വടുകുന്ദ ക്ഷേത്രത്തിന്റെ മുൻ പ്രവർത്തകരെ അനുസ്മരിച്ചു…

മാടായി വടുകുന്ദ ശിവക്ഷേത്രം പുനർനിർമാണ നവീകരണകലശത്തിൽ പങ്കെടുക്കുകയും ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തതുമായ ആളുകളെ ക്ഷേത്രനടയിൽ ഓം നമഃശിവായ മന്ത്രമുരുവിട്ട് അനുസ്മരിച്ചു… കൽച്ചീളുകൾക്ക് സമാനമായി തകർന്നടിഞ്ഞ ശിവക്ഷേത്രം 40 വർഷം മുൻപാണ് പുനർനിർമാണം ആരംഭിച്ചത്. 25 വർഷം മുൻപ് നവീകരണകലശം നടത്തി നിത്യപൂജയ്ക്കുള്ള ക്ഷേത്രമായി ഉയർത്തിക്കൊണ്ടുവന്നു. ഒരുമാസം മുൻപ് ഇത് ദേവസ്വം ബോർഡ് ഏറ്റെടുത്തു… വാർധക്യസഹജമായ അസുഖത്തോടെ ക്ഷേത്രത്തിലെത്തിയ പഴയ പ്രവർത്തകർക്കോ അവരുടെ ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അനുസ്മണയോഗം കൂടാൻ ഹാളോ ഇരിപ്പിടമോ പുതിയ ഭരണാധികാരികൾ നൽകാത്തതിൽ അതൃപ്തി അറിയിച്ചതായി ഒത്തുചേരലിന് നേതൃത്വം നൽകിയ ആദ്യ നവീകരണകലശ കമ്മിറ്റി കൺവീനർ പി.പി.കൃഷ്ണൻ പറഞ്ഞു… Continue reading വടുകുന്ദ ക്ഷേത്രത്തിന്റെ മുൻ പ്രവർത്തകരെ അനുസ്മരിച്ചു…

മാട്ടൂൽ: ഖുർആൻ പഠന സംഗമം…

മാട്ടൂൽ:  ഐ .എസ് .എം / എം.എസ്.എം മാട്ടൂൽ നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ‘വെളിച്ചം’, മിസ്ബാഹ് വിജ്ഞാന പരീക്ഷ വിജിയികൾക്കുള്ള അ വാർഡ് വിതരണവും പഠനസംഗമവും ഇന്നലെ (2018 ഡിസംബർ 9 ഞായറാഴ്ച്ച) മാട്ടൂൽ നോർത്ത് എൻ.എം.യു.പി. സ്കൂളിൽ വെച്ച് നടത്തി…     പഠന സംഗമം കെ.എൻ.എം (മർകസുദ്ദഅവ) ജില്ലാ സെക്രട്ടറി സി.സി.ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ആയിശ ടീച്ചർ ഉദ്ബോധനം നടത്തി. ISM മാട്ടൂൽ നോർത്ത് ശാഖ ആരംഭിക്കുന്ന ‘കണ്ണീരൊപ്പാൻ കൈകോർക്കാം’ പദ്ധതിയുടെ പ്രഖ്യാപനം വാർഡ് മെമ്പർ വി.പി.കെ.അബ്ദുൽ സലാം നിർവഹിച്ചു.. കെ.എൻ.എം.മാട്ടൂൽ നോർത്ത് ശാഖാ പ്രസിഡന്റ് കെ.പി.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുത്തലിബ്  .കെ.എം.സ്വാഗതം പറഞ്ഞു. മുഹ്സിൻ.കെ.വി, റബീഹ് പി.വി, സത്താർ ഫാറൂഖി, പി.ടി.പി.മുസ്തഫ, വി.വി.മഹമൂദ് എന്നിവർ സംസാരിച്ചു Continue reading മാട്ടൂൽ: ഖുർആൻ പഠന സംഗമം…

ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ "ആപ്പ്" മായി കേരള പോലീസ്…

പോലീസുകാര്‍ക്ക് മാത്രം ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയര്‍ ഓണാക്കി, നിയമം തെറ്റിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്താല്‍ മതി. ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ “ആപ്പ്” മായി കേരള പോലീസ്.. പാലക്കാട്: ട്രാഫിക് നിയമം തെറ്റിച്ച്‌ ഇനിയും വാഹനങ്ങള്‍ ചീറിപ്പായുകയാണെങ്കില്‍ പോലീസ്‌ പിറകെവരില്ല; കൈ കാണിച്ച്‌ നിര്‍ത്തുകയുമില്ല. പക്ഷേ ‘ആപ്പി’ല്‍ പിടിവീഴും. കേരള പോലീസിന്റെ ‘ക്രൈം ഡ്രൈവ് പോലീസ് സോഫ്റ്റ്‌വെയര്‍’ ഉപയോഗിച്ചാണിത് വാഹനം നിര്‍മിച്ച വര്‍ഷം മുതല്‍ ഉടമയുടെ ഫോണ്‍ നമ്ബര്‍ വരെ പോലീസിന്റെ കൈയിലെത്തും. പിന്നെ, സ്റ്റേഷനിലേക്ക് വിവരം കൈമാറി പിഴയടപ്പിക്കും. മൂന്നുപേര്‍ ഒന്നിച്ച്‌ ഇരുചക്രവാഹനയാത്ര നടത്തിയാലോ ഫോണില്‍ സംസാരിച്ച്‌ യാത്ര ചെയ്താലോ കുടുങ്ങുമെന്നുറപ്പ്‌… Continue reading ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ പുതിയ "ആപ്പ്" മായി കേരള പോലീസ്…

തലശ്ശേരി: പ്രകൃതി വിരുദ്ധ പീഡനം നാല്പതുകാരന്‍ അറസ്റ്റില്‍…

ത​ല​ശേ​രി: ത​ല​ശേ​രി​യി​ല്‍ ക​ട​ല്‍​പ്പാ​ലം കാ​ണാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ക​ല്ലു​മ്മ​ക്കാ​യ തൊ​ഴി​ലാ​ളി​യാ​യ ച​ക്യ​ത്ത് മൂ​ക്ക് ബ​ദ​രി ഹൗ​സി​ല്‍ റ​ഷീ​ദി​നെ (40) യാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌ഐ എം.​അ​നി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്… ക​ട​ല്‍​പ്പാ​ല​ത്തി​ലെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ്നേ​ഹം ഭാ​വി​ച്ചും ഭ​ക്ഷ​ണം വാ​ങ്ങി കൊ​ടു​ത്തും പ്ര​ലോ​ഭി​പ്പി​ച്ച്‌ വീ​ട്ടി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച്‌ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ള്‍ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്… തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി രക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ  പോ​ലീ​സ്  കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു… കു​ട്ടി ന​ല്‍​കി​യ മൊ​ഴി​യു​ടെ​യും പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു… Continue reading തലശ്ശേരി: പ്രകൃതി വിരുദ്ധ പീഡനം നാല്പതുകാരന്‍ അറസ്റ്റില്‍…

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്..

അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്ന ഉപഭോക്താക്കളെ കണ്ടെത്തി നടപടി എടുക്കാനൊരുങ്ങി വാട്‌സ് ആപ് അധികൃതര്‍. ഇത്തരം സന്ദേശങ്ങള്‍ നിരന്തരം അയക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനാണ് വാട്‌സ് ആപ് അധികൃതരുടെ ശ്രമം… ഇതിന്റെ അടിസ്ഥാനത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്സ്‌ആപ്പ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വാട്ടസ്‌ആപ് വ്യക്തമാക്കി… ചില ഉപഭോക്താക്കള്‍ വ്യാപകമായി വാട്ടസ്‌ആപ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പെണ്‍വാണിഭ സംഘങ്ങളും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും വാട്‌സ് ആപ് സന്ദേശങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍… ഈ സാഹചര്യത്തില്‍ വാട്ടസ് ആപ് നിരോധിക്കണമെന്നും ചില രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. എന്നാല്‍ സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള വാട്സ്‌ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച്‌ അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്സ്‌ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ കഴിയില്ലെന്നതാണ് വിഷയം… Continue reading അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ ഇനി കുടുങ്ങും; മുന്നറിയിപ്പുമായി വാട്‌സ് ആപ്..

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു…

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് സാരമായി പരിക്കേറ്റ ചെറുകുന്ന് താവത്തെ നീലാങ്കോൽ ദിനകരൻ (55) ആണ് ശനിയാഴ്ച മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിൽ വെച്ച് മരിച്ചത്.ഡിസംബർ മൂന്നിന് പിലാത്തറ- പാപ്പിനിശ്ശേരി റോഡിൽ താവം മേൽപാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്…മാത്തിൽ ശ്രീനാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജിലെ ഡ്രൈവർപരേതരായ അമ്പുവിന്റെയും, കല്യാണിയുടെയും മകനാണ്.ഭാര്യ: സുജാത (പെരിയാട്ട് , പിലാത്തറ)മക്കൾ: ദിജിൻ (അപ്പു) (ഡ്രൈവർ) ദിജിന.മരുമക്കൾ: നമത (ഏമ്പേറ്റ് ) രഗിൽ (താവം )സഹോദരങ്ങൾ: ശൈലജ, പരേതരായ യശോദ, ശാരദ, ഓമന.സംസ്കാരം ഞായറാഴ്ച രാവിലെ 11ന് താവം സമുദായ ശ്മശാനത്തിൽ നടന്നു.. Continue reading പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു…

+2 പാസായവരെ ഇന്ത്യൻ നേവി വിളിക്കുന്നു | 2500 ഒഴിവുകൾ | ₹ 21,700- ₹69,100 ശമ്പള സ്കെയിൽ…

+2 പാസായവരെ ഇന്ത്യൻ നേവി വിളിക്കുന്നു | 2500 ഒഴിവുകൾ | ₹ 21,700- ₹69,100 ശമ്പള സ്കെയിൽ തസ്തിക: സൈലെർ ആകെ ഒഴിവുകൾ: 2500യോഗ്യത: +2ശമ്പള സ്കെയിൽ: ₹21,700- ₹69,100 + MSP @ ₹ 5200/- per month plus DAതെരെഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, കായിക ക്ഷമത & മെഡിക്കൽഅപേക്ഷ: ഓൺലൈൻ വഴിLast date: 30.12.2018ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക >> FOR MORE DETAILS>> NOTIFICATION (Download pdf file]>> APPLY ONLINE (Click here)  Continue reading +2 പാസായവരെ ഇന്ത്യൻ നേവി വിളിക്കുന്നു | 2500 ഒഴിവുകൾ | ₹ 21,700- ₹69,100 ശമ്പള സ്കെയിൽ…