ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിയ നെല്ലും മീനും പദ്ധതി മുടങ്ങി..

പഴയങ്ങാടി : ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നെല്ലും മീനും പദ്ധതി മുടങ്ങി..  കർഷകർക്ക് പ്രയോജനപ്പെടേണ്ട 2500 ലധികം ഏക്കർ ഭൂമിയിലെ പദ്ധതിയാണ് മുടങ്ങിയത്.. തീർത്തും ജൈവകൃഷി നടത്തി വരുന്ന കൈപ്പാട് പ്രദേശത്ത് നെൽകൃഷിയോടൊപ്പം ചെമ്മീൻ, മീൻ തുടങ്ങിയവ കൂടി ഉത്പാദിപ്പിക്കുന്നതും വ്യാപിപ്പിക്കുന്നതുമായിരുന്നു പദ്ധതി.. മുടങ്ങി ജൂൺ മാസത്തിൽ നെൽകൃഷി തുടങ്ങുന്നതോടാപ്പം തന്നെ ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും.. ഒക്ടോബറിൽ നെൽകൃഷി വിളവെടുത്തതിനു ശേഷവും മത്സ്യലഭ്യത ഉണ്ടാകും.. പദ്ധതിയുടെ കാലാവധി കഴിഞ്ഞ് ഇക്കുറി പദ്ധതി മുടങ്ങിയതോടെ കർഷകർ കൈപ്പാട് പ്രദേശം വ്യാപകമായി തരിശിട്ടിരിക്കുകയാണ്.. തരിശുഭൂമിയിൽ അനുദിനം കണ്ടൽക്കാടുകൾ വ്യാപിച്ച് ഉപയോഗശൂന്യമാ വുകയാണെന്നും കർഷകർ പരാതിപ്പെടുന്നു.. Continue reading ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിയ നെല്ലും മീനും പദ്ധതി മുടങ്ങി..

മാടായിപ്പാറയിൽ വൻ തീപ്പിടിത്തം: ഏക്കർകണക്കിന് പുൽമേടുകൾ കത്തിനശിച്ചു..

ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ വൻ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ദാരിക കോട്ടയുടെ താഴ്വാരം വരെയുള്ള ഏക്കർകണക്കിനുസ്ഥലത്തെ പുൽമേടുകൾ കത്തിനശിച്ചത്..പയ്യന്നൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ വാഹനം വന്നെങ്കിലും തീപ്പിടിത്തമുണ്ടായ ഭാഗത്ത്‌ എത്തിപ്പെടാൻ ബുദ്ധിമുട്ടി. ഇതുകാരണം ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത്. സമൂഹദ്രോഹികളാണ് തീയിടലിനുപിന്നിലെന്ന്‌ സംശയിക്കുന്നു. പഴയങ്ങാടി പോലീസ്, നാട്ടുകാർ എന്നിവരും തീയണയ്ക്കുന്നതിൽ പങ്കാളികളായി.. Continue reading മാടായിപ്പാറയിൽ വൻ തീപ്പിടിത്തം: ഏക്കർകണക്കിന് പുൽമേടുകൾ കത്തിനശിച്ചു..

ജോസ് മൌറീഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ജോസ് മൌറീഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അവരുടെ മാനേജർ ആയി  ഓൾ ഗുന്നർ സോൽസ്ജിയറിനെ നിയമിക്കാനുള്ള ശ്രമത്തിലാണ് താൽക്കാലിക സ്ഥാനം സംബന്ധിച്ച് ക്ലബ്ബുമായി ചർച്ചകളിൽ ഓൾ ഗുന്നർ ധാരണയിൽ എത്തിയിട്ടുണ്ട്  . അടുത്ത വേനൽക്കാലത്ത് ഒരു സ്ഥിരം മാനേജർ സ്ഥാനം ഏറ്റെടുകനാണ് ഉദ്ദേശം അതേ സമയം തന്നെ പുറത്താക്കാൻ ഉള്ള നടപടി ഞെട്ടിച്ചു എന്ന മൗറീൻഞ്ഞോ പ്രതികരിച്ചു ശനിയാഴ്ച നടക്കാനിരുന്ന മത്സരത്തിന് താൻ നല്ലപോലെ തയ്യാറായിരുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.. Continue reading ജോസ് മൌറീഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയങ്ങാടിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം..

പുതിയങ്ങാടിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് തീ പിടിച്ചത്. അരി, പച്ചക്കറി ഉള്‍പ്പെടെയുള്ളവ മുഴുവനും അഗ്‌നിക്കിരയായി… പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനയാണ് രണ്ട് മണിക്കുറോളം പ്രയത്‌നിച്ച് തീയണച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു…പുതിയങ്ങാടിയിലെ കോട്ടപുറത്ത് ഇല്യാസ്, എ അബ്ദുല്ല, മുഹമ്മദ് ബീരാന്‍, സലാം, അഷ്‌റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള  ഫാത്തിമ സൂപ്പർ മാര്‍ക്കറ്റാണ് കത്തിയത്. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി… Continue reading പുതിയങ്ങാടിയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം..

പിലാത്തറയിൽ വാഹനാപകടം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് :ഒരാൾ മരിച്ചു..

ദേശീയ പാതയില്‍ പിലാത്തറയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.. പിലാത്തറ പീരക്കാംതടം പെട്രോള്‍ പമ്പിനു സമീപം ഇന്ന് നാലുമണിയോടെയാണ് അപകടം നടന്നത്.. തളിപ്പറമ്പ ഇൻഡസ് മോട്ടോർസ് സൈൽസ് ഓഫീസർ പൂവ്വം സ്വദേശി ടോം ചാക്കോ (37) ആണ് മരണപ്പെട്ടത്.. Continue reading പിലാത്തറയിൽ വാഹനാപകടം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് :ഒരാൾ മരിച്ചു..

നഗരസഭ ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..

തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ തളിപ്പറമ്പിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി…ദേശീയപാതയോരത്തെ ഹോട്ടല്‍ ബദരിയ പ്ലാസ, ഹോട്ടല്‍ മജ്‌ലിസ് , റോയല്‍ പ്ലാസ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍, ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, വെള്ളത്തില്‍ കുതിര്‍ത്തിയിട്ട പഴയ ചോറ് എന്നിവ ഉള്‍പ്പെടെ വലിയ തോതില്‍ പഴയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്…ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ബൈജുവിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ഒന്‍പത് സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ബേക്കറികളിലും ഉല്‍പ്പാദന യൂണിറ്റുകളിലും ഹോട്ടലുകളിലും അടുത്ത ദിവസങ്ങളിലും റെയിഡ് തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു… Continue reading നഗരസഭ ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..

ഹയർസെക്കണ്ടറി :മാറ്റിവച്ച പരീക്ഷ ജനുവരി മൂന്നിന്

ഹയർസെക്കണ്ടറി ഡിസംബർ 14 നടത്താൻ നിശ്ചയിച്ചതും എന്നാൽ മാറ്റിവെക്കപ്പെട്ടതുമായ രണ്ടാം പാദ വാർഷിക പരീക്ഷ ജനുവരി 3 ന് നടത്തുമെന്ന് ഹയർസെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.ടൈംടേബിളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. . Continue reading ഹയർസെക്കണ്ടറി :മാറ്റിവച്ച പരീക്ഷ ജനുവരി മൂന്നിന്