കല്യാശ്ശേരി മണ്ഡലം റോഡ് വികസനം: നാല് റോഡുകളുടെ നവീകരണ ഉദ്‌ഘാടനം ഇന്ന്…

കല്യാശേരി മണ്ഡലത്തിലെ നാലു റോഡുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഉദ‌്ഘാടനം തിങ്കളാഴ‌്ച മന്ത്രി ജി സുധാകരൻ നിർവഹിക്കും. കിഫ‌്ബിയിൽ ഉൾപ്പെടുത്തിയാണ‌് റോഡുകൾ നവീകരിക്കുന്നത‌്…  38.65 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചന്തപുര- –- പരിയാരം മെഡിക്കൽ കോളേജ് –- ശ്രീസ്ഥ- –- ഏഴോം – –- കോട്ടക്കിൽ കടവ് –- പട്ടുവം -–- വെള്ളിക്കീൽ – –- ഒഴക്രോം –- ധർമ്മശാല –- -കണ്ണപുരം റോഡ് ഉദ്ഘാടനം തിങ്കളാഴ‌്ച  പകൽ മൂന്നിന് ഒഴക്രോത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും…കല്യാശേരി തളിപ്പറമ്പ് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് മാതമംഗലം,- കുറ്റൂർ, ധർമ്മശാല, കണ്ണപുരം എന്നിവിടങ്ങളിൽനിന്നും തിരക്ക് ഒഴിവാക്കി പരിയാരം മെഡിക്കൽ കോളേജിൽ എത്തിചേരാൻ ഏറ്റവും സുഗമമായ ഗതാഗത മേഖലയായി മാറും…ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കുറച്ച്  ആറ‌് പ്രധാന റോഡുകളെ ബന്ധിപ്പിച്ചുള്ള  കോട്ടക്കീൽ കീച്ചേരി വഴി ബൈപ്പാസ് എന്ന ആശയമാണ് ഇതിലൂടെ പ്രാവർത്തികമാകുന്നത്. 25 കി.മീ. റോഡിൽ 6.20 മീറ്റർ വീതിയിൽ മെക്കാഡം ചെയ്യും. 24 ബസ് ബേയും, … Continue reading കല്യാശ്ശേരി മണ്ഡലം റോഡ് വികസനം: നാല് റോഡുകളുടെ നവീകരണ ഉദ്‌ഘാടനം ഇന്ന്…

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും..

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും.. ഡിസംബർ 15 ശനിയാഴ്ച വൈകീട്ട് ചെങ്ങൽ കുണ്ടത്തിൽ കാവിൽനിന്ന് പുറപ്പെട്ട കലവറ ഘോഷയാത്രയോടെയാണ് ഉത്സവം തുടങ്ങിയത്… കലവറ ഘോഷയാത്രയിൽ നിരവധിപ്പേർ പങ്കാളികളായി…തുടർന്ന് ആധ്യാത്മിക പ്രഭാഷണവും പ്രാദേശിക പ്രതിഭകളുടെ കലാവിരുന്നും നാരദൻ വിൽകലാമേളയും ഉണ്ടായി… ഞായറാഴ്ച രാവിലെ മുതൽ വിശേഷാൽപൂജകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഏഴിന് തിടമ്പുനൃത്തം. സുരേഷ് പള്ളിപ്പാറയുടെ കാവേറ്റം മെഗാഷോയും അരങ്ങേറി.. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്. വൈകീട്ട് അഷ്ടപതി, തായമ്പക മേളം, തിടമ്പുനൃത്തം എന്നിവ നടക്കും… Continue reading എരിപുരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും..

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു….

കെ പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു. മുല്ലപ്പള്ളിയ്ക്ക് പരിക്കില്ല. നെടുമ്പാശ്ശേരി കരയാംപറമ്പ വളവില്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം…മുല്ലപ്പള്ളി യാത്ര ചെയ്തിരുന്ന കാറിന് പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ മുല്ലപ്പള്ളിയുടെ വാഹനം മുന്നില്‍ കിടന്ന കാറില്‍ ഇടിക്കുകയും കാര്‍ തകരുകയും ചെയ്തു… Continue reading മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു….

