നാളെ സംസ്ഥാന വ്യാപക ഹര്‍ത്താൽ; ബിജെപി പിന്തുണ, കടകൾ തുറക്കുമെന്ന് വ്യാപാരികൾ..
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍..ഹർത്താലിനെതിരെ കൈകോർക്കാൻ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹർത്താൽ പ്രഖ്യാപിക്കുന്നത്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു..നാളെ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് ഹര്‍ത്താലനുകൂലികള്‍ നഷ്ടം വരുത്തിയാല്‍ കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്… Continue reading നാളെ സംസ്ഥാന വ്യാപക ഹര്‍ത്താൽ; ബിജെപി പിന്തുണ, കടകൾ തുറക്കുമെന്ന് വ്യാപാരികൾ..
ശബരിമല യുവതീ പ്രവേശം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, അക്രമം..
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സംഘപരിവാര്‍ അക്രമം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു..അക്രമസക്തരായ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ അക്രമമുണ്ടായി. കാമറകൾ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ലക്സ്ബോർഡുകൾ തകർത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവർത്തകർക്കു മർദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകൾ തകർത്തു..ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫിസും താഴിട്ടുപൂട്ടി. കാസര്‍ഗോട്ടും നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും റോഡ് ഉപരോധിച്ചു. പലയിടത്തും കടകള്‍ അടപ്പിച്ചു. എരുമേലിയിൽ മൂന്ന് വിശ്വാസികൾ കെട്ട് ഉപേക്ഷിച്ച് മടങ്ങി.. Continue reading ശബരിമല യുവതീ പ്രവേശം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, അക്രമം..
കണ്ണൂർ; റെയിൽവേ സ്റ്റേഷനിൽ നിന്നും ആയുധങ്ങൾ പിടികൂടി
ട്രെയിനിൽനിന്ന് ആയുധങ്ങൾ പിടികൂടി. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പോലീസും യുക്തമായി നടത്തിയ റെയിഡിൽ എറനാട് എക്സ്പ്രസിൽ നിന്നും ഇന്നു രാവിലെ 17 മഴു പിടികൂടിയത്. കറുത്ത ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബാഗ് പോലീസ് പരിശോധിച്ചപ്പോഴാണ് മഴു കണ്ടെത്തിയത്. മരം വെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള മഴു അല്ല ഇത് എന്നാണ് പോലീസ് പറയുന്നത്. ക്രിമിനൽ നടപടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന തരത്തിലുള്ള മഴു ആണ് ഇത് എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ പൊലീസ് ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ്… Continue reading കണ്ണൂർ; റെയിൽവേ സ്റ്റേഷനിൽ നിന്നും ആയുധങ്ങൾ പിടികൂടി
നാളെ ഹർത്താൽ…
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന ഹർത്താൽ. ശബരിമല യുവതി പ്രവേശനത്തിൽ പ്രതിക്ഷേധിച്ചിട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.. Continue reading നാളെ ഹർത്താൽ…
ശബരിമലയിൽ യുവതികൾ ദർശനം നടത്തി..
ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ. നേരത്തെ ദർശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട കനകദുർഗയും ബിന്ദുവുമാണ് ഇന്ന് പുലർച്ചെ 3.45ഓടെ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് അവകാശപ്പെട്ടത്. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ഇവർ പറയുന്നു.എന്നാൽ, കേരള പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദർശനത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് യുവതികൾ പറയുന്നത്.ഈ മാസം 24ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു. കോട്ടയം എസ്പി ഹരിശങ്കർ അന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് യുവതികൾ പറയുന്നത്.ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് … Continue reading ശബരിമലയിൽ യുവതികൾ ദർശനം നടത്തി..
വനിതാ മതിൽ റെക്കോർഡ്: യു. ആർ. എഫ് വിലയിരുത്തൽ നടത്തി 15 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകും…
കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം പ്രതിനിധികൾ വനിതാ മതിൽ 620 കിലോമീറ്ററും പൂർണമായി വീഡിയോ എടുത്തിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് വനിതാ മതിൽ റെക്കോർഡിന് അർഹമാണെന്ന് യു. ആർ. എഫ് അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. യു. ആർ. എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ബാർസിലോണ കേന്ദ്രമായുള്ള ഒഫീഷ്യൽ വേൾഡ് റെക്കോർഡ് എന്നിവരും വനിതാ മതിൽ പരിഗണിക്കും. വനിതാ മതിൽ എന്ന ആശയം സമൂഹം ഏറ്റെടുത്ത രീതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഡോ. ടി. എൻ. സീമ, പി. എസ്. ശ്രീകല, പുഷ്പവതി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. Continue reading വനിതാ മതിൽ റെക്കോർഡ്: യു. ആർ. എഫ് വിലയിരുത്തൽ നടത്തി 15 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകും…
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു..
പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തൽക്ഷണം മരിച്ചു.. സീനിയർ സി പി ഒ കാങ്കോൽ എൽ.പി സ്കൂളിന് സമീപത്തെ രഘുനാഥ് (45) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45 ഓടെയായിരുന്നു അപകടം വീട്ടിൽ നിന്നും പയ്യന്നൂരിലേക്ക് ബൈക്കിൽ വരവെ ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.പെരുമ്പ കെ.എസ്.ആർ ടി സി ഡിപ്പോക്ക് സമീപത്തായിരുന്നു അപകടം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.. Continue reading പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു..
