ദേവകൂത്: ഇത്തവണയും നിയോഗം എം.വി.ആംബുജാക്ഷിക്ക് തന്നെ….
കേരളത്തിലെ ഏക സ്ത്രീ തെയ്യമായ ദേവക്കൂത്ത് കെട്ടാൻ ഇത്തവണയും നിയോഗം പഴയങ്ങാടി മാടായിയിലെ അംബുജാക്ഷിക്ക്. ഡിസംബർ 21ന് രാവിലെ തെക്കുമ്പാട് കൂലം തായക്കാവിലാണ് ദേവക്കൂത്ത് അരങ്ങേറുക .ഇതിനായുള്ള കഠിന വ്രതത്തിലാണ് എം വി അബുജാക്ഷി.. സ്ത്രീ തെയ്യ കോലങ്ങൾ സ്ത്രീകൾ തന്നെ കെട്ടിയാടുന്നതാണ് ദേവകൂത് എന്നപേരിൽ അറിയപ്പെടുന്നത്. ചിറക്കൽ രാജവംശത്തിനു കീഴിലുള്ള കണ്ണൂർ ജില്ലയിലെ പഴയങ്ങാടി മാട്ടൂൽ പ്രദേശത്തെ തേക്കുമ്പാട് കൂലോംക്ഷേത്രത്തിലാണ് ദേവകൂത് കെട്ടിയാടുന്നത്. ഇക്കുറിയും ദേവകൂത് കെട്ടാനുള്ള നിയോഗം മാടയിലെM.V ആംബുജാക്ഷിക്കാണ്. നേരത്തെ ഇതേ തറവാട്ടിലെ M.V ലക്ഷ്മിയമ്മ ആയിരുന്നു ദേവകൂത് കെട്ടിയിരുന്നത്… 2012 മുതലാണ് ആംബുജാക്ഷി ദേവകൂത് കെട്ടാൻ തുടങ്ങിയത്.41 ദിവസത്തെ വ്രത ശുദ്ധിയോടെയാണ് ദേവകൂത് കെട്ടിയാടുന്നത്.മത്സ്യ മാംസാധികൾ വെടിഞ്ഞ് വീട്ടിലെ പൂജാമുറിയിൽ പള്ളിമാല ഗ്രന്ഥം വച്ച് പൂജ നടത്തുന്നു.ഡിസംബർ 19 ന് ഇവരെ വാദ്യഘോഷത്തോടെ സ്വീകരിക്കുന്നു. .. ദേവലോകത്തുനിന്ന് പൂപരിക്കാൻ വന്ന ദേവ കന്യകമാരിൽ ഒരാൾ തേക്കുമ്പാട് ദ്വീപിൽ ഒറ്റപ്പെട്ടു പോയെന്നും വള്ളിക്കാട്ടിൽ ഒറ്റപ്പെട്ട ദേവത നരതരെ … Continue reading ദേവകൂത്: ഇത്തവണയും നിയോഗം എം.വി.ആംബുജാക്ഷിക്ക് തന്നെ….
മുസ്ലിംലീഗ് പുതിയങ്ങാടി ശാഖാ കമ്മറ്റി പുതിയങ്ങാടി ബഹുജന കൺവെൻഷൻ നടത്തി…
തീരദേശ ഹൈവേ…. സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പുതിയങ്ങാടി ശാഖാ കമ്മറ്റി പുതിയങ്ങാടി ബഹുജന കൺവെൻഷൻ നടത്തി. മാടായി പഞ്ചായത്ത് പ്രസിഡന്റ് എ. സുഹറാബി കൺവെൻഷൻ ഉ്ദഘാടനം ചെയ്തു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന തീരദേശ ഹൈവേ മാടായി പഞ്ചായത്തിലെ ചൂട്ടാട് മുതൽ നീരൊഴുക്കും ചാൽ വരെയുള്ള പ്രദേശങ്ങലിലൂടെ കടന്നുപോകുമ്പോൾ നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരുന്ന സാഹചര്യത്തിൽ തീരപ്രദേശത്തുള്ള ജനവാസകേന്ദ്രങ്ങളിലൂടെയുള്ള തീരദേശ ഹൈവേയുടെ രൂപരേഖ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ബഹുജന സംഘടനകൾ എന്നിവരുമായി ചേർന്ന് കൂടിയാലോചിച്ചുകൊണ്ടുമാത്രമേ അന്തിമമാക്കാൻ പാടുള്ളു എന്ന് മുസ്ലിം ലീഗ് പുതിയങ്ങാടി ശാഖാകമ്മിറ്റി വിളിച്ചു ചേർത്ത ബഹുജന കൺവെൻഷൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങളുടെ ആശങ്കകൾ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായി ബഹുജന സംഘടനകളുടെ യോഗം ഉടൻ വിളിച്ചുചേർത്ത് വിശദീകരണം നൽകണമെന്നും പഞ്ചായത്പ്രസിന്റ് എ.സുഹറാബി ഉദ്ഗാടനംഎ നിർവഹിച്ചുകൊണ്ട് പറഞ്ഞു. പഞ്ചായത്തു പ്രസിഡന്റ് എ.സുഹറാബി , ജില്ലാപഞ്ചായത് അംഗം അൻസാരി തില്ലങ്കേരി പി … Continue reading മുസ്ലിംലീഗ് പുതിയങ്ങാടി ശാഖാ കമ്മറ്റി പുതിയങ്ങാടി ബഹുജന കൺവെൻഷൻ നടത്തി…
നൂറിന്റെ നിറവിൽ പഴയങ്ങാടി മാപ്പിള യു. പി സ്കൂൾ…..
