ന്യൂഇയറിന് കുഴപ്പക്കാര്‍ കുടുങ്ങും..
പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ജാഗ്രതൈ. ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ ഒരുപക്ഷെ ഒരുദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വരും. കൂടാതെ രണ്ട് ജാമ്യക്കാരെ കണ്ടെത്തുകയും പിഴ ഒടുക്കണമെന്ന നോട്ടീസും പുതുവത്സര സമ്മാനമായി ലഭിക്കും. കര്‍ശന നിയന്ത്രണമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പോലീസും അളവില്‍ കൂടുതല്‍ മദ്യം കൈവശം വെക്കുന്നവരെ വലയിലാക്കാന്‍ എക്‌സൈസും നിരത്തിലുണ്ട്… ടൗണുകളിലും ബീച്ചുകളിലും മറ്റും അതിരുവിട്ട ആഘോഷങ്ങള്‍ക്ക് തുനിഞ്ഞാല്‍ പോലീസ് പിടിയിലാകും. വിവിധ കേന്ദ്രങ്ങളില്‍ വയര്‍ലെസ് സഹിതം പോലീസുകാരെ നിയോഗിച്ച്കഴിഞ്ഞു. ഒരാള്‍ക്ക് ബില്ലോടുകൂടി നിശ്ചിത അളവില്‍ മദ്യം കൈവശം വെക്കാം. എന്നാല്‍ ഇതൊന്നുമില്ലാതെ മദ്യം കണ്ടെത്തിയാല്‍ കേസെടുക്കാനാണ് എക്‌സൈസ് തീരുമാനം. കൂടാതെ ഡ്രൈഡേകളില്‍ മദ്യം വില്‍ക്കുന്നവര്‍ നിരീക്ഷണത്തിലായിരിക്കും… ഒന്നാംതീയതി അനധികൃതമായി മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തുന്നവരും കുടുങ്ങാന്‍ സാധ്യതയേറെയാണ്. പുതുവത്സരം പ്രമാണിച്ച് മഫ്തിയിലും പോലീസുകാര്‍ നിരീക്ഷണത്തിലുണ്ടാകും. പുതുവത്സര ആഘോഷങ്ങള്‍ ലഹരിയില്‍ മുങ്ങാതിരിക്കാനും റോഡുകളില്‍ ചോരവീഴാതെ അപകടരഹിതമാക്കാനുമാണ് ജില്ലാപോലീസ് മേധാവി ജി ശിവവിക്രത്തിന്റെ ശ്രമം. അപകടരഹിത അക്രമരഹിത പുതുവര്‍ഷം എന്ന ലക്ഷ്യമാണ് … Continue reading ന്യൂഇയറിന് കുഴപ്പക്കാര്‍ കുടുങ്ങും..
കണ്ണൂർ: 30 കുപ്പി മദ്യവുമായി കൊലക്കേസ് പ്രതി പിടിയില്‍..
പുതുവര്‍ഷത്തോടനുബന്ധിച്ച് വില്‍പനക്ക് കൊണ്ടുവന്ന 30 കുപ്പി മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍. വലിയന്നൂരിലെ പനങ്കട ഹരിഹരനെ(47) യാണ് ടൗണ്‍ പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി താഴെ ചൊവ്വ ബസ് സ്റ്റോപ്പില്‍ വെച്ചാണ് ഹരിഹരനെ പിടികൂടിയത്..മദ്യം വില്‍പന നടത്തുന്നതിനിടയിലാണ് അറസ്റ്റ്. തുടര്‍ന്ന് ഒരു കടയുടെ പിറകില്‍ സൂക്ഷിച്ച സഞ്ചിയില്‍ നിന്ന് 30 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലെ ടോയ്‌ലറ്റിനടുത്ത് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിഹരനെന്നും ഇയാള്‍ നിരവധി മോഷണ കേസിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.. Continue reading കണ്ണൂർ: 30 കുപ്പി മദ്യവുമായി കൊലക്കേസ് പ്രതി പിടിയില്‍..
പുതുവർഷം ആരംഭിക്കുന്ന ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
അശ്വതി: സ്വന്തമായ പ്രവൃത്തിമണ്‌ഡലങ്ങളിൽ പ്രവേശിക്കും. വിദേശയാത്ര പുറപ്പെടും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ശത്രുഭാവത്തിലായിരുന്ന പലരും മിത്രങ്ങളായിത്തീരും. പ്രവൃത്തിതലത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. ഭരണി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും മനസ്സമാധാനവും ഉണ്ടാകും. കുടുംബസമേതം from Star Predictions http://bit.ly/2EXXCGY Continue reading പുതുവർഷം ആരംഭിക്കുന്ന ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ഇന്നത്തെ നക്ഷത്രഫലം 31 December 2018
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, സാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. മിഥുനം (മകയിരം from Star Predictions http://bit.ly/2Aq1UD5 Continue reading ഇന്നത്തെ നക്ഷത്രഫലം 31 December 2018
RIBK പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു..
RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതമംഗലം അഞ്ജലി വിദ്യാനികേതനിൽ വച്ച് ക്രിസ്മസ് പുതുവത്സര ആഘോഷവും വീൽ ചെയർ വിതരണവും നടന്നു.ചടങ് പയ്യന്നൂർ എം.ൽ.എ സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസാരിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.. Continue reading RIBK പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു..
വരുമാനം മുന്നോട്ട്, വികസനം പിന്നോട്ട്: ഇഴഞ്ഞിഴഞ്ഞു പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ..
റെയിൽവേ സ്റ്റേഷന് സമീപത്തെ പഴയങ്ങാടി- ചൈനാക്ലേ റോഡിലെ അനധികൃത പാർക്കിങ്.. വരുമാനത്തിൽ ഏറെ മുൻപിലെത്തിയിട്ടും വികസനത്തിൽ പിന്നിലേക്കാണു പഴയങ്ങാടി റെയിൽവേ സ്റ്റേഷന്റെ യാത്ര. യാത്രക്കാർക്കു വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതാണ് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരുളള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പരിമിതമായ സ്ഥലം മാത്രമാണു വാഹന പാർക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷന് ഇരുഭാഗത്തും ഏക്കർകണക്കിന് സ്ഥലം ഉണ്ടായിട്ടും പാർക്കിങ് സൗകര്യമൊരുക്കാത്തതിൽ യാത്രക്കാർക്കു കടുത്ത പ്രതിഷേധമുണ്ട്.ഒന്നാം പ്ലാറ്റ്ഫോമിനു സമീപം പേ പാർക്കിങ് സംവിധാനം ഉണ്ടെങ്കിലും അതും സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണ്. രണ്ടാംപ്ലാറ്റ് ഫോമിന് സമീപം കാടുമൂടിക്കിടക്കുന്ന സ്ഥലം പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തിയാൽ സമീപത്തെ റോഡരികിലെ വാഹന പാർക്കിങ് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നോപാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് ഇരുചക്രവാഹനങ്ങളുൾപ്പടെ പാർക്ക് ചെയ്യുന്നത്.ഇതു പ്രദേശവാസികൾക്കും മാടായി–ചൈനാക്ലേ റോഡിലൂടെയുളള വാഹനയാത്രയ്ക്കും ഏറെ ദുരിതം തീർക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിനു സമീപത്തെ കാട് വൃത്തിയാക്കി വാഹനപാർക്കിങ്ങിനു സൗകര്യമൊരുക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. കൂടാതെ, ദീർഘദൂര … Continue reading വരുമാനം മുന്നോട്ട്, വികസനം പിന്നോട്ട്: ഇഴഞ്ഞിഴഞ്ഞു പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ..
പുതുവർഷത്തിന് സ്പെഷ്യൽ ഓഫറുമായി ജിയോ!!..
ന്യൂ ഇയറിന് സ്പെഷ്യൽ ഓഫറുമായി ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് പുതിയ ഓഫർ. എന്നാല്‍ 2019 ജനുവരി 31വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. പുതിയ ഉപയോക്താക്കള്‍ക്കും, ഇപ്പോള്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും ഒരു പോലെ ഈ ഓഫര്‍ ലഭിക്കും.ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജിയോയുടെ എല്ലാ ചാനലിലും ലഭ്യമാകും.ഓണ്‍ലൈനായും ഓഫ് ലൈനായും ഇത് ചെയ്യാം. 399 ഓഫര്‍ ചെയ്യുന്നതോടെ ക്യാഷ്ബാക്കായി എ ജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയാണ് 399 രൂപ ക്യാഷ്ബാക്ക് ലഭിക്കുക. ഇത് മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനിലാണ് ലഭിക്കുക. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം. മാര്‍ച്ച് 15നുള്ളില്‍ ഈ കൂപ്പണ്‍ ഉപയോഗിക്കണം.. Continue reading പുതുവർഷത്തിന് സ്പെഷ്യൽ ഓഫറുമായി ജിയോ!!..
