കളിയാട്ടങ്ങൾ…

പാടാർകുളങ്ങര കളിയാട്ടംപയ്യന്നൂർ : കൂർക്കര പാടാർകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം ആറ്‌, ഏഴ്, എട്ട് തീയതികളിൽ നടക്കും. ഏഴിന് വൈകീട്ട് കന്നിക്കൊരുമകൻ വെള്ളാട്ടം, സന്ധ്യാവേല, രാത്രി ഒൻപതിന് തോറ്റങ്ങൾ. തുടർന്ന് കന്നിക്കൊരുമകൻ, മണിക്കുണ്ടൻ, പാടാർകുളങ്ങര വീരൻ, വീരർകാളി. എട്ടിന് പുലർച്ചെ അടുക്കുന്നത്ത് ഭഗവതി, രക്തചാമുണ്ഡി. രാവിലെ പുതിയഭഗവതി, വിഷ്ണുമൂർത്തി, പാടാർകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.ആലക്കാട് കളരിക്കൽ കളിയാട്ടംപയ്യന്നൂർ : ആലക്കാട് കളരിക്കൽ ക്ഷേത്രം കളിയാട്ടം അഞ്ചുമുതൽ ഒമ്പതുവരെ നടക്കും. ഏഴിന് രാത്രി ഒമ്പതിന് ഗാനമേള, ഒമ്പതിന് രാവിലെ എട്ടിന് ഊർപ്പഴശ്ശി ദൈവത്തിന്റെ പുറപ്പാട്. തുടർന്ന് തെയ്യങ്ങൾ.പുനഃപ്രതിഷ്ഠപയ്യന്നൂർ: കണ്ടങ്കാളി പടോളി തറവാട് പുനഃപ്രതിഷ്ഠാ കർമം ഏഴിന് നടക്കും.അരീക്കുളങ്ങര മുച്ചിലോട്ട് കളിയാട്ടം തുടങ്ങിചെറുകുന്ന് : കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്ര കളിയാട്ടം തുടങ്ങി. ഏഴിന് രാത്രി സമാപിക്കും. ദിവസവും വൈകീട്ട് തമ്പുരാട്ടിയുടെ തോറ്റം, കൂടിയാട്ടം, വെള്ളാട്ടം എന്നിവയും, രാവിലെ കണ്ണങ്ങാട്ട് ഭഗവതിയുടെയും, പുലിയൂർ കാളിയുടെയും തെയ്യങ്ങളും ഉണ്ടാകും. സമാപനദിവസമായ ഏഴിന് രാവിലെ നരമ്പിൽ ഭഗവതി, … Continue reading കളിയാട്ടങ്ങൾ…

താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം..

താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങി. ശനിയാഴ്ച വൈകീട്ട് ആറിന് വെള്ളാട്ടം, രാത്രി തായമ്പക, തിറയുത്സവം എന്നിവ നടക്കും. ആറിന് വൈകീട്ട് ഇളംകോലം, രാത്രി 10-ന് തായ്‍പരദേവത, 11.30-ന് ഗുരുതി തർപ്പണം, തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്. ഏഴിന് രാവിലെ ഒമ്പതിന് ശുദ്ധികലശവും വിശേഷാൽ പൂജയും.. Continue reading താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം..

കല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 20 കോടി അനുവദിച്ചു..

കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി.രാജേഷ് എം.എൽ.എ. അറിയിച്ചു..സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10 വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം, പശ്ചാത്തലസൗകര്യം എന്നിവയുടെ വികസനത്തിനായി തുക അനുവദിച്ചത്..ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുഞ്ഞിമംഗലം, കെ.പി.ആർ. ഗോപലൻസ്മാരക ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരി, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചെറുകുന്ന്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാട്ടൂൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊട്ടില എന്നിവയ്ക്ക് മൂന്നുകോടിരൂപ വീതം ലഭിക്കും..ഗവ. ഹയർ സെക്കൻഡറി സ്കൂൾ കടന്നപ്പള്ളി, ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ മാടായി, ഗവ. വെൽഫേർ ഹയർ സെക്കൻഡറി സ്കൂൾ ചെറുകുന്ന്, ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാടായി, പുതിയങ്ങാടി ഗവ. മാപ്പിള യു.പി.സ്കൂൾ മാടായി എന്നിവയ്ക്ക് ഒരുകോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.. Continue reading കല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 20 കോടി അനുവദിച്ചു..

എം എൽ എ എ എൻ ഷംസീറിന്റെ വീടിനു നേരെ ബോംബേറ്..

 എ എൻ ഷംസീർ എം എൽ എ യുടെ വീടിനു നേരെ ബോംബേറ്.തലശ്ശേരി മാടപ്പീടികയിലുള്ള വീടിനു നേരെയാണ് അക്രമണം.സംഭവം നടക്കുമ്പോൾ എം എൽ എ യുടെ കുടുംബം വീട്ടിലുണ്ടായിരുന്നു. എം എൽ എ വീട്ടിലുണ്ടായിരുന്നില്ല. ആസൂത്രിത കലാപത്തിനുള്ള ആർ എസ് എസ് ശ്രമമെന്ന് ഷംസീർ.അക്രമണം എം എൽ എ സമാധാന യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ. Continue reading എം എൽ എ എ എൻ ഷംസീറിന്റെ വീടിനു നേരെ ബോംബേറ്..

പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം…

പടന്നപ്പുറം പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം നാലുമുതൽ ആറുവരെ നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 7.30-നു നടക്കുന്ന സാംസ്കാരികസമ്മേളനം ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നാടൻകലാ അക്കാദമി അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നൃത്തസന്ധ്യ, തിരുവാതിര, പാലന്തായി കണ്ണൻ വിൽകലാമേള എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ പൂജകൾ, വൈകീട്ട് നാലിന് അക്ഷരശ്ലോകസദസ്സ്. തുടർന്ന് വിവിധ തെയ്യത്തോറ്റങ്ങൾ. ഞായറാഴ്ച പുലർച്ചെ പടവീരൻ, തുടർന്ന് പുന്നക്കൽ ഭഗവതി, വിഷ്ണുമൂർത്തി, തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.. Continue reading പുന്നക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം…

പഴയങ്ങാടി പ്രതിഭ തീയറ്ററിന് സമീപo കാര്‍ അപകടം; 6 വയസ്സുകാരന്‍ മരിച്ചു..

പഴയങ്ങാടിയില്‍ വാഹനപകടത്തില്‍ തമിഴ്‌നാട് സ്വദേശി ശ്രീനാഥ് മരിച്ചു.സഹോദരന്‍ ഒന്‍പത് വയസ്സുകാരന്‍ ലോകേഷിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പഴയങ്ങാടി പ്രതിഭ തീയറ്ററിന് സമീപമായിരുന്നു അപകടം.. വഴിയരികിലൂടെ സഞ്ചരിക്കുവായിരുന്ന സഹോദരങ്ങളെ KL 14G 1453 എന്ന ഫോഡ് ഫിഗോ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തമിഴ്‌നാട് സ്വദേശികളായ ഇവര്‍ എഴ് വര്‍ഷമായി കേരളത്തില്‍ കൂലിപ്പണിച്ചെയ്ത് ജീവിക്കുകയണ്.ശ്രീനാഥിന്റെ മ്യതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.അച്ഛന്‍ അരുള്‍ മണി.പഴയങ്ങാടി എസ് ഐ ബിനുമോഹന്റെ നേത്വത്യത്തില്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.. Continue reading പഴയങ്ങാടി പ്രതിഭ തീയറ്ററിന് സമീപo കാര്‍ അപകടം; 6 വയസ്സുകാരന്‍ മരിച്ചു..

കാത്തിരിപ്പിന് വിരാമം: പഴയങ്ങാടി ബസ്‌സ്റ്റാൻഡ് നാളെ തുറക്കും..

പഴയങ്ങാടി ബസ് സ്റ്റാൻഡ് – ഇന്നത്തെ ചിത്രം.. നവീകരണത്തിന് അടച്ചിട്ട പഴയങ്ങാടി ബസ്‌സ്റ്റാൻഡ് ശനിയാഴ്ച വൈകീട്ട് ഗതാഗതത്തിന് തുറന്നുകൊടുക്കും. നിർമാണം തുടങ്ങിയിട്ടും പല സാങ്കേതിക കാരണങ്ങളാൽ പണി ഇഴയുകയായിരുന്നു.ടി.വി.രാജേഷ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് 1.35 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. കുറഞ്ഞ നിരക്കായ ഒരുകോടി ഒൻപത് ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ ഇതിന്റെ നിർമാണം ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ 25 മുതൽ രണ്ടു മാസത്തേക്ക് ബസ് സ്റ്റാൻഡ് അടച്ചിടുമെന്നായിരുന്നു ആദ്യ അറിയിപ്പ്..  എന്നാൽ പല സാങ്കേതിക കാരണങ്ങളിൽ തട്ടി പണി വൈകി. ഒടുവിൽ എട്ടുമാസത്തെ കാത്തിരിപ്പിനൊടുവിൽ ബസ്‌സ്റ്റാൻഡ് തുറക്കുന്നത് പഴയങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കും. ഇപ്പോൾ കെ.എസ്.ടി.പി. റോഡിൽവെച്ചാണ് ബസുകൾ ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.ശനിയാഴ്ച വൈകീട്ട് അഞ്ചിന് ടി.വി.രാജേഷ് എം.എൽ.എ. ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കും. ഇതോടൊപ്പം ഏഴോം പഞ്ചായത്ത് 28 ലക്ഷം രൂപ ചെലവഴിച്ച് ഓവുചാൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.. Continue reading കാത്തിരിപ്പിന് വിരാമം: പഴയങ്ങാടി ബസ്‌സ്റ്റാൻഡ് നാളെ തുറക്കും..