നെരുവമ്പ്രം വാട്ടർടാങ്കിനുസമീപം മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാവുന്നു..
നെരുവമ്പ്രം വാട്ടർടാങ്കിനുസമീപം മാലിന്യങ്ങൾ കുന്നു കൂടുന്നു.. ഹോസ്പിറ്റലിൽ മാലിന്യങ്ങളും, മദ്യകുപ്പികളും, അറവ്കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ് കൂടുതലായി വലിച്ചെറിയുന്നത്..മദ്യകുപ്പികൾ ചാക്കുകളിലാക്കിയാണ് തള്ളുന്നത്… അതുമാത്രമല്ല ഇരുട്ടിൻ്റെ മറവിൽകല്ല്യണസദ്യകളുടെയും മറ്റും മാലിന്യങ്ങളും ഇവിടെ വലിച്ചെറിയുന്നുണ്ട്.. അധികൃതർ കൃത്യമായി ഇടപ്പെട്ട് ഇതിനൊരു പരിഹാരം എത്രയും പെട്ടെന്ന് കാണേണ്ടതുണ്ട്.. Continue reading നെരുവമ്പ്രം വാട്ടർടാങ്കിനുസമീപം മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാവുന്നു..
തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി
തിരിച്ചറിയല്‍കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഇതിന് നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കോടതി പറഞ്ഞു. നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള ഗുണകരമായ വശം ലാമിനേറ്റ് ചെയ്യുന്നതിലുണ്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ലാമിനേഷന്‍ അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. Continue reading തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ പാടില്ല: ഹൈക്കോടതി
കാൻസർ ബോധവൽക്കരണം…
റോട്ടറി ക്ലബ് മാടായി പഞ്ചായത്ത് , മലബാർ കാൻസർ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ നേതൃത്വത്തിൽ മടായി പഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സമഗ്ര ക്യാൻസർ ബോധവത്കരണ-പരിശോധന പദ്ധതിക്ക് തുടക്കമായി. T.V.രാജേഷ് MLA ഉദ്ഘടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ഹരീഷ് കക്കീൽ അധ്യക്ഷത വഹിച്ചു. എം.പവിത്രൻ , ഡോ. വിനോദ് കുമാർ , ഡോ. കൃഷ്ണനാഥ പൈ , ഡോ. വി.സി.രവീന്ദ്രൻ , ഡോ. പി.കെ ഭാഗ്യലക്ഷ്മി , ഐ.വി ദിനേശൻ , പി.എം ഹനീഫ് , ആയിഷ ഉമ്മലിൽ , എം.വി.ചന്ദ്രൻ , ഡോ. മുഹമ്മദ് അസ്‌ലം എന്നിവർ പ്രസംഗിച്ചു. Continue reading കാൻസർ ബോധവൽക്കരണം…
20 ന് വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം…
ഏഴിമലനേവൽ അക്കാദമിയുടെ വെടിവെപ്പ് പരിശീലന പരിപാടി നടക്കുന്നതിനാൽ ഡിസംബർ 20 ന് വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെ ഏഴിമല നേവൽ അക്കാദമിയുടെ സംരക്ഷിത കടൽ മേഖലയിൽ മത്സ്യബന്ധനയാനങ്ങൾ പ്രവേശിക്കുവാൻ പാടില്ല. ഈ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായും പാലിക്കേണ്ടതാണ് എന്ന് ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു. Continue reading 20 ന് വെടിവെപ്പ് പരിശീലനം; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം…
ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പുതുക്കിപ്പണിത ഹെഡ‌് ഓഫീസ് കെട്ടിടം ഉദ്ഘാടനം 20ന്..
ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ആധുനിക രീതിയിൽ പുതുക്കിപ്പണിത ഹെഡ‌് ഓഫീസ് കെട്ടിടം, വ്യാപാരയൂണിറ്റുകൾ, മിനി ഓഡിറ്റോറിയം, മലബാർ സിമന്റ് ഷോറൂം എന്നിവയുടെ ഉദ്ഘാടനം 20ന് പകൽ മൂന്നിന‌് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കും… നവീകരിച്ച ഗൃഹോപകരണ ഷോറൂം പി കരുണാകരൻ എംപിയും ടൈൽസ് ആൻഡ‌് സാനിറ്ററി ഷോറൂം പി കെ ശ്രീമതി എംപിയും ഡിസ‌്പ്ലേ കം സ്റ്റോക്ക് പോയിന്റ് കെട്ടിടം ടി വി രാജേഷ് എംഎൽഎയും മിനി ഓഡിറ്റോറിയം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എം കെ ദിനേശ് ബാബുവും മലബാർ സിമന്റ് ഷോറൂം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ഒ വി നാരായണനും നിർവഹിക്കും. പരിപാടിയിൽ സിനിമാ താരം സുരഭി ലക്ഷ്മി മുഖ്യാതിഥിയാകും… വിവിധോദ്ദേശ്യ ഐക്യനാണയ സംഘമായി 1926 ൽ രജിസ്റ്റർ ചെയ‌്ത‌് 1952 ൽ വിവിധോദ്ദേശ്യ പരസ്പര സംഘമായും 1964 ൽ സർവീസ് സഹകരണ സംഘമായും 1977 മുതൽ സർവീസ് സഹകരണ ബാങ്കായും പ്രവർത്തിച്ചുവരുന്നു… … Continue reading ചെറുതാഴം സർവീസ് സഹകരണ ബാങ്ക് പുതുക്കിപ്പണിത ഹെഡ‌് ഓഫീസ് കെട്ടിടം ഉദ്ഘാടനം 20ന്..
പി കെ നാരായണൻ മാസ‌്റ്റർ പുരസ‌്കാരം കരിവെള്ളൂർ മുരളിക്ക‌് സമ്മാനിച്ചു…
സാമൂഹ്യ പ്രവർത്തകനും സഹകാരിയുമായിരുന്ന പി കെ നാരായണൻ മാസ‌്റ്ററുടെ സ‌്മരണയിൽ നെരുവമ്പ്രം ഗാന്ധി സ‌്മാരക വായനശാലയും കുടുംബാംഗങ്ങളും ഏർപ്പെടുത്തിയ പ്രഥമ പി കെ നാരായണൻ മാസ‌്റ്റർ പുരസ‌്കാരം നാടകകൃത്തും പ്രഭാഷകനുമായ കരിവെള്ളൂർ മുരളിക്ക‌് സമ്മാനിച്ചു…15000 രൂപയും പ്രശസ‌്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ‌്കാരം നെരുവമ്പ്രത്ത‌് നടന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ ഒ വി നാരായണൻ അധ്യക്ഷനായി. ടി വി രാജേഷ‌് എംഎൽഎ മുഖ്യാതിഥിയായി. ടി പി വേണുഗോപാലൻ അനുമോദനഭാഷണം നടത്തി…സിപിഐ എം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, ഏഴോം പഞ്ചായത്ത‌് പ്രസിഡന്റ‌് ഡി വിമല, ജില്ലാ പഞ്ചായത്ത‌് അംഗം ആർ അജിത, പി പി ദാമോദരൻ, പി കെ ബൈജു, അഡ്വ. കെ ബാലകൃഷ‌്ണൻ നായർ, സി ഒ പ്രഭാകരൻ, പി കുഞ്ഞിക്കണ്ണൻ, പി വി മനോജ‌്, പി വി കുഞ്ഞിരാമൻ, വി പരാഗൻ, കെ പത്മനാഭൻ, കെ ചന്ദ്രൻ, … Continue reading പി കെ നാരായണൻ മാസ‌്റ്റർ പുരസ‌്കാരം കരിവെള്ളൂർ മുരളിക്ക‌് സമ്മാനിച്ചു…
മാടായി ടി.ബി.-മുട്ടം പാലക്കോട് റോഡ്: പ്രവർത്തി ഉദ്ഘാടനം ചെയ്തു…
മാടായി ടി.ബി.-മുട്ടം പാലക്കോട്-എട്ടിക്കുളം ഹൈസ്കൂൾ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി വെങ്ങരമുക്കിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംചെയ്തു… ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ഇ.ജി.വിശ്വപ്രകാശ്, വി.വി.പ്രീത, എം.പവിത്രൻ, പി.പി.ദാമോദരൻ, അജിത്ത് മാടായി, സുധീർ വെങ്ങര, എസ്.കെ.പി.സക്കറിയ, ടി.രാജൻ, ഹമീദ് ഇരിണാവ്, കെ.ജി.ഉഷാകുമാരി എന്നിവർ സംസാരിച്ചു… Continue reading മാടായി ടി.ബി.-മുട്ടം പാലക്കോട് റോഡ്: പ്രവർത്തി ഉദ്ഘാടനം ചെയ്തു…
