വിജയകരമായ രണ്ട് വർഷം പിന്നിട്ട് എരിപുരം സ്പോർട്സ് അക്കാദമി..
എരിപുരം സ്പോർട്സ് അക്കാദമി വിജയകരമായ രണ്ട് വർഷം പിന്നിടുന്നു.. രണ്ട് വർഷം കൊണ്ടുതന്നെ ദക്ഷിണേന്ത്യൻ കായിക ഭൂപടത്തിൽ ഒരു ചെറിയ സ്ഥാനം എല്ലാവരുടെയും കഠിന പ്രവർത്തനം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞു.. അക്കാദമി നിലവിൽ ഒരു കുതിപ്പിലാണ്. കേരള ഫുട്‌ബോൾ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.. കൂടാതെ 2018 പ്രീമിയർ സ്കിൽസ് ഇംഗ്ലീഷ് ഫുട്ബാൾ സ്‌പെഷ്യൽ കോച്ചിങ് ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ഇപ്പോൾ 65 കുട്ടികൾ പരിശീലനം നടത്തി വരുന്നു. അക്കാഡമിക്ക് ഒരു സ്ഥിരം ആസ്ഥാന മന്ദിരം വേണമെന്ന ഒരു ചിന്ത അഭ്യുദയകാംക്ഷികൾ ഞങ്ങൾക്ക് ഒരു വർഷം മുന്നേ നൽകിയിരുന്നു.. അതിപ്പോൾ യാഥാർഥ്യമാവുകയാണ്. ഓഫീസിന്റെ നിർമ്മാണ പ്രവർത്തനം അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ വർഷം വിദേശ പരിശീലകരെ കൊണ്ട് വന്ന് പുതിയ മുറകൾ കുട്ടികൾക്ക് പകർന്ന് നൽകിയിരുന്നു. ഈ വർഷം ജനവരി മാസത്തിൽ ഈജിപ്തിൽ നിന്നും രണ്ട് പരിശീലകർ അക്കാഡമി സന്ദർശിച്ചു കുട്ടികൾക്ക് ആവശ്യമായ പരിശീലിലനം നൽകുന്നതായിരിക്കും. കൂടാതെ, നാടിന്റെ കായിക വികസനത്തിനായി മറ്റ് വൻ വികസന പദ്ധതികൾ ആലോചിച്ചു വരികയാണ്. ഇതിന് … Continue reading വിജയകരമായ രണ്ട് വർഷം പിന്നിട്ട് എരിപുരം സ്പോർട്സ് അക്കാദമി..
എരിപുരത്തെ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു…
എരിപുരത്തെ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. ചിറക്കൽ കോവിലകം ദേവസ്വം ബോർഡിന്റെ കീഴിലുള്ള എരിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ കുളമാണു പടവുകൾ ഇടിഞ്ഞുതൂർന്നു ചുറ്റും കാടുമൂടിക്കിടക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കുളം സംരക്ഷിക്കാൻ നടപടിയില്ലെന്നു പരാതിയുണ്ട്. മഴക്കാലത്തു സമീപത്തെ ഉയർന്ന പ്രദേശങ്ങളിലെ വെളളം ഒഴുകിയെത്തുന്നതും ക്ഷേത്രക്കുളത്തിലാണ്.. അതുകൊണ്ടു തന്നെ കടുത്ത വേനലിലും ജലക്ഷാമം ഇവിടെ ബാധിക്കാറില്ല. അര ഏക്കറോളം വിസ്തൃതിയുള്ള കുളം പ്രദേശത്തെ പ്രധാന ജലസംഭരണി ആണ്. കുളത്തോടു ചേർന്നു ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണത്തിനുള്ള കിണറും സ്ഥാപിച്ചിരുന്നു..പഴയങ്ങാടിയിലും സമീപപ്രദേശങ്ങളിലും ഏറെക്കാലം കുടിവെള്ളം നൽകിയിരുന്നത് ഈ പദ്ധതിയിലൂടെയായിരുന്നു. കുളം സംരക്ഷിക്കണമെന്നു ക്ഷേത്രഭാരവാഹികൾ പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കുളത്തിന്റെ പടവുകൾ കെട്ടി സംരക്ഷിച്ച്, സൗന്ദര്യവൽക്കരണം നടപ്പാക്കണമെന്നാണു നാട്ടുകാർ പറയുന്നത്.. Continue reading എരിപുരത്തെ ക്ഷേത്രക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു…
താവം പളളിക്കരയിലെ മിനി വ്യവസായ എസ്റ്റേറ്റ് കാടുമൂടിയ നിലയിൽ..
