പഴയങ്ങാടി ബസ് സ്റ്റാൻഡ് ജനുവരി അഞ്ചിന് തുറക്കും..
പഴയങ്ങാടി ബസ് സ്റ്റാന്റ് നിർമാണപ്രവർത്തി (പഴയ ചിത്രം) കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാൻഡ് ജനുവരി അഞ്ചിന് ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്‌സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി ടി.വി.രാജേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.35 കോടി അനുവദിച്ചിരുന്നു. കുറഞ്ഞ നിരക്കായ ഒരുകോടി ഒൻപത് ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ഇതിന്റെ നിർമാണപ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കിയത്.. ഏപ്രിൽ ഒന്നിന് മന്ത്രി കെ.ടി.ജലീലാണ് നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഇതേ മാസം 25 മുതലാണ് ബസ് സ്റ്റാൻഡ് നിർമാണപ്രവൃത്തിക്കായി അടച്ചത്.. പല സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി നിർമാണപ്രവൃത്തി എട്ട് മാസത്തോളം നീണ്ടു പോയി. ഇതിന്റെ ദുരിതം യാത്രക്കാരെ മാത്രമല്ല വാഹനങ്ങളെയും ബാധിച്ചു. ഇതോടൊപ്പം 28 ലക്ഷം രൂപ ചെലവഴിച്ച് ഏഴോം ഗ്രാമപ്പഞ്ചായത്ത് ഓവുചാൽ നിർമാണവും നടത്തിയിട്ടുണ്ട്.. ഉദ്ഘാടന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല അധ്യക്ഷത വഹിച്ചു. എൻ.വി.രാമകൃഷ്ണൻ, സി.ഒ.പ്രഭാകരൻ, വി.ശീതൾ, കെ. മനോഹരൻ, എസ്.വി.റഷീദ്, കെ.സിർഹബിൽ, വി.വിനോദ്, ടി.പി.ഉഷ, … Continue reading പഴയങ്ങാടി ബസ് സ്റ്റാൻഡ് ജനുവരി അഞ്ചിന് തുറക്കും..
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ 2019
തിരുവനന്തപുരം: 2019-20 വര്‍ഷത്തെ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ , ഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടത്തുന്നതായിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. Continue reading കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ 2019
പുതുവത്സര ആഘോഷം മുന്‍നിര്‍ത്തി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന
തിരുവനന്തപുരം: തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും കര്‍ശന പരിശോധന നടക്കും . പുതുവത്സര ആഘോഷം മുന്‍നിര്‍ത്തിയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ആര്‍.പി.എഫും കേരള പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ക്രിസ്മസ് പുതുവത്സര സീസണ്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കി നടത്തുന്നത്. ആര്‍.പി.എഫ്, കേരള പൊലീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. മാത്രമല്ല, അതിര്‍ത്തി ജില്ലയായ കാസർഗോഡ് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം. വര്‍ഷാവസാനം വരെ പരിശോധന തുടരുന്നതാണ്.തീവണ്ടിക്കകത്തും പ്ലാറ്റ്‌ഫോമുകളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് കാര്യമായി പരിശോധന നടത്തുന്നത്. Continue reading പുതുവത്സര ആഘോഷം മുന്‍നിര്‍ത്തി തീവണ്ടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന
നൂറിലധികം സേവനങ്ങളുമായി സ്മാർട്ടാകാനൊരുങ്ങി കണ്ണപുരം ഗ്രാമപ്പഞ്ചായത്ത്
