ഫെയ്സ് ഏഴോം ഒൻപതാം വർഷത്തിലേക്ക്: നാളെ ഏഴുമണിക്ക് കെ.പി.എ.സി.യുടെ നാടകം ‘മഹാകവി കാളിദാസൻ’ അരങ്ങേറും..

ഫെയ്സ് (ഫൈൻ ആർട്സ് ആൻഡ്‌ കൾച്ചറൽ സൊസൈറ്റി) ഏഴോം ഒൻപതാം വർഷത്തിലേക്ക്. പ്രതിമാസ പരിപാടിയായി അഞ്ചിന് ഏഴുമണിക്ക് കെ.പി.എ.സി.യുടെ നാടകം ‘മഹാകവി കാളിദാസൻ’ അരങ്ങേറും. 25-ന് ഇവൻ നായിക നാടകവും ഫെബ്രുവരി 24-ന് സംഗീത ഹാസ്യ സന്ധ്യയും അരങ്ങേറും.. Continue reading ഫെയ്സ് ഏഴോം ഒൻപതാം വർഷത്തിലേക്ക്: നാളെ ഏഴുമണിക്ക് കെ.പി.എ.സി.യുടെ നാടകം ‘മഹാകവി കാളിദാസൻ’ അരങ്ങേറും..

കേരളം യുദ്ധക്കളം’; അറസ്റ്റിലായത് 745 പേര്‍..

കേരളത്തെ യുദ്ധക്കളമാക്കി ഇന്നത്തെ ഹര്‍ത്താല്‍. സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമായിരുന്നു. വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു..ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 559 കേസുകളാണ്. വിവിധ കേസുകളിലായി 745 പേര്‍ അറസ്റ്റിലായി. 628 പേര്‍ കരുതല്‍ തടങ്കലില്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുള്ള കണക്കാണിത്.. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തെ രൂപം കൊടുത്തിട്ടുണ്ട്. രാത്രിയോടെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അറസ്റ്റിലാകുന്നവര്‍ക്ക് എതിരെ കനത്ത വകുപ്പുകളില്‍ കേസ് എടുക്കാനാണ് നിര്‍ദേശം. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറും.. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ഇവരുടെ വീടുകളിലും പരിശോധന നടത്തും. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കും.. Continue reading കേരളം യുദ്ധക്കളം’; അറസ്റ്റിലായത് 745 പേര്‍..

അപകടക്കെണിയായി വെങ്ങര പ്രതിഭാ ടാക്കീസ് റോഡ്…

ഇതാണ് വെങ്ങര- പ്രതിഭാ ടാക്കീസ്‌ റോഡ്..‌ ഈ റോഡിന്റെ പ്രാധാന്യം മാടായി, രാമന്തള്ളി പഞ്ചായത്ത്കാർക്കും സമീപവാസികൾക്കും അറിയാം.. വെങ്ങര ഗേറ്റ്‌ മണിക്കൂറുകളോളം അടച്ചിടുമ്പോൾ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. റോഡിൽ കുഴികൾ നിറഞ്ഞ് യാത്ര ദുഷ്കരമായിരിക്കുകയാണ്.. ഇതിനുപുറമെയാണ്‌ അപകട രീതിയിൽ റോഡിലേക്ക്‌ ചെരിഞ്ഞ്‌ കിടക്കുന്ന നിരവധി തെങ്ങുകൾ ഉള്ളത്.. നിരവധി അപകടങ്ങളാണ്‌ ഈ തെങ്ങുകൾ ക്ഷണിച്ച്‌ വരുത്തുന്നത്‌ പ്രത്യേകിച്ച്‌ ഈ റോഡിനെ കുറിച്ച്‌ അറിയാതെ രാത്രികാലങ്ങളിൽ ബൈക്കുമായി വരുന്നവർക്ക്‌ ബൈക്ക്‌ യാത്രികരുടെ തലയടിച്ച്‌ അപകടങ്ങൾ ഉണ്ടാവുന്നത്‌ ഇവിടെ പതിവാണ്.. ഇതിനൊക്കെ പുറമെയാണ്‌ സ്ഥലം നഷ്ടപ്പെടാതിരിക്കാൻ ഇവുടുത്തെ ആൾക്കാർ റോഡിന്റെ കുറുകെ കൊണ്ട്‌ പോയി മതിൽ കെട്ടിയതും, മതിൽ കെട്ടാൻ കാശില്ലാത്തവർ വടിയും സീമകൊന്നും കെട്ടി റോഡിന്റെ സൈഡ് കുറച്ചതും. അനുദിനം വഷളായി കൊണ്ടിരിക്കുന്നു ഈ റോഡിന്റെ അവസ്ഥ… അത്യാധുനിക രീതിയിലുള്ള ടാറിങ് സംവിധാനം ഉണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ കൈയും കെട്ടി നോക്കിനിൽക്കുകയാണ്‌ അധികൃതർ ….ഇനിയും വലിയ അപകടങ്ങൾ ക്ഷണിച്ച്‌ വരുത്താതെ അധികൃതർ ഉറക്കം വെടിഞ്ഞ് റോഡ് യാത്രയോഗ്യമാക്കി മാറ്റാൻ … Continue reading അപകടക്കെണിയായി വെങ്ങര പ്രതിഭാ ടാക്കീസ് റോഡ്…

ഹര്‍ത്താല്‍ അക്രമികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ; 266 പേര്‍ അറസ്റ്റില്‍..

ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുമായി പോലീസ്. പ്രത്യേകദൗത്യസംഘത്തെ നിയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്..സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇതുവരെ 266 പേരെ അറസ്റ്റ് ചെയ്തു. 334 പേര്‍ കരുതല്‍ തടങ്കലിലാണ്. ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇനിയും അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു..ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം നടന്നതോടെ ഒരു വിട്ടുവീഴ്ചയുമില്ലാതെ അക്രമികളെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. അക്രമസംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് പ്രതികളുടെ ആല്‍ബം തയ്യാറാക്കും. ഓരോ ജില്ലകളിലെയും അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറും. ഇതിനായി പ്രത്യേക ഡിജിറ്റല്‍ സംഘത്തെയും പോലീസ് രൂപീകരിച്ചു..ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. നിരവധി കടകളും വാഹനങ്ങളും നശിപ്പിച്ചു. ചിലയിടത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തിരുവനന്തപുരത്തും, കൊല്ലത്തും കോഴിക്കോടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണമുണ്ടായി. … Continue reading ഹര്‍ത്താല്‍ അക്രമികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ; 266 പേര്‍ അറസ്റ്റില്‍..

വ്യോമ സേനയിൽ എയർമാൻ ആവാൻ PLUS TWO ക്കാർക്ക് സുവർണ്ണാവസരം..

🔰2019 ലെ ആദ്യത്തെ വ്യോമസേനാ പരീക്ഷ മാർച്ചിൽ. 🔏അപേക്ഷ ജനുവരി 21 വരെ ONLINE APPLICATION ജനുവരി 2 മുതൽ 🔰PLUS TWO അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ 3വർഷ POLY DIPLOMA കഴിഞ്ഞവർക്കും,PLUS TWO കഴിഞ്ഞ് DEGREE/POLYTECHNIC/ITI/മറ്റേതെങ്കിലും COURSE ചെയ്യുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം..🔰സൗജന്യ സെമിനാർ കൊളശ്ശേരി വിമുക്ത ഭട ഭവനിൽ ജനുവരി 12 രണ്ടാം  ശനിയാഴ്ച രാവിലെ 10 മണിക്കും..🔰അതെ ദിവസം ജനുവരി 12ന്  രണ്ടാം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പിലാത്തറ കോക്കാട് യോഗ ഹാളിലും 🔰സെമിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട നമ്പർ☎9645344586☎7012903484🔰സെമിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ  രജിസ്റ്റർ ചെയ്യുകhttp://rebrand.ly/defence33100 രൂപ മുതൽ തുടക്ക ശമ്പളവും, മറ്റാനുകൂല്യങ്ങളും1999 ജനുവരി  19 നും -2003 ജനുവരി 1 നും ഇടയിൽ ജനിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം 🔰എയർ മെൻ ഗ്രൂപ്പ്‌ X-PLUS TWO SCIENCE (BIO/COMPUTER)with 50% MARKS OR ഏതെങ്കിലും ബ്രാഞ്ചിൽ DIPLOMA WITH 50% MARKS🔰എയർമെൻ ഗ്രൂപ്പ്‌ Y-PLUS TWO … Continue reading വ്യോമ സേനയിൽ എയർമാൻ ആവാൻ PLUS TWO ക്കാർക്ക് സുവർണ്ണാവസരം..

ഹോ ​എ​ന്തൊ​രു ത​ണു​പ്പ്..! മഞ്ഞിൽ വിറച്ച് കേ​ര​ളം..

വൈ​കി​യെ​ത്തി​യ ശൈ​ത്യ​കാ​ലം കേ​ര​ള​ത്തെ വി​റ​പ്പി​ക്കു​ന്നു. അ​സ​ഹ്യ​മാ​യ ത​ണു​പ്പി​ന്‍റെ പി​ടി​യി​ലാ​ണ് പ​ല ജി​ല്ല​ക​ളും. താ​പ​നി​ല 19 ഡി​ഗ്രി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ത​ണു​പ്പി​ന്‍റെ ശ​ക്തി കൂ​ടി​യ​ത്..ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ താ​പ​നി​ല മൈ​ന​സാ​കു​ക​യും ചെ​യ്തു. വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല 15ൽ ​താ​ഴെ​യാ​യ​താ​യി ഗൂ​ഗി​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു..ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ര ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മ​ഴ​മേ​ഖ​ങ്ങ​ൾ മാ​റി ആ​കാ​ശം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​ത്.. Continue reading ഹോ ​എ​ന്തൊ​രു ത​ണു​പ്പ്..! മഞ്ഞിൽ വിറച്ച് കേ​ര​ളം..

ഹർത്താൽ: കണ്ണൂർ നഗരത്തിൽ വ്യാപക അക്രമം : 12 പേർ അറസ്റ്റിൽ..

കണ്ണൂർ ടൗണിൽ പത്തോളം ഓട്ടോറിക്ഷകൾ ഹർത്താൽ അനുകൂലികൾ തല്ലി തകർത്തു    റെയിൽവേ സ്റ്റേഷന് മുന്നിൽ  നിർത്തിയിട്ട ഓട്ടോറിക്ഷകളാണ് അടിച്ചു തകർത്തത് .പുലർച്ചെ ബൈക്കുകളിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത് .റെയിൽവേ സ്റ്റേഷൻ റോഡിലെ ഹോട്ടൽ ,കൂൾബാർ ,സ്റ്റേഷനറി കട എന്നിവ അടിച്ചു തകർത്തു.. തളിക്കാവ് ബിജെപി ഓഫിസിന് മുന്നിലൂടെ പോവുകയായിരുന്ന തണൽ വീടിൻറെ വാഹന ത്തിന് നേരെയും അക്രമം നടന്നു .ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയും പഞ്ചായത്തിന്റെ ഓട്ടോ ഗുഡ്സും ആക്രമികൾ തകർത്തു.കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ ഓഫീസിന് നേരെയും അക്രമം നടന്നു..കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഒരു കാറും ,ഓട്ടോറിക്ഷയും അടിച്ചുതകർത്തു .വളപട്ടണം കെ.സി പെട്രോൾ പമ്പിനു സമീപം റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേർ പിടിയിലായി.പയ്യന്നൂരിൽ കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറ് ഉണ്ടായി..വിവിധ അക്രമ സംഭവങ്ങളിലായി 12 പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.. Continue reading ഹർത്താൽ: കണ്ണൂർ നഗരത്തിൽ വ്യാപക അക്രമം : 12 പേർ അറസ്റ്റിൽ..