സർക്കാറിന്റെ ധനസഹായ പദ്ധതികൾ ഇനി മൊബൈൽ ആപ്പിലൂടെയും..
കേരള സർക്കാറിന്റെ ധനസഹായ പദ്ധതികൾ മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക്. സർക്കാരിന്റെ വിവിധ ഡിപ്പാർട്മെന്റുകളുടെ എല്ലാ ധന സഹായ സ്കീമുകളും തണൽ എന്ന ഈ ഒരു ആൻഡ്രോയിഡ് ആപ്പിലൂടെ വിരൽ തുമ്പിൽ ലഭ്യമാകും. വ്യക്തികളുടെ പ്രൊഫൈൽ എട്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ നിർദേശിച്ചാൽ അർഹതക്കനുസരിച്ചുള്ള സർക്കാർ സഹായ സ്കീമുകളുടെ ലിസ്റ്റും, അപേക്ഷാ വിവരങ്ങളും ലഭ്യമാകും. Thanal – A mobile application that provides details of Citizen Welfare Schemes from Government of Kerala. Thanal verifies eligibility through 8 questions and provide appropriate welfare scheme details available for Citizens. Continue reading സർക്കാറിന്റെ ധനസഹായ പദ്ധതികൾ ഇനി മൊബൈൽ ആപ്പിലൂടെയും..
ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ; ബിജെപി നേതാവ് അറസ്റ്റിൽ..
ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ പിടിച്ചെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്.. ഇന്നലെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്.. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്.. സുരേഷ് ഗോപി എം പി, മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി … Continue reading ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ; ബിജെപി നേതാവ് അറസ്റ്റിൽ..
ടെറിറ്റോറിയൽ ആർമി റിക്ട്രൂട്ട്മെന്റ് റാലി..
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കേരളത്തിൽ നിന്നുള്ളവർക്ക് നാലിനും മറ്റ് സംസ്ഥാനക്കാർക്കും കേന്ദ്രഭരണ പ്രദേശക്കാർക്കും അഞ്ചിനും രാവിലെ ആറ് മണി മുതൽ രജിസ്‌ട്രേഷനും ഫിസിക്കൽ ടെസ്റ്റും നടക്കും. സോൾജ്യർ(ജനറൽ ഡ്യൂട്ടി 79 ഒഴിവ്), ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി 1 ഒഴിവ്) പാചകക്കാരൻ(2 ഒഴിവ്), ഡ്രസ്സർ(3 ഒഴിവ്), ഹൗസ്‌കീപ്പർ(2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. 18 നും 42 നും ഇടയിൽപ്രായമുള്ളവർക്ക് അപേക്ഷിക്കാം. സോൾജ്യർ(ജനറൽ ഡ്യൂട്ടി) എസ് എസ് എൽ സി 45 ശതമാനം മാർക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ പ്ലസ്ടുവോ ഉയർന്ന യോഗ്യത വേണം. സെനികർ ക്ലർക്ക് (സ്റ്റാഫ് ഡ്യൂട്ടി) പങ്കെടുക്കുന്നവർ പ്ലസ്ടുവിന് 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും മൊത്തത്തിൽ 60 ശതമാനം മാർക്കും നേടിയിരിക്കണം. എസ് എസ് എൽ സി അല്ലെങ്കിൽ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്‌സ്/ അക്കൗണ്ട്‌സ് എന്നീ വിഷയങ്ങൾക്ക് 50 … Continue reading ടെറിറ്റോറിയൽ ആർമി റിക്ട്രൂട്ട്മെന്റ് റാലി..
നടി കെ ജി ദേവകി അമ്മ അന്തരിച്ചു..
നാടകനടിയും സിനിമാ താരവുമായിരുന്ന കെ ജി ദേവകി അമ്മ അന്തരിച്ചു. 97 വയസായിരുന്നു. മാസങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാ നിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമായിരുന്നു. . റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ഇവര്‍ തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ക്കു അവിടെ ആര്‍ട്ടിസ്റ്റായിരുന്നു. വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍ ലളിതഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചിരുന്ന ഇവരുടെ ശബ്ദം റേഡിയോ പ്രേക്ഷകര്‍ക്കേറെ സുപരിചിതമായിരുന്നു.. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.. മക്കള്‍ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവന്‍കുമാര്‍, ഡി കെ ദുര്‍ഗ. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍… Continue reading നടി കെ ജി ദേവകി അമ്മ അന്തരിച്ചു..
റെയില്‍വേയില്‍ മൂവായിരത്തിലധികം അവസരങ്ങള്‍…
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളുണ്ട്. ഒരു വര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്റ്റൈപ്പെന്‍ഡ് ലഭിക്കും.യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.പ്രായം: 2019 ജനുവരി 1-ന് 15-24. എസ്.സി., എസ്.ടി. ക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും.അപേക്ഷാ ഫീസ്: 100 രൂപ.. ഇത് ഓണ്‍ലൈനായി അടയ്ക്കണം. എസ്.സി., എസ്. ടി., അംഗപരിമിതര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.wr.indianrailways.gov.in/view_section.jsp?lang=0&id=0,4,461,650 Continue reading റെയില്‍വേയില്‍ മൂവായിരത്തിലധികം അവസരങ്ങള്‍…
പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; ഈ വർഷം മരിച്ചത് 469 പേര്‍..
സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ഈ വര്‍ഷം 469 പേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ചിക്കന്‍ പോക്സ് എന്നിവയാണ് ഇപ്പോള്‍ വ്യാപകമായി കാണുന്നത്. ഈ മാസം മാത്രം 40 പേരാണ് മരിച്ചത്.. ജനുവരി മുതല്‍ ഡിസംബര്‍ 26 വരെ 29,05,321 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 469 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് 94 പേര്‍ മരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 117 പേര്‍. 53 പേര്‍ എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു. 783 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു. 29,700 പേര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടു. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ട് മാസമായി സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ പോക്സ് എന്നിവ കൂടുതലാണ്. ഡിസംബറില്‍ 17 പേര്‍ എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു.. ഈ കണക്കുകള്‍ ചെറുതല്ലെങ്കിലും … Continue reading പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; ഈ വർഷം മരിച്ചത് 469 പേര്‍..
സൗജന്യ തൊഴിൽ പരിശീലന കോഴ്സ്…
തളിപ്പറമ്പ: ഡോണ്‍ ബോസ്കോ ടെക് സൊസൈറ്റിയുടെയും ദീനസേവന സഭയുടെയും നേതൃത്വത്തിൽ നടത്തുന്ന ത്രൈമാസ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.. കസ്റ്റമർ സർവീസ് ആൻഡ് റീട്ടെയിൽ, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീഷൻ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. എല്ലാ കോഴ്സിനോടൊപ്പവും സ്പോക്കണ് ഇംഗ്ലീഷും സോഫ്റ്റ് സ്കിൽ, മോട്ടിവേഷൻ, ബേസിക്ക് കംപ്യൂട്ടർ പരിശീലനവും നൽകും. തൊഴിൽ രഹിതരായ 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം… ഡിബി ടെകിന്റെ പട്ടുവം സെന്ററിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. പെണ്‍കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കുറഞ്ഞ യോഗ്യത എസ്എസ്എൽസി. കസ്റ്റമർ സർവീസ് ആൻഡ് റീട്ടെയിൽ: 7511114888, ബ്യൂട്ടീഷൻ: 7025054777, ഫാഷൻ ഡിസൈനിംഗ് : 7025057666.കൂടുതൽ വിവരങ്ങൾക്ക്: 7511119555. Continue reading സൗജന്യ തൊഴിൽ പരിശീലന കോഴ്സ്…