ചെറുകുന്ന്: കണ്ണപുരം ഗ്രാമപ്പഞ്ചായത്തും ഇനി സ്മാർട്ടാകും. ഞൊടിയിടയിൽ ഗ്രാമപ്പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാർത്തകളും അറിയിപ്പുകളും ഓൺലൈൻ സേവനങ്ങളും അപേക്ഷാഫോറങ്ങളും ഉൾപ്പെടെ നൂറ്ുകണക്കിന് സേവനങ്ങൾ സ്മാർട്ട് ഗ്രാമപ്പഞ്ചായത്ത് ആപ്ളിക്കേഷനിലൂടെ ലഭ്യമാകും. കണ്ണപുരം ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. 9001-2015 സർട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന്റെഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കി. അപേക്ഷകൾ പൂരിപ്പിക്കാൻ ഹെൽപ്പ് ഡസ്ക്, നികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനം, അപേക്ഷയുടെ നിജസ്ഥിതി അറിയാൻ ടച്ച് സ്‌ക്രീൻ സംവിധാനം, മൊബൈൽ ഓൺലൈൻ ഗേറ്റ് വേ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐ.എസ്.ഒ. 9001-2015 പ്രഖ്യാപനവും, മൊബൈൽ ആപ് ലോഞ്ചിങ് 28-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഹാളിൽ ടി.വി.രാജേഷ് എം.എൽ.എ. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മൊബൈൽ ആപ് ലോഞ്ചിങ് നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത ഹരിതസേന യൂണിഫോമിന്റെ വിതരണം നിർവഹിക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണൻ, സെക്രട്ടറി പി.വി.പദ്‌മനാഭൻ, കെ.ഷൈന, എം.വി.ബാലൻ, കെ.മോഹനൻ, എൻ.ശ്രീധരൻ, വി.രാജൻ എന്നിവർ പങ്കെടുത്തു. Continue reading നൂറിലധികം സേവനങ്ങളുമായി സ്മാർട്ടാകാനൊരുങ്ങി കണ്ണപുരം ഗ്രാമപ്പഞ്ചായത്ത്
മാടായി പഞ്ചായത്തിലെ എൻ.ആർ.എച്ച്.എം. ആയുർവേദ, ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റൻഡർ കം സ്വീപ്പർ തസ്തിക: മുഖാമുഖം 31-ന്..
മാടായി പഞ്ചായത്തിലെ എൻ.ആർ.എച്ച്.എം. ആയുർവേദ, ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റൻഡർ കം സ്വീപ്പർ തസ്തികയിലേക്ക് 31-ന് 11-ന് പഞ്ചായത്ത് ഓഫീസിൽ മുഖാമുഖം നടക്കും. പഞ്ചായത്തിൽ സ്ഥിരതാമസമുള്ള എസ്.എസ്.എൽ.സി. പാസായവർക്ക് പങ്കെടുക്കാം. ജോലിചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മുഖാമുഖത്തിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുമായെത്തണം.. Continue reading മാടായി പഞ്ചായത്തിലെ എൻ.ആർ.എച്ച്.എം. ആയുർവേദ, ഹോമിയോ ഡിസ്പെൻസറിയിലേക്ക് അറ്റൻഡർ കം സ്വീപ്പർ തസ്തിക: മുഖാമുഖം 31-ന്..
വാഴക്കന്ന് വിതരണം…
ഏഴോം കൃഷിഭവനിൽ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒന്നു മുതൽ ആറുവരെയുള്ള വാർഡുകാർക്ക് കൊട്ടില ബസ് സ്റ്റോപ്പിനടുത്തുവെച്ചും ഏഴു മുതൽ 14 വരെയുള്ള വാർഡുകാർക്ക് ഏഴോം കൃഷിഭവനിൽ വെച്ചും വിതരണംചെയ്യും. താത്പര്യമുള്ള കർഷകർ സ്ഥലത്തിന്റെ നികുതിരശീതിയുടെ കോപ്പി ഹാജരാക്കണം.. Continue reading വാഴക്കന്ന് വിതരണം…
ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും…
ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും.27-ന് വൈകീട്ട് ഏഴോം കൂർമ്പ ഭഗവതി ക്ഷേത്രത്തിൽനിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ഭജനസന്ധ്യ, മെഗാ തിരുവാതിര എന്നിവ ഉണ്ടാകും. 28-ന് വൈകീട്ട് ഏഴിന് മെഗാഷോ ഗാനമേള. 29-ന് രാത്രി കണ്ടത്തിലെ തറവാട്ടിൽനിന്ന് കാഴ്ചവരവ്. 30-ന് ഉച്ചയ്ക്ക് 12ന് തിരുവാർ മൊഴി തമ്പുരാട്ടിയുടെ തിരുമുടി നിവരൽ. വീരൻ, വീരാളി, പുതിയ ഭഗവതി, മൂത്ത ഭഗവതി, നാഗകന്യക, ഇളങ്കോലം, നിദ്രാ ഗോപാലൻ, വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി, കുറത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും… Continue reading ഏഴോം കൊഴിച്ചിയിൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 27 മുതൽ 30 വരെ നടക്കും…
