂറിസ്റ്റ്ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രൻ(38) എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയുമായി നാലു യുവാക്കൾ ലോഡ്ജ് മുറിയിൽ എത്തിയിട്ടും പൊലീസിൽ വിവരമറിയിക്കാത്തതിനും പീഡനത്തിനു സൗകര്യം ചെയ്തു കൊടുത്തതിനുമാണു റിസപ്ഷനിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് തളിപ്പറമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും… 15 കേസുകളിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറശ്ശിനിക്കടവിൽ … Continue reading പറശ്ശിനിക്കടവ് പീഡനം; വെളിപ്പെടുന്നത് ചതിയുടെ കഥകൾ.. വിശദമായ റിപ്പോർട്ടിലേക്ക്…
ഹോട്ടല്‍ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം; ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; കുടിവെള്ളം ഇനി ചില്ലുകുപ്പികളില്‍ മാത്രം
തിരുവനന്തപുരം: ഹോട്ടലുകളില്‍ ചെന്നാല്‍ തീന്‍ മേശകളില്‍ ഇനി പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സ്ഥാനമില്ല. ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തുകയാണ്. ഉത്തരവ് ലംഘിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കും. പരിസ്ഥിതി സംരക്ഷണ നിയത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരമാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം… ഇതോടെ ഹോട്ടലുകളില്‍ ഗ്ലാസ് കുപ്പികളില്‍ മാത്രമേ വെള്ളം നല്‍കാന്‍ പറ്റൂ. മാത്രമല്ല 500 ബെഡുകളില്‍ അധികമുള്ള ആശുപത്രികള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയുള്‍പ്പടെയുള്ളവയ്ക്കും ചട്ടം ബാധകമാണ്. നിര്‍ദ്ദേശം സംബന്ധിച്ച് തദ്ദേശവകുപ്പിനും വിനോദസഞ്ചാര വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്… Continue reading ഹോട്ടല്‍ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം; ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; കുടിവെള്ളം ഇനി ചില്ലുകുപ്പികളില്‍ മാത്രം
തകര്‍പ്പനാണ് നമ്മുടെ കണ്ണൂര്‍ വിമാനത്താവളം, അറിയാം ഈ പുത്തന്‍ സൗകര്യങ്ങള്‍…
കണ്ണൂര്‍: രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത്യാധുനിക സൗകര്യങ്ങള്‍ ആദ്യമേ ഒരുക്കിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. ഒന്‍പതിനാണ് ഉദ്ഘാടനം. യാത്രക്കാര്‍ക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍).കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കേ മലബാറിന്റെ മുഖച്ഛായ മാറും… ഇതുവരെ കാണാത്ത പുതിയ വികസനക്കുതിപ്പിന് കണ്ണൂര്‍ വേദിയാകും. കൈത്തറി പോലുള്ള കണ്ണൂരിന്റെ പരമ്ബരാഗത വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടാകും. വടക്കേ മലബാറിന്റെ ഇനിയും ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിമാനത്താവളത്തിന്റെ സാന്നിദ്ധ്യം സഹായകമാകും… //adsagony.com/display/items.php?22870&2838&250&250&4&0&IN ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനത്തിന്റെ ആഭ്യന്തര സര്‍വീസുമുണ്ട്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്ക് വൈകിട്ട് 3ന് പുറപ്പെട്ട് 4.15ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യഘട്ടത്തില്‍ 12 വിമാനകമ്ബനികള്‍ സര്‍വീസ് നടത്തും.അത്യാധുനിക സൗകര്യങ്ങള്‍യാത്രക്കാര്‍ക്ക് സാധാരണ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന സമയനഷ്ടം പൂര്‍ണമായും ഒഴിവാക്കിയാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത്… സുരക്ഷാ പരിശോധനകള്‍ക്കാണ് പ്രധാനമായും സമയം നഷ്ടമാവുക. … Continue reading തകര്‍പ്പനാണ് നമ്മുടെ കണ്ണൂര്‍ വിമാനത്താവളം, അറിയാം ഈ പുത്തന്‍ സൗകര്യങ്ങള്‍…
പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ വിശ്രമകേന്ദ്രം നിർമാണം തുടങ്ങി…
പിലാത്തറ- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ രാമപുരത്ത് ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രത്തിന്റേയും ചിൽഡ്രൻസ് പാർക്കിന്റേയും നിർമാണം തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലത്താണ് വിശ്രമകേന്ദ്രം തുടങ്ങുന്നത്… ദീർഘദൂരയാത്രക്കാർക്ക് വണ്ടികൾ പാർക്ക് ചെയ്യുന്നതിനും താമസിക്കുന്നതിനുമുൾപ്പെടെ ഇവിടെ സൗകര്യമുണ്ടാകും. കുട്ടികൾക്ക് കളിക്കാനും മറ്റുമുള്ള പാർക്കും ഉപകരണങ്ങളും സ്ഥാപിക്കും. കഫ്ത്തേരിയ, ഹോട്ടൽ, ലോഡ്ജ്, ഗാർഡൻ, ഫൗണ്ടൻ, വാഹനസൗകര്യങ്ങൾ മുതലായവയും ഒരുക്കും… ഒന്നരക്കോടിയോളം രൂപ ചെലവ് വരുന്ന പാർക്ക് കെഎസ്ടിപി എൻജിനിയർമാർ തന്നെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമീപത്ത് വയലപ്ര-ബോട്ടിംഗ് പ്ലോട്ട്, ചൂട്ടാട് ബീച്ച്, മാടായിപ്പാറ തുടങ്ങിയവ ഉള്ളതിനാൽ വിനോദസഞ്ചാരത്തിനും ഇത് ഏറേ പ്രയോജന ചെയ്യും… നിർമാണത്തിന്റെ ഭാഗമായി അലങ്കാര ചെടികൾ പിടിപ്പിച്ചുതുടങ്ങി. മൂന്നുമാസം കൊണ്ട് പണിപൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു… Continue reading പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ വിശ്രമകേന്ദ്രം നിർമാണം തുടങ്ങി…