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള താവം പളളിക്കര മിനി വ്യവസായ എസ്റ്റേറ്റ് കാടുമൂടിയ നിലയിൽ. എസ്റ്റേറ്റിലെ ഷെഡുകളുടെ മുൻപിൽ കാടുകയറിയിട്ടും വൃത്തിയാക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. കടുത്ത വേനലിൽ പ്രദേശത്ത് തീപ്പിടിത്തം പതിവാണ്.. തീപ്പിടിത്തം തടയാൻ പരിസരത്തെ ഉണങ്ങിയ പുൽമേടുകളും കാടുകളും വെട്ടിത്തെളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എസ്റ്റേറ്റ് കാടുകയറി മൂടിയിട്ടും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കണ്ട ഭാവമില്ല. ഫർണിച്ചർ വ്യവസായമുൾപ്പെടെ 6 യൂണിറ്റുകൾ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.. Continue reading താവം പളളിക്കരയിലെ മിനി വ്യവസായ എസ്റ്റേറ്റ് കാടുമൂടിയ നിലയിൽ..
പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ-മാടായിപ്പാറ റോഡിൽ ദുരിതയാത്ര..
റെയിൽവേ സ്റ്റേഷൻ-മാടായി റസ്റ്റ് ഹൗസ് റോഡ് തകർന്ന് യാത്ര ദുരിതപൂർണമായി. റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് എളുപ്പത്തിൽ മാടായിപ്പാറയിലേക്കും മറ്റിടങ്ങളിലേക്കുമെത്തുന്ന റോഡാണിത്..റോഡരികിലെ മരങ്ങളുടെ ചില്ലകൾ താഴ്ന്നുകിടക്കുന്നത് കടന്നുപോകുന്ന ചെറിയ വാഹനങ്ങൾക്ക് വലിയ ഭീഷണിയായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാൻ കൂടുതൽപ്പേരും ആശ്രയിക്കുന്ന റോഡാണിത്..പഴയങ്ങാടി-പുതിയങ്ങാടി റോഡ് നവീകരണവേളയിൽ മിക്ക വാഹനങ്ങളും റെയിൽവേ അടിപ്പാലത്തിൽനിന്ന് തിരിഞ്ഞ് ഇതുവഴിയാണ് പോയിരുന്നത്.. Continue reading പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ-മാടായിപ്പാറ റോഡിൽ ദുരിതയാത്ര..
കടകൾ അടപ്പിക്കാനോ അക്രമത്തിനോ മുതിർന്നാൽ ഉടൻ അറസ്റ്റ്..
ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. എല്ലാ സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കി.കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. Continue reading കടകൾ അടപ്പിക്കാനോ അക്രമത്തിനോ മുതിർന്നാൽ ഉടൻ അറസ്റ്റ്..
സച്ചിൻ തെൻഡുൽക്കറുടെ പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു..
ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. Continue reading സച്ചിൻ തെൻഡുൽക്കറുടെ പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു..
നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ല..
വ്യാപാരി വ്യവസായി സമിതി മാടായി ഏരിയയിലെ വ്യാപാരികൾ വ്യാഴാഴ്ചത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.. Continue reading നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ല..
