യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ: ലിവർപൂൾ ജർമൻ കരുത്തരായ ബയേണിനെതിരെ. മാഞ്ചസ്റ്റർ യുണൈറ്റഡ് PSGയെ നേരിടും..
ചാമ്പ്യൻസ് ലീഗിന്റെ അവസാന 16ൽ ലിവർപൂൾ അഞ്ചുതവണ ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടും. ജോസ് മൌറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ജർമൻനെ നേരിടും… അഞ്ചാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന റിയൽ മാഡ്രിഡ് ഡച് ടീമായ അയോക്സ്നെ നേരിടും. ലയണൽ മെസ്സിയുടെ ബാഴ്‌സലോണ ഫ്രഞ്ച് ടീം ഒളിംപിക് ലയോന്നൈസ് നേരിടും.. Continue reading യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ: ലിവർപൂൾ ജർമൻ കരുത്തരായ ബയേണിനെതിരെ. മാഞ്ചസ്റ്റർ യുണൈറ്റഡ് PSGയെ നേരിടും..
കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കാളിയാട്ടം : വരച്ചുവെക്കൽ ചടങ്ങ് നാളെ…
12 വർഷത്തിനുശേഷം 23 മുതൽ 26 വരെ നടക്കുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ വരച്ചുവെക്കൽ ചടങ്ങ് നാളെ രാവിലെ 8.53 നും 11 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും..മുച്ചിലോട്ട് തമ്പുരാട്ടിയുടെ കോലം ധരിക്കേണ്ട കോലക്കാരനെ ജ്യോതിഷിയുടെ പ്രശ്നചിന്തവഴി കണ്ടെത്തുന്ന ചടങ്ങാണ് വരച്ച് വെക്കല്. ചെറുജന്മാവകാശിയായ കണിശനാണ് വരച്ച് വെക്കാനുള്ള അവകാശം. അരങ്ങിനടിയന്തിരത്തോടെയാണ് പ്രശ്ന ചിന്ത നടക്കുന്നത്. കാരണവന്മാരെക്കുറിച്ച്. അന്തിത്തിരിയനും കോമരനുമുള്പ്പെടെയുള്ള അടിയന്തിരക്കാരെക്കുറിച്ച് അടിച്ച് തളിയെക്കുറിച്ച് വരെ പ്രശ്നചിന്ത നടത്തും. കുഞ്ഞിമംഗലത്തെ ചെറുജന്മാവകാശികളായ കുറുവാട്ട് വണ്ണാന്മാരില് നിന്നുമാണ് കോലക്കാരനെ തിരഞ്ഞെടുക്കുന്നത്. പ്രശ്നചിന്തവഴി കോലക്കാരനെ നിശ്ചയിച്ച് കഴിഞ്ഞാല്, തമ്പുരാട്ടിയുടെ കോമരത്തില് നിന്നും അടയാളവും കുറിയും വാങ്ങണം. പിന്നീട് അയാള് മുച്ചിലോട് വിട്ട് പോകുന്നത് കളിയാട്ടത്തിനു ശേഷം മാത്രം. പ്രത്യേകം പണിത കുച്ചിലില് കഴിയണം. കോലക്കാരന് ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഒരു സഹായിയേയും അനുവദിക്കും..വരച്ച് വെക്കൽ ദിവസം പ്ലാവിന് കുറിയുടുന്ന … Continue reading കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കാളിയാട്ടം : വരച്ചുവെക്കൽ ചടങ്ങ് നാളെ…
റെഡ് ഈസ് ബ്ലഡ് കേരള" ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷം വയനാട് വച്ച് നടന്നു…
ജീവകാരുണ്യ രക്‌തദാന രംഗത്തെ പുത്തൻ ഉണർവായ് എന്നും മുന്നിൽ നിൽക്കുന്ന സംഘടനയായ “ റെഡ് ഈസ് ബ്ലഡ് കേരള ” ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷം 16 /12 /2018 ന് വയനാട് ജില്ലയിലെ പീസ് വില്ലേജിൽ വച്ച് നടന്നു… ഷജ്‌ന കരിം (SOCIAL FORESTRY DFO ) ഉദ്ഘാടനം നിർവഹിച്ചു. RIBK വയനാട് ജില്ലാ സെക്രട്ടറി ഷമീർ സ്വാഗതം പറഞ്ഞു. സാദിർ തലപ്പുഴ വിശിഷ്ടവ്യക്തിയായി എത്തി.. RIBK സ്റ്റേറ്റ് സെക്രട്ടറി വിപിൻ തമ്പി അധ്യക്ഷത വഹിച്ചു… രാകേഷ് പെരുവള്ളൂർ ,DR . വിജേഷ്, നിഖില, പ്രവീൺ എന്നിവർ ആശംസ അറീച്ചു. റാഫി ബത്തേരി നന്ദി പറഞ്ഞു.. ജില്ലകളിലെ മികച്ച കോ ഓർഡിനേറ്റർമാരെ ആദരിക്കുകയും മികച്ച ജില്ലക്കുള്ള ഉപഹാരം വയനാട് ജില്ലയും , മികച്ച യൂണിറ്റിനുള്ള ഉപഹാരം ബാംഗ്ളൂർ യൂണിറ്റും കരസ്ഥമാക്കി.. തുടർന്ന് നാദബ്രമം സുൽത്താൻ ബത്തേരിയുടെ കരോക്കെ ഗാനമേളയും അരങ്ങേറി.. പീസ് വില്ലേജിലെ താമസക്കാർക്ക് വെൽ ചെയർ നൽകുകയും ചെയ്തു. … Continue reading റെഡ് ഈസ് ബ്ലഡ് കേരള" ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികാഘോഷം വയനാട് വച്ച് നടന്നു…
ചെങ്ങൽ വെസ്റ്റ്- കൊവ്വപ്പുറം റോഡ് തകർന്ന് യാത്ര ദുഷ്കരമാവുന്നു…
