കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍..
രാജ്യത്ത് കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍. ഏതു ഡാറ്റയും പിടിച്ചെടുക്കാം. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി . നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡാറ്റകള്‍ പിടിച്ചെടുക്കാം… Continue reading കംപ്യൂട്ടറുകളും മൊബൈലുകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍..
കടപുഴകി വീഴാനാഞ്ഞ് പഴയങ്ങാടി ആശുപത്രി പഴയ കെട്ടിടങ്ങൾ..
പഴയങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ കാഴ്ചയാണു കാടുമൂടിക്കിടക്കുന്ന പഴയ കെട്ടിടങ്ങൾ. പലതും തകർന്നു വീണ അവസ്ഥയാണ്. ആശുപത്രി കവാടത്തിൽ തന്നെ ഏതു നിമിഷവും തകർന്നു വീഴാറായ കോൺക്രീറ്റ് ജലസംഭരണിയും ഉണ്ട്… കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ ഏറെ നടപ്പാക്കിയെങ്കിലും ആശുപത്രി പരിസരത്തെ ഈ പഴകിയ കെട്ടിടങ്ങളും അപകടാവസ്ഥയിലുളള ജലസംഭരണിയും പൊളിച്ചു നീക്കാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നു പരാതിയുണ്ട്.. //adsagony.com/display/items.php?22870&2838&250&250&4&0&INപഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ആശുപത്രി വികസന സമിതി ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ രേഖാമൂലം അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ഉൾപ്പെടെ ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അതിനു സമീപത്തും അപകടാവസ്ഥയിലുളള കെട്ടിടങ്ങൾ ഉണ്ട്… ആശുപത്രി പരിസരത്തെ ഇത്തരം കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്…ആശുപത്രി പരിസരത്തെ ഒഴിഞ്ഞ ക്വാർട്ടേഴ്സ് പരിസരം സന്ധ്യമയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെ ഇടത്താവളം കൂടിയാണ്. മദ്യക്കുപ്പികളും ആശുപത്രി പരിസരത്തു കാണാം. ശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണപദ്ധതി നടപ്പാക്കുമ്പോഴും മണ്ഡലത്തിലെ … Continue reading കടപുഴകി വീഴാനാഞ്ഞ് പഴയങ്ങാടി ആശുപത്രി പഴയ കെട്ടിടങ്ങൾ..
പ്രശസ്ത നാടക, സിനിമാ അഭിനേതാവ് കെ.എൽ. ആന്റണി അന്തരിച്ചു…
കൊച്ചി∙ പ്രശസ്ത നാടക നടനും മഹേഷിന്റെ പ്രതികാരം ഉൾപ്പെടെ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള കെ.എൽ.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി… Continue reading പ്രശസ്ത നാടക, സിനിമാ അഭിനേതാവ് കെ.എൽ. ആന്റണി അന്തരിച്ചു…
നിര്യാതനായി..
അടുത്തിലസെന്ററിലെ റിട്ട:അദ്ധ്യാപകൻ കെ.എം.ഗോവിന്ദൻ നമ്പ്യാർ(85) ഇന്ന് പുലർച്ചെ 4 മണിക്ക് നിര്യാതനായി.ഭാര്യ: R C പത്മിനി. മക്കൾ ജയശ്രീ, പവിത്രൻ, പ്രദീപൻ. സംസ്കാരം ഉച്ചക്ക് 12 മണിക്ക്. ആദരാഞ്ജലികൾ.. Continue reading നിര്യാതനായി..
പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ ദിശാബോർഡ് ഇല്ലാത്തതിനാൽ യാത്രക്കാർ കുഴങ്ങുന്നു…
കെ.എസ്.ടി.പി.യുടെ പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ കവലയിലെത്തുമ്പോൾ വാഹനയാത്രക്കാർ ദിശാബോർഡ് ഇല്ലാത്തതിനാൽ കുഴങ്ങുന്നു… മാടായിക്കാവ്, വയലപ്ര പരപ്പ്, ചൂട്ടാട് ബീച്ച്, ഏഴോം, മുട്ടം നാവൽ അക്കാദമി റോഡ് എന്നീ സ്ഥലങ്ങളിലേക്കുള്ള വഴി മനസ്സിലാക്കാൻ വിധം വലിയ ബോർഡ് സ്ഥാപിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഉപകാരപ്രദമാകും… ബോർഡ് സ്ഥാപിക്കാത്തതിനാൽ വാഹനം നിർത്തി ചോദിക്കേണ്ട അവസ്ഥയാണ്. രാത്രിയാണെങ്കിൽ ഇതുവലിയ ബുദ്ധിമുട്ടുമാണ്. ട്രാഫിക് സർക്കിളിനടുത്തായി സ്ഥാപിച്ച സോളാർ വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടിയും സ്വീകരിക്കണമെന്നതും പ്രധാന ആവശ്യമാണ്… Continue reading പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ ദിശാബോർഡ് ഇല്ലാത്തതിനാൽ യാത്രക്കാർ കുഴങ്ങുന്നു…
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി‘മികവിലേക്ക് ഒരു ചുവട്’ ഇന്ന് നടക്കും…
കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ‘മികവിലേക്ക് ഒരു ചുവട്’ വെള്ളിയാഴ്ച നടക്കും.. എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷ പരിശീലനത്തിലെ മണ്ഡലതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30-ന് ചെറുകുന്ന് സൗത്ത് എൽ.പി.സ്കൂളിൽ ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.. Continue reading കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി‘മികവിലേക്ക് ഒരു ചുവട്’ ഇന്ന് നടക്കും…
ക്ഷേത്രജീവനക്കാര്‍ക്ക് ആരോഗ്യ അപകട ഇന്‍ഷുറന്‍സ്…
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയില്‍പ്പെടുന്ന ബോര്‍ഡിനു കീഴിലുള്ള അംഗീകൃത ജീവനക്കാരുടെ പേര് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തലശ്ശേരി തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 26നകം എത്തിക്കണം. ഫോണ്‍: 0490 2321818. Continue reading ക്ഷേത്രജീവനക്കാര്‍ക്ക് ആരോഗ്യ അപകട ഇന്‍ഷുറന്‍സ്…
