രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും…

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ മൂന്നു ദിവസം അവധിയായിരുന്ന ബാങ്കിങ് മേഖല ചൊവ്വയും ബുധനും വീണ്ടും അവധിയാണ്. 25 ന് ക്രിസ്മസ് അവധിയും 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ സമരവുമാണ്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയും സമരമായിരുന്നു. നാലാം ശനിയായ 22നും ഞായറാഴ്ചയായ 23 നും ബാങ്കുകള്‍ അവധിയിലായിരുന്നു. തുടര്‍ച്ചയായ ആറു ദിവസത്തിനിടെ തിങ്കളാഴ്ച മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. Continue reading രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും…

കെ എസ് ആര്‍ ടി സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയത് 768 സര്‍വ്വീസുകള്‍..

കെ എസ് ആര്‍ ടി സിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി തുടരുകയാണ്. ഇന്ന് 768 സര്‍വ്വീസുകളാണ് മുടങ്ങിയത്. അതേസമയം, സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനാല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വരുമാനം 7 കോടി കടന്നുവെന്ന് കെ എസ് ആര്‍ ടി സി ആവകാശപ്പെട്ടു.. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടശേഷം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. 963 സര്‍വ്വീസുകള്‍ മുടങ്ങിയ ഇന്നലെ 7,66,16,336 രൂപയാണ് വരുമാനം. കഴിഞ്ഞ ശനിയാഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വര്‍ദ്ധനയാണിത്.  തിരുവനന്തപുരം മേഖയലില്‍ 284ഉം, എറണാകുളം മേഖലയില്‍ 312ഉം, കോഴിക്കോട് മേഖലയില്‍ 172 ഉം അടക്കം 768 സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ രണ്ടായിരത്തോളം താല്‍ക്കാലിക ഡ്രൈവര്‍മാരും ആശങ്കയിലാണ്. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വര്‍ഷങ്ങളായി താല്‍ക്കാലിക ഡ്രൈവര്‍മാരായി തുടരുന്ന രണ്ടായിരത്തോളം പേര്‍ കെ എസ് ആര്‍ ടി സിയിലുണ്ട്.. എംപോളോയ്മെന്‍റ് എക്സചേഞ്ച് വഴി നിയമനം ലഭിക്കുന്നവര്‍ക്ക് 179 ദിവസത്തില്‍ … Continue reading കെ എസ് ആര്‍ ടി സി പ്രതിസന്ധി തുടരുന്നു; ഇന്ന് മുടങ്ങിയത് 768 സര്‍വ്വീസുകള്‍..

ഇനി താക്കോൽ വേണ്ട; കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്‍റ്..

കാർ സ്റ്റാർട്ട് ചെയ്യാൻ ഇനി താക്കോൽ വേണ്ട, വിരലടയാളം മതി. വിരലടയാളത്തിന്‍റെ സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായി.പുതുതലമുറയുടെ സാന്‍റേ ഫെയിലാണ് ഈ സംവിധാനം ഹ്യുണ്ടായി ഒരുക്കുന്നത്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഫിംഗര്‍ പ്രിന്റ് സംവിധാനത്തിലൂടെ കാറുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാറിന്‍റെ ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാം. Continue reading ഇനി താക്കോൽ വേണ്ട; കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്‍റ്..

ഗൾഫിൽ ജോലി തേടുകയാണോ?; ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം..

