മിനിക്കും മക്കൾക്കും സ്നേഹവീടൊരുക്കി സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് യൂണിറ്റ്: താക്കോൽ ദാനം 21-ന് മന്ത്രി കെ ടി ജലീൽ നിർവഹിക്കും…

പഠനത്തിനിടയിലും വിദ്യാർഥികളുടെ കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും മനസ്സിലൂടെ ഉയർന്നത് സ്നേഹവീട്. പിലാത്തറ സെയ്‌ന്റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റാണ് ‘ഒപ്പരം’ എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ നിരാലംബയായ യുവതിയും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തിന് സ്നേഹവീട് പണിതത്… ഭർത്താവിന്റെ അകാല വിയോഗത്തോടെ ആശ്രയമില്ലാതായ ഏഴിലോട് സ്വദേശിനി ടി.പി.മിനിക്ക് ഏമ്പേറ്റിൽ സർക്കാർവക ലഭിച്ച സ്ഥലത്താണ് നിരവധി പേരുടെ സംഭാവനകൾ ഉപയോഗിച്ചും വിദ്യാർഥികളുടെ ശ്രമദാനമായും 11 ലക്ഷം രൂപ ചെലവിൽ 1100 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമിച്ചത്… വീടിന്റെ താക്കോൽ നൽകൽ 21-ന് മൂന്നിന് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും.. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയാകും. രൂപതാ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. Continue reading മിനിക്കും മക്കൾക്കും സ്നേഹവീടൊരുക്കി സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് യൂണിറ്റ്: താക്കോൽ ദാനം 21-ന് മന്ത്രി കെ ടി ജലീൽ നിർവഹിക്കും…

പഴയങ്ങാടി: പട്ടികവിഭാഗം ജീവനക്കാരെ സമൂഹവിരുദ്ധരായി ചിത്രീകരിക്കുന്ന സി.പി.എം. നടപടി തിരുത്തണമെന്ന് കോൺഗ്രസ് ആരോപണം…

മുട്ടുകണ്ടി പുലയൻ സമുദായസംഘത്തിന്റെ സ്ഥലം കൈയേറി റോഡ് നിർമിച്ച കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നടപടിയെ ചോദ്യംചെയ്ത പുലയൻ സമുദായസംഘം പ്രവർത്തകരായ സർക്കാർ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കി സമൂഹവിരുദ്ധരായി ചിത്രീകരിക്കുന്ന സി.പി.എം. നടപടി തിരുത്തണമെന്ന് കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.. രണ്ടാഴ്ചമുൻപ് സമുദായസംഘത്തിന്റെ കൈവശമുള്ള സ്ഥലം കൈയേറി റോഡ് നിർമിച്ചതിനെതിരേ ഇവർ തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കുറ്റപ്പെടുത്തി. മാത്രമല്ല, നിർമിച്ച റോഡ് തടസ്സപ്പെടുത്തി എന്നാരോപിച്ച് സർക്കാർ ഉദ്യോഗസ്ഥരായ പട്ടികവിഭാഗം യുവാക്കളെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും സ്ഥലം സന്ദർശിച്ചശേഷം എം.പി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഏഴോം മണ്ഡലം പ്രസിഡന്റ് പാറയിൽ കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സെക്രട്ടറി ടി.ബോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു…>>കടപ്പാട്: മാതൃഭൂമി (20/12/18) Continue reading പഴയങ്ങാടി: പട്ടികവിഭാഗം ജീവനക്കാരെ സമൂഹവിരുദ്ധരായി ചിത്രീകരിക്കുന്ന സി.പി.എം. നടപടി തിരുത്തണമെന്ന് കോൺഗ്രസ് ആരോപണം…

ദുരിതാശ്വാസനിധിയിലേക്ക് ചെറുതാഴം ബാങ്ക് 85 ലക്ഷം നൽകി…

ചെറുതാഴം സർവീസ് സഹകരണബാങ്ക് പ്രളയദുരിതാശ്വാസനിധിയിലേക്ക് 85 ലക്ഷം രൂപ നൽകി. അംഗങ്ങളുടെ ലാഭവിഹിതത്തിൽനിന്നുള്ള 44,80,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി…  ജീവനക്കാരുടെ വേതനവും ഭരണസമിതിയുടെ വിഹിതവും ചേർത്ത് 30 ലക്ഷവും ജനറൽഫണ്ടിൽനിന്ന് 10 ലക്ഷവും നേരത്തേ നൽകിയിരുന്നു. ടി.വി.രാജേഷ് എം.എൽ.എ., ബാങ്ക് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.സി.തമ്പാൻ, ഡയറക്ടർ സി.രാജീവൻ എന്നിവർ പങ്കെടുത്തു… Continue reading ദുരിതാശ്വാസനിധിയിലേക്ക് ചെറുതാഴം ബാങ്ക് 85 ലക്ഷം നൽകി…

പഴയങ്ങാടി: റോട്ടറി ക്ലബ്ബ് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് തുടക്കംകുറിച്ചു…

റോട്ടറി ക്ലബ്ബ് മാടായി പഞ്ചായത്ത്, മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്ന് മാടായി പഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് തുടക്കംകുറിച്ചു. ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഹരീഷ് കക്കീൽ അധ്യക്ഷതവഹിച്ചു.. മാടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പവിത്രൻ മുഖ്യാതിഥിയായിരുന്നു. റോട്ടറി റീജണൽ കോ ഓർഡിനേറ്റർ ഡോ. എം.വിനോദ് പദ്ധതി വിശദീകരിച്ചു. ഡോ. കൃഷ്ണനാഥ പൈ, ഡോ. വി.സി.രവീന്ദ്രൻ എന്നിവർ കുടുംബശ്രീ അംഗങ്ങൾ, ക്രസന്റ് നഴ്സിങ് കോളേജ് വിദ്യാർഥികൾ, മാടായി കോളേജ്, ഫാർമസി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി പരിശീലനം നൽകി. സീന, ആയിഷ ഉമ്മലിൽ, പി.എം.ഹനീഫ്, പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രൻ മണ്ടൂർ, ഡോ. മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു.. Continue reading പഴയങ്ങാടി: റോട്ടറി ക്ലബ്ബ് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് തുടക്കംകുറിച്ചു…

സിനിമ സീരിയൽ നടൻ ഗീഥാ സലാം അന്തരിച്ചു…

സിനിമ സീരിയൽ നടൻ ഗീഥാ സലാം (73) അന്തരിച്ചു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു… കബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബർസ്ഥാനിൽ. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സർക്കാർ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയിൽ സജീവമാകുമ്പോഴാണു രോഗം പിടിപെട്ടത്… Continue reading സിനിമ സീരിയൽ നടൻ ഗീഥാ സലാം അന്തരിച്ചു…

അപേക്ഷ ക്ഷണിച്ചു…

തളിപ്പറമ്പ് കയ്യംതടത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സർക്കാർ അംഗീകൃത ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സിയാണ് യോഗ്യത. അപേക്ഷ ജനുവരി ഏഴ് വരെ ഓഫീസിൽ സ്വീകരിക്കും. Continue reading അപേക്ഷ ക്ഷണിച്ചു…

കുഞ്ഞിമംഗലം പെരുങ്കളിയാട്ടം: തിരുമുടിയേറ്റാനുള്ള നിയോഗം സജീവ് പെരുവണ്ണാന്……

മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റാനുള്ള ഭാഗ്യം കുതിരുമ്മലിലെ കുറുവാട്ടെ മുപ്പത്തി അഞ്ചുകാരൻ സജീവ് പെരുവണ്ണാന് (ബാബു പെരുവണ്ണാൻ). കോലക്കാരനെ ക്ഷേത്രനടയിൽ നടന്ന വരച്ചുവെക്കൽ ചടങ്ങിൽ പ്രശ്നചിന്തയിലൂടെയാണ് കണ്ടെത്തിയത്. പരേതനായ കണ്ണന്റെയും ശ്യാമളയുടെയും മകനാണ്. ഷീജയാണ് ഭാര്യ. ആരാധ്യ, ആദിത്യൻ എന്നിവർ മക്കൾ. സഹോദരങ്ങൾ. സുമേഷ്, സ്മിത..വേടൻ കെട്ടി തെയ്യത്തിലേക്കി ചുവട് വച്ച്, 16 വയസ്സിൽ കുഞ്ഞിമംഗലം തെരുവിൽ പട വീരൻ കെട്ടി ചുവടുറപ്പിച്ചു. 17 ൽ ഒര് പ്രധാന തെയ്യമായ ബാലി കഴlച്ചു തൻറ്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. 2010 ൽ വലിയ മുടി തെയ്യമായ വല്ലാർകുളങ്ങര ഭഗവതി കെട്ടാൻ വേണ്ടി ആചാരപ്പെട്ടു…വേട്ടക്കൊരുമകൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, പുലിയൂർ കാളി, കേളൻ കുളങ്ങര ഭഗവതി, തായ് പരദേവത, ഗുരുക്കൾ, ഊർപ്പഴശ്ശി’, നാഗകന്നി, പുലിയൂർ കണ്ണൻ, അംഗ കുളങ്ങര ഭഗവതി, തോട്ടിൻകര ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതിയമ്മ എന്നിങ്ങനെയുള്ള പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നു…ഇക്കാലമത്രയും അനുഷ്ടാനത്തിൽ ഊന്നി മാത്രം തെയ്യക്കോലങ്ങൾ ഭക്തരുടെ മുന്നിൽ പകർന്നാടി.  Continue reading കുഞ്ഞിമംഗലം പെരുങ്കളിയാട്ടം: തിരുമുടിയേറ്റാനുള്ള നിയോഗം സജീവ് പെരുവണ്ണാന്……