ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചൂട്ടാട് ബീച്ച് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും .

പഴയങ്ങാടി: ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചൂട്ടാട് ബീച്ച് ഫെസ്റ്റിവൽ തിങ്കളാഴ്ച തുടങ്ങും . വൈകിട്ട് 6ന് ടി വി രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.. ചൂട്ടാട് ബീച്ച് പാർക്ക്, ക്യൂവി എക്സ് പ്രാ എന്റർടെയിൻമെന്റ്, ജില്ലാടറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.. ഫുഡ് ഫെസ്റ്റ്, കോമഡി ഷോ, മൊബൈൽ ഫൊട്ടോഗ്രാഫി മത്സരം , കുട്ടികൾക്കുള്ള ചി ത്രരചന എന്നിവയുണ്ടാകും.. 31 വരെയാണ് ബീച്ച് ഫെസ്റ്റ്.. Continue reading ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചൂട്ടാട് ബീച്ച് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും .

100 രൂപയുടെ നാണയം പുറത്തിറക്കി..

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദമോദിയാണ്? നാണയം പ്രകാശനം ചെയ്?തത്. വാജ്പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ മോദി പറഞ്ഞു. നാണയത്തിന്റെ ഒരു വശത്ത് വാജ്‌പേയുടെ ചിത്രവും സമീപത്ത് അദ്ദേഹത്തിന്റെ പേര് ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിട്ടുണ്ട്.35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്. നാണയത്തിന്റ മറുവശത്ത് അശോക ചക്രവുമാണുള്ളത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്ധ്വാനി തുടങ്ങിയ ബി.ജെ.പി നേതാക്കളും അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.1924 ഡിസംബര്‍ 25ന് മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാജ്‌പേയ് ജനിച്ചത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹം മൂന്ന് തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങള്‍ക്ക് വാജ്‌പേയിയുടെ പേര് നല്‍കിയിട്ടുണ്ട്.. Continue reading 100 രൂപയുടെ നാണയം പുറത്തിറക്കി..

നാളെ ക്രിസ്തുമസ് : കെയ്ക്കുകള്‍ നിറഞ്ഞു..

നാളെ ക്രിസ്തുമസ് ആഘോഷിക്കും. ഇതിനായി  കൊതിയൂറും കെയ്ക്കുകള്‍ ബേക്കറികളിലെ അലമാരയില്‍ നിറഞ്ഞു.ബട്ടര്‍ക്രീം, ഫ്രഷ് ക്രീം കെയ്ക്കുകള്‍ക്ക് ആവശ്യക്കാരെറെയുണ്ടെങ്കിലും ഐസിങ്ങ് കെയ്ക്കിനും നല്ല ഡിമാന്റ് തന്നെ. ക്രിസ്തുമസ്,ന്യൂഇയര്‍ കെയ്ക്കുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറാത്തവര്‍ വിരളമായിരിക്കും. കുടില്‍ തൊട്ട് കൊട്ടാരം വരെ ക്രിസ്തുമസ് പുതുവര്‍ഷം ആഘോഷിക്കുന്നത് കെയ്ക്ക് മുറിച്ച് തന്നെയാണ്. . Continue reading നാളെ ക്രിസ്തുമസ് : കെയ്ക്കുകള്‍ നിറഞ്ഞു..

കടലുയരും രണ്ടര അടിയിലേറെ; തീരങ്ങള്‍ മുങ്ങും, തെക്കന്‍ കേരളം കടുത്ത ഭീഷണിയിൽ!!..

 ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളും ഇതോടെ വെള്ളത്തിനടിയിലാകും. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വന്‍ഭീഷണിയാണു നേരിടുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഉള്‍പ്പെടെ പടിഞ്ഞാന്‍ തീരമേഖല, ഗുജറാത്തിലെ കച്ച്, ഖംബത്ത്, കൊങ്കണ്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഭീഷണിയുടെ നിഴലിലാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച് പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തീരപ്രദേശങ്ങള്‍ക്കു കടുത്ത ഭീഷണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം തീരപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ വലിയതോതില്‍ ഉപ്പുവെള്ളം കലരുന്നതോടെ കടുത്ത ശുദ്ധജലക്ഷാമത്തിനും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. തീരമേഖലയിലെ … Continue reading കടലുയരും രണ്ടര അടിയിലേറെ; തീരങ്ങള്‍ മുങ്ങും, തെക്കന്‍ കേരളം കടുത്ത ഭീഷണിയിൽ!!..

നാ​ടെ​ങ്ങും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ..

ക​ണ്ണൂ​ർ: നാ​ടും ന​ഗ​ര​വും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ലേ​ക്ക്. എ​ങ്ങും ന​ക്ഷ​ത്ര​ദീ​പ​ങ്ങ​ളാ​ലും വൈ​ദ്യു​ത ദീ​പ​ങ്ങ​ളാ​ലും കു​ളി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി ക​രോ​ൾ സം​ഘ​ങ്ങ​ൾ ഭ​വ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മെ​ല്ലാം വ​ർ​ണ​മ​നോ​ഹ​ര​ങ്ങ​ളാ​യ പു​ൽ​ക്കൂ​ടു​ക​ൾ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ദേ​വാ​ല​യ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പു​ൽ​ക്കൂ​ടു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. ചി​ല ഇ​ട​വ​ക​ക​ളി​ൽ വീ​ടു​ക​ളി​ലു​ണ്ടാ​ക്കു​ന്ന പു​ൽ​ക്കൂ​ടു​ക​ൾ​ക്ക് സ​മ്മാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ് ത​ലേ​ന്നാ​യ ഇ​ന്നു സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ക​രോ​ൾ സം​ഘ​ങ്ങ​ൾ ദി​വ്യ​സ​ന്ദേ​ശ​വു​മാ​യി ഓ​രോ ഇ​ട​വ​ക​ക​ളി​ലേ​യും വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭ​വ​ന​സ​ന്ദ​ർ​ശ​നം ആ​രം​ഭി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​ക​രോ​ൾ യാ​ത്ര​ക​ൾ കു​ടും​ബ​ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ​കൂ​ടി ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.. പ്ര​ള​യ​വും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും തീ​ർ​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യം അ​തി​രൂ​ക്ഷ​മാ​ണെ​ങ്കി​ലും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ഒ​രു കു​റ​വും വ​രു​ത്താ​ൻ ക​ർ​ഷ​ക​ർ ത​യാ​റ​ല്ലെ​ന്ന​താ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ക്ക് വാ​ങ്ങു​ന്ന​തി​നാ​യി ബേ​ക്ക​റി​ക​ളി​ലെ​ല്ലാം ര​ണ്ടു​ദി​വ​സ​മാ​യി ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.. എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ന്ന് അ​ർ​ധ​രാ​ത്രി 12ന് ​തി​രു​പ്പി​റ​വി​യു​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ … Continue reading നാ​ടെ​ങ്ങും ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ..

അടുത്തില: കെ.എം.ആറിന് പൗരാവലിയുടെ ആദരം 25-ന്..

നാടകനടൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അടുത്തിലക്കാരുടെ കെ.എം.ആറിന് 25-ന് ജന്മനാടിന്റെ ആദരായനം..അടുത്തില പൗരവേദി ചൊവ്വാഴ്ച വൈകീട്ട് ആറിന് അടുത്തില റെഡ്സ്റ്റാർ ഗ്രൗണ്ടിലാണ് സ്വീകരണം. വൈകീട്ട് ആറിന് ലഹരിവിരുദ്ധ പാവനാടകം, സാമൂഹിക വിമർശന നാടകം ‘രോഗം ഫ്രീ മാർക്കറ്റ്’ എന്നിവയും ഉണ്ടാകും. നാടൻകലാ അക്കാദമി അവാർഡ് ജേതാക്കളായ പി.കെ.രാമൻ പണിക്കർ, പി.എസ്.ശ്രീജിത്ത്, പി.കെ.കൃഷ്ണൻ, പാവനാടക കലാകാരൻ പി.വി.പ്രമോദ്, അധ്യാപക അവാർഡ് നേടിയ പി.വി.പ്രസാദ് എന്നിവർക്ക് അനുമോദനവും ഉണ്ടാകും. .. Continue reading അടുത്തില: കെ.എം.ആറിന് പൗരാവലിയുടെ ആദരം 25-ന്..

വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറി..

മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറ്റി. തുടർന്ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായി. 24-ന് വൈകീട്ട് 6.30ന് തിടമ്പുനൃത്തം, തായമ്പക, ഭജൻസന്ധ്യ. 25-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, നാലിന് വിളക്കുപൂജ, തിടമ്പുനൃത്തം, തായമ്പക എന്നിവ ഉണ്ടാകും..  26-ന് വൈകീട്ട് 5.30-ന് ഓട്ടൻതുള്ളൽ, തിടമ്പുനൃത്തം, തായമ്പക. 27-ന് രാവിലെ ഉത്സവബലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഭജന, രാത്രി നാടകം എന്നിവ ഉണ്ടാകും.. 28-ന് രാവിലെ എട്ടിന് ആറാട്ടെഴുന്നള്ളത്ത്, കൊടിയിറക്കലിനുശേഷം നടത്തുന്ന ഉച്ചപൂജയോടെ ഉത്സവം സമാപിക്കും… Continue reading വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറി..