മാടായിയിൽ അപൂർവ ഇനം ഉൾപ്പെടെ 204 ഇനം പക്ഷികൾ..

പക്ഷികളുടെയും സസ്യലതാദികളുടേയും അപൂർവ്വകേന്ദ്രമായ   മാടായി പാറയുൾപ്പെടുന്ന മാടായി പഞ്ചായത്തിൽ കണ്ടെത്തിയത് 204 ഇനം പക്ഷികൾ. തൃശൂർ കാർഷിക സർവ്വകലാശാല, ബേർഡ് കൗണ്ട് ഇന്ത്യ, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേaതൃത്വത്തിൽ അഞ്ച് വർഷമായി തുടരുന്ന നിരീക്ഷണത്തിലൊടുവിലാണ് ഈ കണ്ടെത്തൽ.. പൊതുജന പങ്കാളിത്തത്തിൽ വളണ്ടിയർമാരുടെ സഹായത്തോടെ 73 നിരീക്ഷകർ നടത്തിയ 8421 നിരീക്ഷണത്തിലാണു അപൂർവ്വ ഇനം ഉൾപ്പെടെ പക്ഷികളെ കണ്ടെത്താനായത്. ചെങ്കൽ മേഖലയിൽ മാത്രം കാണുന്ന കൊമ്പൻ വാനമ്പാടിയേയും മാടായി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നു കണ്ടെത്തി. തൃശൂർ കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പക്ഷി നീരീക്ഷണം നടത്തിവരുന്നുണ്ട്… പലസംഘടനകൾ ജില്ലയിൽ ഏറ്റവും കൂടുതൽ തവണ നീരീക്ഷണം നടത്തിയ സ്ഥലമെന്ന നിലയിലാണു മാടായി പഞ്ചായത്തിനെ ഇവരും പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. നിരീക്ഷണ ഡാറ്റ ആധികാരിക രേഖയെന്ന നിലയിൽ പഞ്ചായത്തിനു കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് 2019ഓടെ 100 പഞ്ചയത്തുകളിലും 2020ഓടെ 900 പഞ്ചായത്തുകളിലും പക്ഷി നീരീക്ഷണം പൂർത്തിയാക്കാനാണു ലക്ഷ്യം… Continue reading മാടായിയിൽ അപൂർവ ഇനം ഉൾപ്പെടെ 204 ഇനം പക്ഷികൾ..

കണ്ണൂർ ജില്ലാ എംപ്ലോയ‌്മെന്റ‌് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം..

കണ്ണൂർ ജില്ലാ എംപ്ലോയ‌്മെന്റ‌് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തും.   15ന് രാവിലെ പത്തുമുതൽ ഒരുമണി വരെയാണ് അഭിമുഖം.. അസിസ്റ്റന്റ് സെയിൽസ് മാനേജർ (മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം), കസ്റ്റമർ റിലേഷൻ മാനേജർ (ഡിപ്ലോമ ഓട്ടോമൊബൈൽ, മെക്കാനിക്കൽ യോഗ്യതയും നാല് വർഷത്തെ പ്രവൃത്തിപരിചയവും), സീനിയർ സെയിൽസ് ഓഫീസർ (ഒരുവർഷത്തെ പ്രവൃത്തിപരിചയം), സർവീസ് അഡൈ്വസർ (ഡിപ്ലോമ ഓട്ടോമൊബൈൽ, മെക്കാനിക്കൽ യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും), ബോഡി ഷോപ് അഡൈ്വസർ  (ഡിപ്ലോമ ഓട്ടോമൊബൈൽ,  മെക്കാനിക്കൽ), സ്പെയർ ഇൻ ചാർജ് (ഡിപ്ലോമ ഓട്ടോമൊബൈൽ, മെക്കാനിക്കൽ), അക്കൗണ്ടന്റ് (ബികോം, എം  മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം), മാർക്കറ്റിംഗ്  എക്സിക്യൂട്ടീവ്സ് (ബിരുദം), ടീം ലീഡർ (ബിരുദം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും), സെയിൽസ് എക്സിക്യൂട്ടീവ് (പ്ലസ് ടു) എന്നീ തസ്തികളിലേക്ക് പുരുഷൻമാർക്കും ഷോറൂം സെയിൽസ് ഓഫീസർ (മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം), റിസെപ്ഷനിസ്റ്റ് (ബിരുദം), ബാക്ക് ഓഫീസ് സ്റ്റാഫ് (ബിരുദം) എന്നീ തസ്തികളിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം..  ഫിനാൻഷ്യൽ കൺസൾറ്റന്റ‌് കരിയർ  പ്രോഗ്രാം (എസ്എസ്എൽസി),  … Continue reading കണ്ണൂർ ജില്ലാ എംപ്ലോയ‌്മെന്റ‌് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം..

പുതിയങ്ങാടി: ഫിഷറീസ് വകുപ്പിന്റെ കെട്ടിടം പിഎച്ച്സിക്ക് നൽകും..

പുതിയങ്ങാടിയിലെ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം പുതിയങ്ങാടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വിട്ടുനൽകാൻ തീരുമാനമായി. നിലവിൽ പ്രവർത്തിച്ചുവരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ടി.വി.രാജേഷ് എം.എൽ.എ. അറിയിച്ചു. ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ ഈ കെട്ടിടംകൂടി വിട്ടു നൽകാൻ രാജേഷ് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു… ആർദ്രം പദ്ധതിയിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ ഒ.പി., രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ ലാബ്, ഫാർമസി, മരുന്ന്, മൂന്നിലധികം ഡോക്ടർമാർ, രോഗിയെ നിരീക്ഷിക്കാൻ മുറി, മാനസികാരോഗ്യ ക്ലിനിക്ക്, ജീവിതശൈലീ രോഗ ക്ലിനിക്ക്, കുട്ടികൾക്ക് കളിക്കാൻ സൗകര്യം, ഒ.പി.യിലെത്തുന്ന രോഗികൾക്ക് ക്യുവിൽനിന്ന്‌ ക്ഷീണിക്കാതിരിക്കാൻ ഇരിപ്പിടം, ടി.വി.കാണാനുള്ള സൗകര്യം, കുട്ടികൾക്ക് കളിക്കാനുള്ള ഇടം എന്നിവ ഉണ്ടാകും… Continue reading പുതിയങ്ങാടി: ഫിഷറീസ് വകുപ്പിന്റെ കെട്ടിടം പിഎച്ച്സിക്ക് നൽകും..

തീകൊളുത്തിയശേഷം യുവാവ് കിണറ്റിൽച്ചാടി…

പുതിയങ്ങാടിയിലെ പി.സമീർ (37) വീട്ടിൽനിന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടി. സാരമായി പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്… Continue reading തീകൊളുത്തിയശേഷം യുവാവ് കിണറ്റിൽച്ചാടി…

തീരദേശ ഹൈവേ: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജനകീയ കൺവെൻഷൻ…

നിർദിഷ്ട തീരദേശ ഹൈവേയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പുതിയവളപ്പ്-ചൂട്ടാട് പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് അൽ ഹുദാ പുതിയവളപ്പിന്റെ നേതൃത്വത്തിൽ പുതിയവളപ്പ് മദ്രസയിൽ ചേർന്ന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളിലൂടെ ഹൈവേയുടെ അലൈൻമെന്റ് നിശ്ചയിക്കാനുള്ള നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.. തീരദേശ ഹൈവേയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റാനോ, അന്തിമ അലൈൻമെന്റുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനോ ഉള്ള ഒരുവിധ നടപടികളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പ്രാദേശിക ഭരണകൂടങ്ങളുമായിപ്പോലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നാണ് അറിയുന്നത്. ദേശീയ ഹൈവേ വിഭാഗത്തിന്റെ നീക്കങ്ങളിൽ ദുരൂഹതയുള്ളതായി ജനങ്ങൾ സംശയിക്കുന്നുവെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി… മാടായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി അധ്യക്ഷതവഹിച്ചു. അൽഹുദാ പ്രസിഡന്റ് കെ.ശുക്കൂർ വിഷയാവതരണം നടത്തി. എസ്.എ.പി.അബ്ദുൽ റഹ്‌മാൻ, വി.പി.അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. തുടർനടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് കെ.ശുക്കൂർ, എസ്.എ.പി.അബ്ദുൽ റഹ്‌മാൻ, ജയിംസ്, കെ.മഹമൂദ്, എം.പി.കുഞ്ഞഹമ്മദ്, എ.പി.വി.മുസ്തഫ എന്നിവരടങ്ങുന്ന ആറംഗ കർമസമിതിക്ക് യോഗം രൂപംനൽകി.. Continue reading തീരദേശ ഹൈവേ: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജനകീയ കൺവെൻഷൻ…

ലെവൽ ക്രോസ് അടച്ചിടും…

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തളിപ്പറമ്പ-പഴയങ്ങാടി  റോഡിൽ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവെ ലെവൽ ക്രോസ് ഡിസംബർ 13 ന് രാവിലെ എട്ട് മണി മുതൽ 14 ന് വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്ന് കണ്ണൂർ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.. Continue reading ലെവൽ ക്രോസ് അടച്ചിടും…

കളിയാട്ട മഹോത്സവം…

വെങ്ങര കളത്തിൽ തറവാട് ധർമ്മ ദൈവ ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം ഡിസംബർ 11,12 (വൃശ്ചികം25,26) തീയതികളിൽ നടക്കുന്നു.       7 മണിക്ക് കണ്ടനാർ കേളൻ വെള്ളാട്ടം, 8.30 ന് വയനാട്ടുകുലവൻ വെള്ളാട്ടം, പുലർച്ചെ 4ന് കേളൻ പുറപ്പാട്, 5.30ന് വയനാട്ടുകുലവൻ പുറപ്പാട് തുടർന്ന് കുറത്തിയമ്മ, കുണ്ഡോർ ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. Continue reading കളിയാട്ട മഹോത്സവം…