നൂറിന്റെ മികവില്‍ പഴയങ്ങാടി ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂള്‍ . നൂറാം വാര്‍ഷിക സമ്മാനമായി ടി വി രാജേഷ് എംഎല്‍എ യുടെ വക 18 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മാണം അന്തിമഘട്ടത്തില്‍ പഴങ്ങാടിയിലെ ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനല്കിയ പഴയങ്ങാടി പുഴയുടെ തീരത്തെ ഗവൺമെന്റ് മാപ്പിള യു. പി സ്കൂൾ നൂറാം വയസിലേക്ക് കടക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുവര്ത്തിയെങ്കിലും അധ്യാപകരുടെയും രക്ഷകർതൃസമിതിയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടൽ സ്കൂളിന്‌വീണ്ടും പഴയ പ്രതാപം നൽകി. ജനകീയ കൂട്ടായ്മയിലൂടെ അടിസ്ഥാന സൗകര്യത്തിൽ ഏറെ മുന്നിലെത്താൻ ഇവർക്ക് സാധിച്ചു. സ്കൂളിന് നൂറാംവർഷിക സമ്മാനമായാണ് സ്ഥലം എം.എൽ.എ T.V രാജേഷ് ഓപ്പൺ ഓഡിറ്റോറിയം നിർമ്മിച്ച് നൽകുന്നത്. Continue reading നൂറിന്റെ നിറവിൽ പഴയങ്ങാടി മാപ്പിള യു. പി സ്കൂൾ…..
കണ്ണപുരം-ചന്തപ്പുര റോഡ് നിർമാണോദ്ഘാടനം 17-ന്…
കണ്ണപുരത്തുനിന്ന് തുടങ്ങി ചന്തപ്പുരവരെ നീളുന്ന 27 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുവികസനത്തിന്റെ തടസ്സങ്ങൾ എല്ലാം നീങ്ങി നിർമാണത്തിനൊരുങ്ങി. 17-ന് വൈകീട്ട് മൂന്നിന് മന്ത്രി ജി.സുധാകരൻ ഒഴക്രോത്ത് നടക്കുന്ന ചടങ്ങിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞമാസം 24-ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. റോഡ് യാഥാർഥ്യമാകുന്നതോടെ പരിയാരത്തിനും കീച്ചേരിക്കും ഇടയിൽ ഈ പാത ദേശീയപാതയ്ക്ക് ബദൽ പാതയായി മാറും. ഇതോടെ നിലവിലുള്ള പാതയിലെ വാഹനപ്പെരുപ്പം കുറയ്ക്കാനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. തകർന്ന് യാത്ര ദുസ്സഹമായ ധർമശാല-കണ്ണപുരം റോഡിന് ശാപമോക്ഷവും ആകും. ഒന്നര പതിറ്റാണ്ടായി ഫലപ്രദമായ രീതിയിൽ റീടാറിങ് പോലും നടത്താത്ത ജില്ലയിലെ പ്രധാന പൊതുമരാമത്ത് റോഡാണിത്. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 39 കോടി രൂപയാണ് റോഡുവികസനത്തിന് അനുവദിച്ചത്. 6.5 മീറ്റർ വീതിയിലുള്ള റോഡിൽ ആവശ്യമായ സ്ഥല ങ്ങളിൽ ബസ് ബേകൾ, ഓവുചാലുകൾ, കലുങ്കുകൾ, സോളാർ വിളക്കുകൾ അടക്കം മികച്ചരീതിയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ചന്തപ്പുര, … Continue reading കണ്ണപുരം-ചന്തപ്പുര റോഡ് നിർമാണോദ്ഘാടനം 17-ന്…
ഏഴോം പഞ്ചായത്തിലെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നതു തടയാൻ നിർമിച്ച പച്ചക്കാട് ബണ്ട് കർഷകർക്ക് ഉപകരിക്കുന്നില്ലെന്നു പരാതി…
പഴയങ്ങാടി ∙ ഏഴോം പഞ്ചായത്തിലെ കുറുവാട്, വളാന്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലെ വയലുകളിലും മറ്റും ഉപ്പുവെള്ളം കയറുന്നതു തടയാൻ വർഷങ്ങൾക്കു മുൻപു നിർമിച്ച പച്ചക്കാട് ബണ്ട് (റഗുലേറ്റർ കം ബ്രിജ്) കർഷകർക്ക് ഉപകരിക്കുന്നില്ലെന്നു പരാതി. ബണ്ട് അടയ്ക്കാത്തത് കാരണം വൻ തോതിൽ ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിക്കുന്നുണ്ട്. കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ ഏക്കർ കണക്കിന് വയലുകളിലും കിണറുകളിലും ഉപ്പുവെള്ളം കയറിയിട്ടുണ്ട്… മുൻകാലങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയാൻ ബണ്ട് അടയ്ക്കുമായിരുന്നു. എന്നാൽ, ഇതിന് ഉപയോഗിക്കുന്ന പലകകൾ സംരക്ഷിക്കാത്തതും ബണ്ട് അടയ്ക്കാൻ പറ്റാത്തതിനു കാരണമാണ്. സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണു കർഷകരുടെ പരാതി… Continue reading ഏഴോം പഞ്ചായത്തിലെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നതു തടയാൻ നിർമിച്ച പച്ചക്കാട് ബണ്ട് കർഷകർക്ക് ഉപകരിക്കുന്നില്ലെന്നു പരാതി…
കാട് മൂടി പഴയങ്ങാടി റയിൽവേ സ്റ്റേഷൻ പരിസരം: പാർക്കിങ് സൗകര്യം ഒരുക്കാതെ അധികൃതർ..
