പഴയങ്ങാടി; വിദ്യാർഥികൾക്ക് പുകവലി ഉത്പന്നങ്ങൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ…
സ്കൂൾ വിദ്യാർഥികൾക്ക് പുകവലി ഉത്പന്നങ്ങൾ വില്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ… പഴയങ്ങാടിയിലെ മുരുഗൻ സ്റ്റോർസ് ഉടമ കോഴി ബസാറിലെ എസ്.രമേശനാണ് പിടിയിലായത്.. പ്രതിയെ പഴയങ്ങാടി എസ്.ഐ. പി.എ.ബിനു മോഹൻ അറസ്റ്റ് ചെയ്തു… 250-ലധികം പായ്ക്കറ്റ് പുകവലി ഉത്‌പന്നങ്ങൾ പോലീസ് പിടികൂടിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് വ്യാപകമായി പുകവലി ഉത്‌പന്നങ്ങൾ ഇവിടെനിന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്… Continue reading പഴയങ്ങാടി; വിദ്യാർഥികൾക്ക് പുകവലി ഉത്പന്നങ്ങൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ…
കണ്ണൂർ വിമാനത്താവളം: ചരിത്ര മുഹുർത്തത്തിനായി നാട്ടുകാർ ഒരുങ്ങി, വൻ ജനപ്രവാഹം…
വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും ആഘോഷ ലഹരിയിൽ. കടകൾ അലങ്കരിച്ചും നിരത്തുകളിൽ ലൈറ്റുകളും കമാനങ്ങൾ സഥാപിച്ചും ആദ്യ വിമാനം പറന്നുയരുന്ന ചരിത്ര മുഹുർത്തത്തിനായി നാട്ടുകാർ ഒരുങ്ങി. വിമാനത്താവളം സന്ദർശിക്കാൻ രാത്രി വൈകിയും ജനപ്രവാഹം. ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനത്താവളം കാണാൻ ജില്ലയുടെ നാനാഭാഗത്തുനിന്നും ആയിങ്ങളാണ് ഒഴുകിയെത്തിയത്… വൈകുന്നേരം മുതൽ വിമാനത്താവളം കാണാൻ സന്ദർശകർ കൂട്ടത്തോടെ എത്തിയതോടെ മട്ടന്നൂർ നഗരവും ഗതാഗതക്കുരുക്കിലായി. കീഴല്ലൂർ പഞ്ചായത്ത്, മട്ടന്നൂർ നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങിന് എത്തുന്നവർക്കായി സൗജന്യ കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. വാഹന കുരുക്ക് ഒഴിവാക്കുന്നതിനായി ശ്കതമായ ഗതാഗത നിയന്ത്രണമാണ് നഗരത്തിൽ നടപ്പിലാക്കിയത്… സ്വകാര്യ വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ല. മുൻകൂട്ടി പാസ് ലഭിച്ച വാഹനങ്ങൾക്ക് മാത്രമാണ് വിമാനത്താവളത്തിനകത്ത് കടക്കാൻ സാധിക്കുന്നത്. മറ്റുള്ളവർക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന സൗജന്യ കെഎസ്ആർടിസി ബസ് സൗകര്യം ഉപയോഗിക്കാം.. Continue reading കണ്ണൂർ വിമാനത്താവളം: ചരിത്ര മുഹുർത്തത്തിനായി നാട്ടുകാർ ഒരുങ്ങി, വൻ ജനപ്രവാഹം…
ബാലവെളിച്ചം: അന്താരാഷ്ട്ര ഖുർആൻ പദ്ധതി- ഇന്ന് 2 മണിക്ക് മാട്ടൂലിൽ വെച്ച് നടക്കുന്നു…
ഖുർആൻ പഠിക്കാനുള്ള നൂതന സംവിധാനമായ വെളിച്ചം / ബാല വെളിച്ചം ഖുർആൻ പഠന പദ്ധതിയിൽ വിജയികളായവർക്കും, ക്യു എൽ എസ്, അതുപോലെ എംഎസ്എം സംസ്ഥാന തലത്തിൽ നടത്തിയ മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായിട്ടുള്ളവർക്കുമുള്ള അവാർഡ് വിതരണവും, പഠന സംഗമവും ഇന്ന് ( 2018 ഡിസംബർ 9 ഞായറാഴ്ച ) ഉച്ചയ്ക്ക് 2 മണി മുതൽ മാട്ടൂൽ നോർത്ത് എൻ.എം.യു.പി സ്കൂളിൽ നടക്കും..പഠന സംഗമത്തിൽ, സി.സി.ഷക്കീർ ഫാറൂഖി, സി.ടി ആയിഷ ടീച്ചർ തുടങ്ങിയവർ ക്ലാസ്സെടുക്കും… ഖുർആനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.. Continue reading ബാലവെളിച്ചം: അന്താരാഷ്ട്ര ഖുർആൻ പദ്ധതി- ഇന്ന് 2 മണിക്ക് മാട്ടൂലിൽ വെച്ച് നടക്കുന്നു…
വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് ഉടൻ…
വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഒഎല്‍ഇഡി പാനലിനാവും… ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട് സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്ററി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നു. വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് കൂടാതെ ബാറ്ററി ശേഷിയും മെച്ചപ്പെടുത്തും… Continue reading വാട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് ഉടൻ…
പറശ്ശിനിക്കടവ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നു
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നു. കേസ് പുറത്ത് വരുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിദേശത്തേക്കു പോയത്… പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ വച്ച് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഷില്‍ജേഷ്,പഴയങ്ങാടി മാട്ടൂലില്‍ വച്ച് പീഡിപ്പിച്ച മാട്ടൂല്‍ ഗവ ഹൈസ്കൂളിന് സമീപം ഷിനോസ്, മാട്ടൂലിലെ മുനീസ് മുസ്തഫ എന്നിവരാണു വിദേശത്തേക്ക് പോയത്. ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു… തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷന് കീഴില്‍ സംഭവത്തില്‍ 9 കേസുകളാണ് ഉള്ളത്. തളിപ്പറമ്പ്, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ നാല് വീതവും കുടിയാന്‍മലയില്‍ ഒരു കേസുമാണ് ഉള്ളത്. ഇതിലെ 13 പ്രതികളില്‍ വിദേശത്തു കടന്നവര്‍ ഒഴികെ പത്ത് പേരെയും അറസ്റ്റ് ചെയ്തു… ശ്രീകണ്ഠപുരത്തെ ഒരു നഗരസഭ കൗണ്‍സിലറുടെ ഫോണ്‍ നമ്പറും ഇയാള്‍ വിളിച്ചതിന്റെ വിവരങ്ങളും പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിക്കാത്തതിനാല്‍ … Continue reading പറശ്ശിനിക്കടവ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നു
ഇന്ത്യയിൽ 5ജി എത്തും; 2022-ൽ.. 5G to come in India 2022..
രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു… നിർമിത ബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തിൽ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു… The Telecom Regulatory Authority (TRAI) secretary SK said that the fifth generation (5G) telecom services in the country will reach 2022. Gupta said. He added that the move to digital platform will be much faster over the next five years… Building intelligence (Ai) and Big Data … Continue reading ഇന്ത്യയിൽ 5ജി എത്തും; 2022-ൽ.. 5G to come in India 2022..
Kerala to get ₹3,048 crore as flood relief…
A High Level Committee, headed by Home Minister Rajnath Singh, Thursday approved the additional assistance of ₹3048.39 crore to Kerala, ₹131.16 crore to Nagaland and ₹539.52 crore to Andhra Pradesh, a Home Ministry spokesperson said. The Kerala government had sought ₹4,700 crore as compensation from the Central government for the damage caused by the floods, which was termed as the worst in a century… Continue reading Kerala to get ₹3,048 crore as flood relief…
