വളപട്ടണത്ത് കണ്ടല്‍ പാര്‍ക്ക് വീണ്ടും തുറക്കും: മന്ത്രി..

വളപട്ടണം കണ്ടല്‍ പാര്‍ക്ക് വീണ്ടും തുറക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിആര്‍ഇസഡ് നിയമത്തിന്റെ പേരിലാണ് ചില പരിസ്ഥിതിവാദികള്‍ ഇടപെട്ട് മുമ്പ് പാര്‍ക്ക് പൂട്ടിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. വിസ്മയ പാര്‍ക്കില്‍ പുതിയ റൈഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..വിസ്മയപാര്‍ക്ക് പോലെ ഒരു നല്ല സംരംഭമായിരുന്നു കണ്ടല്‍പാര്‍ക്കും. പാര്‍ക്കിനെതിരെ പരിസ്ഥിതി വാദികളെന്ന പേരിലാണ് ചിലര്‍ രംഗത്തു വന്നതെങ്കിലും നാടിന്റെ എല്ലാ പുരോഗതിയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളായിരുന്നു അവര്‍. അവരെ നയിച്ചത് വലതുപക്ഷ നേതാക്കളും. കൃത്യമായ രാഷ്ട്രീയമായിരുന്നു എതിര്‍പ്പിനു പിന്നില്‍. അതുകൊണ്ടാണ് അന്നത്തെ കേന്ദ്രമന്ത്രിയെയും അറ്റോര്‍ണി ജനറലിനെയും വരെ പാര്‍ക്കിനെതിരെ സുപ്രീംകോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്..വിസ്മയപാര്‍ക്കിനെയും തുടക്കംമുതല്‍ പൂട്ടിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി. എന്നാല്‍ ഈ രാരഷ്ടീയം തിരിച്ചറിയാന്‍ പറശ്ശിനിക്കടവിനു കഴിഞ്ഞുവെന്നതാണ് ഇന്നത്തെ വളര്‍ച്ചക്ക് അടിസ്ഥാനമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അഞ്ചുകോടി രൂപ ചെലവിലാണ് ഈ ഇറ്റാലിയന്‍ നിര്‍മിത റൈഡ് സ്ഥാപിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ … Continue reading വളപട്ടണത്ത് കണ്ടല്‍ പാര്‍ക്ക് വീണ്ടും തുറക്കും: മന്ത്രി..

അടുത്തിലയിലെ എം എം നാരായണൻ നമ്പ്യാർ നിര്യാതനായി..

അടുത്തിലയിലെ   എം എം നാരായണൻ നമ്പ്യാർ  (75) റിട്ടേർഡ് സീനിയർ സൂപ്രണ്ട് പോസ്റ്റ്ൽ ഡിപ്പാർട്ട്മെൻറ് (ബോംബെ, ഗോവ) നിര്യാതനായി.  രക്ഷാധികാരി മാടായിക്കാവ് ക്ഷേത്ര നവീകരണ സമിതി.  ഭാര്യ വിശാലാക്ഷി, മക്കൾ സുരേഷ്( ദുബായ് ) സുധീഷ് (ബിസിനസ്) സുരജ മധുസൂദനൻ, സുനന്ദ രാമകൃഷ്ണൻ. മരുമക്കൾ മധുസൂദനൻ (ദുബായ്), സി.സി  രാമകൃഷ്ണൻ നടുവിൽ, ജയ റാണി, സപ്ന സുധീഷ്.(AE  ചെറുകുന്ന് പഞ്ചായത്ത്.) സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3മണിക്ക് സമുദായ ശ്മശാനത്തിൽ.. Continue reading അടുത്തിലയിലെ എം എം നാരായണൻ നമ്പ്യാർ നിര്യാതനായി..

പഴയങ്ങാടിയിൽ പാലങ്ങളിൽ അപകടക്കെണി..