കാട്മൂടി പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരം.. പ്രദേശം മദ്യപാനികളുടെയും കഞ്ചാവ് മാഫിയകളുടെയും താവളമാണ്.. രണ്ടാം പ്ലാറ്റ്ഫോമിൽ സമീപം ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടായിട്ടും പാർക്കിംഗ് കേന്ദ്രം ഒരുക്കാത്ത അധികൃതരുടെ നടപടിയിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറുകയാണ് കാട് മൂടിയസ്ഥലം.. രണ്ടാം പ്ലാറ്ഫോമിന് സമീപം റെയിൽവേക്ക് ഏക്കർകണക്കിന് സ്ഥലം ഉണ്ടായിട്ടും ആവശ്യത്തിന് വിനിയോഗിക്കാൻ അധികൃതർ തയ്യാറാവുന്നില്ല.. പഴയങ്ങാടി- മാടായി ചൈനാക്ലേ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഗതാഗത കുരുക്കിനും കാരണമാവുന്നു.. മാത്രമല്ല പോലീസിന്റെ നോ പാർക്കിങ് മുന്നറിയിപ്പ് ബോർഡിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന കാഴ്ച ഇവിടെ സ്ഥിരമാണ്.. >>TEAM PAYANGADI LIVE Continue reading കാട് മൂടി പഴയങ്ങാടി റയിൽവേ സ്റ്റേഷൻ പരിസരം: പാർക്കിങ് സൗകര്യം ഒരുക്കാതെ അധികൃതർ..
പഴയങ്ങാടിയിൽ ഒരുങ്ങുന്നത് കണ്ടൽക്രൂയിസ് പാർക്ക്: വരാൻപോവുന്നത് ടൂറിസ്റ്റ് മേഖലയിലെ വൻ ഉയർച്ച..
ടൂറിസം വികസനത്തിന്റെ ഭാഗമായി പഴയങ്ങാടിയിൽ കണ്ടൽക്രൂയിസ് പാർക്ക് ഒരുങ്ങുന്നു. മൂന്നുകോടി രൂപ ചെലവഴിച്ചാണ് പഴയങ്ങാടി കടവിനു സമീപം പാർക്ക് നിർമിക്കുന്നത്. ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. നടപ്പാതയും വഴിവിളക്കുകളും സ്ഥാപിക്കും. വിശ്രമകേന്ദ്രവും കഫ്റ്റീരിയയും കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവുമൊരുക്കും. ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കുന്നതിനു പാർക്ക് സൗകര്യപ്പെടും. പഴയങ്ങാടി പറശിനിക്കടവ് റൂട്ടിൽ കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ച് ഹൗസ് ബോട്ട് സർവീസ് നടത്തും…പഴയങ്ങാടിയിലെ പാർക്ക് ഒരുങ്ങുന്നതോടൊപ്പം തന്നെ പറശിനിക്കടവിലും പാർക്ക് ഒരുക്കും. മൂന്നു കോടി രൂപ ചെലവഴിച്ചാണ് ഇവിടെയും പാർക്ക് ഒരുക്കുന്നത്. മാട്ടൂൽ തെക്കുന്പാട് ദ്വീപിൽ പത്തുകോടി രൂപ ചെലവിട്ട് ആധുനികരീതിയിലുള്ള ബോട്ടുജെട്ടിയും നിർമിക്കും… Continue reading പഴയങ്ങാടിയിൽ ഒരുങ്ങുന്നത് കണ്ടൽക്രൂയിസ് പാർക്ക്: വരാൻപോവുന്നത് ടൂറിസ്റ്റ് മേഖലയിലെ വൻ ഉയർച്ച..
