എരിപുരം-വെങ്ങര മുട്ടം-പാലക്കോട് മെക്കാഡം ടാറിങ് ഉദ്ഘാടനം 17-ന്…
എരിപുരം വെങ്ങര-മുട്ടം പാലക്കോട് മെക്കാഡം ടാറിങ് പ്രവൃത്തി 17-ന് വൈകീട്ട് നാലിന് വെങ്ങരയിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്യും. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷതവഹിക്കും. 12 കോടി രൂപ ചെലവിലാണ് 5.325 കിലോമീറ്റർ റോഡ് ആധുനികനിലവാരത്തിൽ ഏഴ് മീറ്റർ വീതിയിൽ മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നത്. ഓവുചാലുകൾ, കലുങ്ക്, ദിശാസൂചകങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്… വെങ്ങരയിൽ നടന്ന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ.അജിത അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പവിത്രൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ പദ്ധതി വിശദീകരിച്ചു. വി.വിനോദ്, പി.പി.കരുണാകരൻ, എസ്.യു.റഫീഖ്, പി.വി.അബ്ദുള്ള, സുധീർ വെങ്ങര, പി.ജനാർദനൻ, കെ.ശ്രീനിവാസൻ, കെ.സുലൈമാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഭാരവാഹികൾ: ടി.വി.രാജേഷ് എം.എൽ.എ. (ചെയ.), സുനിൽ കൊയിലേരിയൻ (കൺ.)… Continue reading എരിപുരം-വെങ്ങര മുട്ടം-പാലക്കോട് മെക്കാഡം ടാറിങ് ഉദ്ഘാടനം 17-ന്…
റിലീസില്‍ മാറ്റമില്ല; ഹര്‍ത്താലില്‍ നിന്നും ‘ഒടിയന്‍’ സിനിമയെ ഒഴിവാക്കി
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി നാളെ എത്താനിരിക്കുന്ന മലയാള സിനിമ ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എ.കെ.എം.എഫ്.സി.ഡബ്ല്യു.എ ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിമല്‍കുമാര്‍ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ല സെക്രട്ടറി അഡ്വ. എസ് സുരേഷ് കുമാര്‍ അറിയിച്ചിട്ടുണ്ടെന്ന്‍ വിമല്‍ കുമാര്‍ പറഞ്ഞു. ബിജെപി ജില്ല സെക്രട്ടറിക്കും ഇതിനു വേണ്ടി മുന്‍കൈ എടുത്ത പ്രൊഡ്യൂസെഴ്സ് അസോസിയേഷന്‍റെ ജി സുരേഷ് കുമാറിനും അദ്ദേഹം നന്ദി അറിയിച്ചു.. മലയാളത്തിന്റെ വികാരമായ മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചലച്ചിത്രം റിലീസ് ചെയുന്ന അന്ന് തന്നെ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുളള മമത മലയാളികളുടെ മനസ്സില്‍ നിന്നും തീരാമുറിവായിരിക്കുമെന്ന് വിമല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. പണ്ട് കാലത്ത് വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹന്‍ലാലിനെക്കൂടാതെ … Continue reading റിലീസില്‍ മാറ്റമില്ല; ഹര്‍ത്താലില്‍ നിന്നും ‘ഒടിയന്‍’ സിനിമയെ ഒഴിവാക്കി
അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവം; സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ..
ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്… ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കി… Continue reading അയ്യപ്പഭക്തൻ തീകൊളുത്തി മരിച്ച സംഭവം; സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ..
പയ്യന്നൂർ: നിരോധിത പുകയില ഉല്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ…
നിരോധിത പുകയില ഉല്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ. വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തെ വ്യാപാരി തടത്തിൽ കുഞ്ഞിമൊയ്തീനാണ് ( 48 ) അറസ്റ്റിലായത് .. മുമ്പ് പോലീസിന്റെ പിടിയിലായ ഇയാൾ വീണ്ടും നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവര ത്തെ തുടർന്ന് പയ്യന്നൂർ എസ്ഐ കെ. പി. ഷൈനും സംഘവും ന ടത്തിയ പരിശോധനയിലാണ് ഇയാൾ വീണ്ടും കുടുങ്ങിയത്.. ഹാൻസ് , കൂൾലിപ് എന്നിവയുടെ 101 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് ഇയാളുടെ കാറിൽനിന്നും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു . കാറും പോലീസ് കസ്റ്റഡിയിലെടുത്തു.. Continue reading പയ്യന്നൂർ: നിരോധിത പുകയില ഉല്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ…
മാടായി വാടിക്കലിലെ ബി.ഖൈറുന്നിസ രചിച്ച നാലാമത്തെ പുസ്തകമായ ‘നേരറിഞപ്പോള്‍’ പ്രകാശനം ചെയ്തു. ..
മാടായി വാടിക്കലിലെ ബി.ഖൈറുന്നിസ രചിച്ച നാലാമത്തെ പുസ്തകമായ ‘നേരറിഞപ്പോള്‍’ പ്രകാശനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മലില്‍ ആയിഷക്ക് പുസ്തകത്തിന്റെ കോപ്പി നല്‍കി മഹമൂദ് വാടിക്കല്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു.. മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന പ്രകാശന ചടങ്ങില്‍ പി.എം.ഹനീഫ് അധ്യക്ഷം വഹിച്ചു. പി.വി.അബ്ദുള്ള, വി.പി.പി.ഹമീദ്, ദീന്‍ ദയാല്‍ ബാബു എന്നിവര്‍ സംസാരിച്ചു. ഏ.പി.ബദറുദ്ദീന്‍ സ്വാഗതവും ബി.ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു… Continue reading മാടായി വാടിക്കലിലെ ബി.ഖൈറുന്നിസ രചിച്ച നാലാമത്തെ പുസ്തകമായ ‘നേരറിഞപ്പോള്‍’ പ്രകാശനം ചെയ്തു. ..
പയ്യാമ്പലത്ത് യുവാവ് തലക്കടിയേറ്റ നിലയില്‍…
പയ്യാമ്പലം ബീച്ചിനടുത്ത് റോഡരികില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.ഇന്ന് കാലത്ത് നടക്കാനിറങ്ങിയവരാണ് റോഡരികില്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് അവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. .. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിക്ക് സാരമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.രാത്രി വാഹനമിടിച്ച് പരിക്കേറ്റതാണോ അതല്ല, വല്ലവരും മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ പേര് ഷൈജു (42) എന്ന് മാത്രമേ ആശുപത്രിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.പയ്യാമ്പലം ബീച്ചിലും പരിസരങ്ങളിലും രാത്രികാലങ്ങളില്‍ മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും വിളയാട്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു… Continue reading പയ്യാമ്പലത്ത് യുവാവ് തലക്കടിയേറ്റ നിലയില്‍…
ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍…
ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയാക്കി വിജ്ഞാപനം പുറത്തിറങ്ങി. ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായി ഉയര്‍ന്നു. ഈ തുകക്ക് അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.. Continue reading ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍…
