കുഞ്ഞിമംഗലം ക്ഷേത്രത്തിൽ നാളെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും…
കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാളെ ഉച്ചയ്ക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. 7 നാൾ കുച്ചിലിലും 3 നാൾ തിരുമുറ്റത്തും വ്രത ശുദ്ധിയിൽ ഭഗവതിയെ തോറ്റിയെടുത്ത് സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചാണ് കോലധാരി തിരുമുടിയേറ്റുന്നത്. 9 തോറ്റങ്ങളിലൂടെ ഭഗവതിമാരുടെ പ്രതിപുരുഷന്മാർക്കൊപ്പം 4 നാൾ തിരുമുറ്റത്ത് നർത്തനമാടി ചടങ്ങുകളെല്ലാം പൂർത്തീകരിച്ച് ക്ഷേത്ര മതിൽക്കകത്തെ കുച്ചിലിൽ മുഖത്തെഴുതി കൈലാസ കല്ലിന് സമീപത്തു നിന്ന്തിരുമുടി നിവരുമ്പോൾ വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ ആചാരക്കാരും ഭക്ത ജനങ്ങളും അരിയെറിഞ്ഞും സ്ത്രീകൾ കുരവയിട്ടും മുച്ചിലോട്ട് ഭഗവതിയെ വരവേൽക്കും..മംഗല കുഞ്ഞുങ്ങൾ ഇന്ന് 3 നുള്ള തോറ്റത്തിനൊപ്പം ക്ഷേത്രത്തെ വലം വയ്ക്കും. ഇന്നും നാളെയും ഉപദേവതകളായ പുലിയൂർ കണ്ണനും കണ്ണങ്ങാട്ട് ഭഗവതിയും പുലിയൂർ കാളിയും കുണ്ടോർ ചാമുണ്ഡിയും അരങ്ങ് നിറഞ്ഞ് ആടും. ഇന്ന് ഉച്ചയ്ക്ക് 2ന് കൂത്തും ചങ്ങനും പൊങ്ങനും അരങ്ങിലെത്തും. നാളെ ഉച്ചയ്ക്ക് 12ന് ഭഗവതിമാരുടെ പ്രതിപുരുഷന്മാരും കലവറ വാല്യക്കാരും മേലേരി കൊക്കൊള്ളും. രാത്രി 2ന് വെറ്റില ആചാരത്തോടെ പെരുങ്കളിയാട്ടം … Continue reading കുഞ്ഞിമംഗലം ക്ഷേത്രത്തിൽ നാളെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും…
പഴയങ്ങാടി: ഗതാഗതം നിരോധിച്ചു..
പുതിയങ്ങാടി മുട്ടം വഴി ജമാത്ത് എച്ച് എസ് അംബേദ്കർ കോളനി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി 26 മുതൽ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.. Continue reading പഴയങ്ങാടി: ഗതാഗതം നിരോധിച്ചു..
18 തികയാൻ കാത്തിരിക്കേണ്ട; ഇനി 16 വയസ്സ് മുതൽ ഇരുചക്രവാഹനം ഓടിക്കാം..
16 വയസ്സുകാർക്ക് ഇരുചക്രവാഹനം (ഇലക്ട്രിക്) ഓടിക്കാൻ കേന്ദ്ര സർക്കാർ മോട്ടോർ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തു. നാല് കിലോവാട്ട് വരെയുള്ളതും വേഗപരിധി 70 കിലോമീറ്ററിൽ കൂടാത്തതുമായ ഇലക്ട്രിക് ബൈക്കുകൾ ഓടിക്കാൻ ഇനിമുതൽ ലൈസൻസ് ലഭിക്കും.. നേരത്തേ 50 സി.സിയിൽ കൂടാത്ത പെട്രോൾ എൻജിൻ ഘടിപ്പിച്ച സ്കൂട്ടറുകൾ 16 വസസ്സുകാർക്ക് ഓടിക്കാൻ ലൈസൻസ് ലഭിച്ചിരുന്നു. എന്നാൽ, രാജ്യത്ത് ഇത്തരത്തിലുള്ള വാഹനം നിർമിക്കാത്തതിനാൽ ഇതിെൻറ ഗുണം കൗമാരക്കാർക്ക് ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ നിയമഭേദഗതി.. Continue reading 18 തികയാൻ കാത്തിരിക്കേണ്ട; ഇനി 16 വയസ്സ് മുതൽ ഇരുചക്രവാഹനം ഓടിക്കാം..
ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ പുതിയ താരമെത്തി..