പഴയങ്ങാടി – കോഴിബസാർ പാലത്തിലെ കാൽനടയാത്രക്കാർക്കു ഭീഷണിയായി കേബിൾ പൈപ്പ് കെണി. പാലത്തിലൂടെ കടന്നുപോകുന്ന വിവിധ കേബിളുകളുടെ പൈപ്പുകളാണ് അപകടഭീഷണി ഉയർത്തുന്നത്. പഴയങ്ങാടി പാലത്തിലാകട്ടെ കാൽനടയാത്രക്കാർ ജീവൻ പണയം വച്ചു വേണം നടന്നുപോകാൻ. പഴയങ്ങാടി പാലത്തിൽ ഫുട്‌പാത്ത് വേർതിരിക്കുന്ന വരയോടു തൊട്ടുരുമ്മിയാണു പൈപ്പുകൾ കടന്നു പോകുന്നത്..ഇതു കാരണം കഷ്ടിച്ച് ഒരാൾക്കു നടന്നു പോകാൻതന്നെ പ്രയാസമാണ്. കുറച്ചുദിവസങ്ങൾക്ക് മുന്നേ പഴയങ്ങാടി പാലത്തിലൂടെ നടന്നു പോകവേ ചെങ്ങൽ സ്വദേശിയായ യുവാവിനു സ്വകാര്യ ബസിന്റെ ഡോർ തട്ടി തലയ്ക്കു പരുക്കേറ്റിരുന്നു. കോഴി ബസാർ പാലത്തിലാകട്ടെ കേബിൾ പൈപ്പ് റോഡിലേക്കു തള്ളിനിൽക്കുന്ന നിലയിലാണ്. ഇതു പാലത്തിലൂടെ പോകുന്ന വാഹനങ്ങളിൽതട്ടി അപകടമുണ്ടാകാൻ സാധ്യതയേറെയാണ്… Continue reading പഴയങ്ങാടിയിൽ പാലങ്ങളിൽ അപകടക്കെണി..

സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു..

തൃശൂര്‍ > ആദ്യകാല എസ്എഫ്‌ഐ നേതാവും അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്ന  സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: സീന, ഒരു മകള്‍ ഉണ്ട്.1983 ഒക്‌ടോബർ 14ന്‌ കെഎസ്‌യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റ്‌ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ.എറണാകുളത്തിനടുത്ത്‌ പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച്‌ 27-ന്‌ ജനിച്ചു. പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്‌.എഫ്‌.ഐ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി … Continue reading സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു..

ഓട്ടോക്കൂലി അറിയാൻ ഇനി മൊബൈൽ ആപ്പ്!!…

മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും.. ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം..കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച്‌ ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും..ഓരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല.. Continue reading ഓട്ടോക്കൂലി അറിയാൻ ഇനി മൊബൈൽ ആപ്പ്!!…

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണി സെന്ററില്‍ ഫാഷന്‍ ഡിസൈനിംങിന് അപേക്ഷ ക്ഷണിച്ചു..

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണി സെന്ററില്‍ ഫാഷന്‍ ഡിസൈനിംങിന് അപേക്ഷ ക്ഷണിച്ചു.. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി 1 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 16..കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 0460 2226110, 9746394616 എന്ന നമ്പറിലോ ബന്ധപ്പെടാം.. Continue reading കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണി സെന്ററില്‍ ഫാഷന്‍ ഡിസൈനിംങിന് അപേക്ഷ ക്ഷണിച്ചു..

വിവേകാനന്ദദര്‍ശനവും നവോത്ഥാനവും വര്‍ത്തമാന കാലഘട്ടവും; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു..

കണ്ണൂർ : ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജനുവരി അഞ്ചിന് വിവേകാനന്ദദര്‍ശനവും നവോത്ഥാനവും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.. ജില്ലയിലെ കോളേജുകളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പരിപാടിയില്‍ പങ്കെടുക്കാം.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് 3000, 2000, 1000 രൂപ ക്രമത്തില്‍ പ്രൈസ്മണി ലഭിക്കും.  ജില്ലാതല മത്സര വിജയികള്‍ക്ക് ജനുവരി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം..കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.  പങ്കെടുക്കുന്നവരുടെ പേരു വിവരം ജനുവരി മൂന്നിന് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ അറിയിക്കണം.ഫോണ്‍: 04972 705460. Continue reading വിവേകാനന്ദദര്‍ശനവും നവോത്ഥാനവും വര്‍ത്തമാന കാലഘട്ടവും; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു..