പഴയങ്ങാടി: സൈദമ്മാടകത്ത് കുടുംബസംഗമം 25-ന്..
സൈദമ്മാടകത്ത് ഫാമിലി വെൽഫെയർ അസോസിയേഷൻ (സഫ്‌വ) കുടുംബസംഗമം 25-ന് 10ന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എക്സലൻസി അവാർഡ് നൽകും. സമാപനച്ചടങ്ങ് കളക്ടർ മീർ മുഹമ്മദ് അലി ഉദ്ഘാടനംചെയ്യും.. നാടകപ്രവർത്തകൻ ഇബ്രാഹിം വെങ്ങര മുഖ്യാതിഥിയാകും. 400 വർഷത്തെ പഴക്കമുള്ള സൈദമ്മാടകത്ത് കുടുബക്കാർ മൂന്നുവർഷം കൂടുമ്പോഴാണ് സംഗമം സംഘടിപ്പിക്കുന്നത്. 6500 അംഗങ്ങളാണുള്ളത്. കുടുംബാംഗങ്ങളുടെ കലാപരിപാടികളും സിനിമ-സീരിയൽ ആർട്ടിസ്റ്റ് സുമിത് രാഘവന്റെ ഗെയിം ഷോയും ഉണ്ടാകും. .. Continue reading പഴയങ്ങാടി: സൈദമ്മാടകത്ത് കുടുംബസംഗമം 25-ന്..
കണ്ണൂർ വിമാനത്താവളത്തിൽ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയായി..
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശകർക്ക് പ്രവേശനാനുമതിയായി. മൂന്ന് ഗ്യാലറികളിലാണ് പാസുമൂലം പ്രവേശനം. എയർസൈഡിലും ടെർമിനൽ ബിൽഡിങ്ങിൽ ഡിപ്പാർച്ചറിലും എറൈവലിലും ഓരോ ഭാഗത്തുമാണ് പ്രവേശനം.. എയർസൈഡിൽ 100 രൂപയും ടെർമിനൽ ബിൽഡിങ്ങിൽ 50 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂൾ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. എയർസൈഡിൽ സന്ദർശനാനുമതി നേടുന്നവർക്ക് വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വളരെ അടുത്തുനിന്ന് കാണാനാകും… റൺവേയും ഏപ്രണും കാണുന്നതിനൊപ്പം പ്രകൃതിരമണീയതയും എയർസൈഡ് ഗ്യാലറിയിൽനിന്ന് ആസ്വദിക്കാനാവും. പാസ് നേടി അകത്ത് പ്രവേശിക്കുന്നവർക്ക് നാലുമണിക്കൂറാണ് സന്ദർശനാനുമതി. പാസ് വിതരണത്തിന് ടെർമിനൽ ബിൽഡിങ്ങിൽ മുഴുവൻസമയ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. ഉദ്‌ഘാടനത്തിന് മുമ്പ് പൊതുജങ്ങൾക്ക് സന്ദർശനാനുമതി ലഭിച്ചപ്പോൾ നാലുലക്ഷത്തോളംപേരാണ് വിമാനത്താവളം സന്ദർശിക്കാനെത്തിയത്… വിമാനത്താവളത്തിന്റെ പുറത്തുള്ള മനോഹാരിതകൂടി കണക്കിലെടുക്കുമ്പോൾ വൻതോതിൽ സന്ദർശകരെത്താനാണ് സാധ്യത… Continue reading കണ്ണൂർ വിമാനത്താവളത്തിൽ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയായി..
5ജി സ്മാര്‍ട്ട്ഫോണുമായി വിവോ…
2019 5ജി ഫോണുകളുടെ കാലമാണെന്ന് തോന്നുന്നു. പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ്, സാംസങ്, ഷവോമി എന്നീ കമ്പനികള്‍ 2019ല്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ കൂട്ടത്തിലേക്കിതാ വിവോയും എത്തുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ 2019ല്‍ 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമിറക്കുവാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്വാല്‍ക്കോമുമായി ചേര്‍ന്ന് അതിനുള്ള തയ്യാറെടുപ്പിലാണെന്നാണ് കമ്പനി ഡയരക്ടര്‍ വ്യക്തമാക്കുന്നത്… അതേസമയം 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയെക്കുറിച്ചും കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അത് അനുസരിച്ചായിരിക്കും ഫോണ്‍ എത്തുക. സ്മാര്‍ട്ട്‌ഫോണില്‍ മാത്രമല്ല, മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേക്കും വിവോ 5ജി സാധ്യത പരിഗണിക്കുന്നുണ്ട്. അതേസമയം വിവോക്ക് പുറമെ മറ്റു ചില കമ്പനികളും ക്വാല്‍ക്കോമുമായി സഹകരിച്ചാണ് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്. വണ്‍ പ്ലസ് ആണ് ഇതില്‍ മുന്നില്‍. ക്വാല്‍കോമിന്റെ പുതിയ ചിപ്‌സെറ്റ് ആയ സ്‌നാപ്ട്രാഗണ്‍ 855 ആണ് വണ്‍പ്ലസ് ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്ന് മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. Continue reading 5ജി സ്മാര്‍ട്ട്ഫോണുമായി വിവോ…
: എടാട്ട് ദേശീയപാതയില്‍ വീണ്ടും അപകടം. ടാങ്കര്‍ ലോറിയിടിച്ച് കാല്‍നടയാത്രകാരനായ ബസ് ജീവനക്കാരന് പരിക്ക്…
പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ വീണ്ടും അപകടം. ടാങ്കര്‍ ലോറിയിടിച്ച് കാല്‍നടയാത്രകാരനായ ബസ് ജീവനക്കാരന് പരിക്ക്. എടാട്ടെ എം.കെ.പി. ഹൗസില്‍ സുഹൈറിനാണ് (45)പരിക്കേറ്റത്… അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ടാങ്കറിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ്.ഇന്നലെ രാവിലെ 5.15 ഓടെ എടാട്ട് കോളജ് സ്റ്റോപ്പിന് സമീപത്താണ് അപകടം. സ്വകാര്യ ബസ് ജീവനക്കാരനായ സുഹൈര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനായി പോകുന്നതിനിടയിലാണ് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഓയില്‍ ടാങ്കര്‍ ലോറി ഇയാളെ ഇടിച്ചിട്ടത്.. സംഭവ സ്ഥലത്ത് ഉടനെയെത്തിയ ഫ്ലയിംഗ് സ്ക്വാഡും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടുത്തെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം സുഹൈറിനെ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.. അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറി നിര്‍ത്താതെ പോയി. ഈ ലോറിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്… Continue reading : എടാട്ട് ദേശീയപാതയില്‍ വീണ്ടും അപകടം. ടാങ്കര്‍ ലോറിയിടിച്ച് കാല്‍നടയാത്രകാരനായ ബസ് ജീവനക്കാരന് പരിക്ക്…
സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിൽ..
കണ്ണൂർ: ലഹരി വസ്തുക്കളും മയക്കുമരുന്നും വിദ്യാർഥികളെ കീഴടക്കാതിരിക്കാൻ ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കർശന നിരീക്ഷണത്തിലാണെന്ന് എക്സൈസ്-വനം വകുപ്പ് സംയുക്തയോഗത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സുരേഷ് അറിയിച്ചു. സ്കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലുമായി എക്സൈസ് വകുപ്പ് നവംബറിൽ 14 പരിശോധനകൾ നടത്തി. ഒന്നും കണ്ടെത്താനായില്ല. സ്കൂളുകളുടെയും കോളജുകളുടെയും സമീപത്തെ കടകളിലടക്കം പരിശോധനകൾ തുടരുകയാണ്.. ജില്ലയിൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെയും പുതിയ മയക്കുമരുന്നുകളുടെയും വിപണനം ഗൗരവതരമായി നിരീക്ഷിച്ച് നടപടി സ്വീകരിച്ചുവരുന്നു. ക്രിസ്മസ്, പുതുവത്സര സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പോലീസിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്… Continue reading സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിൽ..
കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്നു മുതൽ..
കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് ഇന്ന് തിരി തെളിയും. 12 വർഷത്തിന് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. തന്ത്രി കരുമാരത്തില്ലത്ത് പരേശ്വരൻ നമ്പൂതിരിപ്പാടിന് ആചാര്യ സ്വീകരണം നൽകുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമിടും. ദേവിയുടെ പന്തൽ മംഗലത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് 4 ദിവസങ്ങളിലായി ഒന്നര ലക്ഷം പേർക്ക് ഭക്ഷണം ഒരുക്കും. വാല്യക്കാർ രാവിലെ 8 മണിക്ക് കലശം കുളിച്ച് കലവറയിൽ കയറും. ഈ ക്ഷേത്രത്തിന്റെ പൗരാണികമായ മത സൗഹാർദം വിളിച്ചറിയിച്ച് മുസ്‌ലിം തറവാടായ ചാണത്തലയൻ തറവാട്ടിൽ നിന്ന് കാരണവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ എത്തി പഞ്ചസാര കലം സമർപ്പിക്കും.മുച്ചിലോട്ട് ഭഗവതി തിരുമുടി നിവരുന്ന 26ന് നൽകുന്ന സദ്യക്കൊപ്പമുള്ള കായക്കഞ്ഞിയിൽ ചേർക്കാനുള്ള പഞ്ചസാരയാണ് മുസ്‌ലിം തറവാട്ടുകാർ എത്തിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് കളിയാട്ടം തുടങ്ങും. 2 മണിക്ക് വെള്ളോലക്കുട സമർപ്പണം. തുടർന്ന് ഭഗവതിയുടെ പീഠം ഏറ്റുവാങ്ങൽ. 3ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം അരങ്ങിലെത്തും. തുടർന്ന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടത്തിനുള്ള കൊടിയില കൊടുക്കൽ. 5ന് മുതുവളത്ത് … Continue reading കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഇന്നു മുതൽ..
മാടായി സൗത്ത് എൽ.പി. സ്കൂൾ നവതിയുടെ നിറവിൽ..
മാടായി സൗത്ത് എൽ.പി. സ്കൂൾ നവതിയുടെ നിറവിൽ.. ജീവിതത്തിരക്കുകൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുന്നവർക്ക് പഴയകാല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന വിദ്യാലയങ്കണത്തിൽ ഇത്തിരി നേരം ഒത്തുകൂടാൻ അവസരമൊരുങ്ങുന്നു. ഡിസം: 23 ഞായർ രാവിലെ 10 മണിക്ക് ചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മാടായി സൗത്ത് എൽ.പി. സ്കൂളിൽ പഠിച്ചിറങ്ങിയ മുഴുവൻ പേരേയും ക്ഷണിക്കുന്നു.. Continue reading മാടായി സൗത്ത് എൽ.പി. സ്കൂൾ നവതിയുടെ നിറവിൽ..