ഏഴോം പഞ്ചായത്തിലെ ചെങ്ങൽ വെസ്റ്റ് -കൊവ്വപ്പുറം റോഡ് തകർന്നു ഗതാഗതം ദുഷ്കരമായി. രണ്ട് വർഷം മുൻപു ടാറിങ് നടത്തിയ റോഡ് ഇപ്പോൾ പൂർണമായും തകർന്ന അവസ്ഥയിലാണ്…തകർന്ന റോഡിലൂടെ ഓട്ടോറിക്ഷ ഉൾപെടെയുളള വാഹനങ്ങൾ സർവീസ് നടത്താൻ മടിക്കുന്നതായും പരാതിയുണ്ട്. പ്രദേശത്തെ പ്രധാന ക്ഷേത്രത്തിലെ ഉത്സവത്തിനു കാഴ്ചവരവ് ഈ റോഡ് വഴിയാണ് പോകേണ്ടത്. റോഡ് തകർന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു… Continue reading ചെങ്ങൽ വെസ്റ്റ്- കൊവ്വപ്പുറം റോഡ് തകർന്ന് യാത്ര ദുഷ്കരമാവുന്നു…
താവം റെയിൽവേ ഫൂട്ട് ഓവർ ബ്രിജ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി…
താവം റെയിൽവേ ഫൂട്ട് ഓവർബ്രിജ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും ഫൂട്ട് ഓവർ ഓവർ ബ്രിജ് പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമായി. കോടികൾ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡിന്റെ ഭാഗമായാണ് താവം റെയിൽവേ മേൽപ്പാലം നിർമിച്ചത്. പാലം പൂർത്തിയായതോടെ ഇതുവഴി കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്…താവം പള്ളിക്കര പ്രദേശത്തെ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പാലം നിർമാണത്തിന്റെ ഒപ്പം ഫൂട്ട് ഓവർബ്രിജ് നിർമാണം ആരംഭിച്ചെങ്കിലും ബ്രിജിന്റെ പഴയങ്ങാടി ഭാഗത്തെ പ്രവൃത്തി മാത്രമാണ് ഭാഗികമായി പൂർത്തിയായത്. ഫൂട്ട് ഓവർ ബ്രിജ് പൂർത്തിയാകാത്തത് കാരണം പ്രദേശവാസികൾ താവം റെയിൽപാളം മുറിച്ചു കടന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്… Continue reading താവം റെയിൽവേ ഫൂട്ട് ഓവർ ബ്രിജ് നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി…
മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മ വാർഷികം: സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം 150 വീഡിയോകൾ തയ്യാറാക്കുന്നു…
മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം 150 വീഡിയോകൾ തയ്യാറാക്കുന്നു… ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും ആദർശവും ആസ്പദമാക്കി സ്റ്റേറ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷനൽ റെസിനോളജിയാണ് ഇത് തയ്യാറാക്കുന്നത്…ഗാന്ധിജിയുടെ ജീവിത വീക്ഷണം, സ്വാതന്ത്ര്യ സമര പങ്കാളിത്തം, സമര മേഖലകൾ എന്നിവ മനസിലാക്കി കൊടുക്കാനാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി വീഡിയോകൾ തയ്യാറാക്കുന്നത്… ഗാന്ധിജിക്ക് കേരളവുമായുള്ള ബന്ധം പ്രത്യേകം പ്രതിപാതിക്കും. ഗാന്ധിജിക്കെതിരെ ഉയർന്ന വിമർശനങ്ങളും വിഷയമാകുന്നു. ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കരുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് മാർഗനിർദ്ദേശം നൽകുന്നത്… Continue reading മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മ വാർഷികം: സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് പഠനാർത്ഥം 150 വീഡിയോകൾ തയ്യാറാക്കുന്നു…
പി.കെ.നാരായണൻ മാസ്റ്റർ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് നെരുവമ്പ്രത്ത്…
പി.കെ.നാരായണൻ മാസ്റ്ററുടെ സ്മരണാർഥം നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം കവിയും പ്രഭാഷകനുമായ കരിവെള്ളൂർ മുരളിക്ക് ഇന്ന് വൈകീട്ട് അഞ്ചിന് നെരുവമ്പ്രം വായനശാലാ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.രാജീവ് പുരസ്കാരം നൽകും..ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ. മുഖ്യാതിഥിയാകും… 15,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് നാടൻകലാ അക്കാദമിയുടെ കാസർകോട് ചിലമ്പൊലി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഗോത്രപ്പെരുമ നാടൻപാട്ടും ഉണ്ടാകും… Continue reading പി.കെ.നാരായണൻ മാസ്റ്റർ പുരസ്കാര സമർപ്പണം ഇന്ന് വൈകിട്ട് നെരുവമ്പ്രത്ത്…