രാജ്യത്ത് മാനേജർ തസ്തിക മുതൽ മുകളിലേക്കുള്ള തസ്തികൾക്ക് ഇനിമുതൽ ഡിഗ്രി നിർബന്ധം. ഈ വിദ്യാഭാസ യോഗ്യത ഇല്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് പുതുക്കി നൽകുകയില്ല. കുവൈറ്റിലാണ് ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 2011 ജനുവരിക്ക് മുൻപ് ഇത്തരം തസ്​തികകളില്‍ നിയമിതരായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി കൊടുക്കും. അതേ സമയം അതിന്​ ശേഷമുള്ളവര്‍ക്ക്​ ആ തസ്​തികയില്‍ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന്​ തെളിയിക്കേണ്ടി വരും. ഇതിനായി ഒറിജിനല്‍ ബിരുദ സര്‍ട്ടിഫക്കറ്റ് തന്നെ ഹാജരാക്കണം.. Continue reading ഗൾഫിൽ ജോലി തേടുകയാണോ?; ഇനിമുതൽ ഈ ജോലികൾക്ക് ഡിഗ്രി നിർബന്ധം..

ഇന്തോനേഷ്യ സുനാമി: മരണം 168; നിരവധിയാളുകളെ കാണാതായി..

ഇന്തോനേഷ്യയിലെ സുന്ദ സ്ട്രെയ്റ്റ് തീരപ്രദേശത്ത് ശനിയാഴ്ച രൂപപ്പെട്ട സുനാമിയില്‍ മരണ സംഖ്യ 168 ആയി ഉയര്‍ന്നു. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ നാശം വിതച്ചത്..  നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.. കടലിനടിയില്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്..  ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്തോനേഷ്യയിലെ സുലേവാസി ദ്വീപിലുണ്ടായ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.. ഭൂചലനവും സുനാമിയും നിരന്തരം നാശം വിതയ്ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2004 ഡിസംബര്‍ 24ന് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 120,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് രാജ്യങ്ങളിലായി ആഞ്ഞടിച്ച സുനാമിയില്‍ 226,000 പേരാണ് 2004ല്‍ കൊല്ലപ്പെട്ടത്.. Continue reading ഇന്തോനേഷ്യ സുനാമി: മരണം 168; നിരവധിയാളുകളെ കാണാതായി..

തളിപ്പറമ്പ്: അപകടത്തില്‍പ്പെട്ട യുവാവ് ചികിത്സ സഹായം തേടുന്നു..

അപകടത്തില്‍പ്പെട്ട് രണ്ടുമാസത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജാ(40)ണ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്നത്… കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിഞ്ഞത്. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.  ഇത്രയും ദിവസമായിട്ടും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല.. ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം മനോജിനെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി വലിയ തുക ചെലവിനു കണ്ടെത്തണം. മനോജിന്റെ ചികില്‍സക്കു പണം കണ്ടെത്താനായി നാട്ടുകാര്‍ ചികില്‍സ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്..  കായക്കൂല്‍ മമ്മു കണ്‍വീനറും ടി ബാലന്‍ ട്രഷററുമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട്‌നമ്പര്‍: 38088281589 . ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎന്‍: 0001000.  ഫോണ്‍: 9495672314. മനോജിന്‌ ദീര്‍ഘ കാലം … Continue reading തളിപ്പറമ്പ്: അപകടത്തില്‍പ്പെട്ട യുവാവ് ചികിത്സ സഹായം തേടുന്നു..

ചെഗുവേരയുടെ മകള്‍ അലൈഡ കണ്ണൂരിലെത്തുന്നു..

ക്യൂബന്‍ വിപ്ലവകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര കേരളത്തിലെത്തുന്നു.  ഈ മാസം 29 ാം തിയതി കണ്ണൂരിലെ നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്…സിപിഎം ജില്ലാകമ്മിറ്റിയും തൃശൂര്‍ സമതയെന്ന പ്രസാധന രംഗത്തെ പെണ്‍കുട്ടായ്മയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. 29 ന് വൈകുന്നേരമാണ് പരിപാടി…ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. നേരത്തെ ചെഗുവേരയുടെ മകള്‍ 1997  ലും കേരളത്തിലെത്തിയിട്ടുണ്ട്… Continue reading ചെഗുവേരയുടെ മകള്‍ അലൈഡ കണ്ണൂരിലെത്തുന്നു..