ദക്ഷിണ റയിൽവേയിൽ 4429 ഒഴിവുകൾ; നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ?
ദക്ഷിണ റയിൽവേയിൽ ഐടിഐക്കാർക്ക് അപ്രന്റീസാകാൻ അവസരം. വിവിധ യൂണിറ്റുകളിലായി 4429 ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 973 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുകളുമാണുള്ളത്. ഡ്രാഫ്സ്മാൻ, വെൽഡർ, പെയിന്റ്ർ, പ്ലംബർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഡീസൽ മെക്കാനിക്ക്, ഇലക്ട്രോണിക് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നീ ട്രേഡുകളിലാണ് അവസരം. സിഗ്നൽ ആന്റ് ടെലികമ്യൂണിക്കേഷൻ വർക്ഷോപ്പ്-പോത്തന്നൂർ, കാര്യേജ് വർക്സ്-പെരമ്പൂർ, സെൻട്രൽ വര്‍ക്ഷോപ്പ്-പൊൻമലൈ എന്നിവയിലെ വിവിധ ഡിവിഷനുകളിലായിരിക്കും പരിശീലനം. ഒരുവർഷം/ രണ്ടുവർഷമാണ് പരിശീലനം. ഇക്കാലയളവിൽ നിയമാനുസൃത സ്റ്റൈപ്പെൻഡും ലഭിക്കും. ആക്ട് അപ്രന്റീസ് കഴിഞ്ഞവർക്ക് റെയിൽവേയിലെ വിവിധ തസ്തികളിലുണ്ടാവുന്ന 20 ശതമാനം ഒഴിവുകളിൽ സംവരണം ലഭിക്കും. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയമാണ് യോഗ്യത. അനുബന്ധ ട്രേഡിൽ ഐടിഐ പാസായിരിക്കണം. 100 രുപയാണ് അപേക്ഷാഫീസ്. ജനുവരി 13 ആണ് ഒാൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി. Continue reading ദക്ഷിണ റയിൽവേയിൽ 4429 ഒഴിവുകൾ; നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ?
മാട്ടൂൽ ആറുതെങ്ങിൽനിന്ന് മണൽകടത്തുകയായിരുന്ന രണ്ട് ലോറികൾ പിടികൂടി…
മാട്ടൂൽ ആറുതെങ്ങിൽനിന്ന് മണൽകടത്തുകയായിരുന്ന രണ്ട് ലോറികൾ പിടികൂടി. പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹനും സംഘവുമാണ് ലോറി പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പ്രതികൾ ഓടിരക്ഷപ്പെട്ടു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.. Continue reading മാട്ടൂൽ ആറുതെങ്ങിൽനിന്ന് മണൽകടത്തുകയായിരുന്ന രണ്ട് ലോറികൾ പിടികൂടി…
കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം..
പോക്സോ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം ശക്തമാക്കും. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്. കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍റെ തീരുമാനം. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഇന്ത്യില്‍ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences – POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. Continue reading കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം..
കേരളത്തില്‍ വൻപ്രളയം ഉണ്ടായപ്പോൾ സഹായിക്കാന്‍ മടിച്ച കേന്ദ്രം ഭൂട്ടാന് പ്രഖ്യാപിച്ചത് 4500 കോടി..
കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ധനസഹായം നല്‍കാന്‍ മടിച്ച് നിന്ന കേന്ദ്രസര്‍ക്കാര്‍ അയല്‍രാജ്യമായ ഭൂട്ടാന് 4500 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത് അനൗചിത്യമാണെന്ന് പ്രതിപക്ഷം. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിംഗുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സഹായം നല്‍കുന്നത് പ്രഖ്യാപിച്ചത്.. അയല്‍രാജ്യത്തിന് വേണ്ടി ഇത്രയും വലിയ തുക സഹായം നല്‍കുന്നത് അനൗചിത്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദേശീയ ദുരന്തനിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടി രൂപയുടെ ധനസഹായമാണ്. എന്നാല്‍ കേന്ദ്രം ആകെ നല്‍കിയത് 600 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.. ലോട്ടായ് ഷെറിംഗ് പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായി നടത്തുന്ന വിദേശയാത്രയായിരുന്നു ഇത്. ഭൂട്ടാന്റെ വികസനത്തിന് ഒരു അയല്‍രാജ്യമെന്ന നിലയില്‍ എല്ലാ സഹായവും ചെയ്യുമെന്ന് നരേന്ദ്ര മോദി അദ്ദേഹത്തിന് ഉറപ്പ് നല്‍കി. ജലവൈദ്യുത പദ്ധതി അടക്കം നിർമ്മിക്കുന്നതിന് ഇന്ത്യ ഭൂട്ടാന് 4500 കോടി രൂപ ധനസഹായം നല്‍കുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദി പറഞ്ഞ ഷെറിംഗ് തിരഞ്ഞെടുപ്പില്‍ വിജയിച്ച തന്നെ ആദ്യം അഭിനന്ദിച്ചവരില്‍ … Continue reading കേരളത്തില്‍ വൻപ്രളയം ഉണ്ടായപ്പോൾ സഹായിക്കാന്‍ മടിച്ച കേന്ദ്രം ഭൂട്ടാന് പ്രഖ്യാപിച്ചത് 4500 കോടി..
മത്സ്യബന്ധനയാനങ്ങളിലേക്കുള്ള ലൈഫ് ജാക്കറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു…
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗജന്യമായി ലൈഫ് ജാക്കറ്റുകൾ അനുവദിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷനും ലൈസൻസും ഉള്ള പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ. ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും. ഓരോ പരമ്പരാഗത മത്സ്യബന്ധനയാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ലൈഫ് ജാക്കറ്റുകൾ (പരമാവധി അഞ്ച് എണ്ണം) അനുവദിക്കും. Continue reading മത്സ്യബന്ധനയാനങ്ങളിലേക്കുള്ള ലൈഫ് ജാക്കറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു…
2019ല്‍ വരാനിരിക്കുന്നത് അഞ്ച് ഗ്രഹണങ്ങള്‍; ഇന്ത്യയില്‍ ദൃശ്യമാകുന്നത് രണ്ടെണ്ണം..
2019ല്‍ സംഭവിക്കാനിരിക്കുന്ന അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകുമെന്ന് ഉജ്ജയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണകേന്ദ്രം അധികൃതര്‍. ഇതില്‍ ആദ്യത്തേത് ജനുവരി ആറിനുള്ള ഭാഗിക സൂര്യഗ്രഹണമാണെന്നും ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ലെന്നും വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ രാജേന്ദ്രപ്രകാശ് ഗുപ്ത പറഞ്ഞു.ജനുവരി 21നുള്ള സമ്പൂര്‍ണ ചന്ദ്രഗ്രഹണമാണ് രണ്ടാമത്തേത്. ഗ്രഹണം പകല്‍സമയത്തായതിനാല്‍ ഇതും ഇന്ത്യയില്‍ നിന്ന് കാണാനാകില്ല. ജൂലായ് രണ്ടിനും മൂന്നിനുമായി നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഇന്ത്യയില്‍ രാത്രിയായിരിക്കും..ഇവയ്ക്ക് ശേഷം ജൂലായ് 16, 17 തീയതികളിലുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26ലെ വാര്‍ഷിക സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും Continue reading 2019ല്‍ വരാനിരിക്കുന്നത് അഞ്ച് ഗ്രഹണങ്ങള്‍; ഇന്ത്യയില്‍ ദൃശ്യമാകുന്നത് രണ്ടെണ്ണം..
ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും..
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗികാരം നല്‍കി. 2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.10,000 കോടിയുടേതാണ് പദ്ധതി. മൂന്നുപേരെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്.. Continue reading ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും..