അപകടസാധ്യത: എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താൻ നിർദേശം…

 മാലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചതിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്‌കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ ജില്ലാ പഞ്ചായത്ത് യോഗം നിർദ്ദേശിച്ചു. .. വിദ്യാർഥിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളിലെ ആൾമറയില്ലാത്ത കിണറുകൾ, ബലക്ഷയം സംഭവിച്ച കെട്ടിടങ്ങൾ തുടങ്ങി അപകടാസ്ഥയിലായ ഭാഗങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ഡിഡിഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു… ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ സുരക്ഷ ഒരുക്കാൻ സാമ്പത്തിക സഹായവും ജില്ലാ പഞ്ചായത്ത് നൽകും. ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണു തീരുമാനം… ആറളം ഫാമിലെ കാട്ടാന ശല്യം ചർച്ച ചെയ്‌തു. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു… ആറളം ഫാം സ്‌കൂളിലെ 8, 9, 10 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സൈക്കിൾ … Continue reading അപകടസാധ്യത: എല്ലാ സ്‌കൂളുകളിലും പരിശോധന നടത്താൻ നിർദേശം…

കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ അധ്യാപികയെ 2 മാസത്തിനുശേഷം തളിപ്പറമ്പിൽ നിന്നും കണ്ടെത്തി പൊലീസ്…

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ അധ്യാപികയെ രണ്ടു മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. കണ്ണൂരിലെ തളിപ്പറമ്പിനല്‍ നിന്നാണ് പൊലീസ് യുവതിയെ പിടികൂടിയത്… ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ട്രെയിനിനു മുന്നില്‍ ചാടിയ ഭര്‍ത്താവ് കാല്‍പാദം നഷ്ടപ്പെട്ട് ഇപ്പോഴും ചികിത്സയിലാണ്. ഇദ്ദേഹം നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയെ കണ്ണൂരില്‍ നിന്നും പിടികൂടിയത്… പതിവു പോലെ സ്‌കൂളില്‍ പോകാനിറങ്ങിയ യുവതി വൈകിട്ടായിട്ടും വീട്ടില്‍ മടങ്ങിയെത്തിയില്ല. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചതും പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതും.. യുവതിയെയും കാമുകനെയും ഒളിച്ചോടാന്‍ സഹായിച്ച നഗരത്തിലെ ഓട്ടോ ഡ്രൈവറെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം കണ്ണൂരില്‍ ഉണ്ടെന്നു മനസിലായത്… തളിപ്പറമ്പിലെ വാടക വീട്ടില്‍ നിന്നാണ് യുവതിയെ പൊലീസ് പടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു… Continue reading കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ അധ്യാപികയെ 2 മാസത്തിനുശേഷം തളിപ്പറമ്പിൽ നിന്നും കണ്ടെത്തി പൊലീസ്…

ആചാരപ്പെടുത്തി…

 എരിപുരം കാവിന്റരികത്ത് തറവാട്ടിൽ കാലങ്ങളായി കത്തിവനൂർ വീരൻ തെയ്യം കെട്ടിയാടി വരുന്ന ശ്രീ രാമൻ ആലപടമ്പന്റെ മകൻ ശ്രീ തവിടിശേരിക്കാരൻ കുഞ്ഞിരാമൻ അവർകളെ ഇന്ന് രാവിലെ പത്ത് മണിക് അടുത്തില കോവിലകത്ത് നിന്നും പട്ടും വളയും നൽകി പെരുവണ്ണാൻ സ്ഥാനികനായി ആചാരപ്പെടുത്തി…     വരുന്ന 26 മുതൽ 28 വരെയുള്ള(ധനു 10-12) ദിനങ്ങളിൽ ക്ഷേത്രത്തിൽ വച്ച് കതിവനുർ വീരൻ കെട്ടിയാടുന്നു.. Continue reading ആചാരപ്പെടുത്തി…

സമരത്തിനിടെ ആത്മഹത്യശ്രമം: കേസിൽ വയൽക്കിളി പ്രവർത്തകർക്ക് ജാമ്യം…

 ബൈപ്പാസിനു വേണ്ടി കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിന് എതിരെയുള്ള  സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ  കേസിൽ വയൽക്കിളി പ്രവർത്തകർ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടി. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ, സമര ഐക്യദാർഢ്യ സമിതി കൺവീനർ നോബിൾ പൈകട എന്നിവർ ഉൾപ്പെടെ 49 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്… മാർച്ച് 14നു ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും കീഴാറ്റൂർ വയൽ ഏറ്റെടുക്കാൻ എത്തിയപ്പോഴാണ് വയൽക്കിളികളുടെ നേതൃത്വത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വയലിനു തീയിട്ട് ആത്മഹത്യ സമരം നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനും ചർച്ചകൾക്കും  ശേഷമാണ് പൊലീസിന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ സാധിച്ചത്…  ഇവരെ നീക്കം ചെയ്തതിനു പിന്നാലെ വയൽക്കിളികളുടെ സമരപ്പന്തൽ തീവച്ചു നശിപ്പിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. സുരേഷ് കീഴാറ്റൂരിന്റെയും നോബിൾ പൈകടയുടെയും നേതൃത്വത്തിൽ പ്രകടനമായാണ് വയൽക്കിളി പ്രവർത്തകർ കോടതിയിലെത്തിയത്. Continue reading സമരത്തിനിടെ ആത്മഹത്യശ്രമം: കേസിൽ വയൽക്കിളി പ്രവർത്തകർക്ക് ജാമ്യം…