തോൽവിയിൽ പതറുന്ന കേരളബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ ടീമിലെത്തിച്ചു. മണിപ്പൂരുകാരനും 2017 അണ്ടര്‍ 17 താരവുമായ നൊങ്ഡംമ്പ നൊയറിമിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചത്. തുടര്‍തോല്‍വികളെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെയാണ് നൊങ്ഡംമ്പയെ ടീമിലെത്തിച്ചത്.. ജനുവരി ട്രാന്‍സ്ഫറില്‍ ഏതാനും താരങ്ങള്‍ എത്തുമെന്നും ചിലര്‍ ക്യാമ്പ് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഐലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിന്റെ താരമാണ് പതിനെട്ടുകാരനായ നൊങ്ഡംമ്പ.വായ്പ അടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നൊങ്ഡംമ്പയുടെ വരവ്.. Continue reading ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ പുതിയ താരമെത്തി..
പഴയങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ പഴയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളം..
താലൂക്ക് ആശുപത്രി പരിസരത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ നടപടിയില്ല. അപകടാവസ്ഥയില്‍ ജലസംഭരണിയും ‘പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം.. പഴയങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രവേശന കവാടം മുതല്‍ കാടുമൂടിയ അവസ്ഥയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രം കൂടിയാണിവിടം. ലക്ഷങ്ങള്‍ ചെലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോളഴും ആശുപത്രി പരിസരത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ആവശ്യമായ യാതൊരു നടപടിയും ഇതുവരെസ്വീകരിച്ചിട്ടില്ല.. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ വികസനസമിതിയുടെ അനാസ്ഥയുടെ ഉദാഹരണം കൂടിയാണ് ഈ കെട്ടിടങ്ങള്‍. ജനങ്ങള്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഇവ പൊളിച്ചുനീക്കാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ട അധികൃതര്‍ സ്വൂ കരിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉള്‍പ്പെടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിന് സമീപമാണ് പഴയ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്… ഇവിടെ എത്തുന്ന രോഗികള്‍ക്ക് ഇത് ഏറെ ദുരിതമാകുന്നു. ശുചിത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ആശുപത്രി പരിസരം കാടുമൂടിയ അവസ്ഥയാണ്. അധികൃതരുടെ … Continue reading പഴയങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ പഴയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളം..
ഗവർണർ ക്രിസ്മസ് ആശംസ നേർന്നു..
കേരള ഗവർണർ പി സദാശിവം ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്നും ഗവർണർ ആശംസസന്ദേശത്തിൽ പറഞ്ഞു… Continue reading ഗവർണർ ക്രിസ്മസ് ആശംസ നേർന്നു..
പ്രവാസികൾക്ക് ആശ്വസിക്കാം; സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് ഇനി മലയാളത്തിലും വിളിക്കാം..
സൗദി തൊഴിൽ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമർ കെയർ നംബറിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണു.19911 എന്ന നംബർ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട നമ്മുടെ നിരവധി സംശയങ്ങൾക്ക് കസ്റ്റമർ കെ യർ അസിസ്റ്റന്റുമാർ മറുപടി നൽകും..9 ഭാഷകളിലാണു തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്.ഇംഗ്ലീഷ്, അറബി, ഉറുദു,തഗലൊഗ്,ബംഗാളി,ഹിന്ദി,ഇന്തോനേഷ്യ, എത്യോപ്യൻ, മലയാളം എന്നീ 9 ഭാഷകളിൾ നമുക്ക് സംശയങ്ങൾ ചോദിക്കാം.19911 എന്ന നംബരിൽ വിളിക്കുംബോൾ വിവിധ ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത് വരെ ഉള്ള അക്കങ്ങൾ അമർത്താൻ ആവശ്യപ്പെടും.മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്.7 അമർത്തുംബോൾ ഇംഗ്ലീഷിൽ തന്നെയുള്ള നിർദ്ദേശങ്ങൾ ലഭിക്കും.. ആ സമയം 2 അമർത്തിയാൽ ഇഖാമ നംബർ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നംബർ നൽകി അൽപ സമയം വെയ്റ്റ് ചെയ്താൽ മലയാളിയായ കസ്റ്റമർ സർവ്വീസ് അസിസ്റ്റന്റ് നമ്മെ സഹായിക്കാനെത്തുകയും ചെയ്യും.സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം … Continue reading പ്രവാസികൾക്ക് ആശ്വസിക്കാം; സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് ഇനി മലയാളത്തിലും വിളിക്കാം..
