മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ അന്തരിച്ചു..
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. റകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. Continue reading മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ അന്തരിച്ചു..
വാടിക്കൽ കടവിലെ തോട് നാശത്തിന്റെ വക്കിൽ…
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വാടിക്കൽകടവ് പ്രദേശത്തെ തോട് നാശത്തിന്റെ വക്കിൽ. പ്രദേശത്ത് റോഡ് സംവിധാനമുൾപ്പെടെ നിലവിൽ വരുന്നതിന് മുൻപേ ജലഗതാഗത്തെ ആശ്രയിച്ചു വന്ന കാലത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ വാടിക്കൽ കടവ് തോട് മണ്ണുമൂടിയും ഭിത്തികൾ ഇടിഞ്ഞും ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കൂടാതെ സ്വകാര്യ വ്യക്തികൾ തോട് കയ്യേറിയതിനാലും തോടു മുൻകാലത്തെ അപേക്ഷിച്ച് ഇടുങ്ങിയ നിലയിലാണ്… മുൻകാലങ്ങളിൽ കെട്ടിട നിർമാണത്തിനാവശ്യമായ പൂഴി ഉൾപ്പെടെയുളളസാധനങ്ങൾ വലിയ തോണികളിൽ ഈ തോട് വഴി എത്തിച്ചതായും നാട്ടുകാർ പറയുന്നു. തോടിന്റെ ആഴം കൂട്ടിയും കോൺക്രീറ്റ് നിർമിതമായ ഭിത്തികൾ സ്ഥാപിച്ചും തോട് സംരക്ഷിക്കണമെന്നാവശ്യം ശക്തമാണ്.. ഇപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായ ഈ തോടിൽ മണ്ണും ചെളിയും നിറഞ്ഞതിനാൽ ഭാഗികമായി ഒഴുക്ക് നഷ്ടപ്പെട്ടതായും ചെറിയതോണികൾ ഉൾപെടെ ഇതിലുടെ കടന്ന് വരാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.. Continue reading വാടിക്കൽ കടവിലെ തോട് നാശത്തിന്റെ വക്കിൽ…
എരിപുരം–വെങ്ങര മുട്ടം റോഡ് സർവേ തുടങ്ങി…
എരിപുരം മുതൽ മാടായിപാറ–വെങ്ങര –മുട്ടം വരെയുളള റോഡ് നവീകരണത്തിന്റെ സർവേ തുടങ്ങി. നിലവിലുളള റോഡിനേക്കാൾ വീതികൂട്ടിയാണ് മെക്കാഡം ടാറിങ് നടത്തുക. അതിന്റെ ഭാഗമായി റോഡിന്റെ രൂപരേഖ നിർണയവും സർവേയും തുടങ്ങി. 4 കിലോമീറ്ററുളള റോഡിന് 15 മീറ്റർ വീതിയാണ് ഉണ്ടാവുക… ഇതിൽ 7 മീറ്റർ വീതിയിൽ ടാറിങ് ഉണ്ടാകും. റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുന്ന തരത്തിലാണ് റോഡിന്റെ അതിരുകൾ സ്ഥാപിച്ചിട്ടുളളത്. 2012 ൽ തന്നെ റോഡിന്റെ അതിരുകൾ നിർണയിച്ചിരുന്നു എന്നാൽ പല അതിരുകളും കലാഹരണപ്പെട്ട നിലയിലാണ്. 12 കോടിരൂപ ചിലവിലാണ് പദ്ധതി പൂർത്തികരിക്കുക.റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.. Continue reading എരിപുരം–വെങ്ങര മുട്ടം റോഡ് സർവേ തുടങ്ങി…
തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഇന്ത്യൻ ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു..
ഇന്ത്യന്‍ ഐടിസി ഡയരക്ടര്‍ ബസിടിച്ച് മരിച്ചു. പട്ടുവം കുന്നരുവിലെ വണ്ടിച്ചാല്‍ ഹൗസില്‍ എം.പി.ഗിരീഷ്(40)ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴോടെ ദേശീയപാതയില്‍ ചിറവക്ക് വളവില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം… തളിപ്പറമ്പില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെഎല്‍ 13 യു 2030 പറശിനി ബസ് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഗിരീഷ് ഓടിച്ച കെഎല്‍ 59 എ 596 ഹീറോ ഹോണ്ട സ്‌പെളന്‍ഡര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം നാളെ ഉച്ചക്ക്‌ശേഷം നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.രാഘവന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കള്‍: അംഗിത്, ആരാധ്യ. സഹോദരങ്ങള്‍: രാജേഷ്, ഗ്രീഷ്മ. തളിപ്പറമ്പിലെ പ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ മന്നയിലെ ഇന്ത്യന്‍ ഐടിസിയുടെ സ്ഥാപകനാണ്.. Continue reading തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഇന്ത്യൻ ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു..
അത് പോക്കറ്റടിയല്ല, വീണു പോയതെന്ന് പൊലീസ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ കളഞ്ഞു പോയ പേഴ്‌സ് തിരികെ നല്‍കി…
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടന ചടങ്ങിനിടെ വീണു പോയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി. ഓഹരി ഉടമകളില്‍ ഒരാളായ പി എസ് മേനോന്‍റേതാണ് പേഴ്‌സ്. 1100 രൂപയും രേഖകളുമാണ് തിരികെ കിട്ടിയത്. പോക്കറ്റടി ആയിരുന്നില്ല, പേഴ്സ് വീണു പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു…. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് പോക്കറ്റടി ആണെന്ന വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു. എയര്‍പോര്‍ട്ട് പൊലീസിലാണ് എറണാകുളം സ്വദേശിയായ പി എസ് മേനോന്‍ പരാതി നല്‍കിയത്. ആധാറും എ ടി എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പി എസ് മേനോന്‍ എയര്‍പോര്‍ട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു… Continue reading അത് പോക്കറ്റടിയല്ല, വീണു പോയതെന്ന് പൊലീസ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ കളഞ്ഞു പോയ പേഴ്‌സ് തിരികെ നല്‍കി…
ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് തട്ടിപ്പ്; പയ്യന്നൂരിലെ ഡോക്ടറുടെ ഒരു ലക്ഷം തട്ടിയെടുത്തു…
ബാങ്ക് അക്കൗണ്ടിന്റെ ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് നടത്തിയ തട്ടിപ്പില്‍ പയ്യന്നൂരിലെ ഡോക്ടറും ഭാര്യയും തട്ടിപ്പിനിരയായി. ബി.കെ.എം ആശുപത്രിയിലെ സര്‍ജന്‍ ഡോ.വിനയകുമാറിന്റേയും ഭാര്യയുടേയും പേരിലുള്ള ഐ.ഒ.ബിയുടെ ജോയന്റ് അക്കൗണ്ടില്‍ നിന്നാണ് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്… ഇദ്ദേഹത്തിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞമാസം 26ന് രാവിലെ 8.30നാണ് സംഭവം. ഐ.ഒ.ബിയുടെ ചെന്നൈ ഓഫീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി 6297357834, 8422009988 എന്നീ ഫോണുകളില്‍ നിന്ന് ഡോക്ടറെ വിളിച്ച് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടത്. എ.ടി.എം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനാണെന്ന് പറഞ്ഞപ്പോള്‍ താന്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാറില്ലെന്ന് ഡോക്ടര്‍ മറുപടിയും നല്‍കി. ഉടനെ ഡോക്ടറുടെ ഭാര്യയെ ചെന്നൈ ഓഫീസില്‍ നിന്നാണെന്ന് വിളിച്ച് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടു.. ഫോണില്‍ വന്ന ലിങ്കില്‍ ഭാര്യ ക്ലിക്ക് ചെയ്തതോടെയാണ് 25000 രൂപ വീതം നാലു തവണകളിലായി ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. ഐ.ഒ.ബി ബേങ്കിന്റെ മാനേജരെ വിളിച്ച് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട വിവരം ഡോക്ടര്‍ അറിയിച്ചതിനെ … Continue reading ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് തട്ടിപ്പ്; പയ്യന്നൂരിലെ ഡോക്ടറുടെ ഒരു ലക്ഷം തട്ടിയെടുത്തു…
കണ്ണപുരം; പെണ്‍കുട്ടിയെ ആളില്ലാത്ത വീട്ടില്‍ മാനഭംഗപ്പെടുത്തി യുവാക്കള്‍ അറസ്റ്റില്‍…
പ്രണയം നടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അഴീക്കോട് കപ്പക്കടവിലെ ഭശിവത്തില്‍ അര്‍ജ്ജുന്‍ (22) ആണ് അറസ്റ്റിലായത്. എട്ടുമാസം മുമ്പ് ഫേസ് ബുക്ക് വഴിയാണ് കണ്ണപുരം പോലീസ് പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരി പെണ്‍കുട്ടിയും അര്‍ജ്ജുനും പരിചയപ്പെടുന്നത്… പെണ്‍കുട്ടിയുടെ വിശ്വാസം മുതലെടുത്ത് നവംബര്‍ മാസം വളപട്ടണം പോലീസ് പരിധിയിലെ അഴീക്കോട്ടെ ആളില്ലാത്ത ഒരു വീട്ടില്‍ കൊണ്ടുപോയി അരുണ്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഭയംകൊണ്ട് ആരോടും വിവരം പറഞ്ഞില്ല. ഇക്കഴിഞ്ഞ നവംബറിലാണ് അര്‍ജുനുമായി അടുക്കുന്നത്. എന്നാല്‍ അഴീക്കോട്ട ഒരു ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതോടെ അര്‍ജ്ജുനുമായുള്ള പ്രണയം അവസാനിപ്പിച്ചു. എന്നാല്‍ അര്‍ജ്ജുന്‍ വീണ്ടുംവീണ്ടും താന്‍ വിളിക്കുന്നിടത്ത് ചെല്ലണമെന്ന് നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയുന്നത്… ഇതേ തുടര്‍ന്ന് കണ്ണപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണപുരം എസ്.ഐ മഹേഷ്.കെ.നായരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെയസ്ബുക്ക് വഴി പരിമചയപ്പെട്ട് പറശ്ശിനിക്കടവില്‍ യുവതിയെ നിരവധിപേര്‍ പീഡിപ്പിച്ചത് നേരത്തെ ജില്ലയെ ഞെട്ടിച്ചിരുന്നു… … Continue reading കണ്ണപുരം; പെണ്‍കുട്ടിയെ ആളില്ലാത്ത വീട്ടില്‍ മാനഭംഗപ്പെടുത്തി യുവാക്കള്‍ അറസ്റ്റില്‍…
