പഴയങ്ങാടി ബസ്റ്റാന്റില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നതെന്ന് ആക്ഷേപം…

പഴയങ്ങാടി ബസ് സ്റ്റാന്റ് പ്രവർത്തി- പഴയ ചിത്രം പഴയങ്ങാടി ബസ്റ്റാന്റില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നതെന്ന് ആക്ഷേപം. റോഡും ശുചി മുറിയും പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും ആരോപണമുയരുന്നു… ജനുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഉദ്ഘാടനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഏപ്രിലിൽ  ബസ്സ്റ്റാൻഡ് അടച്ച് നിർമ്മാണം തുടങ്ങിയത്.ഡിസംബർ 29 ന് നടക്കാനിരുന്ന ഉദ്ഘാടനം ആണ് മാറ്റിയത്. ജനുവരി 5 ന് ഉദ്ഘാടനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ബസ് സ്റ്റാന്റിന്റെ പണി ഇനിയും ബാക്കികിടക്കുകയാണ് എന്നാണ് നാട്ടുകാരുടെ പരാതി.. ബസ്സ്റ്റാൻഡിൽ നിന്നും പെട്രോൾ പമ്പ് ഭാഗത്തേക്കുള്ള റോഡ് ഇനിയും നിർമ്മിച്ചിട്ടില്ല. കൂടാതെ കക്കൂസിന്റെ പണിയും തുടങ്ങിയിട്ടില്ല. ബസ്റ്റാന്റിലെത്തുന്നവർ കക്കൂസില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിലും അത് നന്നാക്കി തുറന്ന് കൊടുക്കാൻ തയ്യാറാവാത്ത പഞ്ചായത്തിന്റെ നടപടി ജനങ്ങളെ വിഷമത്തിലാക്കുന്നു… Continue reading പഴയങ്ങാടി ബസ്റ്റാന്റില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നതെന്ന് ആക്ഷേപം…

കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം..

ഡിടിഎച്ച് കേബിള്‍ സേവനങ്ങള്‍ക്കായി ടെലികോം അതോറിറ്റി അവതരിപ്പിച്ച പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ സേവനദാതാക്കള്‍ക്ക് ജനുവരി 31 വരെ സമയം നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 28 വരെയാണ് സമയം നല്‍കിയിരുന്നത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 31 വരെ നിലവിലള്ള ചാനല്‍ പായ്ക്കുകളില്‍ തന്നെ ഉപയോക്താക്കള്‍ക്ക് തുടരാം..ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് കാണുവാനും അതിന് മാത്രം പണം നല്‍കുവാനും സ്വാതന്ത്ര്യം നല്‍കും വിധമാണ് ട്രായിയുടെ പുതിയ ചട്ടങ്ങള്‍. ജനുവരി 31ന് ശേഷം നിലവിലുള്ള പ്ലാനില്‍ നിന്നും പുതിയതിലേക്കുള്ള മാറ്റം സുഗമമായിരിക്കുമെന്നും അതുവരെ തടസങ്ങളൊന്നും ഉണ്ടാവില്ലെന്നും ട്രായ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു..കൂടുതല്‍ സമയം ലഭിച്ചതോടെ രാജ്യത്തെ കേബിള്‍/ ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് ട്രായ് നിര്‍ദേശം സുഗമമായി നടപ്പിലാക്കാന്‍ അവസരം ലഭിക്കും. പുതിയ മാറ്റങ്ങളെന്തെല്ലാം എന്നും ചാനലുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ചും ഉപയോക്താക്കള്‍ക്ക് മനസിലാക്കി നല്‍കേണ്ടതും സേവനദാതാക്കളുടെ ചുമതലയാണ്..മുഴുവന്‍ ചാനലുകളുടേയും വിലവിവര പട്ടിക ട്രായ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. പല കേബിള്‍ ഡിടിഎച്ച് സേവനദാതാക്കളും … Continue reading കേബിള്‍/ഡി.ടി.എച്ച് സേവനങ്ങളിലെ പുതിയ മാറ്റം; ജനുവരി 31 വരെ സമയം..

കണ്ണൂരില്‍ പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തു…

ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധം ശക്തം. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് പ്രതിഷേധക്കാര്‍ തകര്‍ത്തു. വൈകീട്ട് അഞ്ച് മണിയോടെയാണ് ബസ് തകര്‍ത്തത്. സംസ്ഥാനത്ത് പ്രതിഷേധം നിലനില്‍ക്കുകയാണ്. … Continue reading കണ്ണൂരില്‍ പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തു…

കണ്ണൂർ പള്ളിക്കുന്ന് ദേശീയപാതയിൽ പ്രതിഷേധക്കാർ തീയിട്ടു..

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് ദേശീയപാതയിൽ വനിതാ കോളേജിന് സമീപം റോഡിന് ഇരുവശവും പ്രതിഷേധവുമായി എത്തിയവർ തീയിട്ടു.ടയർ കത്തിച്ചു ഇട്ടതിനാൽ വലിയ പുകയാണ് ഉയർന്നത്. ഫയർ ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ടൗൺ പോലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു.. Continue reading കണ്ണൂർ പള്ളിക്കുന്ന് ദേശീയപാതയിൽ പ്രതിഷേധക്കാർ തീയിട്ടു..

പരീക്ഷകള്‍ മാറ്റി..

ശബരിമല കര്‍മ്മസമിതിയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ നടക്കേണ്ട ഹയർസെക്കൻഡറി /വോക്കേഷണൽ ഹയർ സെക്കൻഡറി അർദ്ധ വാർഷിക പരീക്ഷയും മാറ്റി.  ജനുവരി നാലിലേക്കാണ് പരീക്ഷ മാറ്റിയത്. കേരളാ സർവകലാശാലയും  നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും Continue reading പരീക്ഷകള്‍ മാറ്റി..

നാളെ നടത്താനിരുന്ന ഹയർ സെക്കൻഡറി രണ്ടാം ടെർമിനൽ പരീക്ഷ മാറ്റി വെച്ചു..

നാളെ (03-01-2019) നടത്താനിരുന്ന ഹയർ സെക്കൻഡറി രണ്ടാം ടെർമിനൽ പരീക്ഷ 04-01-2019 വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചു..ടൈം ടേബിളിൽ മാറ്റമില്ല. സർക്കുലർ bit.ly/hss-2nd-term-exam-2018 ലിങ്കിൽ ലഭ്യമാണ്. Continue reading നാളെ നടത്താനിരുന്ന ഹയർ സെക്കൻഡറി രണ്ടാം ടെർമിനൽ പരീക്ഷ മാറ്റി വെച്ചു..

സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി..

കൊച്ചി> ശബരിമല കര്‍മ്മസമിതി വ്യാഴാഴ്‌ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത സാഹചര്യത്തില്‍ എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതിയ തിയതി പിന്നീട്‌ അറിയിക്കും.. Continue reading സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി..